IND vs AUS: ശ്രേയസെത്തി, പുറത്താവുക സൂര്യയോ, രാഹുലോ? ഇന്ത്യ ഡബിള്‍ സ്‌ട്രോങ്, സാധ്യതാ 11

ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റിനു കച്ചമുറുക്കുന്ന ടീം ഇന്ത്യക്കു സന്തോഷവാര്‍ത്ത. ഫിറ്റ്‌നസ് ടെസ്റ്റില്‍ വിജയിച്ച് മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ ടീമിനൊപ്പം ചേരുന്നുവെന്നതാണ് ഇന്ത്യന്‍ ക്യാംപിനെ ആഹ്ലാദത്തിലാക്കിയിരിക്കുന്നത്. ഇതോടെ ഇന്ത്യന്‍ ബാറ്റിങ് നിര കൂടുതല്‍ ശക്തമാവുകയും ചെയ്തിരിക്കുകയാണ്.
അഞ്ചാം നമ്പറില്‍ സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെ ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിച്ച താരമാണ് ശ്രേയസ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ മടങ്ങിവരവ് ഈ സ്ഥാനത്തെക്കുറിച്ച് ഇന്ത്യക്ക നേരത്തേയുണ്ടായിരുന്ന ആശങ്കകള്‍ അവസാനിപ്പിക്കുകയും ചെയ്തിരിക്കുകയാണ്.
ടി20 സ്‌പെഷ്യലിസ്റ്റ് സൂര്യകുമാര്‍ യാദവായിരുന്നു നാഗ്പൂരിലെ ആദ്യ ടെസ്റ്റില്‍ ശ്രേയസിന്റെ അഭാവത്തില്‍ അഞ്ചാം നമ്പറില്‍ കളിച്ചത്. ടെസ്റ്റില്‍ അദ്ദേഹത്തിന്റെ അരങ്ങേറ്റം കൂടിയായിരുന്നു ഇത്. പക്ഷെ കാര്യമായ ഇംപാക്ട് ബാറ്റിങില്‍ സൃഷ്ടിക്കാന്‍ സൂര്യക്കായില്ല. 20 ബോളില്‍ നിന്നും എട്ടു റണ്‍സ് മാത്രമെടുത്ത് താരം പുറത്താവുകയായിരുന്നു. സ്പിന്നര്‍ നതാന്‍ ലിയോണിനെതിരേ ഫ്രണ്ട് ഫൂട്ടില്‍ കളിക്കാന്‍ ശ്രമിച്ച സൂര്യ ബൗള്‍ഡാവുകയായിരുന്നു. ശ്രേയസിന്റെ മടങ്ങിവരവോടെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ സാധ്യതാ ഇലവന്‍ പരിശോധിക്കാം.

മൂന്നു ചോദ്യങ്ങള്‍
17 മുതല്‍ ഡല്‍ഹിയില്‍ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിനു മുമ്പ് മൂന്നു ചോദ്യങ്ങള്‍ക്കാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്കു ഉത്തരം വേണ്ടത്. ശ്രേയസ് അയ്യര്‍ തീര്‍ച്ചയായും ഇന്ത്യന്‍ പ്ലെയിങ് ഇലവനിലുണ്ടാവുമെന്ന് ഉറപ്പായിരിക്കുകയാണ്.
ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, കെഎല്‍ രാഹുല്‍ ഇവരില്‍ ആരെ കളിപ്പിക്കുമെന്നതാണ് ആദ്യത്തെ ചോദ്യം.
രാഹുലും സൂര്യയും ആദ്യ ടെസ്റ്റിലുണ്ടായിരുന്നെങ്കിലും ബാറ്റിങില്‍ ഫ്‌ളോപ്പായി. മിന്നുന്ന ഫോമിലുള്ള ഗില്‍ പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കപ്പെടുകയും ചെയ്തു.
വിക്കറ്റ് കീപ്പിങില്‍ കെഎസ് ഭരതിനെ നിലനിര്‍ത്തണോ അതോ ഇഷാന്‍ കിഷനെ കളിപ്പിക്കണമോയെന്നതാണ് ഇന്ത്യയുടെ അടുത്ത ചോദ്യം.
കഴിഞ്ഞ ടെസ്റ്റിലായിരുന്നു ഭരതിന്റെ അരങ്ങേറ്റം. പക്ഷെ ബാറ്റിങില്‍ ക്ലിക്കായില്ല. നാലാമത്തെ സ്പിന്നറായി കുല്‍ദീപിനെ കളിപ്പിക്കണമോയെന്നതാണ് ഇന്ത്യയുടെ മുന്നിലുള്ള മൂന്നാമത്തെ ചോദ്യം.

രാഹുലിനെ കൈവിടില്ല?
കരിയറിലെ മോശം ഫോമിലൂടെയാണ് കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നതെങ്കിലും ടെസ്റ്റില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയായ കെഎല്‍ രാഹുലിനെ ഇന്ത്യ കൈവിടില്ലെന്നാണ് വിവരം. ഇതേക്കുറിച്ച് ബിസിസിഐ ഒഫീഷ്യല്‍ ഒരു ദേശീയ മാധ്യമത്തോടു അടുത്തിടെ തുറന്നു പറയുകയും ചെയ്തിരുന്നു. രാഹുലിനെ ഇന്ത്യ നിലനിര്‍ത്തിയാല്‍ ശുഭ്മന്‍ ഗില്ലിനു ഒരിക്കല്‍ക്കൂടി ബെഞ്ചില്‍ തന്നെയായിരിക്കും സ്ഥാനം.
ശ്രേയസ് അയ്യരോടെ മടങ്ങിവരവോടെ ടീമില്‍ നിന്നും വഴിമാറിക്കൊടുക്കേണ്ടി വരിക സൂര്യകുമാര്‍ യാദവിനായിരിക്കും. കഴിഞ്ഞ ടെസ്റ്റില്‍ താരത്തിന്റെ ബാറ്റിങ് പ്രകടനം മികച്ചതായിരുന്നില്ല. ടി20യിലെ ഹാങോവറില്‍ നിന്നും സൂര്യ ഇപ്പോഴും മുക്തനായിട്ടില്ലെന്നു കഴിഞ്ഞ മല്‍സരത്തില്‍ അദ്ദേഹത്തിന്റെ പുറത്താവല്‍ തെളിയിക്കുകയും ചെയ്തിരുന്നു.
Also Read: IPL 2023: മുബൈ 'ഇന്ത്യന്‍സ്', വിദേശികള്‍ പുറത്ത്- ഇലവനില്‍ അര്‍ജുന്‍, ഒപ്പം മലയാളിയും

രാഹുലിന് അവസാന അവസരം
കെഎല്‍ രാഹുലിന് ബാറ്റിങില്‍ തന്റെ കഴിവ് പുറത്തെടുക്കാനുള്ള അവസാന അവസരമായിരിക്കും ഡല്‍ഹി ടെസ്റ്റെന്നാണ് സൂചനകള്‍. അതിലും ബാറ്റിങില്‍ ഫ്‌ളോപ്പായാല്‍ താരത്തെ പ്ലെയിങ് ഇലവനില്‍ നിന്നൊഴിവാക്കി പകരം ശുഭ്മന്‍ ഗില്ലിനെ കളിപ്പിക്കാന്‍ സാധ്യത കൂടുതലാണ്. മാത്രല്ല ഫോം വീണ്ടെടുക്കാന്‍ രാഹുലിനോടു ആവശ്യപ്പെട്ടേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വിക്കറ്റ് കീപ്പിങില്‍ ഭരതിനെ രണ്ടാം ടെസ്റ്റില്‍ ഒഴിവാക്കാന്‍ സാധ്യത തീരെ കുറവാണ്. കാരണം ഇഷാനേക്കാള്‍ മികച്ച വിക്കറ്റ് കീപ്പറും ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡുള്ള താരവുമാണ് അദ്ദേഹം.
ഡല്‍ഹി ടെസ്റ്റില്‍ ബൗളിങ് ലൈനപ്പില്‍ ഇന്ത്യ മാറ്റങ്ങളൊന്നും വരുത്താന്‍ സാധ്യതയില്ല. ഓള്‍റൗണ്ടര്‍മാര്‍ കൂടിയായ രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ തന്നെ സ്പിന്‍ ബൗളിങ് കൈകാര്യം ചെയ്യും. ഇതോടെ കുല്‍ദീപ് യാദവിന് വീണ്ടും കാത്തിരിക്കേണ്ടിവരും. മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജുമായിരിക്കും പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക.
Also Read: കോലിക്കും രോഹിത്തിനും അവനോടു 'വെറുപ്പ്!, നെറ്റ്‌സില്‍ നേരിടുക കടുപ്പമെന്ന് ഡിക്കെ

രണ്ടാം ടെസ്റ്റിലെ സാധ്യതാ 11
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications