IPL 2023: ത്രീ ഇന്‍ വണ്‍- ബാറ്റിങ്, ബൗളിങ്, വിക്കറ്റ് കീപ്പിങ് മൂന്നും ചെയ്യും! ഒരു മലയാളിയും

ആധുനിക ക്രിക്കറ്റില്‍ ഏതൊരു താരത്തെ സംബന്ധിച്ചും ടീമില്‍ പിടിച്ചുനില്‍ക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. കാരണം അത്രയേറെ പുതിയ കളിക്കാരാണ് ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്നത്. ടി20യുടെ വരവും ഫ്രാഞ്ചൈസി ലീഗുകളുടെ അതിപ്രസരവുമാണ് ഇതിനു വഴിയൊരുക്കിയത്. അതിനാല്‍ തന്നെ ടീമില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ ഒരു കഴിവ് മാത്രമുണ്ടായാല്‍ പോരാ. ബാറ്ററെങ്കില്‍ അതിനൊപ്പം ബൗളിങ് കൂടി പഠിച്ചെടുക്കേണ്ടത് ഇപ്പോള്‍ ഒഴിച്ചുകൂടാനാവാത്ത കാര്യമാണ്. ഓള്‍റൗണ്ടര്‍മാര്‍ ഏതൊരു ടീമിനും മുതല്‍ക്കൂട്ടാവുമെന്നതില്‍ ഇത്തരം കളിക്കാര്‍ക്കു കൂടുതല്‍ അവസരങ്ങള്‍ പ്രതീക്ഷിക്കാം.
എന്നാല്‍ ഒരു വിക്കറ്റ് കീപ്പര്‍ രണ്ടു റോളുകള്‍ വഹിക്കുന്നയാളാണ്. ബാറ്റിങിനൊപ്പം വിക്കറ്റ് കീപ്പിങും ചെയ്യേണ്ടി വരുന്നതിനാല്‍ അയാള്‍ക്കു ബൗളിങിനെക്കുറിച്ച് ചിന്തിക്കേണ്ടി വരാറില്ല. അതുകൊണ്ടു തന്നെ ബൗളിങ് കൂടി ചെയ്യുന്ന വിക്കറ്റ് കീപ്പര്‍മാരെ നേരത്തെ കാണാറുമില്ലായിരുന്നു. പക്ഷെ ഇപ്പോള്‍ വിക്കറ്റ് കീപ്പര്‍മാരും ബൗളിങിലേക്കു ഇറങ്ങിയിരിക്കുകയാണ്. വിക്കറ്റ് കീപ്പിങിനൊപ്പം ആവശ്യമെങ്കില്‍ ബൗളിങിലും ഉപയോഗിക്കാവുന്ന ഇത്തരം കളിക്കാരെ നമുക്ക് അധികം കാണാന്‍ കഴിയില്ല.
വരാനിരിക്കുന്ന ഐപിഎല്ലിന്റെ 16ാം സീസണില്‍ ബൗളിങ് കൂടി വശമുള്ള ചില വിക്കറ്റ് കീപ്പര്‍മാര്‍ കളിക്കുന്നുണ്ട്. ഇവരില്‍ രണ്ടു പേരും വിദേശ കളിക്കാരാണ്. ശേഷിച്ച ഒരാള്‍ മലയാളിയും. ആരൊക്കെയാണ് ഐപിഎല്ലില്‍ ബൗള്‍ ചെയ്യുന്ന വിക്കറ്റ് കീപ്പര്‍മാരെന്നു നോക്കാം.

ഡൊണോവന്‍ ഫെരേര (രാജസ്ഥാന്‍ റോയല്‍സ്)
സൗത്താഫ്രിക്കയുടെ അടുത്ത സൂപ്പര്‍ താരമായി മാറിയേക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്ന ഡൊണോവന്‍ ഫെരേരയാണ് ഒരാള്‍. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ് അദ്ദേഹം. ഐപിഎല്ലില്‍ ഫെരേരയുടെ കന്നി സീസണ്‍ കൂടിയാണിത്.
അടുത്തിടെ സമാപിച്ച പ്രഥമ സൗത്താഫ്രിക്ക20 ലീഗില്‍ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഉടമസ്ഥാവകാശത്തിലുള്ള ജൊഹാനസ്ബര്‍ഗ് സൂപ്പര്‍ കിങ്‌സിന്റെ താരമായിരുന്നു ഫെരേര.
വരാനിരിക്കുന്ന ഐപിഎല്ലില്‍ റോയല്‍സിനായി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ തന്നെയായിരിക്കും ടീമിനായി വിക്കറ്റ് കാക്കുന്നത്. അതുകൊണ്ടു തന്നെ ഫെരേരയെ ബാറ്റിങിലും ബൗളിങിലും ടീമിനു ഉപയോഗിക്കാം.
Also Read: 'ത്രീഡി' പ്ലെയര്‍ ജഡേജ, വെറുതെയല്ല ഇത്രയും ഫിറ്റ്‌നസ്, രഹസ്യമറിയാം

ഗ്ലെന്‍ ഫിലിപ്‌സ് (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്)
ന്യൂസിലാന്‍ഡിന്റെ വെടിക്കെട്ട് താരം ഗ്ലെന്‍ ഫിലിപ്‌സാണ് ബൗള്‍ ചെയ്യാന്‍ കഴിവുള്ള രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍. ഐപിഎല്ലില്‍ അദ്ദേഹം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമാണ്.
നേരത്തേ ന്യൂസിലാന്‍ഡിനു വേണ്ടിയും ലീഗുകളില്‍ ചില ഫ്രാഞ്ചൈസികള്‍ക്കു വേണ്ടിയുമെല്ലാം ഫിലിപ്‌സിനെ വിക്കറ്റ് കീപ്പറായും ബൗളറായുമെല്ലാം നമ്മള്‍ കണ്ടിട്ടുള്ളതാണ്.
ഹൈദരാബാദിനു വേണ്ടി പുതിയ സീസസണില്‍ സൗത്താഫ്രിക്കയുടെ ഹെന്‍ഡ്രിച്ച് ക്ലാസെന്‍ വിക്കറ്റ് കാക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ഫിലിപ്‌സിനെ പാര്‍ട്ട് ടൈം സ്പിന്നറായി നമുക്കു കാണാം.
Also Read: സച്ചിനെ ഭയപ്പെടുത്തിയ ബൗളര്‍ അക്തറോ? കാല്‍ വിറച്ചെന്നു പാക് ഇതിഹാസം, സത്യമറിയാം

വിഷ്ണു വിനോദ് (മുംബൈ ഇന്ത്യന്‍സ്)
കേരളത്തിന്റെ വിഷ്ണു വിനോദാണ് ബൗളിങ് കൂടി ചെയ്യുന്ന മൂന്നാമത്തെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍. ഐപിഎല്ലില്‍ ഇത്തവണ അദ്ദേഹം മുംബൈ ഇന്ത്യന്‍സിനൊപ്പമാണ്. കഴിഞ്ഞ ലേലത്തിലാണ് അടിസ്ഥാന വിലയ്ക്കു വിഷ്ണുവിനെ മുംബൈ സ്വന്തമാക്കിയത്.
മുംബൈയ്ക്കു ഇഷാന്‍ കിഷനായിരിക്കും അടുത്ത സീസണില്‍ വിക്കറ്റ് കാക്കുക. അതുകൊണ്ടു തന്നെ നായകന്‍ രോഹിത് ശര്‍മ പാര്‍ട്ട് ടൈം ബൗളറായി മാത്രമേ വിഷ്ണുവിനെ ഉപയോഗിക്കാന്‍ സാധ്യതയുള്ളൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications