IPL 2023: സഞ്ജുവും റോയല്‍സും രക്ഷപ്പെട്ടു! അവസാന റൗണ്ടില്‍ ഇവര്‍ പാടുപെടും, അറിയാം

ഐപിഎല്ലിന്റെ 16ാം സീസണിന്റെ മല്‍സരക്രമം ബിസിസിഐ പ്രഖ്യാപിച്ചതോടെ ക്രിക്കറ്റ് ആരാധകര്‍ ആവേശത്തിലാണ്. മാര്‍ച്ച് 31നാണ് ക്രിക്കറ്റ്പൂരത്തിനു കൊടിയേറുന്ന്. ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്മാരായ ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സ് എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സുമായി പോരടിക്കും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ ഈ ഗ്ലാമര്‍ പോരാട്ടം.
2019നു ശേഷം ആദ്യമായി ഐപിഎല്ലില്‍ ഹോം-എവേ മാച്ചുകള്‍ മടങ്ങിയെത്തുന്നു എന്ന പ്രത്യേകത കൂടി അടുത്ത സീസണിനുണ്ട്. കൊവിഡ് മഹാമാരിക്കു ശേഷം വിദേശത്തോ, ഇന്ത്യയിലെ ചില ഗ്രൗണ്ടുകളിലോ മാത്രമായിരുന്നു മല്‍സരങ്ങള്‍ നടത്തിയിരുന്നത്. പഴയ രീതിയില്‍ ഹോം- എവേ മാച്ചുകള്‍ തിരികെ കൊണ്ടുവന്നത് ഫ്രാഞ്ചൈസികളെയും ആരാധകരെയും സംബന്ധിച്ച് ഏറെ ആവേശം കൊള്ളിക്കുന്ന കാര്യം തന്നെയാണ്.
ഹോഗ്രൗണ്ടിന്റെ ആനുകൂല്യം ടീമുകള്‍ക്കു ലഭിക്കുകയും ചെയ്യും. അതുകൊണ്ടു എവേ മാച്ചുകള്‍ ടീമുകള്‍ക്കു കടുപ്പം തന്നെയായിരിക്കും. വരാനിരിക്കുന്ന സീസണില്‍ അവസാന ലീഗ് മല്‍സരങ്ങള്‍ കടുപ്പമായി മാറിയിരിക്കുന്ന മൂന്നു ടീമുകള്‍ ഏതൊക്കെയാണെന്നു നോക്കാം.

ഗുജറാത്ത് ടൈറ്റന്‍സ്
തുടര്‍ച്ചയായ രണ്ടാം ഐപിഎല്‍ കിരീടം ലക്ഷ്യമിടുന്ന ഗുജറാത്ത് ടൈറ്റന്‍സാണ് ഇക്കൂട്ടത്തിലെ ആദ്യത്തെ ടീം. ജിടിയുടെ ഹോംഗ്രൗണ്ട് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയമാണ്.
ഇവിടെയാണ് മാര്‍ച്ച് 31ന് ചെന്നൈ സൂപ്പര്‍ കിങ്‌സുമായി അവര്‍ ഉദ്ഘാടന മല്‍സരം കളിക്കുന്നത്. പക്ഷെ പ്ലേഓഫ് ബെര്‍ത്ത് കടുപ്പമാവാന്‍ സാധ്യതയുള്ള അവസാന ലീഗ് മല്‍സരങ്ങള്‍ ജിടിക്കു വലിയ വെല്ലുവിളിയുയര്‍ത്തുന്നതായിരിക്കും.
സീസണിലെ അവസാന രണ്ടു മല്‍സരങ്ങളില്‍ അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും കരുത്തരായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമാണ് ജിടിയുടെ എതിരാളികള്‍. രണ്ടും എവേ മാച്ചുകളുമാണ്. മേയ് 12ന് മുംബൈയെ നേരിടുന്ന ജിടി 21ന് ആര്‍സിബിയുമായും ഏറ്റുമുട്ടും.
സന്ദര്‍ശക ടീമുകളെ സംബന്ധിച്ച് ജയിക്കാന്‍ ബുദ്ധിമുട്ടുള്ള വേദികളാണ് വാംഖഡെയും ചിന്നസ്വാമി സ്‌റ്റേഡിയവും. ഈ രണ്ടു മാച്ചുകള്‍ കൂടാതെ മേയ് 15ന് ഹോംഗ്രൗണ്ടില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായും ടൈറ്റന്‍സ് ഏറ്റുമുട്ടും.

പഞ്ചാബ് കിങ്‌സ്
ഐപിഎല്ലില്‍ ആദ്യ കിരീടത്തിനായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയിറങ്ങുന്ന പഞ്ചാബ് കിങ്‌സിനും അവസാന ലീഗ് മല്‍സരങ്ങള്‍ കടുപ്പമായിരിക്കും. പുതിയ ക്യാപ്റ്റന്‍ ശിഖര്‍ ധവാനും കോച്ച് ട്രെവര്‍ ബെയ്‌ലിസിനും കീഴിലാണ് പഞ്ചാബ് കച്ചമുറുക്കുന്നത്.
സമീപകാലത്തൊന്നും പ്ലേഓഫ് പോലും കാണാതെ പുറത്തായ ടീമാണ് അവര്‍.
പുതിയ സീസണില്‍ അവസാന മൂന്നു മല്‍സരങ്ങളില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് (രണ്ടു തവണ), സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് എന്നിവരാണ് പഞ്ചാബിന്റെ എതിരാളികള്‍. ധര്‍മശാലയിലാണ് ഈ രണ്ടു മല്‍സരങ്ങളും നടക്കുന്നത്.
Also Read: IPL 2023: പ്രസിദ്ധില്ല, റോയല്‍സിന് പകരമാര്? ഇതാ മൂന്നു പേര്‍, നോക്കാം

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്
കെഎല്‍ രാഹുല്‍ നയിക്കുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനും അടുത്ത സീസണിലെ അവസാന റൗണ്ട് മല്‍സരങ്ങളില്‍ വിജയിക്കുക കടുപ്പമായിരിക്കും. ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം കഴിഞ്ഞ തവണ അരങ്ങേറിയ ലഖ്‌നൗ പ്ലേഓഫിലേക്കും യോഗ്യത നേടിയിരുന്നു. പക്ഷെ എലിമിനേറ്ററില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനോടു ലഖ്‌നൗ തോല്‍ക്കുകയായിരുന്നു.
വരാനിരിക്കുന്ന സീസണില്‍ ലഖ്‌നൗവിന്റെ ആദ്യ മാച്ച് ഹോംഗ്രൗണ്ടില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സുമായിട്ടാണ്. ഏപ്രില്‍ ഒന്നിനാണ് മല്‍സരം. പക്ഷെ അവസാനത്തെ മല്‍സരങ്ങള്‍ ജയിക്കുക ലഖ്‌നൗവിനുഎളുപ്പമാവില്ല.
എവേ മാച്ചില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടുന്ന എസ്ആര്‍എച്ച് പിന്നാലെ ഹോംഗ്രൗണ്ടില്‍ മുംബൈ ഇന്ത്യന്‍സുമായി ഏറ്റുമുട്ടും. അവസാന ലീഗ് മാച്ചില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ് ലഖ്‌നൗവിന്റെ എതിരാകള്‍. ഈ മാച്ച്
കൊല്‍ക്കത്തയിലാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications