
വിജയത്തില്‍ കൂടുതല്‍ സിക്‌സ്
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ടീം വിജയിച്ച മല്‍സരങ്ങളില്‍ കൂടുതല്‍ സിക്‌സറുകളടിച്ച താരമെന്ന ലോക റെക്കോര്‍ഡ് നിലവില്‍ രോഹിത് ശര്‍മയ്ക്കു അവകാശപ്പെട്ടതാണ്. ഈ എലൈറ്റ് ക്ലബ്ബില്‍ അദ്ദേഹത്തിനു അരികില്‍പ്പോലും ആരുമില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. ഇപ്പോഴിതാ പുതിയൊരു നാഴികക്കല്ലിന് തൊട്ടരികിലാണ് രോഹിത്.
ടീം വിജയിച്ച മല്‍സരങ്ങളില്‍ 400 സിക്‌സറുകള്‍ നേടിയ താരമെന്ന അപൂര്‍വ്വനേട്ടമാണ് ഹിറ്റ്മാനെ കാത്തിരിക്കുന്നത്. ഇതിനായി അദ്ദേഹത്തിനു ഒരേയൊരു സിക്‌സ് മാത്രം മതി. നിലവില്‍ 399 സിക്‌സറുകള്‍ രോഹിത്തിന്റെ പേരിലുണ്ട്.
Also Read: രാഹുലിന്റെ കാര്യത്തില്‍ 'തീരുമാനമായി', ഫോം വീണ്ടെടുക്കാന്‍ രണ്ട് അവസരം കൂടി, അറിയാം

രോഹിത് ഏറെ മുന്നില്‍
വിജയം കൊയ്ത മല്‍സരങ്ങളില്‍ കൂടുതല്‍ സിക്‌സറുകളടിച്ച താരങ്ങളെയെടുത്താല്‍ ഈ എലൈറ്റ് ലിസ്റ്റില്‍ രോഹിത് ശര്‍മ ബഹുദൂരം മുന്നിലാണെന്നു കാണാം. അദ്ദേഹത്തിന്റെ അരികിലൊന്നും ആരും തന്നെയില്ല.
മാത്രമല്ല രോഹിത്തിനു പിന്നിലായി രണ്ടു മുതല്‍ നാലു വരെയുള്ള സ്ഥാനങ്ങളിലുള്ളവരില്‍ ഒരാള്‍ വിരമിച്ചു കഴിഞ്ഞു. ശേഷിച്ച രണ്ടു പേരുടെയും കരിയര്‍ ഏറെക്കുറെ അവസാനിച്ച മട്ടാണ്.
299 സിക്‌സറുകളുമായി പാകിസ്താന്റെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീഡിയാണ് രോഹിത്തിനു പിന്നില്‍ രണ്ടാംസ്ഥാനത്ത്. 300 സിക്‌സറുകളെന്ന നേട്ടം പൂര്‍ത്തിയാക്കാനാവാതെയാണ് അദ്ദേഹം കളി മതിയാക്കിയത്.
അഫ്രീഡിക്കു പിറകില്‍ മൂന്നാംസ്ഥാനം യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലിനാണ്. വെസ്റ്റ് ഇന്‍ഡീസ് വിജയിച്ച മല്‍സരങ്ങളില്‍ അദ്ദേഹം നേടിയത് 276 സിക്‌സറുകളാണ്. ന്യൂസിലാന്‍ഡിന്റെ വെറ്ററന്‍ ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റില്‍ 272 സിക്‌സറുകളോടെ നാലാംസ്ഥാനത്തും നില്‍ക്കുന്നു.
Also Read: IND vs AUS: അര്‍ഹിച്ചവരെ ഇന്ത്യക്കു വേണ്ട! സ്ഥാനം അര്‍ഹിക്കാത്തവര്‍ ടീമില്‍, ഇതാ 3 പേര്‍

രോഹിത് ടോപ് സ്കോറര്‍
ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടു ടെസ്റ്റുകള്‍ പൂര്‍ത്തിയായപ്പോള്‍ പരമ്പരയിലെ ടോപ്‌സ്‌കോറര്‍ കൂടിയാണ് രോഹിത് ശര്‍മ. മൂന്നു ഇന്നിങ്‌സുകളില്‍ നിന്നും 61 ശരാശരിയില്‍ 183 റണ്‍സാണ് അദ്ദേഹത്തിന്റെ അക്കൗണ്ടിലുള്ളത്. ഒരു സെഞ്ച്വറിയുള്‍പ്പെടെയാണിത്. 20 ബൗണ്ടറികളും നാലു സിക്‌സറും ഇതിലുള്‍പ്പെടും.
നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ ഈ പരമ്പരയില്‍ തന്നെ 400 സിക്‌സറുകളെന്ന നാഴികക്കല്ല് രോഹിത് പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒരുപക്ഷെ മാര്‍ച്ച് ഒന്നിന് ഇന്‍ഡോറില്‍ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ തന്നെ അദ്ദേഹം ഈ നേട്ടം പിന്നിട്ടേക്കും.
അടുത്ത ടെസ്റ്റില്‍ ജയിച്ചാല്‍ പരമ്പര സ്വന്തമാക്കുന്നതിനൊപ്പം ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലേക്കു യോഗ്യത നേടാനും ഇന്ത്യക്കു സാധിക്കും.


Click it and Unblock the Notifications












