വീരുവിനെപ്പോലെ ദ്രാവിഡ് കളിച്ചാല്‍ എങ്ങനെയിരിക്കും? ഒരു തവണ ശ്രമിച്ചു! അറിയാം

ഒരു കാലഘട്ടത്തില്‍ ലോക ക്രിക്കറ്റിലെ ബൗളര്‍മാരുടെയെല്ലാം പേടിസ്വപ്‌നമായിരുന്ന ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. കാരണം ബൗളര്‍മാര്‍ക്കു യാതൊരു ബഹുമാനവും നല്‍കാത്ത, എല്ലാ ബോളിനെയും ഒരുപോലെ പ്രഹരിക്കാന്‍ ഇഷ്ടപ്പെടുകയും അത് ആസ്വദിക്കുകയും ചെയ്തിരുന്നയാളാണ് അദ്ദേഹം.
ബൗളിങിന്റെ വേഗതയോ, സ്വിങോ, ടേണോ ഒന്നും വീരുവിനൊരു വിഷയമായിരുന്നില്ല. തന്റെ സ്‌ട്രോങ് ഏരിയയിലാണ് ബോള്‍ വന്നതെങ്കില്‍ അദ്ദേഹം അതിനെ നിലം തൊടിക്കാതെ അതിര്‍ത്തി കടത്തും. വീരുവിന് ഇത്രയേറെ ആരാധകരെ നേടിയെടുക്കാന്‍ കഴിഞ്ഞതും ഈ ഫിയര്‍ലെസ് ബാറ്റിങ് കൊണ്ടു തന്നെയായിരുന്നു.
സെവാഗിന്റെ അതേ ശൈലിയില്‍, മാനറിസങ്ങളോടെ മറ്റൊരു ബാറ്റിങ് ഇതിഹാസമായ രാഹുല്‍ ദ്രാവിഡ് കളിച്ചാല്‍ എങ്ങനെയിരിക്കും? ക്രിക്കറ്റ് പ്രേമികള്‍ക്കു സങ്കല്‍പ്പിക്കാന്‍ കഴിയാത്ത കാര്യമാണത്. കാരണം തീര്‍ത്തും വ്യത്യസ്തമായ ശൈലിയില്‍ ബാറ്റ് ചെയ്തിരുന്നവരായിരുന്നു ഇരുവരും. പക്ഷെ ഒരിക്കല്‍ ദ്രാവിഡ് വീരൂവിനെ അനുകരിക്കാന്‍ നോക്കിയിട്ടുണ്ടെന്നതാണ് രസകരമായ കാര്യം. ഒരു ഷോയില്‍ പങ്കെടുത്തപ്പോഴായിരുന്നു നിലവിലെ ഇന്ത്യന്‍ കോച്ച് കൂടിയായ ദ്രാവിഡ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പുറത്തായാലും കാണിക്കാറില്ല
ഇന്ത്യന്‍ ടീമിലെ ഏറ്റവും റിലാക്‌സായിട്ടുള്ള താരങ്ങളിലൊരാളായിരുന്നു വീരേന്ദര്‍ സെവാഗെന്നു രാഹുല്‍ ദ്രാവിഡ് പറയുന്നു. വീരുവിന് ഒന്നും ഒരു വലിയ വിഷയമല്ല. പുറത്തായി ഡ്രസിങ് റൂമില്‍ തിരിച്ചെത്തിയാല്‍ ഔട്ടായതില്‍ അവനെ നിരാശനായി കാണാറില്ല.
ശ്ശെ, ഫോര്‍ അടിക്കാമായിരുന്നു, അതു ഈസി സിക്‌സര്‍ ആയിരുന്നു എന്ന് എല്ലാമായിരിക്കും വീരു പറഞ്ഞുകൊണ്ടിരിക്കുക. വീരുവിനെ സംബന്ധിച്ച് ഏറ്റവും കാര്യമെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.
അദ്ദേഹത്തിന്റെ കളി കണ്ടാല്‍ ബാറ്റിങ് ഇത്ര സിംപിളാണോയെന്നു നമുക്കു തോന്നും. അത്രയും റിലാക്‌സായിട്ടാണ് വീരു ഓരോ തവണയും ബാറ്റിങിനായി ക്രീസിലേക്കു പോവാറുള്ളതെന്നും ദ്രാവിഡ് വ്യക്തമാക്കി.
Also Read: IPL: ഇതിഹാസങ്ങള്‍, പക്ഷെ മുംബൈയില്‍ ഫ്‌ളോപ്പ്! യുവിയടക്കം അഞ്ചു പേര്‍- അറിയാം

വിസിലൂതി ബാറ്റിങിന് പോവും
ബാറ്റിങിനായി ക്രീസിലേക്കു വീരേന്ദര്‍ സെവാഗ് ക്രീസിലേക്കു പോവുന്നത് വളരെ ജോളിയായി, വിസിലടിച്ച്, മൂളിപ്പാട്ടും പാടി ആയിരുന്നുവെന്ന് രാഹുല്‍ ദ്രാവിഡ് പറയുന്നു.
വീരു തനിക്ക് പ്രിയപ്പെട്ട ഈണങ്ങള്‍ വിസിലടിച്ചാണ് ക്രീസിലേക്കു പോവാറുള്ളത്.
ചിലപ്പോള്‍ ഹിന്ദി സിനിമകളിലെ പാട്ടുകളായിരിക്കും വീര ചൂളടമടിക്കുക. തനിക്കും അങ്ങനെയൊക്കെ ബാറ്റ് ചെയ്യാന്‍ പോവണമെന്നു ആഗ്രഹമുണ്ടായിരുന്നുവെന്നും ദ്രാവിഡ് ചിരിയോടെ പറയുന്നു.
Also Read: രഹാനെയ്ക്കും മായങ്കിനും ടെസ്റ്റിലേക്കു വിളിയെത്തുമോ? രഞ്ജിയില്‍ മിന്നിച്ച് ഇവര്‍ റെഡി

ഞാന്‍ ശ്രമിച്ചുനോക്കി
വീരേന്ദര്‍ സെവാഗിനെപ്പോലെ റിലാക്‌സായി ബാറ്റിങിന് ഇറങ്ങണമെന്ന് എനിക്കും മോഹമുണ്ടായിരുന്നു. പക്ഷെ അത് എന്നെക്കൊണ്ട് സാധിക്കില്ല. അത്തരമൊരു ശൈലി ഞാന്‍ അനുകരിച്ചിരുന്നെങ്കില്‍ ഞാന്‍ ക്രിക്കറ്റില്‍ രക്ഷപ്പെടുകയും ചെയ്യുമായിരുന്നില്ല.
ആദ്യത്തെ കാര്യം എനിക്കു അത്ര നന്നായി ചൂളമടിക്കാന്‍ പോലും അറിയില്ലെന്നതാണ്. അത്രയും റിലാക്‌സായി എനിക്കു ബാറ്റ് ചെയ്യാന്‍ സാധിക്കുമോയെന്ന കാര്യവും സംശയമാണ്. ഞാനൊരിക്കല്‍ വീരുവിന്റെ അതേ രീതി അനുകരിച്ച് കളിക്കാന്‍ ശ്രമിച്ചു നോക്കിയുന്നു. പക്ഷെ ഔട്ടായതിനു ശേഷം ഇതു എന്നെക്കൊണ്ടാവില്ലെന്നു ബോധ്യമായെന്നും രാഹുല്‍ ദ്രാവിഡ് ചിരിയോടെ പറയുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications