കോലിക്കും രോഹിത്തിനും അവനോടു 'വെറുപ്പ്!, നെറ്റ്‌സില്‍ നേരിടുക കടുപ്പമെന്ന് ഡിക്കെ

ഇന്ത്യന്‍ ക്രിക്കറ്റില്‍ പല റോളുകള്‍ കളിക്കുകയും അവിടെയെല്ലാം തന്റെ സാന്നിധ്യമറിയിക്കുകയും ചെയ്ത താരമാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിത്. ഓപ്പണറായും മധ്യനിര ബാറ്ററായും വിക്കറ്റ് കീപ്പറായും ഏറ്റവും ഒടുവില്‍ ഫിനിഷറായുമെല്ലാം നമുക്ക് ഡിക്കെയെ കാണാന്‍ സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ ദേശീയ ടീമിന്റെ ഭാഗമല്ലെങ്കിലും അദ്ദേഹം കമന്ററിയില്‍ തിളങ്ങി നില്‍ക്കുകയാണ്.
അന്താരാഷ്ട്ര കരിയര്‍ അവസാനിച്ചെന്നു കരുതിയ ഇടത്തു നിന്നും രാജകീയ തീരിച്ചുവരവ് നടത്തി ഇന്ത്യന്‍ ടീമിലേക്കു തിരിച്ചുവന്ന താരം കൂടിയാണ് കാര്‍ത്തിക്. 2019ലെ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇന്ത്യ തോറ്റു പുറത്തായപ്പോള്‍ അദ്ദേഹം ടീമിലുണ്ടായിരുന്നു. ഇനിയൊരിക്കലും ദേശീയ ടീമില്‍ തിരികെയെത്തില്ലെന്നു എല്ലാവരും ഉറപ്പിച്ചിരിക്കെയാണ് കഴിഞ്ഞ വര്‍ഷം ഡിക്കെ വീണ്ടും ഇന്ത്യന്‍ കുപ്പായമണിഞ്ഞത്. കഴിഞ്ഞ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഫിനിഷറുടെ റോളില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനം ഇതിനു വഴിയൊരുക്കുകയായിരുന്നു.
ഓസ്‌ട്രേലിയയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഐസിസിയുടെ ടി20 ലോകകപ്പിലാണ് ഡിക്കെ അവസാനമായി ഇന്ത്യയെ പ്രതിനിധീകരിച്ചത്. അതിനു ശേഷം ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട അദ്ദേഹം കമന്ററിയില്‍ കൂടുതല്‍ സജീവമാവുകയും ചെയ്തു. ഇപ്പോഴിതാ ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് കാര്‍ത്തിക്. ഇന്ത്യന്‍ ടീമിന്റെ നെറ്റ്‌സില്‍ തന്നെ ഏറ്റവുമധികം കുഴക്കിയ ബൗളര്‍ ആരാണെന്നാണ് അദ്ദേഹം തുറന്നു പറഞ്ഞിരിക്കുന്നത്.

ബുദ്ധിമുട്ടിച്ച ബൗളര്‍
സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയോ സൂപ്പര്‍ സ്പിന്നര്‍ ആര്‍ അശ്വിനോയൊന്നുമല്ല നെറ്റ്‌സില്‍ തന്നെ ബുദ്ധിമുട്ടിച്ചതെന്നാണ് ദിനേശ് കാര്‍ത്തിക് തുറന്നു പറഞ്ഞിരിക്കുന്നത്. വെറ്ററന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയാണ് തന്നെ കുഴക്കിയ ബൗളറെന്നു അദ്ദേഹം വെളിപ്പെടുത്തി.
ഷമിയെക്കുറിച്ച് ഒറ്റവാക്കില്‍ പറയുകയാണെങ്കില്‍ പീഡിപ്പിക്കുന്ന ഷമി (Torture Shami) എന്നതാണ് യോജിക്കുക. കാരണം കരിയറിലുടനീളം നെറ്റ്‌സില്‍ എന്നെ ഇത്രയും ബുദ്ധിമുട്ടിച്ച ബൗളര്‍ വേറെയില്ല. മല്‍സരത്തിലും കുറച്ചു തവണ ഷമി എന്നെ പുറത്താക്കിയിട്ടുണ്ട്.
ഞാന്‍ വിരാട് കോലിയോടും രോഹിത് ശര്‍മയോടും ഇതേക്കുറിച്ച് ചോദിച്ചിരുന്നു. അവരും ഷമിക്കെതിരേ കളിക്കുന്നത് വെറുക്കുന്നുവെന്നാണ് വെളിപ്പെടുത്തിയതെന്നും ഡിക്കെ വ്യക്തമാക്കി.
Also Read: കോലിയാവാന്‍ വന്നു, നിഴല്‍ പോലുമായില്ല! ഇവര്‍ എവിടെ?

ഷമിയെ സ്‌പെഷ്യലാക്കുന്നത്
മുഹമ്മദ് ഷമിയെ സ്‌പെഷ്യലാക്കി മാറ്റുന്ന ചില കാര്യങ്ങളുണ്ട്. നിവര്‍ന്നുളള സീം പൊസിഷനാണ് ഇവയിലൊന്ന്. കൂടാതെ 6-8 മീറ്റര്‍ മാര്‍ക്കെന്ന ലെങ്ത്തില്‍ സ്ഥിരമായി പന്തെറിയുന്നതുെ ഷമിയെ അപകടകാരിയാക്കുന്നു.
പ്രധാനമായും രണ്ടു രീതിയിലാണ് ഷമിക്കു വിക്കറ്റ് ലഭിക്കാറുള്ളത്. ഒന്ന് എഡ്ജായി വിക്കറ്റ് കീപ്പര്‍ ക്യാച്ചെടുക്കുകയാണെങ്കില്‍ മറ്റൊന്ന് സ്ലിപ്പില്‍ ക്യാച്ചായുള്ള പുറത്താവലാണ്.
പക്ഷെ ചില സമയങ്ങളില്‍ നിര്‍ഭാഗ്യം കാരണം ഷമിക്ക് വിക്കറ്റുകള്‍ ലഭിക്കാതെയും പോവാറുണ്ട്. ബൗളിങിലെ ഈ ലെങ്ത്ത് കാരണം ഏറ്റവുമധികം തവണ ബാറ്റര്‍മാരെ ബീറ്റ് ചെയ്യാറുള്ളത് അദ്ദേഹമാണെങ്കിലും വിക്കറ്റുകള്‍ ലഭിക്കാറില്ല. വിദേശ പരമ്പരകളില്‍ ഷമി ടീമിനൊപ്പമുണ്ടാവാറുണ്ട്. പക്ഷെ പലപ്പോഴും ടീമലെ മോശം ബൗളറെന്ന ചീത്തപ്പേരാണ് ലഭിക്കാറുള്ളത്.
കാരണം ബാറ്റര്‍മാരെ ഏറ്റവുമധികം ബീറ്റ് ചെയ്യാറുള്ള ഇന്ത്യന്‍ ബൗളര്‍ അദ്ദേഹമായിരിക്കുങ്കെിലും അതിന് അര്‍ഹിച്ച വിക്കറ്റുകള്‍ നേടിയെന്നു കാണിക്കാന്‍ ഷമിക്കു സാധിക്കാറില്ലെന്നും ദിനേശ് കാര്‍ത്തിക് വിലയിരുത്തി.
Also Read: ഇവരോടു മുട്ടാന്‍ ആരുണ്ട്? ഇന്ത്യയില്‍ നിന്നും ഗില്‍- കിടിലന്‍ അണ്ടര്‍ 25 ടി20 ടീം

ഓസ്‌ട്രേലിയക്കെതിരേ ഭേദപ്പെട്ട പ്രകടനം
നാഗ്പൂരില്‍ ഓസ്‌ട്രേലിയക്കെതിരേ സമാപിച്ച ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ മുഹമ്മദ് ഷമി ഇന്ത്യയുടെ പ്ലെയിങ് ഇലവന്റെ ഭാഗമായിരുന്നു. പക്ഷെ സ്പിന്നര്‍മാര്‍ക്കായി ഒരുക്കിയ പിച്ചില്‍ ബൗളറെന്ന നിലയില്‍ അദ്ദേഹത്തിനു കാര്യമായൊന്നും ചെയ്യാനില്ലായിരുന്നു.
ആദ്യ ഇന്നിങ്‌സില്‍ ഒമ്പതോവര്‍ മാത്രമേ ഷമി ബൗള്‍ ചെയ്തുള്ളൂ. നാലു മെയ്ഡനടക്കം 18 റണ്‍സിനു ഡേവിഡ് വാര്‍ണറുടെ വിക്കറ്റെടുക്കുകയും ചെയ്തു. രണ്ടാമിന്നിങ്‌സില്‍ രണ്ടു വിക്കറ്റുകള്‍ ഷമിക്കു ലഭിച്ചു. വാലറ്റത്ത് നതാന്‍ ലിയോണ്‍, സ്‌കോട്ട് ബോളന്‍ഡ് എന്നിവരെയാണ് പുറത്താക്കിയത്.
പക്ഷെ ബൗളിങിനേക്കാള്‍ ആദ്യ ഇന്നിങ്‌സില്‍ ഷമിയുടെ ബാറ്റിങ് പ്രകടനമാണ് കൈയടി വാങ്ങിയത്. പത്താം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം 47 ബോളില്‍ മൂന്നു സിക്‌സറും രണ്ടു ഫോറുമടക്കം 37 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications