ടി20യിലെ കിങാവൂ, മറ്റു രണ്ടും വിട്ടേക്കൂ, സൂര്യക്ക് ബെസ്റ്റ് അതാണ്! അറിയാം

ഇന്ത്യയുടെ 360 ഡിഗ്രി ബാറ്റര്‍ സൂര്യകുമാര്‍ യാദവിനെക്കൊണ്ട് ടി20 ഫോര്‍മാറ്റ് മാത്രമേ വഴങ്ങുകയുള്ളൂ? ഇപ്പോള്‍ ആരാധകരും സംശയിച്ചു തുടങ്ങിയിരിക്കുകയാണ്. കാരണം ഏകദിനത്തിലും ടെസ്റ്റിലുമെല്ലാം ഒരുകൈ നോക്കിയെങ്കിലും ടി20യില്‍ നമ്മളെ ത്രില്ലടിപ്പിച്ചിട്ടുള്ള സൂര്യയെ അവിടെയൊന്നും കാണാനായിട്ടില്ല. ഇതോടെയാണ് അദ്ദേഹത്തെക്കൊണ്ട് ടി20 മാത്രമേ വഴങ്ങൂയെന്ന സംശയം ശക്തമായിരിക്കുന്നത്.
അവസാനമായി ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റിലാണ് സൂര്യയെ അവസാനമായി ഇന്ത്യന്‍ കുപ്പായത്തില്‍ കണ്ടത്. റെഡ് ബോള്‍ ഫോര്‍മാറ്റില്‍ അദ്ദേഹത്തിന്റെ അരങ്ങേറ്റ മല്‍സരം കൂടിയായിരുന്നു ഇത്. ഒരിന്നിങ്‌സില്‍ മാത്രമേ സൂര്യക്കു ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചുള്ളൂ. എട്ടു റണ്‍സ് മാത്രമെടുത്ത അദ്ദേഹം നതാന്‍ ലയണിന്റെ ബൗളിങില്‍ ബൗള്‍ഡാവുകയായിരുന്നു. സൂര്യ ഔട്ടായ രീതി ഏറെ വിമര്‍ശിക്കപ്പെടുകയും ചെയ്തു.
ഫിറ്റ്‌നസ് വീണ്ടെടുത്ത് രണ്ടാം ടെസ്റ്റില്‍ ശ്രേയസ് അയ്യര്‍ മടങ്ങിയെത്തിയതോടെ സൂര്യയുടെ സ്ഥാനം തെറിക്കുകയായിരുന്നു. ടെസ്റ്റില്‍ അദ്ദേഹത്തിനു ഇനിയൊരു അവസരം ഉടനെയൊന്നും ലഭിക്കാന്‍ സാധ്യതയില്ല. ടെസ്റ്റ്, ഏകദിനം എന്നിവയില്‍ കൂടുതല്‍ മല്‍സരങ്ങളില്‍ കളിച്ച് തന്റെ സ്ഥാനമുറപ്പിക്കാന്‍ ശ്രമിക്കുന്നതിനു പകരം സൂര്യ ടി20യില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാവും കൂടുതല്‍ ഉചിതം. ഇതിന്റെ കാരണങ്ങള്‍ പരിശോധിക്കാം.

ടി20യില്‍ സമയം കുറവ്, കണ്ണംപൂട്ടിയടിക്കാം
ടി20 ഫോര്‍മാറ്റെടുത്താല്‍ ടെസ്റ്റ്, ഏകദിനം എന്നിവയേക്കാള്‍ ചടുലവും ആകര്‍ഷകവുമാണ്. ഇവിടെ ഒരു ബാറ്റര്‍ക്കു ചിന്തിക്കേണ്ട ആവശ്യമല്ല. മോശം ബോളുകള്‍ക്കായി ക്ഷമയോടെ കാത്തിരിക്കുകയും വേണ്ട.
ക്രീസിലെത്തിയാല്‍ ബോളിന്റെ ലൈനാ, ലെങ്‌ത്തോയൊന്നും നോക്കാതെ പ്രഹരിക്കുകയെന്നതു മാത്രമാണ് ഒരു ബാറ്ററുടെ ദൗത്യം. സൂര്യകുമാര്‍ യാദവിന് ഏറ്റവും നന്നായി ചെയ്യാന്‍ സാധിക്കുന്നതും, ഇപ്പോള്‍ വിജയകരമായി ചെയ്തു കൊണ്ടിരിക്കുന്നതും ഇതു തന്നെയാണ്
ഏകദിനത്തില്‍ മധ്യ ഓവറുകളിലോ, സ്ലോഗ് ഓവറുകളിലോ 30 ബോളില്‍ 60 റണ്‍സ് അടിച്ചെത്തെങ്കില്‍ മാത്രമേ സൂര്യക്കു ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുകയുള്ളൂ. അതിനായില്ലെങ്കില്‍ ഏകദിനത്തില്‍ കളിക്കാതിരിക്കുന്നതാവും നല്ല തീരുമാനം.
Also Read: IPL 2023: ബുംറ- ആര്‍ച്ചര്‍ ജോടി ഹിറ്റെന്ന് ഉറപ്പിക്കാന്‍ വരട്ടെ! ഭാജിയുടെ മുന്നറിയിപ്പ്

ക്ഷമ കുറവാണ്
ടി20യെ അപേക്ഷിച്ച് കൂടുതല്‍ ക്ഷമയും ആത്മസമര്‍പ്പണവും ഏകദിനത്തിലും ടെസ്റ്റിലും ആവശ്യമാണ്. കാണികളെ രസിപ്പിക്കുകയെന്നതു മാത്രമാണ് ടി20യില്‍ ഒരു ബാറ്ററുടെ ദൗത്യം. അവിടെ ഉത്തരവാദിത്വം കുറവാണ്. പക്ഷെ ഏകദിനത്തിലും ടെസ്റ്റിലും ബാറ്ററെന്ന നിലയില്‍ കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കാനായെങ്കില്‍ മാത്രമേ വിജയിക്കാനാവുകയുള്ളൂ.
ബാറ്ററെന്ന നിലയില്‍ സൂര്യകുമാര്‍ യാദവിനു ക്ഷമ തീരെ കുറവാണെന്നു താരത്തിന്റെ ഇതുവരെയുള്ള ഇന്നിങ്‌സുകള്‍ കണ്ടാല്‍ വ്യക്തമാവും. നേരിടുന്ന ആദ്യ ബോളില്‍ തന്നെ സിക്സറടിക്കാന്‍ ഇഷ്ടപ്പെടുന്ന താരമാണ് അദ്ദേഹം.
ഇതേ രീതിയില്‍ തന്നെ ബാറ്റ് ചെയ്യുന്നിടത്തോളം കാലം സൂര്യ ടി20യില്‍ മാത്രം കളിക്കുന്നതാവും നല്ലത്. ഫോര്‍മാറ്റിനു അനുസരിച്ച് തന്റ സമീപനത്തില്‍ മാറ്റം വരുത്തിയെങ്കില്‍ മാത്രമേ മറ്റു ഫോര്‍മാറ്റുകളില്‍ അദ്ദേഹത്തിനു വിജയിക്കാനാവുകയുള്ളൂ.
Also Read: IPL 2023: ഉമ്രാനാവാന്‍ അര്‍ജുന്റെ സര്‍പ്രൈസ് നീക്കം! ഇപ്പോഴത്തെ വേഗതയെത്ര? അറിയാം

തുടക്കം മുതലാക്കാനാവുന്നില്ല
പലപ്പോഴും ബാറ്റിങില്‍ മികച്ച തുടക്കം ലഭിച്ച ശേഷം സൂര്യകുമാര്‍ യാദവ് വിക്കറ്റ് വലിച്ചെറിയുന്നത് പതിവുകാഴ്ചയാണ്. ടി20യില്‍ ഇതു ടീമി കാര്യമയി ബാധിക്കില്ല. കാരണം 20 ബോളില്‍ 40 റണ്‍സെടുത്താലും അതു കളിയില്‍ വലിയ ഇംപാക്ടുണ്ടാക്കും.മല്‍സരവിധിയെ തന്നെ ഇത്തരം ഇന്നിങ്‌സുകള്‍ മാറ്റിമറിക്കും.
പക്ഷെ ഏകദിനം, ടെസ്റ്റ് എന്നിവയില്‍ ഇത്തരം ഇന്നിങ്‌സുകളല്ല പ്രധാനം. പതിയെ തുടങ്ങിയാലും അതു വലിയ ഇന്നിങ്‌സുകളിലെത്തിക്കാനായാല്‍ ഇതിന്റെ മൂല്യം ടെസ്റ്റിലും ഏകദിനത്തിലും ടീമിനെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്.
സൂര്യക്കു സാധിക്കാതെ പോവുന്നതും ഇതാണ്. ലഭിക്കുന്ന തുടക്കം വലിയ ഇന്നിങ്‌സുകളാക്കി എങ്ങനെ മാറ്റിയെടുക്കാം എന്നു മനസ്സിലാക്കാനായാല്‍ അദ്ദേഹത്തിനു ടെസ്റ്റ്, ഏകദിനം എന്നിവയില്‍ ഇന്ത്യയുടെ പ്രധാനപ്പെട്ട താരമായി മാറാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications