ടി20യെ കുറിച്ച് അറിയുന്നയാള്‍ മതി, കോച്ചായി ദ്രാവിഡ് വേണ്ട! പകരക്കാരെ നിര്‍ദേശിച്ച് ഭാജി

ഇന്ത്യന്‍ ക്രിക്കറ്റില്‍ കുറച്ചു കാലമായി വ്യത്യസ്ത കോച്ചുമാരെ പരീക്ഷിക്കണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. പക്ഷെ ബിസിസിഐയോ, സെലക്ടര്‍മാരോ ഇതിനോടു കാര്യമായി പ്രതികരിച്ചിട്ടില്ല ക്രിക്കറ്റിലെ പുതിയ ഫോര്‍മാറ്റായ ടി20 ദ്രാവിഡിനു വഴങ്ങുന്നില്ലെന്നും അതിനാല്‍ ടി20യില്‍ കൂടുതല്‍ ധാരണയുള്ള മറ്റാരെയെങ്കിലും കൊണ്ടു വരണമെന്നുമുള്ള ആവശ്യം ശക്തമാണ്. കഴിഞ്ഞ ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യ വെറും കൈയോടെ മടങ്ങിയതോടെയാണ് ദ്രാവിഡിന്റെ കോച്ചിങിനെതിരേ വിമര്‍ശനങ്ങളുയര്‍ന്നത്.
നിലവില്‍ ഇന്ത്യക്കു അന്താരാഷ്ട്ര ക്രിക്കറ്റില്‍ രണ്ടു വ്യത്യസ്ത ക്യാപ്റ്റന്‍മാരുണ്ട്. ഏകദിനം, ടെസ്റ്റ് എന്നിവയില്‍ ടീമിനെ നയിക്കുന്നത് രോഹിത് ശര്‍മയാണ്. ടി20യിലാവട്ടെ കഴിഞ്ഞ ടി20 ലോകകപ്പിനു ശേഷം കളിച്ച മല്‍സരങ്ങളില്‍ ഹാര്‍ദിക് പാണ്ഡ്യയായിരുന്നു ക്യാപ്റ്റന്‍. ഹാര്‍ദിക്കിനെ ടി20യിലെ സ്ഥിരം നായകനായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അടുത്ത ടി20 ലോകകപ്പില്‍ അദ്ദേഹമായിരിക്കും ക്യാപ്റ്റനെന്നുറപ്പാണ്.
ഇതിനിടെ ദ്രാവിഡിനെ ടി20 ടീമിന്റെ പരിശീലക സ്ഥാനത്തു നിന്നും മാറ്റണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. ടി20യെക്കുറിച്ച് അദ്ദേഹത്തിനു വലിയ ധാരണയില്ലെന്നും അതുകൊണ്ടു തന്നെ ഗെയിമിനെക്കുറിച്ച് നന്നായി അറിയാവുന്ന ആരെങ്കിലും പുതിയ കോച്ചായി വരണമെന്നുമാണ് ഹര്‍ഭജന്റെ അഭിപ്രായം. ഒരു ദേശീയ മാധ്യമത്തോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടു ക്യാപ്റ്റന്മാരില്ലേ?
ഇന്ത്യന്‍ ടീമിനെ ഇപ്പോള്‍ രണ്ടു ക്യാപ്റ്റന്മരില്ലേ? അപ്പോള്‍ രണ്ടു കോച്ചുമാരും ആയിക്കൂടെയെന്നു ഹര്‍ഭജന്‍ സിങ് ചോദിക്കുന്നു. തീര്‍ച്ചയായും രണ്ടു വ്യത്യസ്ത കോച്ചുമാരും ടീമിനു ആവശ്യമാണെന്നാണ് എന്റെ അഭിപ്രായം.
വ്യത്യസ്തമായി കാര്യങ്ങള്‍ പ്ലാന്‍ ചെയ്യാന്‍ കഴിയുന്ന ഒരാളെയാണ് ഈ റോളിലേക്കു ടീമിനു ആവശ്യം. ഇംഗ്ലണ്ട് ബ്രെന്‍ഡന്‍ മക്കെല്ലത്തെ ടെസ്റ്റ് ടീമിന്റെ കോച്ചായി നിയമിച്ചത് നല്ലൊരു ഉദാഹരണമാണ്. ഇന്ത്യയുടെ ടി20 ടീമിന്റെ പരിശീലക സ്ഥാനത്തേക്കു വീരേന്ദര്‍ സെവാഗ്, ആശിഷ് നെഹ്‌റ എന്നിവരിലൊരാള്‍ വളരെ മികച്ച ഓപ്ഷനാണെന്നു ഭാജി നിരീക്ഷിച്ചു.
Also Read: തെറ്റ് എന്റേത്, സച്ചിനോടു മാപ്പു പറഞ്ഞ് വീരു! സംഭവം ലോകകപ്പിനിടെ, അറിയാം

നെഹ്‌റയും ഹാര്‍ദികും മികച്ച കോമ്പിനേഷന്‍
ആശിഷ് നെഹ്‌റയും നിലവില്‍ ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം ഒരുമിച്ച് പ്രവര്‍ത്തിച്ചവരാണ്. ക്യാപ്റ്റനും കോച്ചുമായി ഇവര്‍ ഐപിഎല്‍ കിരീടം സ്വന്തമാക്കുകയും ചെയ്തു.
ടി20യെന്ന ഗെയിമിന്റെ ആവശ്യകതകളും മനസ്സിലാക്കുകയും ഈ ഫോര്‍മാറ്റിനെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുമുള്ള ഒരാളെയാണ് ഇന്ത്യ പരിശീലകനായി കൊണ്ടു വരേണ്ടതെന്നും ഹര്‍ഭജന്‍ സിങ് അഭിപ്രായപ്പെട്ടു.
Also Read: ശരാശരി 80ന് മുകളില്‍, പക്ഷെ ധോണി അവിടെ അധികം കളിച്ചില്ല! അറിയാം

കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ കഴിയും
ടി20യിലേക്കു മാത്രം പുതിയൊരു കോച്ചിനെ കൊണ്ടുവരാന്‍ ഇന്ത്യക്കു സാധിക്കുകയാണെങ്കില്‍ അതു ഈ ഫോര്‍മാറ്റില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ സഹായിക്കുമെന്നു ഹര്‍ഭജന്‍ സിങ് പറയുന്നു.
ആശിഷ് നെഹ്‌റയാണ് ടി20 കോച്ചെങ്കില്‍ അദ്ദേഹത്തിനു ഈ ഫോര്‍മാറ്റില്‍ മാത്രം കൂടുതല്‍ ശ്രദ്ധ നല്‍കാം. ടി20യില്‍ ടീമിനെ ചാംപ്യന്മാരാക്കുകയണ് തന്റെ ജോലിയെന്നു നെഹ്‌റയ്ക്കു അറിയുകയും ചെയ്യാം. അതേസമയം, ഇന്ത്യയെ ടെസ്റ്റ്, ഏകദിനം എന്നിവയില്‍ ഒന്നാംസ്ഥാനക്കാരാക്കുകയാണ് തന്റെ ഉത്തരവാദിത്വമെന്നു രാഹു്ല്‍ ദ്രാവിഡിനും അറിയാമെന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.

കുറേക്കൂടി അഗ്രസീവായി കളിക്കണം
ഇന്ത്യന്‍ ടീം കുറേക്കൂടി അഗ്രസീവായി കളിക്കണമെന്നാണ് എന്റെ അഭിപ്രായം. നിങ്ങള്‍ ടി20യില്‍ ഇറങ്ങിയാല്‍ ഒരു ഏകദിന മല്‍സരം പോലെ കളിക്കാന്‍ സാധിക്കില്ല. ഒരുപോലെ ഒരു ഏകദിന മല്‍സരത്തില്‍ ഇറങ്ങിയാല്‍ ടെസ്റ്റ് മല്‍സരം പോലെയും കളിക്കാനാവില്ല.
ഒരു ചാംപ്യന്‍ഷിപ്പ് ജയിക്കാന്‍ നമ്മള്‍ രണ്ട്- മൂന്നു കളിക്കാരെ മാത്രം ആശ്രയിക്കാന്‍ പാടില്ല. ലോകകപ്പ് നിങ്ങളുടെ മുന്നിലുള്ളപ്പോള്‍ ഒരേ സമയത്തു നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിയുന്ന എട്ട്- ഒമ്പതു കളിക്കാര്‍ ടീമിനു ആവശ്യമാണ്. ഒന്നോ, രണ്ടോ പേര്‍ വിചാരിച്ചാല്‍ മല്‍സരം ജയിക്കാന്‍ കഴിയില്ല. നിങ്ങളെ ടൂര്‍ണമെന്റ് വിജയിപ്പിക്കുക ടീമാണെന്നും ഹര്‍ഭജന്‍ സിങ് വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications