For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രാഹുലിന്റെ കാര്യത്തില്‍ 'തീരുമാനമായി', ഫോം വീണ്ടെടുക്കാന്‍ രണ്ട് അവസരം കൂടി, അറിയാം

ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍സിയില്‍ നിന്നും അദ്ദേഹത്തെ പുറത്താക്കിയിരുന്നു

KL RAHUL

ഇന്ത്യന്‍ ടീമില്‍ കെഎല്‍ രാഹുലിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടു കൊണ്ടിരിക്കുകയാണ്. താരത്തിന്റെ മുന്‍ പ്രകടനങ്ങളും പ്രതിഭയും കണക്കിലെടുത്ത് അര്‍ഹിച്ചതിനേക്കാള്‍ കൂടുതല്‍ അവസരം ബിസിസിഐ നല്‍കിക്കഴിഞ്ഞു. പക്ഷെ ഒന്നു പോലും മുതലാക്കാന്‍ രാഹുലിനു കഴിഞ്ഞില്ല. ഇനി താരത്തിനു അവസരങ്ങള്‍ നല്‍കുന്നതില്‍ കാര്യമില്ലെന്ന നിലയിലേക്കു ബിസിസിഐ ഇപ്പോള്‍ മാറിയിരിക്കുകയാണ്.

ഇനി രണ്ടു അവസരങ്ങള്‍ കൂടി രാഹുലിനു നല്‍കിയ ശേഷം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഉള്‍പ്പെടുത്തണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കാമെന്നാണ് ബിസിസിഐ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഓസ്‌ട്രേലിയക്കെതിരേ നടക്കുന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും രാഹുല്‍ ബാറ്റിങില്‍ ദയനീയമായി പരാജയപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെ നടക്കാനിരിക്കുന്ന അടുത്ത രണ്ടു ടെസ്റ്റുകളിലും അദ്ദേഹത്തെ പുറത്ത് ഇരുത്തുമെന്നാണ് സൂചനകള്‍. രാഹുലിനു പകരം മിന്നുന്ന ഫോമിലുള്ള ശുഭ്മന്‍ ഗില്‍ ഓപ്പണറുടെ റോളില്‍ കളിക്കുകയും ചെയ്യും.

ഏകദിന പരമ്പരയും ഐപിഎല്ലും

ഏകദിന പരമ്പരയും ഐപിഎല്ലും

ഓസ്‌ട്രേലിയക്കെതിരേ അടുത്ത മാസം നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയും അതിനു ശേഷമുള്ള ഐപിഎല്ലുമാണ് കെഎല്‍ രാഹുലിന് അവസാനത്തെ രണ്ട് അവസരങ്ങളായി ബിസിസിഐ നല്‍കിയിരിക്കുന്നത്.

ഇവയിലും ഫ്‌ളോപ്പായാല്‍ താരത്തിന്റെ കരിയര്‍ അനിശ്ചത്വത്തിലാവും.ബാറ്റിങില്‍ ഫോം വീണ്ടെടുക്കുകയാണെങ്കില്‍ രാഹുല്‍ തീര്‍ച്ചയായും ടീം പ്ലാനുകളുടെ ഭാഗമായിരിക്കും.

ഇതിനായി ഏകദിന പരമ്പരയും ഐപിഎല്ലും മാത്രമേ അദ്ദേഹത്തിനു നല്‍കുകയുള്ളൂ. പക്ഷെ ശുഭ്മന്‍ ഗില്‍ റണ്‍സ് നേടുകയാണെങ്കില്‍ അതു ടീം സെലക്ഷന്‍ സങ്കീര്‍ണമാക്കുമെന്നും ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി.

Also Read: IND vs AUS: രോഹിത്തില്ല, സൂര്യ പുറത്തിരിക്കും! ആദ്യ ഏകദിനത്തില്‍ ഇന്ത്യയുടെ ബെസ്റ്റ് 11

ഫൈനലിനുള്ള ഇന്ത്യന്‍ ടീം

ഫൈനലിനുള്ള ഇന്ത്യന്‍ ടീം

ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരായ ആദ്യ രണ്ടു ടെസ്റ്റുകളിലും ജയിച്ചതോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ ഇന്ത്യ ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു. ശേഷിച്ച രണ്ടു ടെസ്റ്റുകളില്‍ ഒന്നില്‍ കൂടി ജയിച്ചാല്‍ ഇന്ത്യ ഔദ്യോഗികമായി ഫൈനലിലെത്തും.

ജൂണ്‍ ഏഴിന് ഇംഗ്ലണ്ടിനാണ് കലാശപ്പോര്. ഫൈനലിലെത്തിയാല്‍ ഒരു മാസം മുമ്പെങ്കിലും ഇന്ത്യക്കു ടീം ലിസ്റ്റ് സമര്‍പ്പിക്കേണ്ടി വരും. അതുകൊണ്ടു തന്നെ ഐപിഎല്ലിനിടെയായിരിക്കും സെലക്ഷന്‍ കമ്മിറ്റി ഫൈനലിനുള്ള ഇന്ത്യന്‍ സംഘത്തെ തിരഞ്ഞെടുക്കുക.

ശുഭ്മന്‍ ഗില്‍ തീര്‍ച്ചയായും ടീമിലുണ്ടാവുമെന്നുറപ്പാണ്. മായങ്ക് അഗര്‍വാള്‍ ഫോം വീണ്ടെടുത്ത് ടെസ്റ്റിലേക്കു വീണ്ടും അവകാശവാദമുന്നയിച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെ കെഎല്‍ രാഹുലിന്റെ പക്കല്‍ ഇനി അധികം സമയമില്ല.

അതേസമയം, ഫോം തിരിച്ചുപിടിക്കാന്‍ രാഹുലിനെ ഇറാനി ട്രോഫിയില്‍ കളിക്കാന്‍ അയക്കണമോയെന്നും ബിസിസിഐ ആലോചിക്കുന്നുണ്ട്. സെലക്ടര്‍മാരും ടീം മാനേജ്‌മെന്റുമാണ് ഇക്കാര്യം തീരുമാനിക്കേണ്ടതെന്നും ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി.

Also Read: കളിയില്‍ മാത്രല്ല, അക്ഷര്‍ വരുമാനത്തിലും കിടു തന്നെ- കോടികള്‍ ആസ്തി! നോക്കാം

ദയനീയ ഫോം

ദയനീയ ഫോം

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ടെസ്റ്റ് ക്രിക്കറ്റില്‍ കെഎല്‍ രാഹുലിന്റെ പ്രകടനം വളരെ ദയനീയമാണെന്നു കാണാന്‍ സാധിക്കും. വെറും 13.57 ആണ് ഈ കാലയളവില്‍ അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി.ശരാശരിയുടെ കാര്യത്തില്‍ ആര്‍ അശ്വിന്‍ (37), മുഹമ്മദ് ഷമി (21.80) എന്നിവര്‍ പോലും രാഹുലിന് മുന്നിലാണ്.

അവസാനമായി കളിച്ച 10 ഇന്നിങ്‌സുകളെടുത്താല്‍ ഒന്നില്‍പ്പോലും 30 റണ്‍സ് തികയ്ക്കാന്‍ പോലും അദ്ദേഹത്തിനായിട്ടില്ല. 8, 12, 10, 22, 23, 10, 2, 20, 17, 1 എന്നിങ്ങനെയാണ് താരത്തിന്റെ സ്‌കോറുകള്‍.

ഓസ്‌ട്രേലിയക്കെതിരേ ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലും രാഹുല്‍ റണ്‍സ് കണ്ടെത്താനാവാതെ പാടുപെടുകയാണ്. കളിച്ച മൂന്ന് ഇന്നിങ്‌സുകളില്‍ 20, 17, 1 എന്നിങ്ങനെയാണ് സ്‌കോറുകള്‍.

Story first published: Tuesday, February 21, 2023, 16:10 [IST]
Other articles published on Feb 21, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+