ഏകദിന ലോകകപ്പ് ഇന്ത്യ നേടും! അര്‍ജന്റീന തന്നെ തെളിവ്, അറിയാം

ടീം ഇന്ത്യയെ സംബന്ധിച്ച് ഈ വര്‍ഷത്തെ ഏറ്റവും വലിയ അഗ്നിപരീക്ഷ നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പാണ്. ടൂര്‍ണമെന്റ് സ്വന്തം നാട്ടിലായതിനാല്‍ തന്നെ കിരീടത്തില്‍ കുറഞ്ഞതൊന്നും ആരാധകരെയോ, ബിസിസിഐയെയോ തൃപ്തിപ്പെടുത്തില്ല. അതുകൊണ്ടു തന്നെ ടൂര്‍ണമെന്റിനായുള്ള പടയൊരുക്കം ഇന്ത്യ ഇതിനകം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്ന ഓരോ മല്‍സരവും ലോകകപ്പിനുള്ള പടയൊരുക്കമായിട്ടാണ് ഇന്ത്യ കാണുന്നത്.
ലോകകപ്പിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് ഈ വര്‍ഷം അവസാനിച്ചേക്കും. അവസാനമായി ലോക കിരീടം ഇന്ത്യയെ തേടിയെത്തിയത് 2011ലായിരുന്നു. അന്നു മുംബൈയിലെ വാംഖഡെയില്‍ വച്ചായിരുന്നു മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു കീഴില്‍ ഇന്ത്യ വിശ്വവിജയികളായത്. നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടുമൊരു ലോക കിരീടം ടീം ഇന്ത്യ തങ്ങളുടെ പേരിലേക്കു കൂട്ടിച്ചേര്‍ക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ആരാധകര്‍.
ഇപ്പോഴിതാ ബിസിസിഐയുടെ ഒരു നീക്കം ഇന്ത്യയുടെ കിരീട സാധ്യത വര്‍ധിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. പ്രശസ്ത സ്‌പോര്‍ട്‌സ് ബ്രാന്‍ഡായ അഡിഡാസിനെ ടീമിന്റെ കിറ്റ് സ്‌പോണ്‍സര്‍മാരാക്കാനുള്ള നീക്കമാണ് ബിസിസിഐ നടത്തുന്നത്. അഡിഡാസ് വരുന്നതോടെ തങ്ങളുടെ ഭാഗ്യവും തെളിയുമെന്ന ശുഭപ്രതീക്ഷയിലാണ് ടീം ഇന്ത്യ. ഇതിനൊരു കാരണം കൂടിയുണ്ട്. അതു എന്താണെന്നു പരിശോധിക്കാം.

അര്‍ജന്റീനയുടെ സ്‌പോണ്‍സര്‍മാര്‍
ഫുട്‌ബോളില്‍ നിലവിലെ ലോക ചാംപ്യന്‍മാരും ലാറ്റിനമേരിക്കന്‍ പവര്‍ഹൗസുകളുമായ അര്‍ജന്റീനയുടെ കിറ്റ് സ്‌പോണ്‍സര്‍മാര്‍ കൂടിയാണ് അഡിഡാസ്. കഴിഞ്ഞ വര്‍ഷം ഖത്തറില്‍ വച്ച് ഇതിഹാസ താരം ലയണല്‍ മെസ്സിക്കു കീഴില്‍ അര്‍ജന്റീന ലോകകിരീടമുയര്‍ത്തുമ്പോള്‍ അഡിഡാസായിരുന്നു കിറ്റ് സ്‌പോണ്‍സര്‍ ചെയ്തിരുന്നത്.
ലോകകപ്പെന്ന മെസ്സിയുടെ സ്വപ്‌നം യാഥാര്‍ഥ്യമാക്കുന്നതില്‍ കൂടി നിന്ന അഡിഡാസ് ഇനി തങ്ങള്‍ക്കും ഭാഗ്യം കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ. ഏകദിന ലോകകപ്പില്‍ ഇത്തവണ ഇന്ത്യ ചാംപ്യന്മാരായാല്‍ അഡിഡാസ് ഭാഗ്യ ബ്രാന്‍ഡ് തന്നെയാണെന്നു നമുക്ക് ഉറപ്പിക്കാം.
Also Read: IND vs AUS: അര്‍ഹിച്ചവരെ ഇന്ത്യക്കു വേണ്ട! സ്ഥാനം അര്‍ഹിക്കാത്തവര്‍ ടീമില്‍, ഇതാ 3 പേര്‍

കരാര്‍ ജൂണ്‍ മുതല്‍
ഈ വര്‍ഷം ജൂണ്‍ മുതല്‍ അഞ്ചു വര്‍ഷത്തെ കരാറിലായിരിക്കും കിറ്റ് സ്‌പോണ്‍സര്‍ഷിപ്പ് സംബന്ധിച്ച് അഡിഡാസും ബിസിസിഐയും ഒപ്പുവയ്ക്കുകയെന്നാണ് വിവരം. അങ്ങനെയെങ്കില്‍ 2027 വരെ ടീമിന്റെ കിറ്റ് സ്‌പോണ്‍സര്‍ ചെയ്യുന്നത് അഡിഡാസ് ആയിരിക്കും.
ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന്റെ യോഗ്യതയ്ക്കു തൊട്ടരികിലാണ് ഇന്ത്യ. ഓസ്‌ട്രേലിയക്കെതിരേയുള്ള ശേഷിച്ച രണ്ടു ടെസ്റ്റുകളില്‍ ഒന്നില്‍ വിജയിക്കാനായാല്‍ ഇന്ത്യക്കു ഫൈനലിലേക്കു ടിക്കറ്റെടുക്കാം. ഇതു സംഭവിച്ചാല്‍ ഫൈനലില്‍ അഡിഡാസിന്റെ ജഴ്‌സിയായിരിക്കും ടീം ധരിക്കുക. ഇംഗ്ലണ്ടിലെ ഓവലിലാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍.
Also Read: ബൗളറെ നിലത്തുനിര്‍ത്തില്ല, സൂര്യയുടെ ജൂനിയര്‍ ഇവിടെയുണ്ട്! 19കാരനെ വാഴ്ത്തി എബിഡി

നിലവിലെ സ്‌പോണ്‍സര്‍മാര്‍
നിലവില്‍ കില്ലര്‍ ജീന്‍സാണ് ഇന്ത്യന്‍ ടീമിന്റെ ജഴ്‌സി സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. 2016 മുതല്‍ 2020 വരെ എംപിഎല്‍ (മൊബൈല്‍ പ്രീമിയര്‍ ലീഗ്) ആയിരുന്നു ടീം ജഴ്‌സിയുടെ മുഖ്യ സ്‌പോണ്‍സര്‍മാര്‍. 370 കോടി രൂപയ്ക്കായിരുന്നു അവര്‍ ഇതു നേടിയെടുത്തത്.
എന്നാല്‍ കഴിഞ്ഞ വര്‍ഷം എംപിഎല്‍ ഇതു കില്ലര്‍ ജീന്‍സെന്ന ബ്രാന്‍ഡിനു കൈമാറുകയായിരുന്നു. നേരത്തേ ഒരു മല്‍സരത്തിനു 65 ലക്ഷം രൂപയായിരുന്നു എംപിഎല്‍ ബിസിസിഐയ്ക്കു നല്‍കിയിരുന്നത്. കൂടാതെ റോയല്‍റ്റിയായി മൂന്നു വര്‍ഷത്തേക്കു ഒമ്പതു കോടിയും നല്‍കിയിരുന്നു.
അതേസമയം, നിലവില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെയും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെയും കിറ്റ് സ്‌പോണ്‍സര്‍മാര്‍ അഡിഡാസാണ്. കൂടാതെ നിലവിലെ ഇന്ത്യന്‍ താരങ്ങളില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സ്പിന്നര്‍ കുല്‍ദീപ് യാദവ്, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് എന്നിവരുമായും കമ്പനിക്കു കരാറുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications