സച്ചിനെ ഭയപ്പെടുത്തിയ ബൗളര്‍ അക്തറോ? കാല്‍ വിറച്ചെന്നു പാക് ഇതിഹാസം, സത്യമറിയാം

ക്രിക്കറ്റ് ലോകം ഒരു കാലത്ത് ഏറ്റവുമധികം കാണാന്‍ ആഗ്രഹിച്ച താരപോരാട്ടമായിരുന്നു ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും പാകിസ്താന്‍ ഇതിഹാസ പേസര്‍ ഷുഐബ് അക്തറും തമ്മിലുള്ള മാറ്റുരയ്ക്കല്‍. ഒരാള്‍ ബാറ്റിങിലെ രാജാവ് ആയിരുന്നെങ്കില്‍ മറ്റൊരാള്‍ തീതുപ്പുന്ന പന്തുകളുടെ ചക്രവര്‍ത്തിയായിരുന്നു. എന്തെങ്കിലുമൊക്കെ സംഭവിക്കുമെന്ന് ഇരുവരും തമ്മിലുള്ള ഓരോ ബോളും നമുക്ക് പ്രതീക്ഷ നല്‍കിയിരുന്നു. ഒന്നുകില്‍ അക്തറുടെ ബോള്‍ സച്ചിന്റെ സ്റ്റംപുമെടുത്ത് വായുവില്‍ പറക്കും, അല്ലെങ്കില്‍ സച്ചിന്‍ അതിനെ ബൗണ്ടറിയിലേക്കോ, സിക്‌സറിലേക്കോ പറത്തും. രണ്ടിലൊന്ന് കാണാനായിരുന്നു ഇന്ത്യ- പാക് ക്രിക്കറ്റ് പ്രേമികള്‍ ആഗ്രഹിച്ചത്.
ഈറ്റപ്പുലിയുടെ ശൗര്യത്തോടെ പന്തുമായി പാഞ്ഞടുക്കുന്ന അക്തറുടെ ബൗളിങ് റണ്ണപ്പ് ആരെയും ഭയപ്പെടുത്തുന്നതായിരുന്നു. ഓട്ടത്തിലെ വേഗത മാത്രമല്ല 150 കിമിക്കു മുകളില്‍ വേഗതയില്‍ പറന്നുവരുന്ന തീയുണ്ടകള്‍ നിര്‍വീര്യമാക്കുക എല്ലാവര്‍ക്കും സാധിക്കുന്ന കാര്യമായിരുന്നില്ല. അതുകൊണ്ടു ആ കാലഘട്ടത്തിലെ താരങ്ങളെയെടുത്താല്‍ അവരില്‍ അക്തറിനെ ഭയപ്പെടാത്തവര്‍ ചുരുക്കമായിരുന്നു.
അരങ്ങേറ്റ മല്‍സരത്തില്‍ സച്ചിന്‍ ക്ലീന്‍ബൗള്‍ഡാക്കി ലോക ക്രിക്കറ്റില്‍ തന്റെ വരവറിയിച്ച ബൗളറാണ് അക്തറാണ്. പിന്നീടങ്ങോട്ട് റാവല്‍പിണ്ടി എക്‌സ്പ്രസായി അദ്ദേഹം ലോക ക്രിക്കറ്റില്‍ ചീറിപ്പാഞ്ഞു. ഒരുപാട് തവണ സച്ചിനെ പുറത്താക്കാന്‍ അക്തറിനായിട്ടുണ്ട്. യഥാര്‍ഥത്തില്‍ ഭൂരിഭാഗം ബാറ്റര്‍മാരെയും പോലെ അക്തറിനെതിരേ കളിക്കാന്‍ സച്ചിന്‍ ഭയന്നിരുന്നോ? എന്താണ് സത്യം? നോക്കാം.

അഫ്രീഡിയുടെ വെളിപ്പെടുത്തല്‍
പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീഡി നേരത്തേ നടത്തിയ ഒരു വെളിപ്പെടുത്തല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഫാന്‍സിനെ നിരാശപ്പെടുത്തിയിരുന്നു.
ഷുഐബ് അക്തറിനെതിരേ കളിക്കാന്‍ സച്ചിന് ഭയമായിരുന്നുവെന്നും ബാറ്റിങിനെ വിറയ്ക്കുന്നത് താന്‍ നേരില്‍ കണ്ടിട്ടുണ്ടെന്നുമായിരുന്നു അഫ്രീഡിയുടെ വെളിപ്പെടുത്തല്‍.
അക്തറിനെ തനിക്കു ഭയമായിരുന്നുവെന്ന് സച്ചിന്‍ ഒരിക്കലും തുറന്നു പറയില്ല. അക്തറിന്റെ ചില മാരകമായ ബൗളിങ്‌സ്‌പെല്ലുകളുണ്ട്. അതില്‍ സച്ചിന്‍ മാത്രമല്ല ലോകത്തിലെ ഏറ്റവും മികച്ച ചില ബാറ്റര്‍മാരും വിറച്ചിട്ടുണ്ടെന്നും അഫ്രീഡി പറഞ്ഞിരുന്നു.
Also Read: IND vs AUS: ശ്രേയസെത്തി, പുറത്താവുക സൂര്യയോ, രാഹുലോ? ഇന്ത്യ ഡബിള്‍ സ്‌ട്രോങ്, സാധ്യതാ 11

നേരിട്ടു കണ്ടു
ഷുഐബ് അക്തറിനെ നേരിടുമ്പോഴെല്ലാം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഭയന്നിരുന്നുവെന്നു ഞാന്‍ പറയില്ല. പക്ഷെ അക്തറിന്റെ ചില സ്‌പെല്ലുകള്‍ തീര്‍ച്ചയായും അദ്ദേഹത്തെ പേടിപ്പിക്കുകയും സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തിട്ടുണ്ട്.
അക്തറിനെ നേരിടുമ്പോഴുള്ള സച്ചിന്റെ ഭയം ഞാനൊരിക്കല്‍ നേരിട്ടു ഗ്രൗണ്ടില്‍ വച്ച് കണ്ടിട്ടുള്ളതാണ്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അന്നത്തെ കളിയില്‍ ഞാന്‍ സ്‌ക്വയര്‍ ലെഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു.
ഈ സമയത്ത് അക്തര്‍ ബൗള്‍ ചെയ്യാനെത്തിയപ്പോള്‍ സച്ചിന്റെ കാലുകള്‍ ഭയത്താല്‍ വിറയ്ക്കുന്നത് താന്‍ നേരില്‍ കണ്ടതെന്നും ഷാഹിദ് അഫ്രീഡി തന്റെ ആത്മകഥയിലൂടെ വെളിപ്പെടുത്തുകയായിരുന്നു.
Also Read: ആദ്യ ഓവര്‍ വീരുവിന്, പിന്നെ ഭാജി- ധോണിയുടെ ചൂതാട്ടം! കാരണം വീരു പറയുന്നു

സച്ചിന്‍ പറഞ്ഞത്
ഷുഐബ് അക്തറുമായുള്ള ഏറ്റുമുട്ടലുകളെക്കുറിച്ച് ഒരിക്കല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്നെ തുറന്നു പറഞ്ഞിരുന്നു. അക്തറിനെ നേരിടാന്‍ തനിക്കു ഭയമില്ലെന്നായിരുന്നു അദ്ദേഹം വെളിപ്പെടുത്തിയത്.
സത്യസന്ധമായി പറഞ്ഞാല്‍ ആദ്യത്തെ കുറച്ചു വര്‍ഷങ്ങളില്‍ അക്തറിനെ നേരിടാന്‍ എനിക്കു ഭയമില്ലായിരുന്നു. ഈ സമയത്ത് അക്തര്‍ തന്റെ കരിയറിലെ ഏറ്റലും മാരക ഫോമിലുമായിരുന്നു.
പക്ഷെ ജനനേന്ദ്രിയത്തിലെ അരിമ്പാറയുടെ ചികില്‍സയ്ക്കായി തനിക്കു ചെലവായ തുക തിരിച്ചുനല്‍കണമെന്നു പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനോടു അക്തര്‍ ആവശ്യപ്പെട്ടതായി ഒരു ദിവസം ഞാന്‍ പത്രത്തില്‍ വായിച്ചു.
അന്നു മുതല്‍ അക്തറിനെ നേരിടാന്‍ ഞാന്‍ ഭയപ്പെടുകയും ചെയ്തു. റണ്ണപ്പിനു മുമ്പ് അദ്ദേഹം ബോള്‍ പാന്റ്‌സിലും മറ്റും ഉരയ്ക്കുമ്പോഴേക്കും ക്രീസിലുള്ള ഞാന്‍ വിറച്ചിരുന്നുവെന്നും സച്ചിന്‍ വെളിപ്പെടുത്തിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications