ഹര്‍മന്‍പ്രീത് ഇന്ത്യയുടെ ലേഡി രോഹിത് ശര്‍മയോ? ഈ സാമ്യങ്ങള്‍ ഞെട്ടിക്കും, അറിയാം

ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളിലൊരാളാണ് സ്റ്റാര്‍ ബാറ്ററും ക്യാപ്റ്റനുമായ ഹര്‍മന്‍പ്രീത് കൗര്‍. വരാനിരിക്കുന്ന വനിതാ ഐപിഎല്ലിന്റെ പ്രഥമ സീസണില്‍ മുംബൈ ഇന്ത്യന്‍സിനെയും നയിക്കാന്‍ ഹര്‍മന്‍പ്രീത് തയ്യാറെടുക്കുകയാണ്. വനിതാ ക്രിക്കറ്റില്‍ അഞ്ചു ഐപിഎല്‍ കിരീടഭങ്ങള്‍ സ്വന്തമാക്കി റെക്കോര്‍ഡിട്ട മുംബൈ ഇനി വനിതകളിലും ഈ ആധിപത്യം തുടരാമെന്ന ആത്മവിശ്വാസത്തിലാണ്.
ഇതിന്റെ ഭാഗമായാണ് ദേശീയ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ ഹര്‍മന്‍പ്രീതിനെ ലേലത്തില്‍ മുംബൈ സ്വന്തമാക്കിയത്. വനിതാ ക്രിക്കറ്റില്‍ ഇന്ത്യയെ മികച്ച രീതിയില്‍ നയിച്ചുകൊണ്ടിരിക്കുന്ന അവരില്‍ വലിയ പ്രതീക്ഷകളാണ് മുംബൈ ഫ്രാഞ്ചൈസിക്കുള്ളത്.
ഹര്‍മന്‍പ്രീതും ഇന്ത്യന്‍ പുരുഷ ടീമിന്റെയും മുംബൈ ഇന്ത്യന്‍സിന്റെയും ക്യാപ്റ്റനുമായ രോഹിത് ശര്‍മയും തമ്മില്‍ ചില കൗതുകരമായ സാമ്യങ്ങള്‍ നമുക്കു കാണാന്‍ സാധിക്കും. ഒന്നും, രണ്ടുമല്ല മറിച്ച് ആറു സാമ്യങ്ങളാണ് ഇരുവരും തമ്മിലുള്ളത്. രോഹിത് ഹിറ്റ്മാനാണെങ്കില്‍ ഹര്‍മന്‍പ്രീത് ഹിറ്റ്‌വുമണാണ്. രണ്ടു താരങ്ങളും തമ്മിലുള്ള സാമ്യങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

ദേശീയ ടീം ക്യാപ്റ്റന്‍സ്
ഹര്‍മന്‍പ്രീത് കൗറും രോഹിത് ശര്‍മയും തമ്മിലുള്ള ഏറ്റവും വലിയ സാമ്യം ഇരുവരും മൂന്നു ഫോര്‍മാറ്റുകളിലും നിലവില്‍ ഇന്ത്യയുടെ ക്യാപ്റ്റന്‍മാരാണെന്നതാണ്.
അതുകൊണ്ടു തന്നെ പ്രഥമ വനിതാ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെയും ഹര്‍മന്‍പ്രീത് നയിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. വൈകാതെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്നാണ് സൂചനകള്‍.

ഓസീസിനെതിരേ വലിയ ഇന്നിങ്‌സ്
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഹര്‍മന്‍പ്രീത് കൗറും രോഹിത് ശര്‍മയും ഓസ്‌ട്രേലിയക്കെതിരേ ഒരേ സ്‌കോര്‍ തന്നെ കുറിച്ചിട്ടുണ്ടെന്നതാണ് മറ്റൊരു കൗതുകം. 171 റണ്‍സ് രോഹിത് ഓസീസിനെതിരേ ഒരിക്കല്‍ കുറിച്ചപ്പോള്‍ ഹര്‍മന്‍പ്രീതും ഇതേ സ്‌കോര്‍ തന്നെ ഓസീസിനെതിരേ നേടിയിട്ടുണ്ട്.

കൂടുതല്‍ ടി20കള്‍
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം ടി20കളില്‍ കളിച്ച പുരുഷ, വനിതാ താരങ്ങളെന്ന റെക്കോര്‍ഡ് രോഹിത് ശര്‍മയ്ക്കും ഹര്‍മന്‍പ്രീത് കൗറിനും അവകാശപ്പെട്ടതാണ്. രോഹിത് ഇതുവരെ 148 ടി20കളില്‍ ഇന്ത്യക്കായി കളിച്ചപ്പോള്‍ ഹര്‍മന്‍പ്രീത് 147 മല്‍സരങ്ങളിലും ഇന്ത്യന്‍ കുപ്പായമണിഞ്ഞു. 2007ലായിരുന്നു രോഹിത് ടി20യില്‍ അരങ്ങേറിയതെങ്കില്‍ ഹര്‍മന്‍പ്രീത് 2009ലാണ് ആദ്യ മല്‍സരം കളിച്ചത്.
Also Read: 'ത്രീഡി' പ്ലെയര്‍ ജഡേജ, വെറുതെയല്ല ഇത്രയും ഫിറ്റ്‌നസ്, രഹസ്യമറിയാം

കന്നി സെഞ്ച്വറി
ഇന്ത്യക്കു വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരേ ബാറ്റിങ് പൊസിഷനില്‍ കളിക്കവെയാണ് രോഹിത് ശര്‍മയും ഹര്‍മന്‍പ്രീത് കൗറും കന്നി സെഞ്ച്വറി കുറിച്ചത്. നാലാം നമ്പറില്‍ ബാറ്റ് ചെയ്താണ് രണ്ടു പേരും കരിയറിലെ ആദ്യത്തെ സെഞ്ച്വറി കണ്ടെത്തിയത്.

കൂടുതല്‍ സിക്‌സറുകള്‍
സിക്‌സറുകളുടെ കാര്യത്തിലും രോഹിത് ശര്‍മയും ഹര്‍മന്‍പ്രീത് കൗറും ഒപ്പം നില്‍ക്കുകയാണ്. നേടിയ സിക്‌സറുകളുടെ എണ്ണത്തിലല്ല, മറിച്ച് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകള്‍ക്കു വേണ്ടി ഏറ്റവുമധികം സിക്‌സറുകള്‍ കുറിച്ചത് ഇരുവരുമാണ്.
Also Read: ആദ്യ ഓവര്‍ വീരുവിന്, പിന്നെ ഭാജി- ധോണിയുടെ ചൂതാട്ടം! കാരണം വീരു പറയുന്നു

ടി20 സെഞ്ച്വറിയുള്ള ക്യാപ്റ്റന്‍
ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദമുള്ളപ്പോള്‍ നന്നായി പെര്‍ഫോം ചെയ്യുകയെന്നത് എല്ലാവര്‍ക്കും സാധിക്കുന്ന കാര്യമല്ല. ടി20 ഫോര്‍മാറ്റില്‍ സെഞ്ച്വറി നേടുകയെന്നതും അതുപോലെ തന്നെ ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാല്‍ ഇന്ത്യന്‍ ക്യാപ്റ്റനായിരിക്കെ ടി20യില്‍ സെഞ്ച്വറി നേടിയവരാണ് രോഹിത് ശര്‍മയും ഹര്‍മന്‍പ്രീത് കൗറും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications