കളിയില്‍ മാത്രല്ല, അക്ഷര്‍ വരുമാനത്തിലും കിടു തന്നെ- കോടികള്‍ ആസ്തി! നോക്കാം

ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ സൂപ്പര്‍ താരമായി മാറിക്കൊണ്ടിരിക്കുകയാണ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍. സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെ നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും അദ്ദേഹം ടീമിന്റെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു. നേരത്തേ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ ബാക്കപ്പായിട്ടാണ് ടീമംഗങ്ങള്‍ ബാപ്പുവെന്നു വിളിക്കുന്ന അക്ഷര്‍ ടീമിലേക്കു വരുന്നത്. ഇപ്പോള്‍ ജഡ്ഡുവിന്റെ സ്ഥാനത്തിനു പോലും ഭീഷണിയുയര്‍ത്തുന്ന തരത്തിലേക്കു അദ്ദേഹം മാറിക്കഴിഞ്ഞു.
ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ കഴിഞ്ഞ രണ്ടു രണ്ടു ടെസ്റ്റുകളിലും ജഡേജ പ്ലെയിങ് ഇലവനിലുണ്ടായിട്ടും അക്ഷര്‍ സ്ഥാനം നിലനിര്‍ത്തിയിരുന്നു. ടീം മാനേജ്‌മെന്റിനു അദ്ദേഹത്തിലുണ്ടായിരുന്ന വിശ്വാസം തന്നെയായിരുന്നു ഇതിനു കാരണം. അക്ഷര്‍ അതു തെറ്റിച്ചതുമില്ല. ബൗളിങില്‍ കാര്യമായ സംഭാവന നല്‍കാനായില്ലെങ്കിലും ബാറ്റിങില്‍ രണ്ടു ടെസ്റ്റുകളിലും തകര്‍പ്പന്‍ ഫിഫ്റ്റികളുമായി അദ്ദേഹം ടീമിനെ പ്രതിസന്ധി ഘട്ടത്തില്‍ നിന്നും രക്ഷിച്ചിരുന്നു.
അക്ഷറിന്റെ കരിയറിലേക്കു വന്നാല്‍ 2014ല്‍ ബംഗ്ലാദേശിനെതിരായ ഏകദിനത്തിലൂടെയായിരുന്നു അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം സിംബാബ്‌വെയ്‌ക്കെതിരേ ടി20യിലും താരം അരങ്ങറി. പക്ഷെ അന്നു ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ അക്ഷറിനായില്ല. തന്റെ രണ്ടാം വരവിലാണ് മിന്നുന്ന പ്രകടനങ്ങളിലൂടെ താരം പ്രതിഭ തെളിയിച്ചത്. ഒപ്പം ടീമില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്തു. കളിയില്‍ മാത്രമല്ല ഇപ്പോള്‍ ആസ്തിയുടെ കാര്യത്തിലും അക്ഷര്‍ സൂപ്പറാണ്. താരത്തിന്റെ ആസ്തിയെക്കുറിച്ച് വിശദമായി അറിയാം.

അക്ഷറിന്റെ ആസ്തി
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ഐപിഎല്ലില്‍ നിന്നുമെല്ലാം ലഭിക്കുന്ന വരുമാനം പരിഗണിക്കുമ്പോള്‍ അക്ഷര്‍ പട്ടേലിന്റെ ഇപ്പോഴത്തെ ആസ്തി 37 കോടിയോളം രൂപയാണ്. ബിസിസിഐയുടെ മുഖ്യ കരാറില്‍ ഉള്‍പ്പെട്ടിരിക്കുന്ന താരമാണ് അദ്ദേഹം. മാത്രമല്ല ഐപിഎല്ലില്‍ വര്‍ഷങ്ങളായി കളിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. നിലവില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിന്റെ ഭാഗമാണ് അക്ഷര്‍.
താരത്തിന്റെ മാസവരുമാനത്തിലേക്കു വന്നാല്‍ അതു ഏകദേശം 70-75 ലക്ഷം രൂപയോളം വരുമെന്നാണ് കണക്കുകള്‍. ശമ്പളം കൂടാതെ പരസ്യങ്ങളില്‍ നിന്നും നല്ലൊരു തുക അക്ഷര്‍ സമ്പാദിക്കുന്നുണ്ട്.
ബോട്ട്, ജിയോ, ഫാന്‍ കോഡ്, അപ്പോളോ, എസ്ജി ക്രിക്കറ്റ്, കോയിന്‍ സ്വിച്ച് ക്യുബെര്‍, ഗാംടോസ്, സര്‍ക്യുറു, ജെഎസ്ഡബ്ല്യു സ്‌പോര്‍ട്‌സ് തുടങ്ങിയ ബ്രാന്‍ഡുകളുമായി താരത്തിനു കരാറുണ്ട്.
Also Read: ടി20യിലെ കിങാവൂ, മറ്റു രണ്ടും വിട്ടേക്കൂ, സൂര്യക്ക് ബെസ്റ്റ് അതാണ്! അറിയാം

കൂടുതല്‍ വരുമാനം ഡിസിയില്‍ നിന്ന്
ഐപിഎല്ലില്‍ തന്റെ ഫ്രാഞ്ചൈസിയായ ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍ നിന്നാണ് അക്ഷര്‍ പട്ടേലിനു ഏറ്റവുമധികം വരുമാനം ലഭിക്കുന്നത്. 2019ലായിരുന്നു അദ്ദേഹം ഡിസിയുടെ ഭാഗമായത്. അന്നു ലേലത്തില്‍ അഞ്ചു കോടി രൂപയ്ക്കായിരുന്നു അക്ഷറിനെ ഫ്രാഞ്ചൈസി വാങ്ങിയത്. മിന്നുന്ന പ്രകടനങ്ങളിലൂടെ താരം വളരെ വേഗത്തില്‍ ടീമിലെ അവിഭാജ്യ ഘടകമായി മാറുകയും ചെയ്തു.
2022ലെ മെഗാ ലേലത്തിനു മുമ്പ് ഡിസി നിലനിര്‍ത്തിയ താരങ്ങളിലൊരാള്‍ കൂടിയായിരുന്നു അക്ഷര്‍. അന്നു ഒമ്പതു കോടി രൂപയ്ക്കാണ് താരത്തെ ഡിസി തങ്ങള്‍ക്കൊപ്പം നിലനിര്‍ത്തിയത്. 2013 മുതല്‍ ഐപിഎല്ലില്‍ കളിച്ചുകൊണ്ടിരിക്കുന്ന അക്ഷര്‍ ഇതിലൂടെ മാത്രം 33.8 കോടി രൂപ സമ്പാദിച്ചു കഴിഞ്ഞു.
IPL 2023: ഉമ്രാനാവാന്‍ അര്‍ജുന്റെ സര്‍പ്രൈസ് നീക്കം! ഇപ്പോഴത്തെ വേഗതയെത്ര? അറിയാം

ദേശീയ ടീമിലെത്തിച്ചത് ഐപിഎല്‍
2014ല്‍ അക്ഷര്‍ പട്ടേലിനു ആദ്യമായി ഇന്ത്യന്‍ ടീമില്‍ ഇടം നേടിക്കൊടുത്തത് ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനായി (കിങ്‌സ് ഇലവന്‍ പഞ്ചാബ്) നടത്തിയ തകര്‍പ്പന്‍ പ്രകടനമായിരുന്നു. 2014ലെ ഐപിഎല്ലില്‍ പഞ്ചാബിനുവേണ്ടി കസറിയ അദ്ദേഹം സീസണിലെ എമേര്‍ജിങ് പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം കൈക്കലാക്കുകയും ചെയ്തു. ഇതോടെയാണ് അക്ഷറിനു ദേശീയ ടീമിലേക്കു വിളിയെത്തിയത്.
2021ലായിരുന്നു അദ്ദേഹത്തിന്റെ ടെസ്റ്റ് അരങ്ങേറ്റം. ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന പരമ്പരയിലൂടെയായിരുന്നു ഇത്. കന്നി ടെസ്റ്റില്‍ തന്നെ അഞ്ചു വിക്കറ്റുമായി വരവറിയിച്ച അക്ഷര്‍ ഈ നേട്ടം കൈവരിച്ച ആറാമത്തെ ഇന്ത്യന്‍ താരമായി മാറുകയും ചെയ്തു.
പിന്നീട് അദ്ദേഹത്തിനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മൂന്നു ഫോര്‍മാറ്റുകളിലും പിന്നീട് മിന്നുന്ന പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാന്‍ അക്ഷറിനു സാധിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications