For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇവര്‍ 'അണ്ടര്‍റേറ്റഡ്', പ്രതിഭയുണ്ട്, അര്‍ഹിച്ച അംഗീകാരമില്ല- ലിസ്റ്റില്‍ സഞ്ജുവും

വിരമിച്ച മുന്‍ താരങ്ങളും ഇക്കൂട്ടത്തിലുണ്ട്

sanju samson ajit agarkar

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഓരോ കാലഘട്ടത്തിലും പ്രതിഭാശാലികളായിട്ടുള്ള ഒരുപാട് കളിക്കാര്‍ ഉയര്‍ന്നുവന്നിട്ടുള്ളതായി ചരിത്രമെടുത്താല്‍ നമുക്കു കാണാന്‍ സാധിക്കും. പക്ഷെ അവരില്‍ വളരെ ചുരുക്കം പേര്‍ക്കു മാത്രമേ തങ്ങളുടെ കഴിവ് തെളിയിക്കാനും പേരും പ്രശസ്തിയുമെല്ലാം നേടിയെടുക്കാനും സാധിക്കാറുള്ളൂ. അവരേക്കാള്‍ കഴിവുള്ളവര്‍ പലപ്പോഴും അവസരങ്ങള്‍ ലഭിക്കാത്തതിന്റെ പേരില്‍ വിസ്മൃതിയിലാവുകയും ചെയ്യും.

ചിലപ്പോള്‍ ടീമിനു വേണ്ടി നന്നായി പെര്‍ഫോം ചെയ്താലും ടീമംഗങ്ങളില്‍ ചിലരുടെ പ്രശസ്തി കാരണം താരങ്ങള്‍ക്കു അര്‍ഹിച്ച അംഗീകാരം ലഭിക്കാതെയും പോവാറുണ്ട്. കണക്കുകളുടെ ഗെയിമാണ് ക്രിക്കറ്റെന്നതില്‍ സംശയമില്ല.

ബാറ്റിങായാലും ബൗളിങായാലും അവിടെ ഉയര്‍ന്ന നമ്പറുകള്‍ ഉള്ളവരെയാണ് അംഗീകാരങ്ങള്‍ തേടിയെത്താറുള്ളത്. ലോകം ബഹുമാനിക്കുന്നതും ഇതിഹാസ പദവി നല്‍കുന്നതും അവര്‍ക്കുതന്നെ. മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടും അര്‍ഹിച്ച അംഗീകാരം ലഭിക്കാതെ പോയ അണ്ടര്‍റേറ്റഡ് ആയിട്ടുള്ള അഞ്ചു ക്രിക്കറ്റര്‍മാര്‍ ആരൊക്കെയാണെന്നു നോക്കാം.

വസീം ജാഫര്‍

വസീം ജാഫര്‍

മുന്‍ ടെസ്റ്റ് ഓപ്പണര്‍ വസീം ജാഫറാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. രഞ്ജി ട്രോഫിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റണ്‍വേട്ടത്താരനാണ് അദ്ദേഹം. 12,038 റണ്‍സാണ് ജാഫര്‍ രഞ്ജിയില്‍ വാരിക്കൂട്ടിയത്.

കൂടാതെ സെഞ്ച്വറികളുടെ എണ്ണത്തിലും റെക്കോര്‍ഡ് അദ്ദേഹത്തിന്റെ പേരിലാണ്. 40 സെഞ്ച്വറികള്‍ ജാഫര്‍ നേടിയിട്ടുണ്ട്. രണ്ടു സീസണുകളില്‍ 1000ത്തിനു മുകളില്‍ സ്‌കോര്‍ ചെയ്ത ഏക താരവും ജാഫറാണ്.

പക്ഷെ ഇന്ത്യന്‍ ടീമില്‍ ഇതൊന്നും അദ്ദേഹത്തിനു അര്‍ഹിച്ച അവസരങ്ങള്‍ നല്‍കിയില്ല. 31 ടെസ്റ്റുകളും രണ്ട് ഏകദിനങ്ങളും മാത്രമേ ജാഫറിനു കളിക്കാനായുള്ളൂ. അഞ്ചു സെഞ്ച്വറികളടക്കം ടെസ്റ്റില്‍ 1944 റണ്‍സാണ് അദ്ദേഹം നേടിയത്. പക്ഷെ 31 ടെസ്റ്റുകള്‍ കളിക്കാന്‍ ജാഫറിനു വേണ്ടിവന്നത് ഒമ്പതു വര്‍ഷങ്ങളാണ്.

മായങ്ക് അഗര്‍വാള്‍

മായങ്ക് അഗര്‍വാള്‍

ഇപ്പോള്‍ മല്‍സരരംഗത്തുള്ള ഓപ്പണിങ് ബാറ്റര്‍ മായങ്ക് അഗര്‍വാളാണ് ഈ ലിസ്റ്റിലെ രണ്ടാമന്‍. ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി തകര്‍പ്പന്‍ പ്രകടനങ്ങള്‍ നേരത്തേ നടത്തിയിട്ടുള്ള താരമാണ് അദ്ദേഹം. പക്ഷെ ചുരുക്കം ചിലം മോശം പ്രകടനങ്ങളുടെ പേരില്‍ ടീമില്‍ നിന്നും ഒഴിവാക്കപ്പെടുകയായിരുന്നു.

2018ല്‍ ഓസ്‌ട്രേലിയക്കെതിരേയായിരുന്നു മായങ്കിന്റെ ടെസ്റ്റ് അരങ്ങേറ്റം. 76 റണ്‍സോടെ വരവറിയിക്കുകയും ചെയ്തു. ഓസീസിനെതിരേ അരങ്ങേറ്റ ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ കൂടിയായിരുന്നു ഇത്.

36 ടെസ്റ്റ് ഇന്നിങ്‌സുകളില്‍ നിന്നും 41.33 ശരാശരിയില്‍ നാലു സെഞ്ച്വറികളക്കം (2 ഡബില്‍ സെഞ്ച്വറി) മായങ്ക് 1488 റണ്‍സെടുത്തിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചിലാണ് അദ്ദേഹം അവസാനമായി ടെസ്റ്റില്‍ കളിച്ചത്. ഇപ്പോള്‍ സമാപിച്ച രഞ്ജി ട്രോഫിയില്‍ ഏറ്റവുധികം റണ്ണെടുത്തത് മായങ്കാണ്.പക്ഷെ ഇന്ത്യ ഇപ്പോഴും മോശം ഫോമിലുള്ള കെഎല്‍ രാഹുലിനെ ടെസ്റ്റില്‍ കളിപ്പിച്ചുകൊണ്ടികിക്കുകയാണ്.

സഞ്ജു സാംസണ്‍

സഞ്ജു സാംസണ്‍

ഈ ലിസ്റ്റിലെ ഏറ്റവും പ്രായം കുറഞ്ഞയാള്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണാണ്. 2015ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയിട്ടും ഇപ്പോഴും അദ്ദേഹത്തിനു 28 മല്‍സരങ്ങളില്‍ മാത്രമേ കളിക്കാന്‍ അവസരം ലഭിച്ചിട്ടുള്ളൂ.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ കൂടിയായ സഞ്ജു സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ നടത്തിയിട്ടും ഇന്ത്യന്‍ ടീമില്‍ അര്‍ഹിച്ച അവസരങ്ങള്‍ ലഭിക്കുന്നില്ല.കരിയറില്‍ ഒരുകാലത്തും അദ്ദേഹത്തിനു തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിച്ചിട്ടില്ല. ഒരു മല്‍സരം കളിച്ചാല്‍ അടുത്ത രണ്ടു കളിയില്‍ പുറത്തിരിക്കേണ്ടി വരുമെന്ന ഗതികേടാണ് സഞ്ജുവിന്റേത്.

ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് പരിക്കേറ്റ് പുറത്തായിട്ടും സഞ്ജുവിനു മതിയായ അവസരങ്ങള്‍ നല്‍കാന്‍ ഇന്ത്യ തയ്യാറായിട്ടില്ല. ഇഷാന്‍ കിഷനാണ് കൂടുതല്‍ അവസരങ്ങളും ലഭിക്കുന്നത്.

Also Read: IND vs AUS: ഇന്ത്യ സന്തോഷിക്കാന്‍ വരട്ടെ, ഓസീസ് തിരിച്ചടിക്കും! ഒപ്പവുമെത്തും- കാരണങ്ങള്‍

മുരളി വിജയ്

മുരളി വിജയ്

മുന്‍ ഓപ്പണിങ് ബാറ്റര്‍ മുരളി വിജയിയെയും ഈ ഗണത്തില്‍പ്പെടുത്താം. ഇന്ത്യക്കു വേണ്ടി 61 ടെസ്റ്റുകളില്‍ കളിച്ച അദ്ദേഹം 40നടുത്ത് ശരാശരിയില്‍ 3982 റണ്‍സെടുത്തിട്ടുണ്ട്. പല മാച്ച് വിന്നിങ് ഇന്നിങ്‌സുകളും ഇക്കൂട്ടത്തില്‍പ്പെടും.

ഓസ്‌ട്രേലിയക്കെതിരേ മികച്ച റെക്കോര്‍ഡാണ് മുരളിയുടേത്. 15 ടെസ്റ്റുകളില്‍ നിന്നും തുടര്‍ച്ചയായ രണ്ടു 150 പ്ലസ് സ്‌കോറുകളടക്കം 47.28 ശരാശരിയില്‍ 1324 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്.

മുരളി നേടിയ ടെസ്റ്റ് സെഞ്ച്വറികളില്‍ 12 എണ്ണവും ഓപ്പണറായി കുറിച്ചവയാണ്. അടുത്തിടെ ക്രിക്കറ്റില്‍ നിന്നും വിരമിച്ച മുരളിക്കു പക്ഷെ കരിയറില്‍ അര്‍ഹിച്ച ്അംഗീകാരം ലഭിച്ചിട്ടില്ല.

അജിത് അഗാര്‍ക്കര്‍

അജിത് അഗാര്‍ക്കര്‍

മുന്‍ ഫാസ്റ്റ് ബൗളര്‍ അജിത് അഗാര്‍ക്കറാണ് ഈ ലിസ്റ്റിലെ അഞ്ചാമന്‍. വലംകൈയന്‍ മീഡിയം പേസറായിരുന്ന അദ്ദേഹം 1998ലാണ് ഇന്ത്യക്കായി അരങ്ങേറിയത്. പക്ഷെ വെറും ഒമ്പതു വര്‍ഷങ്ങള്‍ മാത്രമേ അഗാര്‍ക്കറിനു മല്‍സരരംഗത്തു തുടരാനായുള്ളൂ.

തന്റെ സമകാലികനായിരുന്ന സഹീര്‍ ഖാനേക്കാള്‍ മികച്ച ശരാശരിയില്‍ കൂടുതല്‍ വിക്കറ്റുകളെടുത്തിട്ടും അഗാര്‍ക്കറിനെ ആരു വാഴ്ത്തിയില്ല. ഏകദിനത്തില്‍ 188 ഇന്നിങ്‌സുകളില്‍ നിന്നും 27.85 ശരാശരിയില്‍ 288 വിക്കറ്റുകളുള്ള അദ്ദേഹം വിക്കറ്റ് വേട്ടക്കാരുടെ ലിസ്റ്റില്‍ മൂന്നാമതുമുണ്ട്.

ഏകദിനത്തില്‍ 10 തവണ നാലു വിക്കറ്റ് നേട്ടം കൊയ്തിട്ടുള്ള ഒരേയൊരു ഇന്ത്യന്‍ ബൗളറാണ് അഗാര്‍ക്കര്‍. സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയ്ക്കു പോലും ഇതു സാധിച്ചിട്ടില്ല.

കൂടാതെ 21 ബോളില്‍ ഫിഫ്റ്റിയടിച്ച് ഈ നേട്ടം കൈവരിച്ച ഏറ്റവും വേഗമേറിയ താരമെന്ന റെക്കോര്‍ഡും അഗാര്‍ക്കര്‍ കുറിച്ചിരുന്നു. ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരേ ടെസ്റ്റില്‍ സെഞ്ച്വറിയും അദ്ദേഹം നേടിയിട്ടുണ്ട്.

Story first published: Thursday, February 23, 2023, 14:06 [IST]
Other articles published on Feb 23, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+