ബാറ്റിങില്‍ കസറുന്ന അക്ഷര്‍, കൈയടിക്കേണ്ടത് പോണ്ടിങിന്! ആ വീക്ക്‌നെസ് മാറ്റിയെടുത്തു

ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ അക്ഷര്‍ പട്ടേല്‍ ബാറ്റിങില്‍ കസറുമ്പോള്‍ അതിന്റെ ക്രെഡിറ്റ് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം റിക്കി പോണ്ടിങിനാണ്. അദ്ദേഹത്തിന്റെ ഉപദേശമാണ് ബാറ്റിങിലെ ഒരു വലിയ വീക്ക്‌നെസ് മറികടക്കാനും ഇപ്പോള്‍ ഇത്രയും നന്നായി ബാറ്റ് ചെയ്യാന്‍ അക്ഷറിനെ സഹായിക്കുന്നതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം മുഹമ്മദ് കൈഫ്. ഐപിഎല്ലില്‍ അക്ഷര്‍ കളിക്കുന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിന്റ മുഖ്യ കോച്ച് കൂടിയാണ് പോണ്ടിങ്. കൈഫാവട്ടെ ടീമിന്റെ അസിസ്റ്റന്റ് കോച്ചുമാണ്.
ബൗളിങില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ സാധിച്ചില്ലെങ്കിലും ബാറ്റിങില്‍ ഓസ്‌ട്രേലിയക്കെതിരായ കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും മാച്ച് വിന്നിങ് പ്രകടനമായിരുന്നു അക്ഷര്‍ കാഴ്ചവച്ചത്. നാഗ്പൂരിലെ ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നങ്‌സില്‍ 84 റണ്‍സ് താരം നേടിയിരുന്നു. ഒമ്പതാം നമ്പറില്‍ ബാറ്റിങിന് ഇറങ്ങിയായിരുന്നു ഇത്. പിന്നീട് ഡല്‍ഹിയിലെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലും 74 റണ്‍സുമായി അദ്ദേഹം ടീമിന്റെ രക്ഷകനായി.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ കഴിഞ്ഞാല്‍ ടെസ്റ്റ് പരമ്പയിലെ റണ്‍വേട്ടക്കാരില്‍ രണ്ടാംസ്ഥാനത്താണ് അക്ഷര്‍. കളിച്ച രണ്ടു ഇന്നിങ്‌സുകളിലും ഫിഫ്റ്റിയടിച്ച അദ്ദേഹം 158 റണ്‍സ് നേടിക്കഴിഞ്ഞു. 79 എന്ന മിച്ച ശരാശിയിലാണിത്. കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത് അക്ഷറിന്റെ ഇന്നിങ്‌സുകളായിരുന്നു.

അക്ഷര്‍ കൂളെന്നു കൈഫ്
ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍ കുറച്ചു സീസണുകളായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ അക്ഷര്‍ പട്ടേലിനെക്കുറിച്ച് മുഹമ്മദ് കൈഫിന് കൂടുതല്‍ അടുത്തറിയാം. വളരെ കൂളായിട്ടുള്ള, സമ്മര്‍ദ്ദങ്ങളില്‍ പതറാത്ത ക്രിക്കറ്ററാണ് അക്ഷറെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
വളരെ അച്ചടക്കമുള്ള, അതോടൊപ്പം എല്ലായ്‌പ്പോഴും ഹാപ്പിയായിരിക്കുന്നയാളാണ് അക്ഷര്‍. ബൗളിങായാലും ബാറ്റിങായാലും അവന്‍ ഒരിക്കല ും സമ്മര്‍ദ്ദത്തിലാവാറില്ല. സമ്മര്‍ദ്ദമുണ്ടാക്കുന്ന സാഹചര്യങ്ങളില്‍, അങ്ങനൊന്നും തന്നെയില്ലെന്ന മനോഭാവത്തോടെയാണ് അക്ഷര്‍ കളിക്കാറുള്ളത്. ഇതു തന്റെ കഴിവ് പുറത്തെടുക്കാനുള്ള ആത്മവിശ്വാസം താരത്തിനു നല്‍കുന്നതയും മുഹമ്മദ് കൈഫ് വിശദമാക്കി.
Also Read: രോഹിത്തും ഗില്ലും ഒപ്പത്തിനൊപ്പം, അക്ഷര്‍ മൂന്നാമന്‍! കോലി 0- അറിയാം

ജഡേജയെ മാതൃകയാക്കൂ
രവീന്ദ്ര ജഡേജയെക്കുറിച്ച് ഞാന്‍ അക്ഷര്‍ പട്ടേലിനോടു സംസാരിക്കാറുണ്ടായിരുന്നു. നിനക്കു ജഡേജ വഴി കാണിച്ചിരിക്കുകയാണ്. 2018ലെ ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം ജഡ്ഡു സ്വയം അടുത്ത ലെവലിലേക്കു സ്വയം ഉയര്‍ത്തിയതെന്നും ഞാന്‍ അക്ഷറിനോടു പറഞ്ഞിരുന്നു.
അക്ഷറും തന്റെ ബാറ്റിങ് കൂടുതല്‍ മെച്ചപ്പെടുത്തണമെന്നും മറ്റൊരു തലത്തിലേക്കു ഉയര്‍ത്തണമെന്നു ആഗ്രഹിക്കുകയും ചെയ്തിരുന്നു. ഞങ്ങള്‍ വലിയ വില നല്‍കിയാണ് അക്ഷറിനെ ഡിസിയിലേക്കു കൊണ്ടുവന്നത്.
മല്‍സരങ്ങള്‍ ഫിനിഷ് ചെയ്യാന്‍ കെല്‍പ്പുള്ള ഓള്‍റൗണ്ടറായിട്ടാണ് അവനെ കണ്ടുവച്ചിരുന്നതെന്നും മുഹമ്മദ് കൈഫ് വിശദമാക്കി.
Also Read: IND vs AUS: ഇന്ത്യ സന്തോഷിക്കാന്‍ വരട്ടെ, ഓസീസ് തിരിച്ചടിക്കും! ഒപ്പവുമെത്തും- കാരണങ്ങള്‍

അക്ഷറിന്റെ വീക്ക്നെസ്
അക്ഷര്‍ പട്ടേലിനു ബാറ്റിങില്‍ ലെഗ് സൈഡില്‍ കളിക്കുമ്പോള്‍ വലിയൊരു വീക്ക്‌നെസ് ഉണ്ടായിരുന്നതായും ഡെത്ത് ഓവറുകളില്‍ ഇതു എതിര്‍ ടീമുകള്‍ ശരിക്കും മുതലാക്കിയിരുന്നതായും മുഹമ്മദ് കൈഫ് വെളിപ്പെടുത്തി.
അക്ഷറിന്റെ ശരീരത്തിലേക്ക് എതിര്‍ ടീമിലേക്കു ബൗള്‍ ചെയ്തിരുന്നു. തുടര്‍ന്നു ലെഗ് സൈഡില്‍ ക്യാച്ച് ചെയ്ത് പുറത്താക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ദേഹത്തേക്കു വരുന്ന അത്തരം ബോളുകള്‍ ലെഗ് സൈഡിലേക്കു കളിച്ച് സിംഗിളുകള്‍ നേടാന്‍ അക്ഷറിനു കഴിയും. പക്ഷെ നേരത്തേ അതിനു കഴിഞ്ഞിരുന്നില്ല.
ഈ വീക്ക്‌നെസ് മറികടക്കാന്‍ അന്നു അക്ഷറിനെ സഹായിച്ചത് റിക്കി പോണ്ടിങായിരുന്നു. അദ്ദേഹത്തിന്റെ ഉപദേശം അവനെ കൂടുതല്‍ മെച്ചപ്പെട്ട ബാറ്ററാക്കി മാറ്റിയെടുത്തു. ബാറ്റ് ചെയ്യുമ്പോള്‍ അക്ഷറിന്റെ മുന്‍ഭാഗത്തെ തോള്‍ അടഞ്ഞ രീതിയിലായിരുന്നു. ലെഗ് സൈഡിലെ ഗെയിം മെച്ചപ്പെടുത്താന്‍ അക്ഷര്‍ മുന്‍ഭാഗത്തെ തോള്‍ കുറച്ച് കൂടി തുറന്ന് കളിക്കാന്‍ ശ്രമിക്കണമെന്നു പോണ്ടിങ് ഉപദേശിച്ചു. മിഡ് ഓണിലേക്കു കൂടുതല്‍ ബോളുകള്‍ നേരിടാന്‍ ശ്രമിക്കണമെന്നും ആവശ്യപ്പെട്ടതായി കൈഫ് കൂട്ടിച്ചേര്‍ത്തു.

പ്രത്യേക പരിശീലനം നടത്തി
ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിന്റെ നെറ്റ് സെഷനില്‍ അക്ഷര്‍ പട്ടേല്‍ തന്റെ ലെഗ് സൈഡിലെ ഗെയിം മെച്ചപ്പെടുത്താന്‍ റിക്കി പോണ്ടിങിന്റെ ഉപദേശത്തിനു ശേഷം പ്രത്യേകം പരിശീലനം നടത്താറുണ്ടായിരുന്നു. അവന്‍ നെറ്റ്‌സില്‍ ബൗളിങില്‍ പൂര്‍ത്തിയാക്കുമ്പോഴേക്കും മുന്‍നിര ബാറ്റര്‍മാരുടെ പരിശീലനം കഴിഞ്ഞിട്ടുണ്ടാവും. മുന്‍നിര ബൗളര്‍മാരും അപ്പോള്‍ പരിശീലനം അവസാനിപ്പിച്ചിട്ടുണ്ടാവും.
അതുകൊണ്ടു തന്നെ അക്ഷറിനെ ബാറ്റിങില്‍ സഹായിക്കാന്‍ ത്രോഡൗണ്‍ നല്ലതായിരിക്കുമെന്ന് ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു. തോളിന്റെ ആ പ്രശ്‌നം പരിഹരിക്കാന്‍ ഇതാണ് ഏറ്റവും നല്ല വഴിയെന്നു മനസ്സിലാക്കി.
നെഞ്ചിന്റെ ഉയരത്തില്‍ വരുന്ന തരത്തിലുള്ള കൂടുതല്‍ പന്തുകള്‍ഞാന്‍ അക്ഷറിനു നേരെ എറിയാറുണ്ടായിരുന്നു. അത് അവനെ ഓണ്‍സൈഡില്‍ കൂടുതല്‍ നന്നായി ഷോട്ടുകള്‍ കളിക്കാന്‍ സഹായിക്കുകയും ചെയ്തുവെന്നു മുഹമ്മദ് കൈഫ് വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications