Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: ഇതിഹാസങ്ങള്‍, പക്ഷെ മുംബൈയില്‍ ഫ്‌ളോപ്പ്! യുവിയടക്കം അഞ്ചു പേര്‍- അറിയാം

yuvraj singh

ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള ടീമാണ് മുംബൈ ഇന്ത്യന്‍സ്. 15 സീസണുകള്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ചു കിരീടങ്ങളും സ്വന്തമാക്കി തങ്ങളുടെ കുത്തക സ്ഥാപിക്കാന്‍ അവര്‍ക്കു സാധിച്ചതായി കാണാന്‍ സാധിക്കും. 2008ലെ പ്രഥമ സീസണ്‍ മുതലെടുക്കുകയാണെങ്കില്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറടക്കം മഹാന്‍മാരായ ഒരുപാട് കളിക്കാര്‍ മുംബൈയുടെ കടുംനീല ജഴ്‌സിയണിഞ്ഞിട്ടുണ്ട്.

ഒരുപാട് പ്രതീക്ഷ നല്‍കി മുംബൈയിലേക്കു വരികയും പക്ഷെ തങ്ങളുടെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ സാധിക്കാതെ പോവുകയും ചെയ്ത ചില ഇതിഹാസ താരങ്ങളുണ്ട്. അത്തരിലുള്ള വമ്പന്‍ താരങ്ങളെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്. മുംബൈയില്‍ ദയനീയമായി പരാജയപ്പെട്ട അഞ്ചു ലോകോത്തര കളിക്കാര്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

റിക്കി പോണ്ടിങ്

റിക്കി പോണ്ടിങ്

ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ നായകനും ബാറ്ററുമായ റിക്കി പോണ്ടിങാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഇതിഹാസങ്ങളുടെ നിരയിലാണ് അദ്ദേഹത്തിന്റ സ്ഥാനം. 16 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറില്‍ ഒരുപാട് അവിസ്മരണീയ നേട്ടങ്ങള്‍ സ്വന്തം പേരില്‍ കുറിക്കാന്‍ പോണ്ടിങിനായിട്ടുണ്ട്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷമാണ് അദ്ദേഹം 2.12 കോടി രൂപയ്ക്കു മുംബൈ ഇന്ത്യന്‍സിലെത്തിയത്. പ്രഥമ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഭാഗമായിരുന്നു പോണ്ടിങ്.

മുംബൈയില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഓപ്പണിങ് പങ്കാളിയായി പോണ്ടിങ് ഇറങ്ങിയത് ക്രിക്കറ്റ് പ്രേമികളെ ത്രില്ലടിപ്പിച്ചിരുന്നു. പക്ഷെ അദ്ദേഹം ടീമിനൊപ്പം റണ്ണെടുക്കാനാവാതെ വലഞ്ഞു. അഞ്ചു ഇന്നിങ്‌സുകളില്‍ നിന്നും 10.40 ശരാശരിയില്‍ വെറും 52 റണ്‍സ് മാത്രമേ പോണ്ടിങിനു നേടാനായുള്ളൂ.

ബാറ്റിങിലെ ഫ്‌ളോപ്പ് ഷോയെ തുടര്‍ന്നു അദ്ദേഹം സ്വയം നായകസ്ഥാനമൊഴിയുകയും പകരം രോഹിത് ശര്‍മയെ ചുമതലയേല്‍പ്പിക്കുകയുമായിരുന്നു. പിന്നീട് സംഭവിച്ചത് ചരിത്രം.

ഡ്വയ്ന്‍ ബ്രാവോ

ഡ്വയ്ന്‍ ബ്രാവോ

ടി20 ഫോര്‍മാറ്റിലെ ഇതിഹാസങ്ങളുടെ നിരയിലാണ് വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോയുടെ സ്ഥാനം. വിന്‍ഡീസിനൊപ്പം രണ്ടു ടി20 ലോകകപ്പ് നേട്ടങ്ങളില്‍ പങ്കാളിയാവാന്‍ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്.

പിന്നീട് ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലെ നിര്‍ണായക താരമായി ബ്രാവോ മാറുകയും ചെയ്തു. ഐപിഎല്ലില്‍ 183 വിക്കറ്റുകളെടുത്ത അദ്ദേഹം 1560 റണ്‍സും നേടിയിട്ടുണ്ട്.പക്ഷെ മുംബൈ ഇന്ത്യന്‍സില്‍ ബ്രാവോ തികഞ്ഞ പരാജയമായിരുന്നു.

ആദ്യത്തെ മൂന്നു സീസണുകളിലായിരുന്നു അദ്ദേഹം മുംബൈയിലുണ്ടായിരുന്നത്. 117 സ്‌ട്രൈക്ക് റേറ്റോടെ 457 റണ്‍സും 26 വിക്കറ്റുകളുമാണ് ഈ കാലയളവില്‍ ബ്രാവോയ്ക്കു നേടാനായത്.

ആന്‍ഡ്രു സൈമണ്ട്‌സ്

ആന്‍ഡ്രു സൈമണ്ട്‌സ്

ഓസ്‌ട്രേലിയയുടെ മുന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ആന്‍ഡ്രു സൈമണ്ട്‌സും മുംബൈ ഇന്ത്യന്‍സിലെ ഫ്‌ളോപ്പുകളുടെ നിരയില്‍ പെടുത്താവുന്നയാളാണ്. ഒരു കാലത്തു ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ താരങ്ങളിലൊരളായിരുന്നു അദ്ദേഹം.

ഐപിഎല്ലില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിലൂടെയായിരുന്നു സൈമണ്ട്‌സിന്റെ അരങ്ങേറ്റം. 2009ല്‍ ടീമിനെ ചാംപ്യന്മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു.

2011ലാണ് സൈമണ്ട് മുംബൈയിലെത്തിയത്. പക്ഷെ ഡെക്കാനിലേതു പോലെയൊരു ഇംപാക്ട് ഇവിടെയുണ്ടാക്കാന്‍ അദ്ദേഹത്തിനായില്ല. ഒമ്പതു ഇന്നിങ്‌സുകളില്‍ നിന്നും 34 ശരാശരിയില്‍ 98 സ്‌ട്രൈക്ക് റേറ്റില്‍ 135 റണ്‍സ് മാത്രമേ സൈമണ്ട്‌സിനു സ്‌കോര്‍ ചെയ്യാനായുള്ളൂ. ബൗളിങിലാവട്ടെ വെറും നാലു വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്.

Also Read: IND vs AUS: ജയം, ഒപ്പമൊരു സിക്‌സറും- രോഹിത് വേറെ ലെവലാവും! അറിയാം

മൈക്കല്‍ ഹസ്സി

മൈക്കല്‍ ഹസ്സി

മിസ്റ്റര്‍ ക്രിക്കറ്റെന്നറിയപ്പെടുന്ന ഓസ്‌ട്രേലിയയുടെ മുന്‍ സ്റ്റാര്‍ ബാറ്റര്‍ മൈക്കല്‍ ഹസ്സിയും മുംബൈ ഇന്ത്യന്‍സില്‍ ക്ലിക്കായില്ല. ലോക ക്രിക്കറ്റില്‍ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരങ്ങളിലൊരാളാണ് അദ്ദേഹം. 30ാം വയസ്സിലായിരുന്നു അന്താരാരാഷ്ട്ര ക്രിക്കറ്റില്‍ ഓസീസിനായി ഹസ്സി അരങ്ങേറിയത്.

ഐപിഎല്ലിലും മികച്ച റെക്കോര്‍ഡ് അദ്ദേഹത്തിനുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇതിഹാസങ്ങളിലൊരാളാണ് ഹസ്സി. ഐപിഎല്ലില്‍ 122.64 സ്‌ട്രൈക്ക് റേറ്റോടെ 1977 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ലീഗില്‍ കൂടുതല്‍ സീസണികള്‍ ഹസ്സി കളിച്ചിട്ടുള്ളത് സിഎസ്‌കെയ്ക്കു വേണ്ടിയാണ്.

2014ല്‍ അഞ്ചു കോടി രൂപയ്ക്കായിരുന്നു ഹസ്സി മുംബൈ ടീമിന്റെ ഭാഗമായത്. തൊട്ടുമുമ്പത്തെ സീസണില്‍ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് അദ്ദേഹത്തിനായിരുന്നു. അതുകൊണ്ടു തന്നെ മുംബൈയിലും ഹസ്സി ഇതാവര്‍ത്തിക്കുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്.

പക്ഷെ ഒമ്പത് ഇന്നിങ്‌സുകളില്‍ നിന്നും 209 റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായുള്ളൂ. സീസണിനു ശേഷം ഹസ്സിയെ മുംബൈ ഒഴിവാക്കുകയും ചെയ്തു.

Also Read: ഏകദിന ലോകകപ്പ് ഇന്ത്യ നേടും! അര്‍ജന്റീന തന്നെ തെളിവ്, അറിയാം

യുവരാജ് സിങ്

യുവരാജ് സിങ്

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാളും ഇതിഹാസ ഓള്‍റൗണ്ടറുമായ യുവരാജ് സിങും മുംബൈ ഇന്ത്യന്‍സില്‍ ഫ്‌ളോപ്പായവരുടെ കൂട്ടത്തിലുണ്ട്. 2000 മുതല്‍ 2017വരെയാണ് അദ്ദേഹം ഇന്ത്യക്കായി കളിച്ചത്.

ഐപിഎല്ലില്‍ പ്രഥമ സീസണ്‍ മുതല്‍ 2019 വരെ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി കളിച്ച യുവി 130 സ്‌ട്രൈക്ക് റേറ്റോടെ 2750 റണ്‍സെടുക്കുകയും ചെയ്തു. തന്റെ കരിയറിലെ അവസാന വര്‍ഷമായിരുന്നു അദ്ദേഹം മുംബൈയിലെത്തിയത്.

മുംബൈയ്ക്കു വേണ്ടി വെറും നാലു മല്‍സരങ്ങളില്‍ മാത്രമേ യുവിക്കു കളിക്കാന്‍ അവസരം ലഭിച്ചുള്ളൂ. ഇവയില്‍ നിന്നും 25 ശരാശരിയില്‍ 98 റണ്‍സാണ് നേടാനായത്. തുടക്കത്തിലെ മല്‍സരങ്ങളില്‍ മികച്ച താളത്തില്‍ കാണപ്പെട്ട യുവിക്ക് പിന്നീട് അതു നഷ്ടമാവുകയായിരുന്നു.

പഞ്ചാബ് കിങ്‌സ്, സിഎസ്‌കെ എന്നിവര്‍ക്കെതിരേ ഫ്‌ളോപ്പായതോടെ അദ്ദേഹത്തിനു ടീമിലെ സ്ഥാനം നഷ്ടമായി. പകരം ഇഷാന്‍ കിഷനെ മുംബൈ കളിപ്പിക്കുകയായിരുന്നു. മുംബൈ ചാംപ്യന്മാരായ ഈ സീസണിനു ശേഷം യുവി വിരമിക്കുകയും ചെയ്തു.

Story first published: Thursday, February 23, 2023, 6:44 [IST]
Other articles published on Feb 23, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+