Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: പ്രസിദ്ധില്ല, റോയല്‍സിന് പകരമാര്? ഇതാ മൂന്നു പേര്‍, നോക്കാം

royals

ഐപിഎല്ലിന്റെ പുതിയ സീസണിനു മുമ്പ അപ്രതീക്ഷിത തിരിച്ചടിയാണ് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിനു നേരിട്ടിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ ടീമിനായി ഏറ്റവുമധികം വിക്കറ്റുകളെടുത്ത രണ്ടാമത്തെ ബൗളറും ഇന്ത്യന്‍ പേസറുമായ പ്രസിദ്ധ് കൃഷ്ണയെ റോയല്‍സിനു നഷ്ടമായിരിക്കുകയാണ്. പരിക്കേറ്റു വിശ്രമിക്കുന്ന അദ്ദേഹത്തിനു ശസ്ത്രക്രിയ ആവശ്യമായിരിക്കെയാണ് ഐപിഎല്ലില്‍ കളിക്കാനാവില്ലെന്നു ഉറപ്പായിരിക്കുന്നത്.

കഴിഞ്ഞ സീസണിനു മുമ്പുള്ള മെഗാ ലേലത്തിലായിരുന്നു പ്രസിദ്ധ് റോയല്‍സിന്റെ ഭാഗമായത്. അതിനു മുമ്പ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പമായിരുന്നു അദ്ദേഹം. 2021ലെ ഐപിഎല്ലിനു ശേഷം പ്രസിദ്ധിനെ കെകെആര്‍ കൈവിടുകയായിരുന്നു. ഇതോടെ മെഗാലേലത്തില്‍ 10 കോടി രൂപയെന്ന മോഹ വിലയ്ക്കു പേസറെ റോയല്‍സ് വാങ്ങിക്കുകയും ചെയ്തു. 19 വിക്കറ്റുകളുമായി മൂല്യത്തിനൊത്ത പ്രകടനം പ്രസിദ്ധ് കാഴ്ചവയ്ക്കുകയും ചെയ്തു.

വരാനിരിക്കുന്ന സീസണിലും റോയല്‍സിലെ ഇന്ത്യന്‍ പേസാക്രമണത്തിനു പ്രസിദ്ധ് ചുക്കാന്‍ പിടിക്കാനിരിക്കെയാണ് പരിക്ക് അപ്രതീക്ഷിത വില്ലനായിരിക്കുന്നത്. അദ്ദേഹത്തിന്റെ അഭാവം ഇനി ആരു നികത്തുമെന്നതാണ് ഇപ്പോള്‍ റോയല്‍സിനെ കുഴക്കുന്ന ചോദ്യം. ഫ്രാഞ്ചൈസിയുടെ വിദേശ താരങ്ങളുടെ ക്വാട്ട പൂര്‍ത്തിയായിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഒരു ഇന്ത്യന്‍ താരത്തെ മാത്രമേ അവര്‍ക്കു വാങ്ങാന്‍ സാധിക്കുകയുള്ളൂ. പ്രസിദ്ധിന്റെ പകരക്കാരനായി റോയല്‍സിനു ടീമിലെത്തിക്കാവുന്നവര്‍ ആരൊക്കെയാണെന്നു നോക്കാം.

സന്ദീപ് ശര്‍മ

സന്ദീപ് ശര്‍മ

ഐപിഎല്ലില്‍ ഒരുപാട് മല്‍സരങ്ങളില്‍ കളിച്ച് അനുഭവസമ്പത്തുള്ള സന്ദീപ് ശര്‍മയാണ് രാജസ്ഥാന്‍ റോയല്‍സിനു ടീമിലേക്കു കൊണ്ടുവരാവുന്ന ഒരാള്‍. കഴിഞ്ഞ മിനി താരലേലത്തില്‍ സന്ദീപിനെ ഒരു ഫ്രാഞ്ചൈസിയും വാങ്ങാന്‍ തയ്യാറാവാതിരുന്നത് വലിയ സര്‍പ്രൈസ് കൂടിയായിരുന്നു.

പഞ്ചാബ് കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ഫ്രാഞ്ചൈസികള്‍ക്കായി 104 മല്‍സരങ്ങളില്‍ പേസര്‍ കളിച്ചിട്ടുണ്ട്. ഇവയില്‍ നിന്നും 7.77 ഇക്കോണമി റേറ്റില്‍ 114 വിക്കറ്റുകളെടുക്കുകയും ചെയ്തു.

മികച്ച സ്വിങ് ബൗളറായ സന്ദീപ് ന്യൂബോളില്‍ അപകടകാരിയുമാണ്. കൂടാതെ യോര്‍ക്കറുകളെറിയാനും മിടുക്കനാണ് താരം. അതുകൊണ്ടു തന്നെ പ്രസിദ്ധിനു പകരം റോയല്‍സിന് ഏറ്റവും മികച്ച ഓപ്ഷന്‍ തന്നെയാണ് സന്ദീപ്.

Also Read: സച്ചിന്റെ മരുമകനാവുമോ ഗില്‍ ? കാമുകി സാറ തന്നെ! വൈറലായി പുതിയ ചിത്രം

ധവാല്‍ കുല്‍ക്കര്‍ണി

ധവാല്‍ കുല്‍ക്കര്‍ണി

ഒരുപാട് അനുഭവസമ്പത്തുള്ള മറ്റൊരു ഇന്ത്യന്‍ ഫാസ്റ്റ് ബൗളറാണ് ധവാല്‍ കുല്‍ക്കര്‍ണി. നേരത്തേ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി അദ്ദേഹം കളിക്കുകയും ചെയ്തിട്ടുണ്ട്. ഭേദപ്പെട്ട ബൗളിങായിരുന്നു കുല്‍ക്കര്‍ണി അന്നു കാഴ്ചവച്ചത്.
കഴിഞ്ഞ മിനി താരലേലത്തിനായി അദ്ദേഹം രജിസ്റ്റര്‍ ചെയ്തിരുന്നു.പക്ഷെ ഒരു ടീമും വാങ്ങാന്‍ തയ്യാറായില്ല.

എന്നാല്‍ ഇപ്പോള്‍ പകരക്കാരനായി റോയല്‍സിന്റെ ഭാഗമാവാന്‍ കുല്‍ക്കര്‍ണിക്കു അവസരം ലഭിച്ചിരിക്കുകയാണ്. മല്‍സര പരിചയവും നേരത്തേ റോയല്‍സിനായി കളിച്ചിട്ടുണ്ടെന്നതും തനിക്കു മുതല്‍ക്കൂട്ടാവുമെന്ന പ്രതീക്ഷയിലാണ് താരം.

Also Read: ഹര്‍മന്‍പ്രീത് ഇന്ത്യയുടെ ലേഡി രോഹിത് ശര്‍മയോ? ഈ സാമ്യങ്ങള്‍ ഞെട്ടിക്കും, അറിയാം

വരുണ്‍ ആരോണ്‍

വരുണ്‍ ആരോണ്‍

ഇന്ത്യയുടെ മുന്‍ ഫാസ്റ്റ് ബൗളര്‍ വരുണ്‍ ആരോണാണ് രാജസ്ഥാന്‍ റോയല്‍സിനു നോട്ടമിടാവുന്ന മൂന്നാമത്തെ താരം. കഴിഞ്ഞ സീസണില്‍ ചാംപ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് ടീമിന്റെ ഭാഗമായിരുന്നു വരുണ്‍. പക്ഷെ സീസണില്‍ പ്ലെയിങ് ഇലവനില്‍ കാര്യമായി അവസരം ലഭിച്ചില്ല. സീസണിനു ശേഷം വരുണിനെ ജിടി കൈവിടുകയും ചെയ്തു.

ലേലത്തില്‍ അണ്‍സോള്‍ഡായി മാറിയ മറ്റൊരു താരം കൂടിയാണ് അദ്ദേഹം. ഐപിഎല്ലില്‍ ഇതിനകം 52 മല്‍സരങ്ങളില്‍ വരുണ്‍ കളിച്ചിട്ടുണ്ട്. ഇവയില്‍ നിന്നും 44 വിക്കറ്റുകളെടുക്കുകയും ചെയ്തു. ധവാല്‍ കുല്‍ക്കര്‍ണിയെപ്പോലെ വരുണും നേരത്തേ റോയല്‍സിന്റെ ഭാഗമായിട്ടുണ്ട്.

Story first published: Friday, February 17, 2023, 21:23 [IST]
Other articles published on Feb 17, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+