
ഓപ്പണിങ് (ശരാശരി 49)
ഏകദിനത്തില്‍ എംഎസ് ധോണി ഓപ്പണറായി കളിക്കാനിറങ്ങിയിട്ടുണ്ടെന്നത് ആരാധകര്‍ക്കു അധികം അറിയാത്ത കാര്യമാണ്. ഓപ്പണിങില്‍ 49 എന്ന മോശമല്ലാത്ത ശരാശരി അദ്ദേഹത്തിനുണ്ടായിരുന്നു.രണ്ട് ഏകദിനങ്ങളിലാണ് ധോണി ഓപ്പണ്‍ ചെയ്തത്. ഒരു കളിയില്‍ പെട്ടെന്നു പുറത്തായെങ്കിലും ഇംഗ്ലണ്ടിനെതിരേ 96 റണ്‍സോടെ മിന്നിച്ചിരുന്നു.

മൂന്നാം നമ്പര്‍ (82.75)
മൂന്നാംനമ്പറിലാണ് വിരാട് കോലിക്കു ഏകദിനത്തില്‍ ഏറ്റവുമുയര്‍ന്ന ബാറ്റിങ് ശരാശരിയുള്ളത്. 16 മല്‍സരങ്ങളിലാണ് അദ്ദേഹം മൂന്നാമനായി ബാറ്റ് ചെയ്തത്. ഇവയില്‍ കസറുകയും ചെയ്തു.
ഏകദിനത്തില്‍ ധോണിയുടെ ഏറ്റവുമുയര്‍ന്ന സ്‌കോറായ 183 റണ്‍സ് പിറന്നത് ഈ പൊസിഷനിലായിരുന്നു. കൂടാതെ 148 റണ്‍സും മൂന്നാമനായി അദ്ദേഹം അടിച്ചെടുത്തു. രണ്ടു സെഞ്ച്വറികളും ആറു ഫിഫ്റ്റികളുമടക്കം മൂന്നാമനായി 82.75 ശരാശരിയില്‍ 993 റണ്‍സ് ധോണി നേടി.

നാലാം നമ്പര്‍ (56.58)
നാലാം നമ്പറിലും എംഎസ് ധോണിക്കു 50ന് മുകളില്‍ ബാറ്റിങ് ശരാശരിയുണ്ട്. ഏകദിനത്തില്‍ 30 ഇന്നിങ്‌സുകളില്‍ അദ്ദേഹം നാലാമനായി കളിച്ചിരുന്നു. പക്ഷെ ലോവര്‍ ഓര്‍ഡറില്‍ മികച്ച ഫിനിഷര്‍മാര്‍ ഇല്ലാത്തതിനാല്‍ താഴേക്കു ഇറങ്ങുകയായിരുന്നു. നാലാമനായി 56.58 ശരാശരിയില്‍ ധോണി നേടിയത് 1358 റണ്‍സാണ്.
Also Read: ഇവര്‍ 'അണ്ടര്‍റേറ്റഡ്', പ്രതിഭയുണ്ട്, അര്‍ഹിച്ച അംഗീകാരമില്ല- ലിസ്റ്റില്‍ സഞ്ജുവും

അഞ്ചാം നമ്പര്‍ (50.30)
അഞ്ചാം നമ്പറാണ് എംഎസ് ധോണിക്കു ഏറ്റവും അനുയോജ്യമായ ബാറ്റിങ് പൊസിഷനെന്നു പലരും ചൂണ്ടിക്കാണിച്ചിരുന്നു. 2011ലെ ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരേ അഞ്ചാം നമ്പറിലായിരുന്നു അദ്ദേഹം എക്കാലത്തെയും മികച്ച ഇന്നിങ്‌സകളിലൊന്ന് കളിച്ചത്.
പുറത്താവാതെ 79 ബോളില്‍ 91 റണ്‍സ് ധോണി സ്‌കോര്‍ ചെയ്തിരുന്നു. 50.30 ശരാശരിയില്‍ നാലു സെഞ്ച്വറികളടക്കം 3000ത്തിന് മുകളില്‍ സ്‌കോര്‍ അദ്ദേഹം ഇവിടെ നേടിയിട്ടുണ്ട്.

ആറാം നമ്പര്‍ (47.31)
ഏകദിന ക്രിക്കറ്റില്‍ ബാറ്റ് ചെയ്യാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ബാറ്റിങ് പൊസിഷനാണ് ആറ്. കാരണം വളരെയധികം സമ്മര്‍ദ്ദത്തില്‍ ടീം ബാറ്റ് ചെയ്യുമ്പോഴായിരിക്കും ഈ പൊസിഷനില്‍ കളിക്കേണ്ടി വരിക. ധോണി ആറാമനായി 129 മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്. ഇവയില്‍ നിന്നും 47.31 ശരാശരിയില്‍ 4164 റണ്‍സെടുക്കുകയും ചെയ്തു.
Also Read: ബാറ്റിങില്‍ കസറുന്ന അക്ഷര്‍, കൈയടിക്കേണ്ടത് പോണ്ടിങിന്! ആ വീക്ക്‌നെസ് മാറ്റിയെടുത്തു

ഏഴാം നമ്പര്‍
ഏഴാം നമ്പറിലും എംഎസ് ധോണി ഇന്ത്യക്കു വേണ്ടി ഒരുപാട് മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്. ഈ പൊസിഷനിനും തിളങ്ങാന്‍ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. 44.64 ശരാശരിയില്‍ ധോണിക്കു ഏഴാമനായി സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞു. രണ്ടു സെഞ്ച്വറികളും അദ്ദേഹം ഈ പൊസിഷനില്‍ നേടയിട്ടുണ്ട്.

എട്ടാം നമ്പര്‍ (17)
എട്ടാം നമ്പറില്‍ ഏകദിനത്തില്‍ മൂന്നു മല്‍സരങ്ങളില്‍ മാത്രമേ എംഎസ് ധോണി ബാറ്റ് ചെയ്തിട്ടുള്ളൂ. ഇവയില്‍ രണ്ടെണ്ണത്തില്‍ നോട്ടൗട്ടുമായിരുന്നു. പക്ഷെ വെറും 17 റണ്‍സാണ് എട്ടാമനായി അദ്ദേഹം നേടിയത്. ധോണിയുടെ ശരാശരിയും 17 തന്നെയണ്.


Click it and Unblock the Notifications












