
ജഡേജയുടെ വര്‍ക്കൗട്ട്
ഫിറ്റ്‌നസ് നിലവാരം കാത്തുസൂക്ഷിക്കാന്‍ എല്ലായ്‌പ്പോഴും കഠിനമായി ശ്രമിക്കുന്ന ക്രിക്കറ്ററാണ് രവീന്ദ്ര ജഡേജ. ആഴ്ചയില്‍ അഞ്ച്- ആറ് ദിവസങ്ങള്‍ വരെ അദ്ദേഹം വ്യായാമത്തില്‍ ഏര്‍പ്പെടാറുണ്ട്. ശരീരത്തിന്റെ കരുത്തും ഹൃദയാരോഗ്യവും നിലനിര്‍ത്താനാണ് ജഡ്ഡു കൂടുതലായും ശ്രമിക്കുന്നത്.
ശരീരഭാരം കുറയ്ക്കുന്നതിനുള്ള വ്യായാമ മുറകളെടുത്താല്‍ പ്രധാനമായും ജഡേജ ചെയ്യാറുള്ളത് പുഷ് അപ്പുകള്‍, പുള്‍ അപ്പുകള്‍, ഫ്രീ സ്‌ക്വാറ്റ്‌സ് എന്നിവയാണ്.
12-20 തവണ വരെ ഈ വ്യായാമങ്ങള്‍ താരം ഒരു ദിവസം ആവര്‍ത്തിക്കാറുമുണ്ട്. ഒരിക്കലും മുടങ്ങാതെയുള്ള ഈ വ്യായാമ മുറകളാണ് താരത്തെ എല്ലായ്‌പ്പോഴും ആരോഗ്യവാനായി നിലനിര്‍ത്താന്‍ സഹായിക്കുന്നത്.
Also Read: കോലിയാവാന്‍ വന്നു, നിഴല്‍ പോലുമായില്ല! ഇവര്‍ എവിടെ?

വെയ്റ്റ് ട്രെയിനിങ്
സിനിമാ താരത്തെപ്പോലെ സിക്‌സ് പായ്‌ക്കോ, ഉരുണ്ട മസിലുകളോ ഒരു ക്രിക്കറ്റര്‍ക്കു ആവശ്യമില്ല. പകരം ശരീരഭാരം കുറച്ച് കൂടുതല്‍ ഫിറ്റ്‌നസും വേഗതയുമെല്ലാം നേടിയെടുക്കാനാണ് ഒരു താരം ശ്രദ്ധിക്കേണ്ടത്. ഭാരമുപയോഗിച്ചുള്ള പരിശീലനം ഇതില്‍ വളരെ പ്രധാനപ്പെട്ടതാണ്.
രവീന്ദ്ര ജഡേജയുടെ വെയ്റ്റ് ട്രെയ്‌നിങിലേക്കു വരികയാണെങ്കില്‍ ബാര്‍ബെല്‍സ്, ഡംബെല്‍സ് എന്നിവ ഉപയോഗിച്ച് സ്‌നാച്ച്, ക്ലീന്‍ ആന്റ് ജര്‍ക്ക്, ബാര്‍ബെല്‍ റോവ്‌സ്, ബാര്‍ബെല്‍ സ്‌ക്വാറ്റ്, ഡെഡ്‌ലിഫ്റ്റ്, ഓവര്‍ഹെഡ് പ്രെസ്, അപ്‌റൈറ്റ് റോവ്‌സ്, ബാര്‍ബെല്‍ ഹിപ് ട്രസ്റ്റ്‌സ്, ബള്‍ഗേറിയന്‍ സ്പ്ലിറ്റ് സ്‌ക്വാറ്റ് എന്നിവയാണ് ചെയ്യാറുള്ളത്. ശരീരഭാരം കാത്തുസൂക്ഷിക്കാന്‍ താരത്തെ സഹായിക്കുന്നത് ഈ വ്യായാമങ്ങളാണ്.
ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ ജഡേജ പ്രധാനമായും ചെയ്തുവരുന്ന വ്യായാമം ഓട്ടമാണ്. ഇന്‍ഡോറിലാണെങ്കില്‍ ട്രെഡ്മില്ലിലാണ് താരം ഓടാറുള്ളത്. കൂടാതെ ഔട്ട്‌ഡോറിലും ജഡ്ഡു ഓടാറുണ്ട്.
Also Read: കോലിക്കും രോഹിത്തിനും അവനോടു 'വെറുപ്പ്!, നെറ്റ്‌സില്‍ നേരിടുക കടുപ്പമെന്ന് ഡിക്കെ

ഭക്ഷണക്രമം
രവീന്ദ്ര ജഡേജയുടെ ഭക്ഷണക്രമത്തിലേക്കു വരികയാണെങ്കില്‍ വളരെയധികം ശ്രദ്ധയാണ് ഇക്കാര്യത്തിലും താരം പുലര്‍ത്തിവരുന്നത്. പ്രധാനമായും രാവിലത്തെയും രാത്രിയിലെയും ഭക്ഷണമാണ് താരത്തിനു കൂടുതല്‍ പ്രധാനം.
ഉച്ചഭക്ഷണം ജഡ്ഡു കഴിക്കാറില്ലെന്നതാണ് കൗതുകകരമായ കാര്യം. ഇതിനു പകരം രാവിലെ വളരെ നന്നായി തന്നെ ഭക്ഷണം കഴിക്കാന്‍ അദ്ദേഹം ശ്രദ്ധിക്കാറുണ്ട്.
വലിയൊരു ഭക്ഷണപ്രേമി കൂടിയാണ് ജഡേജ. വ്യത്യസ്തമായ പഞ്ചാബി വിഭവങ്ങള്‍ താരത്തിന്റെ വീക്ക്‌നെസാണ്. ഈ കാരണത്താല്‍ തന്നെയാണ് ജന്മനാടായ ഗുജറാത്തിലെ ജാംനഗറല്‍ ജഡേജ ഭക്ഷണശാലയും തുറന്നിരിക്കുന്നത്.
തന്റെ ഫേവറിറ്റ് ഭക്ഷണങ്ങള്‍ ഒരിക്കലും താരം അമിതമായി കഴിക്കാറില്ല.
എത്ര പ്രിയപ്പെട്ട ഭക്ഷണമായാലും മിതമായി മാത്രമേ ജഡേജ കഴിക്കാറുള്ളൂ. കൂടാതെ ശരീരത്തില നിര്‍ജലീകരണം ഒഴിവാക്കാന്‍ ദിവസേന ഒരുപാട് വെള്ളം കുടിക്കാനും താരം ശ്രദ്ധിക്കാറുണ്ട്.


Click it and Unblock the Notifications












