IPL: ക്യാപ്റ്റനായി കന്നിയങ്കത്തില്‍ സെഞ്ച്വറി, എന്നിട്ടും 'വില്ലനായി' സഞ്ജു! സംഭവം അറിയാം

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനിയും തന്റെ പ്രതിഭ പുറത്തെടുക്കാന്‍ മതിയായ അവസരം ലഭിച്ചിട്ടില്ലെങ്കിലും ഐപിഎല്ലില്‍ മിന്നുന്ന പ്രകടനങ്ങളിലൂടെ ഇതിന്റെ ക്ഷീണം തീര്‍ത്തയാളാണ് സഞ്ജു സാംസണ്‍. സഞ്ജുവിന്റെ പ്രതിഭയെ ആദ്യം തിരിച്ചറിഞ്ഞതും അവസരങ്ങള്‍ നല്‍കി അതു വളര്‍ത്തിയെടുത്തതും രാജസ്ഥാന്‍ റോയല്‍സാണ്. അതുകൊണ്ടു തന്നെ റോയല്‍സുമായി വൈകാരികമായ ഒരു ബന്ധം കൂടി അദ്ദേഹത്തിനുണ്ട്.
ഇടയ്ക്കു രണ്ടു ഐപിഎല്‍ സീസണുകളില്‍ സഞ്ജു ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി കളിച്ചിരുന്നു. രണ്ടു സീസണുകള്‍ റോയല്‍സ് വിലത്ത് നേരിട്ടപ്പോഴായിരുന്നു ഇത്. 2018ല്‍ വിലക്ക് മാറി ലീഗിലേക്കു റോയല്‍സ് മടങ്ങിയെത്തിയപ്പോള്‍ അവര്‍ ആദ്യം തിരിച്ചുപിടിച്ച താരങ്ങളിലൊരാള്‍ സഞ്ജുവായിരുന്നു. അതിനു ശേഷം അദ്ദേഹത്തെ ഫ്രാഞ്ചൈസി കൈവിട്ടതുമില്ല. 2021ല്‍ സഞ്ജുവിന് റോയല്‍സ് നായകസ്ഥാനവും നല്‍കുകയായിരുന്നു. കഴിഞ്ഞ സീസണില്‍ ടീമിനെ ഫൈനലിലെത്തിച്ച് അദ്ദേഹം ഇതിനോടു നീതി പുലര്‍ത്തുകയും ചെയ്തു.
പക്ഷെ 2021ലെ സീസണില്‍ റോയല്‍സ് ക്യാപ്റ്റനായുള്ള അരങ്ങേറ്റ മല്‍സരത്തിനു ശേഷം വലിയ വിമല്‍ശനങ്ങള്‍ സഞ്ജുവിനു ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഈ മല്‍സരത്തില്‍ സെഞ്ച്വറി നേടുകയും ക്യാപ്റ്റനായുള്ള കന്നി മല്‍സരത്തില്‍ ഈ നേട്ടം കൈവരിച്ച ആദ്യ നായകനായിട്ടും അദ്ദേഹത്തെ വിമര്‍ശകര്‍ വെറുതെവിട്ടില്ല. അന്നു സഞ്ജു പ്രതിക്കൂട്ടിലാവാന്‍ കാരണമായത് എന്തായിരുന്നുവെന്നു നോക്കാം.

റോയല്‍സ്- പഞ്ചാബ് പോര്
പഞ്ചാബ് കിങ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മിലായിരുന്നു അന്നു ഏറ്റുമുട്ടിയത്. സീസണില്‍ ഇരുടീമുകളുടെയും ആദ്യ മല്‍സരമായിരുന്നു ഇത്. ക്യാപ്റ്റനെന്ന നിലയില്‍ അരങ്ങേറ്റമായതിനാല്‍ സഞ്ജു സാംസണിനു ഈ കളി വളരെ സ്‌പെഷ്യലായിരുന്നു.
222 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് റോയല്‍സിനു പഞ്ചാബ് നല്‍കിയത്. രാഹുല്‍ (91), ദീപക് ഹൂഡ (64*), ക്രിസ് ഗെയ്ല്‍ (40) എന്നിവരുടെ പ്രകടനം പഞ്ചാബിനെ 221 റണ്‍സെന്ന വലിയ സ്‌കോറിലെത്തിച്ചു. സഞ്ജുവിനും റോയല്‍സിനും ഉറപ്പായും ഈ ടോട്ടല്‍ ചേസ് ചെയ്യാനാവില്ലെന്നായിരുന്നു എല്ലാവരും ഉറപ്പിച്ചത്. വലിയൊരു മാര്‍ജിനില്‍ പഞ്ചാബ് കളി ജയിക്കുമെന്നും പലരും പ്രതീക്ഷിച്ചു.
Also Read: യുവിയുടെ ആസ്തി കേട്ടാല്‍ ഞെട്ടരുത്! കാര്‍ കളക്ഷന്‍, വീട് എല്ലാമറിയാം

നായകന്റെ കളി കെട്ടഴിച്ച സഞ്ജു
222 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്കു രാജസ്ഥാന്‍ റോയല്‍സിന്റെ വീറുറ്റ പോരാട്ടമാണ് പിന്നീട് കണ്ടത്. നായകന്റെ ഇന്നിങ്‌സുമായി സഞ്ജു മുന്നില്‍ നിന്നു പട നയിക്കുകയുമ ചെയ്തു. ടീമംഗങ്ങളെ നഷ്ടമായിക്കൊണ്ടിരുന്നെങ്കിലും സഞ്ജു കുലുങ്ങിയില്ല.
കിടിലന്‍ സെഞ്ച്വറിയോടെ അദ്ദേഹം ടീമിനെ മുന്നോട്ടു നയിച്ചു. അവാസ ഓവറില്‍ ജയിക്കാന്‍ വേണ്ടത് 13 റണ്‍സ്. കൈവശമുള്ളത് നാലു വിക്കറ്റ്. സഞ്ജുവിനൊപ്പം സൗത്താഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസ് ക്രീസില്‍. അര്‍ഷ്ദീപ് സിങെറിഞ്ഞ ആദ്യത്തെ മൂന്നു ബോളില്‍ രണ്ടു സിംഗിള്‍ മാത്രം. നാലാമത്തെ ബോള്‍ സഞ്ജു സിക്‌സറിലേക്കു പായിച്ചു. ഇതോടെ അടുത്ത രണ്ടു ബോളില്‍ വേണ്ടത് 6 റണ്‍സ്. സിക്‌സറയിച്ചാല്‍ കളി ജയിക്കാം.
അഞ്ചാമത്തെ ബോള്‍ ഡീപ്പ് എക്‌സ്ട്രാ കവറിലേക്കു കളിച്ചെങ്കിലും സഞ്ജു സിംഗിളിനായി ഓടിയില്ല. അവസാന ബോളില്‍ സിക്‌സറടിച്ചാല്‍ റോയല്‍സ് ജയിക്കും. പക്ഷെ സഞ്ജുവിന്റെ ഷോട്ട് പിഴച്ചു. സിക്‌സറിനു ശ്രമിച്ച അദ്ദേഹത്തെ ദീപക് ഹൂഡ പിടികൂടി. കളിയില്‍ 4 റണ്‍സിനു റോയല്‍സ് തോല്‍ക്കുകയും ചെയ്തു.
63 ബോളില്‍ 119 റണ്‍സാണ് സഞ്ജു നേടിയത്. പക്ഷെ പ്ലെയര്‍ ഓഫ് ദി മാച്ചായിട്ടും ഈ ഇന്നിങ്‌സ് വാഴ്ത്തപ്പെട്ടല്ല. പകരം മോറിസിന് അദ്ദേഹം സിംഗിള്‍ നിഷേധിച്ചതിനെതിരേ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.
Also Read: വീരുവിന്റെ കരിയര്‍ തകര്‍ത്തത് ധോണി! ടീമില്‍ നിന്നും ഒഴിവാക്കാന്‍ ആവശ്യപ്പെട്ടു?

പിന്തുണച്ച് സങ്കക്കാര
കരിയര്‍ ബെസ്റ്റ് ഇന്നിങ്‌സ് കളിച്ചിട്ടും സഞ്ജു സാംസിനെ പ്രശംസിക്കാന്‍ ആരും മുന്നോട്ടു വന്നില്ല. പകരം ക്രിസ് മോറിസിന് എന്തുകൊണ്ടാണ് സ്‌ട്രൈക്ക് നല്‍കാതെ ടീമിനെ തോല്‍പ്പിച്ചതെന്നായിരുന്നു വിമര്‍ശകരുടെ ചോദ്യം.
ഒടുവില്‍ സഞ്ജുവിനു പിന്തുണയുമായി ടീം ഡയറക്ടര്‍ കുമാര്‍ സങ്കക്കാര രംഗത്തുവരികയും സിംഗിള്‍ എടുക്കാതിരുന്നതിന്റെ കാരണം വിശദീകരിക്കുകയും ചെയ്തു. ടീമിനെ വിജയിപ്പിക്കാന്‍ തനിക്കു കഴിയുമെന്ന സഞ്ജുവിന്റെ ആത്മവിശ്വാസമായിരുന്നു തീരുമാനത്തിനു പിന്നിലെന്നും അതിന്റെ അരികില്‍ വരെയത്തിയെന്നും സങ്കക്കാര വ്യക്തമാക്കുകയും ചെയ്തു.
നിങ്ങള്‍ നന്നായി ഷോട്ടുകള്‍ പായിക്കുകയും, ഫോമിലിരിക്കുകയും ചെയ്യുമ്പോള്‍ തനിക്കു കഴിയുമെന്ന് നിങ്ങള്‍ക്കു സ്വയം വിശ്വാസമുണ്ടാവും. ഈ ഉത്തരവാദിത്വമാണ് നിങ്ങള്‍ ഏറ്റെടുക്കേണ്ടത്. സഞ്ജു അതു ചെയ്തത് പ്രോല്‍സാഹിപ്പിക്കപ്പെടേണ്ട കാര്യമാണെന്നും സങ്കക്കാര അഭിപ്രായപ്പെട്ടിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications