2022നു ശേഷം കോലി ക്ലിക്കായത് ഒരിന്നിങ്‌സില്‍ മാത്രം! ബാക്കിയെല്ലാം ഫ്‌ളോപ്പ്, അറിയാം

ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനു ബുധനാഴ്ച തുടക്കമാവുകയാണ്. പരമ്പരയും ഒപ്പം ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലും ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയിറങ്ങുക. ആദ്യ രണ്ടു ടെസ്റ്റുകളിലും അനായാസ വിജയമാണ് ഇന്ത്യ കൈക്കലാക്കിയത്.
മോശം ഫോമിലുള്ള ഓപ്പണര്‍ കെഎല്‍ രാഹുലിനെ ഇന്ത്യ മൂന്നാമങ്കത്തില്‍ കളിപ്പിക്കുമോയെന്ന കാര്യം സംശയമാണ്. പകരം ശുഭ്മന്‍ ഗില്‍ ടീമിലേക്കു വന്നേക്കുമെന്നാണ് സൂചനകള്‍. നിലവില്‍ മോശം ഫോമിനെ തുടര്‍ന്നു ഇന്ത്യന്‍ ടീമില്‍ ഏറ്റവുമധികം വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന താരമാണ് രാഹുല്‍.
പക്ഷെ രാഹുലിനെപ്പോലെ മോശം ഫോമിലൂടെ കടന്നുപോയ്‌ക്കൊണ്ടിരിക്കുന്ന മറ്റൊരു വമ്പന്‍ താരമുണ്ട്. അതു മുന്‍ നായകന്‍ കൂടിയായ വിരാട് കോലിയാണ്. എന്നാല്‍ എല്ലാവരും രാഹുലിനു നേരെ വാളോങ്ങുമ്പോള്‍ കോലി രക്ഷപ്പെടുകയാണ്. ഇനി രാഹുല്‍ ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട ശേഷം മാത്രമേ അദ്ദേഹത്തിനു നേരെ ചോദ്യമുയരുകയുള്ളൂ. 2022 ജനുവരി മുതലുള്ള കോലിയുടെ ടെസ്റ്റിലെ പ്രകടനം പരിശോധിക്കാം.

എട്ടു ടെസ്റ്റുകള്‍
2022 ജനുവരി മുതല്‍ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടു ടെസ്റ്റുകള്‍ വരൈയടുത്താല്‍ ഈ കാലയളവില്‍ വിരാട് കോലി കളിച്ചിരിക്കുന്നത് എട്ടു മല്‍സരങ്ങളാണ്. ഇവയില്‍ അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനം തീര്‍ത്തും ദയനീയമാണെന്നു കാണാം.
14 ഇന്നിങ്‌സുകളില്‍ നിന്നും 26.23 എന്ന മോശം ശരാശരിയില്‍ 341 റണ്‍സ് മാത്രമേ കോലിക്കു സ്‌കോര്‍ ചെയ്യാനായിട്ടുള്ളൂ. ഒരേയൊരു ഇന്നിങ്‌സിലാണ് അദ്ദഹത്തിനു ഫിഫ്റ്റി പ്ലസ് കുറിക്കാന്‍ സാധിച്ചത്. ഊ പ്രകടനം പരിഗണിക്കുമ്പോള്‍ കെഎല്‍ രാഹുലിനെപ്പോലെ തന്നെ വിമര്‍ശിക്കപ്പെടേണ്ട താരമാണ് കോലിയെന്നതില്‍ സംശയമില്ല.
Also Read: ടി20യെ കുറിച്ച് അറിയുന്നയാള്‍ മതി, കോച്ചായി ദ്രാവിഡ് വേണ്ട! പകരക്കാരെ നിര്‍ദേശിച്ച് ഭാജി

കോലിയുടെ പ്രകടനം
കഴിഞ്ഞ 14 ടെസ്റ്റ് ഇന്നിങ്‌സുകളില്‍ ഒരു ഫിഫ്റ്റി മാത്രമാണ് വിരാട് കോലി നേടിയിരിക്കുന്നത്. 2022ന്റെ തുടക്കത്തിലായിരുന്നു ഇത്. അന്നു 79 റണ്‍സാണ് അദ്ദേഹം നേടിയത്. അതിനു ശേഷം കോലിയുടെ പ്രകടനം താഴേക്കു പതിക്കുകയായിരുന്നു.
രണ്ടിന്നിങ്‌സുകളില്‍ ഒറ്റയക്ക സ്‌കോറിനു അദ്ദേഹം പുറത്തായി. രണ്ടു തവണ ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ നേടാന്‍ കോലിക്കായെങ്കിലും ഇവ ഫിഫ്റ്റികളിലെത്തിക്കാന്‍ സാധിച്ചില്ല. നാലു തവണയാണ് അദ്ദേഹം 20കളില്‍ വിക്കറ്റ് നഷ്ടപ്പെടുത്തിയത്.
79, 29, 45, 23, 13, 11, 20, 1, 19*, 24, 1, 12, 44, 20 എന്നിങ്ങനെയാണ് 2022 മുതല്‍ ഇതുവരെ കളിച്ചിട്ടുള്ള 14 ഇന്നിങ്‌സുകളില്‍ കോലിയുടെ സ്‌കോറുകള്‍.
Also Read: ധോണി ജീനിയസ് ക്യാപ്റ്റന്‍ തന്നെ, പക്ഷെ മണ്ടത്തരങ്ങളും കാണിച്ചു! ഇതാ അഞ്ചെണ്ണം

ഓസീസിനെതിരായ പ്രകടനം
ഇപ്പോള്‍ നടക്കുന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ വിരാട് കോലിക്കു ഇനിയും 100 റണ്‍സ് പോലും തികയ്ക്കാന്‍ സാധിച്ചിട്ടില്ല. രണ്ടു ടെസ്റ്റുകളിലായി മൂന്ന് ഇന്നിങ്‌സുകളിലാണ് അദ്ദേഹം ബാറ്റ് ചെയ്തിട്ടുള്ളത്.
ഇവയില്‍ നിന്നും നേടാനായത് 76 റണ്‍സാണ്. 25.33 ആണ് കോലിയുടെ ബാറ്റിങ് ശരാശരി. 44 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
കഴിഞ്ഞ വര്‍ഷത്തെ ഏഷ്യ കപ്പിലൂടെയായിരുന്നു കോലി വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഫോം തിരിച്ചുപിടിച്ചത്. അന്നു ബംഗ്ലാദേശിനെതിരേ സെഞ്ച്വറിയോടെയാണ അദ്ദേഹം മിന്നിച്ചത്. പിന്നീട് ഏകദിനത്തില്‍ രണ്ടു സെഞ്ച്വറികളും കോലിക്കു നേടാന്‍ സാധിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications