For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വീരുവിന്റെ കരിയര്‍ തകര്‍ത്തത് ധോണി! ടീമില്‍ നിന്നും ഒഴിവാക്കാന്‍ ആവശ്യപ്പെട്ടു?

ധോണി ക്യാപ്റ്റനായിരിക്കെയാണ് സെവാഗ് ഒഴിവാക്കപ്പെടുന്നത്. ഇവര്‍ക്കിടയില്‍ തര്‍ക്കങ്ങളുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

VIRENDER SEHWAG

ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ഒരു സമയത്തു ഏറെ ചൂടേറിയ ചര്‍ച്ചാ വിഷയമായിരുന്നു മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയും വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗും തമ്മിലുള്ള 'തര്‍ക്കം'. അര്‍ഹിച്ച യാത്രയയപ്പ് പോലും ലഭിക്കാതെ ക്രിക്കറ്റില്‍ നിന്നും പടിയിറങ്ങേണ്ടി വന്ന നിര്‍ഭാഗ്യവാനായ താരങ്ങളിലൊരളാണ് വീരു. ധോണി ക്യാപ്റ്റനായിരിക്കെയായിരുന്നു അദ്ദേഹം ടീമില്‍ നിന്നും ഒഴിവാക്കപ്പെടുന്നത്. പിന്നീടൊരിക്കലും തിരിച്ചുവിളിക്കപ്പെടുകയും ചെയ്തില്ല.

ഇതോടെയാണ് ധോണിയും സെവാഗും തമ്മില്‍ ശത്രുതയിലായിരുന്നുവെന്നും അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് ടീമില്‍ നിന്നും പുറത്താക്കപ്പെട്ടതെന്നുമെല്ലാം അഭ്യൂഹങ്ങള്‍ പരന്നത്. ധോണിക്കെതിരേ വലിയ വിമര്‍ശനങ്ങളും ഈ സമയത്തു സെവാഗിന്റെ ആരാധകരുടെ ഭാഗത്തു നിന്നുമുയര്‍ന്നിരുന്നു.

യഥാര്‍ഥത്തില്‍ എല്ലാവരും പറയുന്നതു പോലെ ധോണിക്കും സെവാഗിനും ഇടയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നോ? ധോണിയുടെ ഇടപെടല്‍ കാരണമാണോ വീരുവിനെ സെലക്ടര്‍മാര്‍ ദേശീയ ടീമില്‍ നിന്നും തഴഞ്ഞത്? ഈ വിവാദങ്ങളെക്കുറിച്ച് ഒരിക്കല്‍ സെവാഗ് തന്നെ തുറന്നു പറഞ്ഞിരുന്നു. ആപ്കി അദാലത്തെന്ന ഇന്ത്യ ടിവിയിലെ ഒരു ഷോയില്‍ പങ്കെടുത്തപ്പോഴായിരുന്നു ഇത്.

ധോണി ചെയ്തതാണന്നു കരുതുന്നില്ല

ധോണി ചെയ്തതാണന്നു കരുതുന്നില്ല

സ്വന്തം പ്രകടനം മോശമായതിനാലായിരുന്നു തന്നെ അന്നു ദേശീയ ടീമില്‍ നിന്നും ഒഴിവാക്കിയതെന്നായിരുന്നു വീരേന്ദര്‍ സെവാഗ് ഇതേക്കുറിച്ച് ഒരിക്കല്‍ പറഞ്ഞത്. എന്നാല്‍ സെവാഗിനെ ധോണി പുറത്താക്കുകയായിരുവെന്നു സൗരവ് ഗാംഗുലി പിന്നീട് തുറന്നടിക്കുകയും ചെയ്തിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ സെവാഗിന്റെ മറുപടി ഇങ്ങനെയായിരുന്നു.

ധോണി അങ്ങനെ ചെയ്തുവെന്നു എനിക്കു തോന്നുന്നില്ല. കാരണം മനസ്സ് കൊണ്ടു വളരെ നല്ല വ്യക്തിയാണ് അദ്ദേഹം. ഞങ്ങളുള്‍പ്പെട്ട സീനിയര്‍ കളിക്കാരെ ബഹുമാനിക്കുകയും ചെയ്യുന്നു. പുതുതായി നായകനായപ്പോള്‍ ധോണിക്കു കീഴില്‍ എല്ലാ സീനിയര്‍ താരങ്ങളും കളിക്കുകയും ചെയ്തിരുന്നു.

അവര്‍ക്കു ജയിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. ഇതു കാരണമാണ് ഒരുപാട് മല്‍സരങ്ങളില്‍ ടീമിനു ജയിക്കാന്‍ കഴിഞ്ഞതെന്നും സെവാഗ് വ്യക്തമാക്കിയിരുന്നു.

എല്ലാം മാധ്യമങ്ങള്‍ കെട്ടിച്ചമച്ചത്

എല്ലാം മാധ്യമങ്ങള്‍ കെട്ടിച്ചമച്ചത്

എംഎസ് ധോണിയു വീരേന്ദര്‍ സെവാഗും തമ്മില്‍ അടിയാണെന്നും പ്രശ്‌നങ്ങളുണ്ടെന്നും പരസ്പരം കാണാറില്ലെന്നതുമെല്ലാം മാധ്യമങ്ങള്‍ കെട്ടിച്ചമച്ച കാര്യങ്ങളാണ്. നിങ്ങള്‍ ഒരുമിച്ച് കളിക്കുകയും, ഒരേ ഹോട്ടലില്‍ താമസിക്കുകുയം ചെയ്യുമ്പോള്‍ ഇത്തരത്തിലുള്ള എന്തെങ്കിലും ഉടക്കുകളുണ്ടാവുമെന്നു എനിക്കു തോന്നുന്നില്ല.

ഇനി അങ്ങനെ ഞാനും ധോണിയും തമ്മില്‍ എന്തെങ്കിലും ശത്രുതയുണ്ടായിരുന്നെങ്കില്‍ ഞാന്‍ വളരെ നേരത്തേ തന്നെ ടീമിന് പുറത്താവുമായിരുന്നു. അതുകൊണ്ടു തന്നെ ഈ കാര്യങ്ങളോടൊന്നും താന്‍ യോജിക്കുന്നില്ലെന്നും സെവാഗ് തുറന്നു പറഞ്ഞിരുന്നു.

Also Read: സഞ്ജു ഏതുവരെ പഠിച്ചു? കളിക്കൊപ്പം പഠനത്തിലും കേമനോ? അറിയാം

തീരുമാനം സെലക്ടറുടേത്

തീരുമാനം സെലക്ടറുടേത്

ഒരു കളിക്കാരനെ ടീമില്‍ നിലനിര്‍ത്തണോ, വേണ്ടയോ എന്നു തീരുമാനിക്കുന്നത് സെലക്ടറാണ്. തുടര്‍ച്ചയായി കുറച്ചു മല്‍സരങ്ങളില്‍ ഒരു താരം ഫ്‌ളോപ്പായാല്‍, അതു സീനിയര്‍ താരമായാലും ടീമിലെ സ്ഥാനത്തെ ബാധിച്ചേക്കും. ക്യാപ്റ്റന്‍ ഒരു കളിക്കാരനെ വേണ്ടെന്നു പറഞ്ഞെന്നു കരുതി സെലക്ടര്‍മാര്‍ അയാളെ പുറത്താക്കണമെന്നില്ല.

എംഎസ് ധോണി ആവശ്യപ്പെട്ടു പ്രകാരമാണ് സെലക്ടമാര്‍ എന്നെ ടീമില്‍ നിന്നുമൊഴിവാക്കിയതെന്നു കരുതുന്നില്ല. സൗരവ് ഗാംഗുലി നേരത്തേ ക്യാപ്റ്റനായിരുന്നതിനാല്‍ അദ്ദേഹം സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇങ്ങന പറയുന്നതെന്നും വീരേന്ദര്‍ സെവാഗ് വ്യക്തമാക്കിയിരുന്നു.

Also Read: സച്ചിന്‍ കളിച്ചത് റെക്കോര്‍ഡുകള്‍ക്കു വേണ്ടിയോ? സ്വാര്‍ഥനെന്ന് വിമര്‍ശകര്‍! നോക്കാം

ഉടക്കിനു കാരണം ക്യാപ്റ്റന്‍സി?

ഉടക്കിനു കാരണം ക്യാപ്റ്റന്‍സി?

വീരേന്ദര്‍ സെവാഗ് ഇന്ത്യയുടെ സ്ഥിരം ക്യാപ്റ്റനാവാന്‍ ആഗ്രഹിച്ചിരുന്നതായും പക്ഷെ എംഎസ് ധോണി തികച്ചും അപ്രതീക്ഷിതമായി നായകസ്ഥാനത്തേക്കു വന്നതുമാണ് ഇവര്‍ക്കിടയിലെ ഉടക്കിനു കാരണമെന്നും അഭ്യൂഹങ്ങള്‍ വന്നിരുന്നു.

പക്ഷെ ഇവ സെവാഗ് തള്ളിക്കളഞ്ഞു. ഇക്കാര്യം ധോണിക്കു മാത്രമേ പറയാന്‍ സാധിക്കുകയുള്ളൂ. 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ഞങ്ങള്‍ ഒരുമിച്ച് കളിക്കുകയും ഇന്ത്യക്കൊപ്പം കിരീടം നേടുകയും ചെയ്തു. ഞാന്‍ ക്യാപ്റ്റനാവാന്‍ ആഗ്രഹിച്ചിരുന്നുവെന്നു പറയുന്നത് തെറ്റായ കാര്യമാണ്.

ടി20 ലോകകപ്പില്‍ ജേതാക്കകളായ ശേഷം അന്നത്തെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായ കെ ശ്രീകാന്തിനോടു എനിക്കു ക്യാപ്റ്റനാവാന്‍ താല്‍പ്പര്യമില്ലെന്നു ഞാന്‍ തുറന്നു പറഞ്ഞിട്ടുള്ളതാണ്.

വൈസ് ക്യാപ്റ്റന്റെ റോള്‍ ഇല്ലാത്തപ്പോള്‍ പോലും ഞാന്‍ എന്റെ ഐഡിയകള്‍ ക്യാപറ്റനുമായി പങ്കുവയ്ക്കാറുണ്ട്. അതു നടപ്പാക്കണമോ, വേണ്ടയോ എന്നത് ക്യാപ്റ്റന്റെ തീരുമാനമാണെന്നും സെവാഗ് വിശദീകരിച്ചിരുന്നു.

Story first published: Monday, February 27, 2023, 16:22 [IST]
Other articles published on Feb 27, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+