സച്ചിന്‍ കളിച്ചത് റെക്കോര്‍ഡുകള്‍ക്കു വേണ്ടിയോ? സ്വാര്‍ഥനെന്ന് വിമര്‍ശകര്‍! നോക്കാം

ലോകം കണ്ട എക്കാലത്തെയും മികച്ച ഇതിഹാസ ബാറ്റര്‍മാരില്‍ ഒരാളാണ് ഇന്ത്യയുടെ മുന്‍ വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കറെന്ന കാര്യത്തില്‍ സംശയമില്ല. ക്രിക്കറ്റിലെ ഒട്ടുമിക്ക റെക്കോര്‍ഡുകളും അദ്ദേഹം കൈയടക്കി വച്ചിരിക്കുകയാണെന്നു നമുക്കു കാണാം. ഇന്ത്യക്കു വേണ്ടി നാട്ടിലും വിദേശത്തും ഒരുപാട് മാച്ച് വിന്നിങ് പ്രകനങ്ങള്‍ സച്ചിന്‍ കാഴ്ചവച്ചിട്ടുണ്ട്. അദ്ദേഹം സെഞ്ച്വറിയടിച്ചാല്‍ ഇന്ത്യക്കു വിജയമുറപ്പാണെന്നായിരുന്നു ഒരു സമയത്തു ആരാധകര്‍ ഉറച്ചു വിശ്വസിച്ചിരുന്നത്.
അതേസമയം, തന്നെ സച്ചിന്റെ ബാറ്റിങിനെ വിമര്‍ശിക്കുന്ന ഒരു വിഭാഗവുമുണ്ട്. റെക്കോര്‍ഡുകള്‍ക്കു വേണ്ടിയാണ് അദ്ദേഹം കളിച്ചിരുന്നതെന്നും ടീമിനേക്കാള്‍ മുന്‍തൂക്കം നല്‍കിയിരുന്നത് വ്യക്തിഗത നേട്ടങ്ങള്‍ക്കായിരുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനു പല ഉദാഹരണങ്ങളും അവര്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നുണ്ട്. സച്ചിന്‍ വളരെ സ്വാര്‍ഥനായ ക്രിക്കറ്ററാണെന്നു സമര്‍ഥിക്കാന്‍ വിമര്‍ശകര്‍ അക്കമിട്ടു നിരത്തുന്ന ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

കൊച്ചി ടസ്‌കേഴ്‌സിനെതിരായ സെഞ്ച്വറി
ഐപിഎല്ലില്‍ കൊച്ചി ടസ്‌കേഴ്‌സ് കേരളയ്‌ക്കെതിരേ മുംബൈ ഇന്ത്യന്‍സിനു വേണ്ടി ഐപിഎല്ലില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നേടിയ സെഞ്ച്വറി വിമര്‍ശകരുടെ ഒരു പ്രധാന ആയുധമാണ്. ടി20 ഫോര്‍മാറ്റില്‍ അദ്ദേഹത്തിന്റെ ആദ്യ സെഞ്ച്വറിയായിരുന്നു ഇത്. പക്ഷെ കളിയില്‍ മുംബൈ തോല്‍ക്കുകയായിരുന്നു.
മുംബൈയിലെ വാംഖഡെയില്‍ നടന്ന കളിയില്‍, റണ്ണൊഴുകുന്ന പിച്ചില്‍ കാര്യമായ റിസ്‌കുകളെടുക്കാതെ ഓവറില്‍ എട്ടിനടത്തുത്ത് റണ്‍സെടുത്താണ് സച്ചിനും അമ്പാട്ടി റായുഡുവും ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടു പോയത്. വമ്പനടിക്കാരായ ആന്‍ഡ്രു സൈമണ്ട്‌സ്, കരെണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങാനിരുന്നിട്ടും സച്ചിന്‍ സെഞ്ച്വറി തികയ്ക്കുകയെന്ന ലക്ഷ്യത്തോടെ റിസ്‌കെടുക്കാതെ ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടു പോവുകയായിരുന്നു.
ഇന്നിങ്‌സിലെ രണ്ടു ബോള്‍ ബാക്കിനില്‍ക്കെ സച്ചിന്‍ 95 റണ്‍സോടെ ക്രീസില്‍. അടുത്ത ബോളില്‍ അദ്ദേഹം ഫോറടിച്ച് 99ലെത്തി. മറ്റൊരു ബാറ്ററായിരുന്നെങ്കില്‍ അടുത്ത ബോളിലം ഫോറിനോ, സിക്‌സറിനു ശ്രമിക്കുമായിരുന്നു. പക്ഷെ സച്ചിന്‍ സിംഗിളെടുത്ത് തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കാനാണ് ശ്രദ്ധിച്ചത്.

ടെസ്റ്റില്‍ എന്തുകൊണ്ട് ഓപ്പണ്‍ ചെയ്തില്ല?
ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച രണ്ടു ഓപ്പണര്‍മാരായിരുന്നു വീരേന്ദര്‍ സെവാഗും ഗൗതം ഗംഭീറും. ഇവരിലൊരാള്‍ക്കു കളിക്കാന്‍ കഴിയാതെ വന്നാല്‍ രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍ എന്നിവരിലൊരാളാണ് ഓപ്പണിങിലേക്കു പ്രൊമോട്ട് ചെയ്യപ്പെടാറുള്ളത്.
ഏകദിനത്തില്‍ ഓപ്പണ്‍ ചെയ്യാറുള്ള സച്ചിന്‍ പക്ഷെ ടെസ്റ്റില്‍ അതിനു തയ്യാറാവാതെ മാറി നിന്നിരുന്നത് എന്തിനായിരുന്നു? എന്തു സംഭവിച്ചാലും അദ്ദേഹം എന്തുകൊണ്ടാണ് നാലാം നമ്പറില്‍ തുടര്‍ന്നിരുന്നത്?
മറ്റു ബാറ്റര്‍മാര്‍ ന്യൂബോളിനെ നേരിട്ട് അതിന്റെ തിളക്കം ഇല്ലാതാക്കിയാല്‍ തനിക്കു കുറേക്കൂടി എളുപ്പത്തില്‍ ഷോട്ടുകള്‍ കളിക്കാന്‍ കഴിയുമെന്ന സച്ചിന്റെ പ്ലാനിങായിരുന്നോ അതിനു കാരണമെന്നാണ് വിമര്‍ശകരുടെ ചോദ്യം.
Also Read: വീരുവിനെപ്പോലെ ദ്രാവിഡ് കളിച്ചാല്‍ എങ്ങനെയിരിക്കും? ഒരു തവണ ശ്രമിച്ചു! അറിയാം

സെഞ്ച്വറികള്‍ കൊണ്ട് ടീം ജയിച്ചോ?
അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറികളില്‍ സെഞ്ച്വറിയടിച്ച് ഇനിയൊരു ബാറ്റര്‍ക്കും ഒരുപക്ഷെ തകര്‍ക്കാന്‍ സാധിക്കാത്ത റെക്കോര്‍ഡ് കുറിച്ചാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വിരമിച്ചത്. പക്ഷെ ഇത്രയും സെഞ്ച്വറികള്‍ അദ്ദേഹം നേടിയപ്പോള്‍ എത്ര മല്‍സരങ്ങളില്‍ ഇന്ത്യ ജയിച്ചുവെന്നാണ് വിമര്‍ശകരുടെ ചോദ്യം.
കണക്കുകള്‍ പ്രകാരം സച്ചിന്‍ സെഞ്ച്വറിയടിച്ച ഏകദിനങ്ങളില്‍ ടീമിന്റെ വിജയശരാശരി 68.75 ആണ്. എന്നാല്‍ സൗരവ് ഗാംഗുലി സെഞ്ച്വറി നേടിയിട്ടുള്ള മല്‍സരങ്ങളില്‍ ടീമിന്റെ വിജയശരാശരി 81.8 ഉണ്ട്. വീരേന്ദര്‍ സെവാഗിന്റെ ശരാശരിയാവട്ടെ 91 ശതമാനവുമാണ്. അപ്പോള്‍ പിന്നെ സച്ചിന്റെ സെഞ്ച്വറികള്‍ ടീമിനെ വിജയിപ്പിച്ചുവെന്ന് എങ്ങനെയാണ് നമുക്കു പറയാന്‍ സാധിക്കുകയെന്നു വിമര്‍ശകര്‍ ചോദിക്കുന്നു.
ടെസ്റ്റിന്റെ കാര്യമെടുത്താല്‍ സച്ചിന്‍ സെഞ്ച്വറിയടിച്ച 51 ടെസ്റ്റുകളില്‍ 20 എണ്ണത്തില്‍ മാത്രമേ ഇന്ത്യ വിജയിച്ചിട്ടുള്ളൂ. വലിയ ടീമുകള്‍ക്കെതിരേ 43 ടെസ്റ്റ് സെഞ്ച്വറികളാണ് സച്ചിനുള്ളത്. പക്ഷെ ഇതില്‍ വെറും 14 മല്‍സരങ്ങളാണ് ഇന്ത്യ ജയിച്ചത്.
Also Read: ശരാശരി 80ന് മുകളില്‍, പക്ഷെ ധോണി അവിടെ അധികം കളിച്ചില്ല! അറിയാം

വലിയ മല്‍സരങ്ങളിലെ പ്രകടനം
വലിയ മല്‍സരങ്ങളിലെ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പ്രകടനമാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു പ്രശ്‌നം. നിര്‍ണായക മല്‍സരങ്ങളില്‍ പലപ്പോഴും അദ്ദേഹം പതറിയിരുന്നതായി നമുക്കു ചരിത്രമെടുത്താന്‍ കാണാന്‍ സാധിക്കും.
2003ലെ ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ സച്ചിനു നേടാനായത് വെറും നാലു റണ്‍സായിരുന്നു. 2011ല്‍ ഇന്ത്യ ചാംപ്യന്‍മാരായ ലോകകപ്പിന്റെ ഫൈനലിലും അദ്ദേഹത്തിനു കാര്യമായ സംഭാവന നല്‍കാനായില്ല. 18 റണ്‍സ് മാത്രമെടുത്ത് സച്ചിന്‍ പുറത്താവുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications