IPL 2023: ബുംറ- ആര്‍ച്ചര്‍ ജോടി ഹിറ്റെന്ന് ഉറപ്പിക്കാന്‍ വരട്ടെ! ഭാജിയുടെ മുന്നറിയിപ്പ്

ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ ആരാധകരെ ഏറ്റവുമധികം നിരാശപ്പെടുത്തിയ ടീമുകളിലൊന്നായിരുന്നു അഞ്ചു തവണ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ്. ചരിത്രത്തിലാദ്യമായി അവര്‍ കഴിഞ്ഞ തവണ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്കു കൂപ്പുകുത്തിയിരുന്നു. ഒട്ടും സന്തുലിതമായ ടീമായിരുന്നില്ല കഴിഞ്ഞ സീസണില്‍ മുംബൈയുടേത്. ബൗളിങിലും ബാറ്റിങിലുമെല്ലാം അവര്‍ക്കു ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നു.
വരാനിരിക്കുന്ന സീസണില്‍ ശക്തമായ തിരിച്ചുവരവിന് കോപ്പ് കൂട്ടുകയാണ് രോഹിത് ശര്‍മയും സംഘവും. ലേലത്തില്‍ ചില മികച്ച കളിക്കരെ കൊണ്ടു വരാനായാത് മുംബൈയ്ക്കു വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. അതിനേക്കാള്‍ മുംബൈ ക്യാംപിന് ആവേശം കൊള്ളിക്കുന്നത് ഇംഗ്ലീഷ് സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചറുടെ സാന്നിധ്യമാണ്. 2022ലെ മെഗാ ലേലത്തില്‍ അദ്ദേഹം മുംബൈയുടെ ഭാഗമായിരുന്നു. പക്ഷെ പരിക്കു കാരണം സീസണ്‍ മുഴുവനായി നഷ്ടമായി.
നീണ്ട ബ്രേക്കിനു ശേഷം അടുത്തിടെ ആര്‍ച്ചര്‍ മല്‍സരരംഗത്തേക്കു മടങ്ങിയെത്തിക്കഴിഞ്ഞു. ഐപിഎല്ലില്‍ മുംബൈയില്‍ ജസ്പ്രീത് ബുംറയ്‌ക്കൊപ്പം ആര്‍ച്ചറും ചേരുന്നതോടെ അതു ടൂര്‍ണമെന്റിലെ ഏറ്റവും മൂര്‍ച്ചയേറിയ പേസാക്രമണമായി മാറുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതു തന്നെയാണ് മുംബൈ ആരാധകരെ സ്വപ്‌നം കാണാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ബുംറ- ആര്‍ച്ചര്‍ ജോടിയുണ്ടെങ്കിലും മുംബൈയ്ക്കു ആശങ്കപ്പെടേണ്ട ചില കാര്യങ്ങളുണ്ടെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്.

മല്‍സരങ്ങളുടെ അഭാവം
ജസ്പ്രീത് ബുംറയും ജോഫ്ര ആര്‍ച്ചറും പരിക്കു കാരണം ഒരുപാട് മല്‍സരങ്ങള്‍ നഷ്ടമായ ശേഷമാണ് ഐപിഎല്ലില്‍ കളിക്കുന്നതെന്നും ഗെയിം ടൈം കുറവാണെന്നത് ഇരുവര്‍ക്കും തിരിച്ചടിയായേക്കുമെന്നും ഹര്‍ഭജന്‍ സിങ് നിരീക്ഷിച്ചു.
അടുത്തിടെ രണ്ടു പേരും അധികം കളിച്ചിട്ടില്ല. ഈയൊര കാര്യമാണ് എന്നെ അലട്ടുന്നത്. ഐപിഎല്ലില്‍ മറ്റൊരു ടീമിനും ലോകോത്തര പേസര്‍മാരായ ബുംറ-ആര്‍ച്ചര്‍ എന്നിവരെ പോലെയൊരു പേസ് കോമ്പിനേഷനുണ്ടെന്നു എനിക്കു തോന്നുന്നില്ല.
നിങ്ങള്‍ക്കു നാലോവറില്‍ പ്രതിരോധിക്കേണ്ടത് 20 റണ്‍സണെങ്കിലും ഇതുപോലെയുള്ള ബൗളര്‍മാരുണ്ടെങ്കില്‍ അതു സാധിക്കുമെന്നു നിങ്ങള്‍ക്കു വിശ്വാസമുണ്ടാവുമെന്നും ഭാജി വിശദമാക്കി.
Also Read: സച്ചിന്റെ മരുമകനാവുമോ ഗില്‍ ? കാമുകി സാറ തന്നെ! വൈറലായി പുതിയ ചിത്രം

ബുംറയുടെ പ്രശ്‌നം
ജസ്പ്രീത് ബുംറ കുറച്ചു കാലമായി മല്‍സരങ്ങളൊന്നും തന്നെ കളിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പുറം ഭാഗത്തിനുള്ള പരിക്കിനെക്കുറിച്ച് നമുക്ക് അധികം അറിയുകയുമില്ല.
ജോഫ്ര ആര്‍ച്ചര്‍ വലിയൊരു ഇടവേളയ്ക്കു ശേഷം വീണ്ടും കളിക്കാന്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ബൗളിങിനു എത്രത്തോളം മൂര്‍ച്ചയുണ്ടെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും ഹര്‍ഭജന്‍ സിങ് വിലയിരുത്തി.
അടുത്തിടെ സമാപിച്ച പ്രഥമ സൗത്താഫ്രിക്ക 20 (SA20) ലീഗില്‍ എംഐ കേപ്ടൗണ്‍ ടീമിനായി ആര്‍ച്ചര്‍ കളച്ചിരുന്നു. പക്ഷെ റാഷിദ് ഖാന്‍ നയിച്ച എംഐ കേപ്ടൗണ്‍ ടീം പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തു ഫിനിഷ് ചെയ്ത് പുറത്താവുകയായിരുന്നു.
Also Read: ഹര്‍മന്‍പ്രീത് ഇന്ത്യയുടെ ലേഡി രോഹിത് ശര്‍മയോ? ഈ സാമ്യങ്ങള്‍ ഞെട്ടിക്കും, അറിയാം

പുതിയ സീസണിലെ മുംബൈ ഇന്ത്യന്‍സ് സ്‌ക്വാഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), കാമറൂണ്‍ ഗ്രീന്‍, ഡെവാള്‍ഡ് ബ്രെവിസ്, തിലക് വര്‍മ, ജസ്പ്രീത് ബുംറ, ജോഫ്ര ആര്‍ച്ചര്‍, ടിം ഡേവിഡ്, മുഹമ്മദ് അര്‍ഷദ് ഖാന്‍, രമണ്‍ദീപ് സിംഗ്, റിത്വിക് ഷോക്കീന്‍, ആകാശ് മധ്വാള്‍, ജൈ റിച്ചാര്‍ഡ്സണ്‍, പിയൂഷ് ചൗള, ഡുവാന്‍ യാന്‍സെന്‍, വിഷ്ണു വിനോദ്, ഷംസ് മ്യുലാനി, നെഹല്‍ വധേര, രാഘവ് ഗോയല്‍, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, കുമാര്‍ കാര്‍ത്തികേയ, ജേസണ്‍ ബെറന്‍ഡോര്‍ഫ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications