തെറ്റ് എന്റേത്, സച്ചിനോടു മാപ്പു പറഞ്ഞ് വീരു! സംഭവം ലോകകപ്പിനിടെ, അറിയാം

ഇന്ത്യന്‍ ക്രിക്കറ്റില്‍ സമാനതകളില്ലാത്ത ബാറ്റിങ് ഇതിഹാസങ്ങളും ഓപ്പണിങ് ജോടികളുമായിരുന്നു സച്ചിന്‍ ടെണ്ടുല്‍ക്കറും വീരേന്ദര്‍ സെവാഗും. ഇവരെപ്പോലെ ആരാധകപ്രീതി നേടിയെടുത്ത ഓപ്പണിങ് ജോടികള്‍ അതിനു മുമ്പോ, ശേഷമോ ഉണ്ടായിട്ടില്ലെന്നു കാണാം. ഒരാള്‍ ബാറ്റിങ് സൗന്ദര്യം കൊണ്ടാണ് ആരാധകരെ രസിപ്പിച്ചതെങ്കില്‍ രണ്ടാമത്തെയാള്‍ക്കു സംഹാരമായിരുന്ന പ്രിയം.
സച്ചിന്‍- വീരു ജോടിയുടെ ബാറ്റിങ് മികവ് കൊണ്ട് ഒരുപാട് മല്‍സരങ്ങളിലാണ് ഇന്ത്യന്‍ ടീം വിജയക്കൊടി പാറിച്ചിട്ടുള്ളത്. ഈ ജോടി ക്രീസില്‍ നിലയുറപ്പിച്ചു കഴിഞ്ഞാല്‍ പിന്നെ ഇന്ത്യയെ പിടിച്ചുനിര്‍ത്തുക അസാധ്യമാണെന്നു എതിരാളികള്‍ക്കു നന്നായി അറിയാം. അതുകൊണ്ടു തന്നെ രണ്ടിലൊരാളെ തുടക്കത്തില്‍ പുറത്താക്കുകയെന്നത് നിര്‍ണായകവുമായിരുന്നു.
കളിക്കളത്തിനു പുറത്തെ സൗഹൃദമാണ് സച്ചിനെയും വീരുവിനെയും ഇന്ത്യയുടെ ഐതിഹാസിക ജോടികളാക്കി തീര്‍ത്തത്. ബാറ്റ് ചെയ്യുമ്പോള്‍ പരസ്പരം നോക്കിയാല്‍ എന്താണ് ഒരാളുടെ മനസ്സില്ലെന്നു ഇവര്‍ക്കു പരസ്പരം മനസ്സിലാക്കാമായിരുന്നു. ഇതു ബാറ്റിങില്‍ സച്ചിനെയും സെവാഗിനെയും ഏറെ സഹായിക്കുകയും ചെയ്തിട്ടുമുണ്ട്.
പക്ഷെ ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ ഇവര്‍ക്കിടയിലുള്ള ഈ കെമിസ്ട്രിയില്‍ പിഴവും സംഭവിച്ചിട്ടുണ്ട്. അത്തരമൊരു സംഭവമായിരുന്നു 2011ലെ ഏകദിന ലോകകപ്പിലെ ആദ്യ കളിക്കിടെ സംഭവിച്ചത്. ബംഗ്ലാദേശുമായിട്ടായിരുന്നു അന്ന് ഇന്ത്യ കൊമ്പുകോര്‍ത്തത്.

റണ്ണൗട്ടായി സച്ചിന്‍
ബംഗ്ലാദേശുമായുള്ള ലോകകപ്പിലെ ആദ്യ കളിയില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍- വീരേന്ദര്‍ സെവാഗ് ജോടിയായിരുന്നു ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത്. ഈ സഖ്യം 69 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കി മുന്നേറവെയായിരുന്നു 11ാം ഓവറിലെ അഞ്ചാമത്തെ ബോളില്‍ സച്ചിന്‍ റണ്ണൗട്ടാവുന്നത്.
29 ബോളില്‍ നാലു ഫോറുള്‍പ്പെടെ 28 റണ്‍സാണ് അദ്ദേഹം നേടിയത്. അബ്ദുര്‍ റസാഖിനെതിരേ മിഡ് ഓണിലേക്കു സച്ചിന്‍ ഷോട്ട് കളിക്കുകയായിരുന്നു. തുടര്‍ന്ന് സിംഗിളിനായി ഓടി. പക്ഷെ സെവാഗ് ഇതു ശ്രദ്ധിക്കാതെ ബോളിനെയാണ് വീക്ഷിച്ചത്. മിഡ് വിക്കറ്റില്‍ ഡൈവ് ചെയ്ത് ബോള്‍ ഫീല്‍ഡ് ചെയ്ത ഷാക്വിബ് വിക്കറ്റ് കീപ്പറുടെ എന്‍ഡിലേക്കു ത്രോയും ചെയ്തു. സച്ചിന്‍ അപ്പോഴേക്കും മറുവശത്ത് എത്താനായിരുന്നു. ഇതിനിടെ വിക്കറ്റ് കീപ്പര്‍ സ്റ്റംപ് ചെയ്തതോടെ സച്ചിന് നിരാശയോടെ ക്രീസ് വിടേണ്ടിവന്നു.
Also Read: ബാറ്റിങില്‍ കസറുന്ന അക്ഷര്‍, കൈയടിക്കേണ്ടത് പോണ്ടിങിന്! ആ വീക്ക്‌നെസ് മാറ്റിയെടുത്തു

ചൂടായി സച്ചിന്‍
അന്നു റണ്ണൗട്ടായി ഡ്രസിങ് റൂമില്‍ തിരിച്ചെത്തിയ ശേഷം വീരേന്ദര്‍ സെവാഗിനോടു തനിക്കു അതിയായ ദേഷ്യം തോന്നിയിരുന്നതായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഒരു ഷോയില്‍ വന്നപ്പോള്‍ വെളിപ്പെടുത്തിയിരുന്നു. വീരൂ, നീ എന്താണ് കാണിച്ചത്? എന്നായിരുന്നു ഡ്രസിങ് റൂമില്‍ വച്ച് ഞാന്‍ മനസ്സില്‍ ദേഷ്യത്തോടെ പറഞ്ഞത്.
പക്ഷെ വീരുവിന്റെ ഇന്നിങ്‌സ് കഴിഞ്ഞപ്പോഴേക്കും ദേഷ്യം മാറി, മാത്രമല്ല വളരെയധികം സന്തോഷം തോന്നുകയും ചെയ്തുവെന്നും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പൊട്ടിച്ചിരിയോടെ പറഞ്ഞു.
അന്നു കരിയരിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നായിരുന്നു സെവാഗ് കളിച്ചത്. 140 ബോളില്‍ 14 ഫോറും അഞ്ചു സിക്‌സറുമടക്കം 175 റണ്‍സ് അദ്ദേഹം വാരിക്കൂട്ടിയിരുന്നു. ഇതു ഇന്ത്യയെ 50 ഓവറില്‍ നാലു വിക്കറ്റിനു 370 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിലെത്തിക്കുകയും ചെയ്തിരുന്നു.
Also Read: ബാറ്റിങില്‍ കസറുന്ന അക്ഷര്‍, കൈയടിക്കേണ്ടത് പോണ്ടിങിന്! ആ വീക്ക്‌നെസ് മാറ്റിയെടുത്തു

മാപ്പു പറഞ്ഞ് സെവാഗ്
ഇന്ത്യന്‍ സ്‌കോര്‍ മൂന്നു വിക്കറ്റിനു 355 റണ്‍സില്‍ നില്‍ക്കെ 48ാം ഓവറിലായിരുന്നു വീരേന്ദര്‍ സെവാഗ് പുറത്തായത്. ഷാക്വിബുല്‍ ഹസന്റെ ബൗളിങില്‍ ബൗള്‍ഡാവുകയായിരുന്നു. വിക്കറ്റ് നഷ്ടമായി ഡ്രസിങ് റൂമില്‍ തിരിച്ചെത്തിയ ശേഷം താന്‍ കാരണം റണ്ണൗട്ടായതിനു സച്ചിന്‍ ടെണ്ടുല്‍ക്കറോടു മാപ്പ് ചോദിച്ചിരുന്നതായി വീരേന്ദര്‍ സെവാഗ് വെളിപ്പെടുത്തി.
അന്നു സച്ചിന്റെ റണ്ണൗട്ടില്‍ തെറ്റ് എന്റേതായിരുന്നു. കാരണം അദ്ദേഹം ഷോട്ട് കളിച്ചപ്പോള്‍ ഞാന്‍ ബോളിനെ മാത്രമായിരുന്നു ശ്രദ്ധിച്ചത്. ഷോട്ട് കളിച്ചയുടന്‍ തന്നെ സച്ചിന്‍ ഓടാനും ആരംഭിച്ചിരുന്നു. ബോളിനെ ശ്രദ്ധിച്ചതിനാല്‍ ഞാന്‍ ഇതു കണ്ടതുമില്ല.
സാധാരണയായി ഞങ്ങള്‍ പരസ്പരം നോക്കിയ ശേഷമാണ് റണ്ണിനായി ഓടാറുള്ളത്. അന്ന് അങ്ങനെയൊരു പരസ്പര ധാരണ ഇല്ലാതെ പോയെന്നും അതാണ് റണ്ണൗട്ടില്‍ കലാശിച്ചതെുന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications