
ഒരേ റെസ്റ്റോറന്റില്‍
ശുഭ്മന്‍ ഗില്ലിന്റെയും സാറ ടെണ്ടുല്‍ക്കറുടെയും പുറത്തു വന്നിരിക്കുന്ന ഫോട്ടോ ഒരുമിച്ചുള്ളതല്ല. പക്ഷെ ഇരുവരും ഒരേ സ്ഥലത്താണുള്ളതെന്നു ഈ ചിത്രം ശ്രദ്ധിച്ചാല്‍ വ്യക്തമാവും.
മഞ്ഞയും നീലയും നിറത്തിലുള്ള ടീ ഷര്‍ട്ട് ധരിച്ച് ഒരു റെസ്‌റ്റോറന്റില്‍ കാപ്പി കുടിക്കുന്നതാണ് ഗില്ലിന്റെ ചിത്രം. ഇതേ റെസ്‌റ്റോറന്റില്‍ തന്നെ കൗതുകത്തോടെ ഒരു വശത്തേക്കു നോക്കിയിരിക്കുന്ന സാറയെയും നമുക്ക് കാണാം.
ഒരുമിച്ച് ഒരു ഫ്രെമിയില്‍ രണ്ടു പേരെയും കാണാനാവില്ലെങ്കിലും ഇവര്‍ ഇരിക്കുന്ന ബാക്ക്ഗ്രൗണ്ട് പരിശോധിച്ചാല്‍ രണ്ടും ഒരേ സ്ഥലം തന്നെയാണെന്നു ഉറപ്പിക്കാം. ഇതോടെയാണ് ഇരുവരും പ്രണയത്തിലാണോയെന്ന സംശയം ബലപ്പെട്ടിരിക്കുന്നത്.
Also Read: IPL 2023: മുബൈ 'ഇന്ത്യന്‍സ്', വിദേശികള്‍ പുറത്ത്- ഇലവനില്‍ അര്‍ജുന്‍, ഒപ്പം മലയാളിയും

അടുത്ത താരവിവാഹം?
ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത താരവിവാഹം ശുഭ്മന്‍ ഗില്ലിന്റെയും സാറ ടെണ്ടുല്‍ക്കറുടേതുമാവുമോയെന്നാണ് ഇപ്പോള്‍ ആരാധകരുടെ സംശയം. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മരുമകനായി ഗില്‍ വരുന്നത് കാണാന്‍ കാത്തിരിക്കുകയാണെന്നും ചിലര്‍ കുറിച്ചിരിക്കുന്നു.
പക്ഷെ ഗില്ലും സാറയും തങ്ങളുടെ അടുപ്പത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാത്തിടത്തോളം കാലം താരവിവാഹം ഉറപ്പിക്കാന്‍ വരട്ടെയെന്നാണ് ചിലരുടെ പക്ഷം. മാത്രമല്ല സാറ ടെണ്ടുല്‍ക്കറുമായിട്ടാണ് ഗില്ലിന്റെ പ്രണമയെങ്കില്‍ അടുത്തിടെ എന്തുകൊണ്ടാണ് സാറ അലി ഖാനോടൊപ്പം ഗില്‍ കറങ്ങുന്ന ചിത്രങ്ങള്‍ പുറത്തു വന്നതെന്നും ആരാധകര്‍ ചോദിക്കുന്നു.
അടുത്തിടെയാണ് ഇന്ത്യന്‍ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്റെ വിവാഹം നടന്നത്. താരം മിന്നുകെട്ടിയത് ബോളിവുഡിലെ മുന്‍ ആക്ഷന്‍ ഹീറോ സുനില്‍ ഷെട്ടിയുടെ മകള്‍ ആതിയ ഷെട്ടിയെയാണ്.
Also Read: സ്‌റ്റോക്‌സ് ക്യാപ്റ്റന്‍, ഇന്ത്യയെ ടെസ്റ്റില്‍ തുരത്താന്‍ ഈ ലോക ഇലവനാവും! അറിയാം

തകര്‍പ്പന്‍ ഫോമില്‍
ശുഭ്മന്‍ ഗില്ലിന്റെ ക്രിക്കറ്റ് കരിയറെടുത്താല്‍ ഏറ്റവും മികച്ച ഫോമിലൂടെയാണ് താരം ഇപ്പോള്‍ കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നത്. ടെസ്റ്റ്, ഏകദിനം എന്നിവയില്‍ നേരത്തേ അരങ്ങേറിയ അദ്ദേഹം ഈ വര്‍ഷം ടി20യിലും അരങ്ങേറ്റം നടത്തിയിരുന്നു.
കഴിഞ്ഞ ഡിസംബറിലെ ബംഗ്ലാദേശ് പര്യടനത്തില്‍ ഗില്‍ കന്നി ടെസ്റ്റ് സെഞ്ച്വറി കണ്ടെത്തിയിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ ശ്രീലങ്കയ്‌ക്കെതിരേ കന്നി ഡബിള്‍ സെഞ്ച്വറി കണ്ടെത്തിയ അദ്ദേഹം ന്യൂസിലാന്‍ഡിനെതിരേ കന്നി ടി20 സെഞ്ച്വറിയും കുറിച്ചിരുന്നു.
ഓസ്‌ട്രേലിയക്കെതിരേ ഇപ്പോള്‍ നടക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ഗില്‍ ടീമിന്റെ ഭാഗമാണ്. പക്ഷെ ആദ്യ ടെസ്റ്റില്‍ താരം പ്ലെയിങ് ഇലവനില്‍ നിന്നും തഴയപ്പെട്ടിരുന്നു.


Click it and Unblock the Notifications












