Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇവരോടു മുട്ടാന്‍ ആരുണ്ട്? ഇന്ത്യയില്‍ നിന്നും ഗില്‍- കിടിലന്‍ അണ്ടര്‍ 25 ടി20 ടീം

gill

ടി20യെന്നത് യുവത്വത്തിന്റെ ഗെയിമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടാറുള്ളത്. യുവതാരങ്ങള്‍ക്കു തങ്ങളുടെ ചുറുചുറുക്ക് പുറത്തെടുക്കാന്‍ ഇതിനേക്കാള്‍ നല്ലൊരു ഫോര്‍മാറ്റില്ല. ഇവിടെ പക്വതയ്ക്കും അനുഭവസമ്പത്തിനും വലിയ റോളില്ല. ആക്രമണോത്സുകതയും വേഗതയുമെല്ലാമാണ് ടി20 ആവശ്യപ്പെടുന്നത്. ഒപ്പം നിര്‍ഭയരായി കളിക്കേണ്ടതും ഈ ഫോര്‍മാറ്റില്‍ പ്രധാനമാണ്.

നിലവില്‍ മല്‍സരരംഗത്തുള്ള യുവതാരങ്ങളെയെടുത്താല്‍ ടി20യില്‍ കസറാന്‍ ശേഷിയുള്ള പല യുവതാരങ്ങളെയും നമുക്ക് കാണാന്‍ സാധിക്കും. 25 വയസ്സില്‍ താഴെയുള്ള യുവതാരങ്ങളെ മാത്രം ഉള്‍പ്പെടുത്തി ഒരു ടി20 ഇലവനെ തിരഞ്ഞെടുത്താല്‍ എങ്ങനെയിരിക്കും? ഒരു ടീമില്‍ നിന്നും ഒരു താരത്തെ മാത്രമേ ഇലവനിലേക്കു പരിഗണിട്ടുള്ളൂവെന്നതും എടുത്തു പറയേണ്ടതാണ്.

ഗില്‍- അലെന്‍ (ഓപ്പണര്‍മാര്‍)

ഗില്‍- അലെന്‍ (ഓപ്പണര്‍മാര്‍)

ഇന്ത്യയുടെ യുവ ബാറ്റിങ് സെന്‍സേഷന്‍ ശുഭ്മന്‍ ഗില്ലും ന്യൂസിലാന്‍ഡിന്റെ ഓപ്പണിങ് ബാറ്റര്‍ ഫിന്‍ അലെനുമായിരിക്കും ഈ ഇലവനു വേണ്ടി ഓപ്പണ്‍ ചെയ്യുക. വമ്പനടികള്‍ക്കു പേരുകേട്ട ബാറ്ററാണ് അലെന്‍. ഗില്ലാവട്ടെ മികച്ച ഷോട്ടുകളും വലിയ ഷോട്ടുകളും ഒരുപോലെ കളിക്കാന്‍ ഇഷ്ടപ്പെടുന്ന താരമാണ്.

ഏറെ പരിചയസമ്പത്തുള്ള മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെ പകരക്കാരനായാണ് അലെനെ ന്യൂസിലാന്‍ഡ് ഓപ്പണിങിലേക്കു കൊണ്ടുവന്നത്. മികച്ച ചില പ്രകടനങ്ങളിലൂടെ താരം ഇതിനകം ശ്രദ്ധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ ഈ വര്‍ഷം ടി20യില്‍ അരങ്ങേറിയ ഗില്‍ ആദ്യ അഞ്ചു കളിയിലും പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ലെങ്കിലും ആറാമത്തെ മല്‍സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി സംശയിച്ചവരുടെ വായടിപ്പിച്ചു.

ഷാന്റോ, റൂതര്‍ഫോര്‍ഡ്, സ്റ്റബ്‌സ് (മധ്യനിര)

ഷാന്റോ, റൂതര്‍ഫോര്‍ഡ്, സ്റ്റബ്‌സ് (മധ്യനിര)

അണ്ടര്‍ 25 ഇലവന്റെ മധ്യനിരയിലുള്ളത് ബംഗ്ലാദേശിന്റെ നജ്മുല്‍ ഹുസൈന്‍ ഷാന്റോ, വെസ്റ്റ് ഇന്‍ഡീസിന്റെ ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ്, സൗത്താഫ്രിക്കയുടെ ട്രിസ്റ്റണ്‍ സ്റ്റബ്‌സ് എന്നിവരാണ്.

ബംഗ്ലാദേശിനു വേണ്ടി മികച്ച പ്രകടനമാണ് ഷാന്റോ കാഴ്ചവയ്ക്കുന്നത്. കഴിഞ്ഞ ഐസിസി ടി20 ലോകകപ്പിലും താരം തിളങ്ങിയിരുന്നു. വമ്പനടിക്കകള്‍ക്കു പേരുകേട്ട റൂതര്‍ഫോര്‍ഡ് വിന്‍ഡീസിന്റെ അടുത്ത സൂപ്പര്‍ താരമായേക്കും. സൗത്താഫ്രിക്കന്‍ യുവതാരങ്ങളില്‍ വളരെയധികം പ്രതീക്ഷ നല്‍കുന്ന സ്റ്റബ്‌സ് കഴിഞ്ഞ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഭാഗമായിരുന്നു.

Also Read: ലോകകപ്പില്‍ ഉറപ്പായും സഞ്ജു വേണം, തഴഞ്ഞാല്‍ നഷ്ടം ഇന്ത്യക്ക്! അറിയാം

ഗ്രീന്‍, കറെന്‍ (ഓള്‍റൗണ്ടര്‍മാര്‍)

ഗ്രീന്‍, കറെന്‍ (ഓള്‍റൗണ്ടര്‍മാര്‍)

ഓസ്‌ട്രേലിയയുടെ കാമറൂണ്‍ ഗ്രീന്‍, ഇംഗ്ലണ്ടിന്റെ സാം കറെന്‍ എന്നിവരാണ് അണ്ടര്‍ 25 ഇലവനിലെ സീം ബൗളിങ് ഓള്‍റൗണ്ടര്‍മാര്‍. കറെന്‍ ഇതിനകം തന്റെ പ്രതിഭ തെളിയിച്ചുകഴിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ ലോക ചംപ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവചിച്ച അദ്ദേഹം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായും തിരഞ്ഞടുക്കപ്പെട്ടിരുന്നു.

ഗ്രീനാവട്ടെ അതിവേഗം ലോക ക്രിക്കറ്റില സൂപ്പര്‍ താര പദവിയിലേക്കു വളര്‍ന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ ലേലത്തില്‍ ഏറ്റവുമുയര്‍ന്ന തുക ലഭിച്ച രണ്ടു താരങ്ങള്‍ കൂടിയാണ് കറെനും ഗ്രീനും. കറെനെ പഞ്ചാബ് കിങ്‌സും ഗ്രീനിനെ മുംബൈ ഇന്ത്യന്‍സുമാണ് സ്വന്തമാക്കിയത്.

Also Read: സൂപ്പര്‍ ഫിറ്റ് ശ്രേയസ്- എന്താണ് രഹസ്യം? ഭക്ഷണക്രമം, വര്‍ക്കൗട്ട് എല്ലാമറിയാം

റാഷിദ്, ഷഹീന്‍, തീക്ഷണ, ലിറ്റില്‍ (ബൗളര്‍മാര്‍)

റാഷിദ്, ഷഹീന്‍, തീക്ഷണ, ലിറ്റില്‍ (ബൗളര്‍മാര്‍)

ഇലവനിലെ ബൗളിങ് ലൈനപ്പിലേക്കു വരികയാണെങ്കില്‍ സ്പിന്‍ ബൗളിങിനു ചുക്കാന്‍ പിടിക്കുക അഫ്ഗാനിസ്താന്‍ സൂപ്പര്‍ താരം റാഷിദ് ഖാനും ശ്രീലങ്കയുട മഹീഷ് തീക്ഷണയുമാണ്. ഇലവന്റെ ക്യാപ്റ്റനും കൂടിയാണ് റാഷിദ്.

പേ്‌സ് നിരയിലുള്ളത് പാകിസ്താന്‍ സ്പീഡ് സ്റ്റാര്‍ ഷഹീന്‍ അഫ്രീഡി, അയര്‍ലാന്‍ഡിന്റെ ജോഷ് ലിറ്റില്‍ എന്നിവരുമാണ്. റാഷിദും ഷഹീനും ഇതിനകം തകര്‍പ്പന്‍ പ്രകടനങ്ങളിലുടെ സൂപ്പര്‍ താര പദവിയിലേക്കു ഉയര്‍ന്നുവന്ന താരങ്ങളാണ്.

അണ്ടര്‍ 25 ടി20 ഇലവന്‍

അണ്ടര്‍ 25 ടി20 ഇലവന്‍

ശുഭ്മന്‍ ഗില്‍ (ഇന്ത്യ), ഫിന്‍ അലെന്‍ (ന്യൂസിലാന്‍ഡ്), നജ്മുല്‍ ഹുസൈന്‍ ഷാന്റോ (ബംഗ്ലാദേശ്), ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ് (വെസ്റ്റ് ഇന്‍ഡീസ്), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (സൗത്താഫ്രിക്ക), കാമറൂണ്‍ ഗ്രീന്‍ (ഓസ്‌ട്രേലിയ), സാം കറെന്‍ (ഇംഗ്ലണ്ട്), റാഷിദ് ഖാന്‍ (ക്യാപ്റ്റന്‍, അഫ്ഗാനിസ്താന്‍), ഷഹീന്‍ അഫ്രീഡി (പാകിസ്താന്‍), മഹീഷ് തീക്ഷണ (ശ്രീലങ്ക), ജോഷ് ലിറ്റ്ല്‍ (അയര്‍ലാന്‍ഡ്)

Story first published: Thursday, February 9, 2023, 18:21 [IST]
Other articles published on Feb 9, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+