
ഇഷാന് കിഷന്‍
യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനാണ് രോഹിത് ശര്‍മയുടെ പകരക്കാരനായി ഓപ്പിങില്‍ ഇറക്കാവുന്ന ഒരാള്‍. നിലവില്‍ റിഷഭ് പന്തിന്റെ അഭാവത്തില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി ഇഷാന്‍ മാറിക്കഴിഞ്ഞു.
നിലവില്‍ മോശം ഫോമിലാണെങ്കിലും അടുത്ത ലോകകപ്പ് ആവുമ്പോഴേക്കും അദ്ദേഹം ഫോം വീണ്ടെടുത്തേക്കും. കഴിഞ്ഞ ഡിസംബറില്‍ ബംഗ്ലാദേശില്‍ നടന്ന ഏകദിന പരമ്പരയിലെ അവസാന മല്‍സരത്തില്‍ ഇഷാന്‍ ഡബിള്‍ സെഞ്ച്വറിയുമായി കസറിയിരുന്നു. പക്ഷെ അതിനു ശേഷം കളിച്ച ഇന്നിങ്‌സുകളിലെല്ലാം താരം ഫ്‌ളോപ്പായിരുന്നു.
ഏകദിനത്തില്‍ 107 സ്‌ട്രൈക്ക് റേറ്റുള്ള ഇഷാന് തന്റേതായ ദിവസം തനിച്ച് മല്‍സരഗതി തന്നെ മാറ്റാന്‍ സാധിക്കും. അതുകൊണ്ടു തന്നെയാണ് ഫോമൗട്ടായിട്ടും താരത്തിനു ടീം മാനേജ്‌മെന്റ് തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. ഇടംകൈയന്‍ ബാറ്ററാണെന്നതും 24 കാരനായ ഇഷാന്റെ പ്ലസ് പോയിന്റാണ്.
Also Read: ബാറ്റിങില്‍ കസറുന്ന അക്ഷര്‍, കൈയടിക്കേണ്ടത് പോണ്ടിങിന്! ആ വീക്ക്‌നെസ് മാറ്റിയെടുത്തു

ശിഖര്‍ ധവാന്‍
ഒരു കാലത്തു ഇന്ത്യയുടെ അംഗീകൃത ഓപ്പണിങ് ജോടികളായിരുന്നു രോഹിത് ശര്‍മയും ഇടംകൈയന്‍ ഓപ്പണര്‍ ശിഖര്‍ ധവാനും. ഒരുപാട് മാച്ച് വിന്നിങ് പ്രകടനങ്ങള്‍ ഈ സഖ്യം ഇന്ത്യക്കായി കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ അടുത്തിടെ മോശം പ്രകടനങ്ങളെ തുടര്‍ന്നു ധവാനു ടീമിലെ സ്ഥാനം നഷ്ടമാവുകയായിരുന്നു.
എങ്കിലും അദ്ദേഹത്തിന്റെ കരിയര്‍ അവസാനിച്ചെന്നു ഉറപ്പിക്കാനായിട്ടില്ല. വരാനിരിക്കുന്ന ഐപിഎല്ലില്‍ കസറിയാല്‍ ധവാനു ടീമിലേക്കു തിരിച്ചുവരവിനു വഴിയൊരുങ്ങിയേക്കും. നാട്ടില്‍ 49 ഏകദിനങ്ങളില്‍ നിന്നും 41 ശരാശരിയുള്ള അദ്ദേഹം അഞ്ചു സെഞ്ച്വറികളും 12 ഫിഫ്റ്റികളും നേടുകയും ചെയ്തിട്ടുണ്ട്.
ഐസിസി ടൂര്‍ണമെന്റുകളില്‍ മികച്ച റെക്കോര്‍ഡുള്ള താരമാണ് ധവാന്‍. കൂടാതെ പ്രതിസന്ധി ഘട്ടങ്ങളില്‍ മികച്ച ഇന്നിങ്‌സുകള്‍ കളിക്കാനും മിടുക്കനാണ്. ഐസിസി ടൂര്‍ണമെന്റുകളിലെ 20 ഏകദിനങ്ങളില്‍ നിന്നും 65 ശരാശരിയില്‍ ആറു സെഞ്ച്വറികളും നാലു ഫിഫ്റ്റികളും ധവാന്റെ പേരിലുണ്ട്.
Also Read: IPL: ഇതിഹാസങ്ങള്‍, പക്ഷെ മുംബൈയില്‍ ഫ്‌ളോപ്പ്! യുവിയടക്കം അഞ്ചു പേര്‍- അറിയാം

സഞ്ജു സാംസണ്‍
സഞ്ജു സാംസണാണ് ഈ ലിസ്റ്റിലെ മൂന്നാമത്തെ ഓപ്ഷന്‍. നിലവില്‍ ഇന്ത്യന്‍ ടീമില്‍ പ്രത്യേക ബാറ്റിങ് പൊസിഷനൊന്നുമില്ലാത്ത താരമാണ് അദ്ദേഹം. ഓപ്പണിങ് മുതല്‍ ഫിനിഷിങ് വരെ ഏതു പൊസിഷനിലും ബാറ്റ് ചെയ്യാനുള്ള മിടുക്ക് സഞ്ജുവിനുണ്ട്.
നേരത്തേ 3, 5, 6 എന്നീ പൊസിഷനുകളിലെല്ലാം അദ്ദേഹം ഏകദിനത്തില്‍ കളിച്ചിരുന്നു. ലഭിച്ച മല്‍സരങ്ങളില്‍ നന്നായി പെര്‍ഫോം ചെയ്യുകയും ചെയ്തിട്ടുണ്ട്.പക്ഷെ നിര്‍ഭാഗ്യവശാല്‍ സഞ്ജുവിനു മതിയായ അവസരങ്ങള്‍ നല്‍കാന്‍ ഇന്ത്യ ഇനിയും തയ്യാറായിട്ടില്ല.
കഴിഞ്ഞ വര്‍ഷം ഒമ്പതു ഏകദിനങ്ങളിലാണ് അദ്ദേഹം കളിച്ചത്. ഇവയില്‍ നിന്നും 71 ശരാശരിയോടെ 284 റണ്‍സും നേടിയിരുന്നു. അഞ്ചു ഇന്നിങ്‌സുകളില്‍ സഞ്ജു നോട്ടൗട്ടുമായിരുന്നു.
പക്ഷെ ഈ വര്‍ഷം ഒരു ഏകദിനത്തില്‍പ്പോലും അദ്ദേഹത്തിനു അവസരം ലഭിച്ചിട്ടില്ല. എന്നാല്‍ ഓപ്പണിങില്‍ ശുഭ്മന്‍ ഗില്ലിനൊപ്പം ഇന്ത്യ പരീക്ഷിക്കുകയാണെങ്കില്‍ സഞ്ജുവിനു തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ കാഴ്ചവയ്ക്കാന്‍ താരത്തിനു സാധിക്കും.


Click it and Unblock the Notifications












