
2011ലെ ലോകകപ്പില്‍ ചൗളയെ ടീമിലെടുത്തു
2011ല്‍ ഇന്ത്യ ജേതാക്കളായ ഏകദിന ലോകകപ്പില്‍ സ്പിന്നര്‍ പിയൂഷ് ചൗളയെ ടീമിലെടുത്തത് എംഎസ് ധോണിയുടെ ഭാഗത്തു നിന്നും സംഭവിച്ച ഒരു പ്രധാന പിശകായിരുന്നു. ലെഗ് സ്പിന്നറായിരുന്ന അദ്ദേഹം ലോകകപ്പ് ടീമിലെത്തും മുമ്പ് ഇന്ത്യയുടെ സ്ഥിരം സാന്നിധ്യമായിരുന്നില്ല. തികച്ചും അപ്രതീക്ഷിതമായിട്ടാണ് ധോണിയുടെ അഭിപ്രായപ്രകാരം ചൗളയ്ക്കു ടീമിലേക്കു നറുക്കുവീണത്.
ലോകകപ്പിലെ ചില മല്‍സരങ്ങളില്‍ അദ്ദേഹത്തെ ധോണി പരീക്ഷിച്ചെങ്കിലും ഫ്‌ളോപ്പായി മാറുകയായിരുന്നു. ടൂര്‍ണമെന്റിനു ശേഷം ചൗള ഒഴിവാക്കപ്പെടുകയും ചെയ്തു.

2016ലെ ടി20 ലോകകപ്പില്‍ ഫിംഗര്‍ സ്പിന്നര്‍മാര്‍
2016ലെ ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഫിംഗര്‍ സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയ തീരുമാണ് എംഎസ് ധോണിയുടെ മറ്റൊരു മണ്ടത്തരം. ഒരു വര്‍ഷത്തോളമായി ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ അത്ര മികച്ച ഫോമില്‍ അല്ലാതിരുന്നിട്ടും ധോണി ഇവരില്‍ വിശ്വാസമര്‍പ്പിക്കുകയായിരുന്നു.
ഐപിഎല്ലില്‍ മിന്നുന്ന ഫോമിലായിരുന്ന യുസ്വേ്ര്രന്ദ ചഹല്‍, കുല്‍ദീപ് യാദവ് എന്നിവരെ തഴയുകയും ചെയ്തു. പക്ഷെ ധോണിയുടെ ഈ തീരുമാനം വന്‍ അബദ്ധമായി മാറി. മഞ്ഞുവീഴ്ചയുള്ള, രാത്രിയിലെ മല്‍സരങ്ങളില്‍ അശ്വിനും ജഡേജയ്ക്കും കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ സാധിച്ചില്ല.

ഫോമില്‍ നില്‍ക്കെ ജാദവിനെ തഴഞ്ഞു
കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ നില്‍ക്കെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ കേദാര്‍ ജാദവിനെ തഴഞ്ഞതാണ് എംഎസ് ധോണിയുടെ മറ്റൊരു അബദ്ധം. 2014-15ല്‍ ജാദവ് മിന്നുന്ന ഫോമിലായിരുന്നു. 2015ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ മധ്യനിരയില്‍ കളിക്കാന്‍ യോഗ്യനുമായിരുന്നു.
പക്ഷെ മുന്‍നിര ബാറ്ററായ അജിങ്ക്യ രഹാനെയെ ആയിരുന്നു ലോകകപ്പില്‍ നാലാം നമ്പറില്‍ ധോണി ഇറക്കിയത്. ഇതു ക്ലിക്കായതുമില്ല. ലോകകപ്പിനു ശേഷം ടീമിലേക്കു വന്ന ജാദവ് ചില മികച്ച ഇന്നിങ്‌സുകള്‍ ഇന്ത്യക്കു വേണ്ടി കളിക്കുകയും ചെയ്തിരുന്നു.
Also Read: തെറ്റ് എന്റേത്, സച്ചിനോടു മാപ്പു പറഞ്ഞ് വീരു! സംഭവം ലോകകപ്പിനിടെ, അറിയാം

റെയ്‌നയേക്കാള്‍ മുമ്പ് യുവിയെ ഇറക്കി
2014ലെ ടി20 ലോകകപ്പിന്റെ ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരേ സുരേഷ് റെയ്‌നയേക്കാള്‍ മുമ്പ് യുവരാജ് സിങിനെ ബാറ്റിങിന് അയച്ചതാണ് എംഎസ് ധോണി കാണിച്ച മറ്റൊരു മണ്ടത്തരം. അന്നു 21 ബോളില്‍ 11 റണ്‍സ് മാത്രമെടുത്ത യുവിയുടെ സ്ലോ ബാറ്റിങ് ഇന്ത്യന്‍ പരാജയത്തിനു വഴിയൊരുക്കുകയും ചെയ്തിരുന്നു.
ടൂര്‍ണമെന്റിലെ മുന്‍ മല്‍സരങ്ങളിലെല്ലാം യുവിയുടെ ഇന്നിങ്‌സ് പതിഞ്ഞ താളത്തിലായിരുന്നു. റെയ്‌നയാവട്ടെ തുടക്കം മുതല്‍ അതിവേഗം റണ്‍സ് സ്‌കോര്‍ ചെയ്യുകയും ചെയ്തിരുന്നു. അതുകൊണ്ടു തന്നെ ഫൈനലില്‍ യുവിക്കോള്‍ മുമ്പ് ഇറക്കേണ്ടിയിരുന്നത് റെയ്‌നയെ ആയിരുന്നു. പക്ഷെ യുവിയില്‍ ധോണി വിശ്വാസമര്‍പ്പിക്കുകയായിരുന്നു. അതു ദുരന്തത്തില്‍ കലാശിക്കുകയും ചെയ്തു.

ജഡേജയ്ക്കു നാലം നമ്പര്‍
2010ലെ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടുമായുള്ള മാച്ചില്‍ രവീന്ദ്ര ജഡേജയെ നാലാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്യാനുള്ള എംഎസ് ധോണിയുടെ നീക്കവും വലിയ മണ്ടത്തരമായി മാറി. യുവരാജ് സിങും താനും ബാറ്റ് ചെയ്യാനിരിക്കെയായിരുന്നു ധോണി അത്തമൊരു ചൂതാട്ടം നടത്തിയത്. ജഡേജ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു അദ്ദേഹം.
പക്ഷെ സംഭവിച്ചത് തിരിച്ചായിരുന്നു. സ്ലോ ഇന്നിങ്‌സിലൂടെ ജഡേജ ഒരുപാട് ബോളുകള്‍ നഷ്ടപ്പെടുത്തി. പിന്നീട് അദ്ദേഹം പുറത്തായെങ്കിലും തുടര്‍ന്നു വന്നവര്‍ക്കു കളിക്കാന്‍ അധികം സമയം ലഭിക്കാതിരുന്നതോടെ ഇന്ത്യക്കു വലിയ തിരിച്ചടി നേരിടേണ്ടി വരികയും ചെയ്തു.


Click it and Unblock the Notifications












