Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പില്‍ ഉറപ്പായും സഞ്ജു വേണം, തഴഞ്ഞാല്‍ നഷ്ടം ഇന്ത്യക്ക്! അറിയാം

sanju

ഐസിസിയുടെ ഏകദിന ലോകകപ്പ് ഈ വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുകയാണ്. 2011ല്‍ അവസാനമായി ടൂര്‍ണമെന്റിനു ആതിഥേയത്വം വഹിച്ചപ്പോള്‍ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു കീഴില്‍ ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടിരുന്നു. ധോണിയുടെ പിന്‍ഗാമിയാവാനുള്ള സുവര്‍ണാവസരാണ് നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു ലഭിച്ചിരിക്കുന്നത്.

ലോകകപ്പിലെ ഇന്ത്യന്‍ ടീമിനെക്കുറിച്ച് ബിസിസിഐ ഏറെക്കുറെ തീരുമാനിച്ചുകഴിഞ്ഞു. ചുരുക്കം ചില താരങ്ങളുടെ കാര്യത്തില്‍ മാത്രമേ അവ്യക്തതയുള്ളൂ. ഈ അവ്യക്തതയുളള കളിക്കാരില്‍ പെടുത്താവുന്നയാളാണ് സഞ്ജു സാംസണ്‍. ലോകം കീഴക്കാനുള്ള പ്രതിഭയുണ്ടായിട്ടും അദ്ദേഹം ഇപ്പോഴും ടീമിന് അകത്തും പുറത്തുമായി കഴിയുകയാണ്. ലോകകപ്പിന് മുമ്പെങ്കിലും സഞ്ജുവിന് സ്ഥാനമുറപ്പിക്കാന്‍ സാധിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

വിക്കറ്റ് കീപ്പറുടെ റോളിലേക്കു വലിയ മല്‍സരമാണ് ഇന്ത്യന്‍ ടീമില്‍ ഇപ്പോള്‍ നടക്കുന്നത്. ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് കാറപകടത്തില്‍ പരിക്കേറ്റ് വിശ്രമത്തിലാണെങ്കിലും ലോകകപ്പിനു മുമ്പ് ഫിറ്റ്‌നസ് വീണ്ടെടുത്ത് ടീമില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കെഎല്‍ രാഹുല്‍ അടുത്തിടെയായി ഏകദിനത്തില്‍ വിക്കറ്റ് കാക്കുന്നത് നമ്മള്‍ കണ്ടതാണ്.

ഇഷാന്‍ കിഷനാണ് ടീമില്‍ സ്ഥാനം ലക്ഷ്യമിടുന്ന മറ്റൊരു വിക്കറ്റ് കീപ്പര്‍. ഇവരെയൊക്കെ മറികടന്നാണ് സഞ്ജുവിന് ഇന്ത്യന്‍ ലോകകപ്പ് ടീമില്‍ കയറിപ്പറ്റേണ്ടത്. എന്നാല്‍ ലോകകപ്പില്‍ തീര്‍ച്ചയായും സ്ഥാനം അര്‍ഹിക്കുന്നയാള്‍ തന്നെയാണ് അദ്ദേഹം. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ നിര്‍ണായക താരമാവാന്‍ സഞ്ജുവിനു കഴിയും. കാരണങ്ങള്‍ നോക്കാം.

മികച്ച വിക്കറ്റ് കീപ്പര്‍

മികച്ച വിക്കറ്റ് കീപ്പര്‍

സഞ്ജു സാംസണ്‍ കിടിലന്‍ വിക്കറ്റ് കീപ്പറാണെന്നത് ഇതിനകം തെളിയിച്ചുകഴിഞ്ഞതാണ്. ദേശീയ ടീമിനു വേണ്ടി വിക്കറ്റ് കാക്കാന്‍ അവസരം ലഭിച്ചപ്പോഴെല്ലാം അതു വളരെ മികച്ച രീതിയില്‍ നിര്‍വഹിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്.

മികച്ച റിഫ്‌ളക്‌സുകള്‍ക്കൊപ്പം വിക്കറ്റിനു പിന്നിലെ അതിശയിപ്പിക്കുന്ന വേഗതയും സഞ്ജുവിന്റെ പ്ലസ് പോയിന്റാണ്. ഗെയിമിനെക്കുറിച്ച് നന്നായി മനസ്സിലാക്കാനുള്ള മിടുക്കും അദ്ദേഹത്തിനുണ്ട്.

കൂടാതെ ബൗളര്‍മാരെ നന്നായി വായിച്ചെടുക്കാനും സഞ്ജു കേമനാണ്. ഒരു മികച്ച വിക്കറ്റ് കീപ്പര്‍ക്കു ആവശ്യമായ കഴിവുകളെല്ലാം അദ്ദേഹത്തിനുണ്ടെന്നു ഇത് അടിവരയിടുകയും ചെയ്യുന്നു.

നേതൃശേഷി

നേതൃശേഷി

നേതൃമികവാണ് സഞ്ജു സാംസണിന്റെ മറ്റൊരു കഴിവ്. ആഭ്യന്തര ക്രിക്കറ്റില്‍ കേരള ടീമിനെ പല ടൂര്‍ണമെന്റുകളിലും വിജയകരമായി നയിക്കാന്‍ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. കൂടാതെ 2021 മുതല്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെയും സഞ്ജു മികച്ച രീതിയില്‍ നയിച്ചുകൊണ്ടിരിക്കുകയാണ്.

2021ല്‍ അദ്ദേഹത്തിനു കീഴില്‍ റോയല്‍സ് പ്ലേഓഫ് കാണാതെ പുറത്തായെങ്കിലും കഴിഞ്ഞ വര്‍ഷം ടീം ഫൈനല്‍ വരെയെത്തിയിരുന്നു. 2008ലെ പ്രഥമ സീസണില്‍ മുന്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസം ഷെയ്ന്‍ വോണിനു കീഴില്‍ കപ്പുയര്‍ത്തിയ ശേഷം റോയല്‍സിന്റെ ആദ്യ ഫൈനല്‍ കൂടിയായിരുന്നു ഇത്. അതുകൊണ്ടു തന്നെ ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജുവിന് തീര്‍ച്ചയായും അഭിമാനിക്കാം.

Also Read: IND vs AUS: സൂര്യയെ ഇന്ത്യ ഇറക്കരുത്! കളിപ്പിച്ചാല്‍ പണി പാളും, മൂന്ന് കാരണങ്ങള്‍

ഏതു റോളിലും കളിക്കും

ഏതു റോളിലും കളിക്കും

സഞ്ജു സാംസണിന്റെ മറ്റൊരു പ്രത്യേകത ഏതു റോളിലും ബാറ്റ് ചെയ്യാന്‍ കഴിയുമെന്നതാണ്. ഓപ്പണിങ് മുതല്‍ ഫിനിഷറുടെ റോളില്‍ വരെ ബാറ്റ് ചെയ്യാന്‍ അദ്ദേഹം മിടുക്കനാണ്. ഇത്തരം താരങ്ങളെ നമുക്ക് ഇന്ത്യന്‍ ടീമില്‍ അധികം കാണാന്‍ സാധിക്കില്ല.

ടീമിന് എവിടെയാണോ തന്നെ ആവശ്യം അവിടെ ബാറ്റ് ചെയ്ത് മാച്ച് വിന്നിങ് പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാന്‍ സഞ്ജുവിന് കഴിയും. അതുകൊണ്ടു തന്നെ ഇങ്ങനെയൊരു താരത്തെ ലോകകപ്പില്‍ തീര്‍ച്ചയായും ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയേ തീരൂ.

Also Read: മാസ് 'ഡയലോഗ്', ഒപ്പം വീഡിയോയും, സഞ്ജുവിനെ ഇനി കാണുക ഐപിഎല്ലിലോ?

സമ്മര്‍ദ്ദങ്ങളില്‍ പതറില്ല

സമ്മര്‍ദ്ദങ്ങളില്‍ പതറില്ല

സമ്മര്‍ദ്ദങ്ങളില്‍ പതറില്ലെന്നതാണ് സഞ്ജു സാംസണിന്റെ മറ്റൊര പ്രത്യേകത. ഏതു തരത്തിലുള്ള സാഹചര്യങ്ങളെയും വളരെ കൂളായി നേരിടാനുള്ള പ്രത്യേക കഴിവ് തന്നെ അദ്ദേഹത്തിനുണ്ട്. സമ്മര്‍ദ്ദങ്ങളില്‍ സഞ്ജു പരിഭ്രമിക്കുന്നത് ഒരിക്കലും നമുക്ക് കാണാന്‍ സാധിക്കില്ല.

ഏതു പ്രതിസന്ധിയെയും സമചിത്തതയോടെ നേരിടാനും സാഹചര്യത്തിന് അനുസരിച്ച് ബാറ്റ് ചെയ്യാനും അദ്ദേഹത്തിനാവും. മാത്രമല്ല ഒരു ടീം പ്ലെയര്‍ കൂടിയാണ് സഞ്ജു. സ്വന്തം പ്രകടനത്തേക്കാള്‍ എല്ലായ്‌പ്പോഴും ടീമിനാണ് അദ്ദേഹം മുന്‍തൂക്കം നല്‍കാറുള്ളത്.

Story first published: Tuesday, February 7, 2023, 17:44 [IST]
Other articles published on Feb 7, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+