IND vs AUS: നാലാമങ്കത്തില്‍ ഓസീസിനെ അക്ഷര്‍ തീര്‍ക്കും! കാരണം ഈ റെക്കോര്‍ഡ്

ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള നിര്‍ണായകമായ നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് വ്യാഴാഴ്ച ആരംഭിക്കുകയാണ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ആരാധകര്‍ കാത്തിരിക്കുന്ന സൂപ്പര്‍ പോരാട്ടം. നിലവിലെ ട്രോഫിയുടെ അവകാശികളായ ഇന്ത്യ ഒരിക്കല്‍ക്കൂടി അതു നിലനിര്‍ത്തിയെങ്കിലും നാലാം ടെസ്റ്റിന്റെ പ്രാധാന്യം അതു കൊണ്ടു കുറയുന്നില്ല.
കാരണം ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലേക്കു യോഗ്യ നേടാന്‍ ഇന്ത്യക്കു നാലാമങ്കം ജയിച്ചേ തീരൂ. ഓസ്‌ട്രേലിയ ഇതിനകം ജൂണില്‍ ഇംഗ്ലണ്ട് വേദിയാവുന്ന കലാശപ്പോരിന് ടിക്കറ്റെടുത്തു കഴിഞ്ഞു. ഇനി ഇന്ത്യയുടെ ഊഴമാണ്. അഹമ്മദാബാദില്‍ ജയിക്കാനായാല്‍ ഫൈനലിലെത്തുന്ന രണ്ടാമത്തെ ടീമായി രോഹിത് ശര്‍മയും സംഘവും മാറും. ഈ ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും വലിയ തുറുപ്പുചീട്ടും ഓസ്‌ട്രേലിയയുടെ പേടിസ്വപ്‌നവും സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലായിരിക്കും.
നിലവില്‍ ബൗളിങില്‍ ഈ പരമ്പരയില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ അക്ഷറിനായിട്ടില്ല. രവീന്ദ്ര ജഡേജയും ആര്‍ അശ്വിനുമായിരുന്നു ഉജ്ജ്വല ബൗളിങിലൂടെ ഓസീസിനു പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നത്. പക്ഷെ നാലാം ടെസ്റ്റില്‍ അക്ഷറിന്റെ ഊഴമായിരിക്കും. എന്തുകൊണ്ടാണ് അദ്ദേഹം ഇവിടെ ടീമിന്റെ നിര്‍ണായക താരമായി മാറുന്നതെന്നു വിശദമായി നോക്കാം.

അക്ഷറിന്റെ ഫേവറിറ്റ് ഗ്രൗണ്ട്
ടെസ്റ്റില്‍ അക്ഷര്‍ പട്ടേലിനു ഏറ്റവും പ്രിയപ്പെട്ട ഗ്രൗണ്ടാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയം. ഇവിടെ നേരത്തേ കളിച്ചപ്പോഴെല്ലാം പന്ത് കൊണ്ട് മായാജാലം തീര്‍ക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇവിടെ നാല് ഇന്നിങ്‌സുകളിലാണ് അക്ഷര്‍ ഇവിടെ ബൗള്‍ ചെയ്തത്. ഇതില്‍ മൂന്നിലും അഞ്ചു വിക്കറ്റ് നേട്ടം കൊയ്യുകയും ചെയ്തു.
അക്ഷര്‍ ഇംഗ്ലണ്ടിനെതിരേയണ് അഹമ്മദാബാദില്‍ നാലു ടെസ്റ്റുകളില്‍ കളിച്ചത്. ഇവയില്‍ നിന്നും വാരിക്കൂട്ടിയത് 20 വിക്കറ്റുകളാണ്. 21.4 ഓവറില്‍ ആറു മെയ്ഡനുള്‍പ്പെടെ ആറു പേരെ പുറത്താക്കിയതാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം.
അത് കൂടാതെ 15 ഓവറില്‍ ആറു മെയ്ഡനുകളടക്കം 32 റണ്‍സിനും 24 ഓവറില്‍ ആറു മെയ്ഡനുകളടക്കം 48 റണ്‍സിനും അഞ്ചു വിക്കറ്റുകള്‍ അക്ഷര്‍ വീഴ്ത്തി. ഒരിന്നിങ്‌സില്‍ (26-7-68-4) മാത്രമേ അദ്ദേഹത്തിനു ഫൈഫര്‍ തികയ്ക്കാന്‍ കഴിയാതെ പോയിട്ടുള്ളൂ. ഇതേ പ്രകടനം വരാനിരിക്കുന്ന നാലാം ടെസ്റ്റില്‍ ഓസീസിനെതിരേയും അദ്ദേഹം പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.
Also Read: IND vs AUS: നാലാം ടെസ്റ്റും ഇന്ത്യ തോല്‍ക്കും! ഇവ ശരിയാക്കിയില്ലെങ്കില്‍, അറിയാം

ബാറ്റിങില്‍ കസറി
കഴിഞ്ഞ മൂന്നു ടെസ്റ്റുകളിലും ഓസ്‌ട്രേലിയക്കെതിരേ ബാറ്റിങില്‍ അക്ഷര്‍ പട്ടേലിന്റെ പ്രകടനം തീര്‍ച്ചയായും പ്രശംസിക്കപ്പെടേണ്ടതാണ്. കാരണം ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാര്‍ ഫ്‌ളോപ്പായി ടീം പ്രതിസന്ധിയെ അഭിമുഖീകരിക്കവെയായിരുന്നു ക്രീസിലെത്തി താരം ബാറ്റിങില്‍ ഹീറോയായത്. കളിച്ച നാലു ഇന്നിങ്‌സുകളില്‍ രണ്ടിലും അക്ഷര്‍ ഫിഫ്റ്റിയടിച്ചിരുന്നു.
കൂടാതെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കഴിഞ്ഞാല്‍ ഇന്ത്യക്കായി ഏറ്റവുമധികം റണ്‍സെടുത്തിരിക്കുന്നതും അദ്ദേഹമാണ്. 92.50 എന്ന കിടിലന്‍ ശരാശരിയില്‍ 185 റണ്‍സാണ് അക്ഷറിന്റെ സമ്പാദ്യം. 84 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. നാഗ്പൂര്‍, ഡല്‍ഹി എന്നീവിടങ്ങളില്‍ നടന്ന ആദ്യ രണ്ടു ടെസ്റ്റുകളിലും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ അദ്ദേഹത്തിനായിരുന്നു.
പക്ഷെ ബൗളിങില്‍ അക്ഷറിന്റെ പ്രകടനം ശരാശരിക്കും താഴെയായിരുന്നു. അഞ്ചു ഇന്നിങ്ുകളിലായി 39 ഓവറുകളിലാണ് അദ്ദേഹം ബൗള്‍ ചെയ്തത്. ഇവയില്‍ നിന്നും നേടാനായത് ഒരേയൊരു വിക്കറ്റ് മാത്രമാണ്.
Also Read: കളിയില്‍ മാത്രമല്ല, വരുമാനത്തിലും ഷമി ഹീറോ- ആസ്തി, കാറുകള്‍, വീട് എല്ലാമറിയാം

ഓസീസിന്റെ മാസ് തിരിച്ചുവരവ്
ടെസ്റ്റ് പരമ്പരയിലെ ആദ്യത്തെ രണ്ടു ടെസ്റ്റുകളും ഇന്ത്യ വളരെ അനായാസം ജയിച്ചുകയറിയിരുന്നു. ഇതോടെ പരമ്പര ഇന്ത്യ തൂത്തുവാരുമെന്നായിരുന്നു എല്ലാവരും ഉറപ്പിച്ചത്. നാഗ്പൂരില്‍ ഇന്നിങ്‌സിനും 132 റണ്‍സിനുമായിരുന്നു ഇന്ത്യന്‍ വിജയം.
ഡല്‍ഹിയില്‍ ആറു വിക്കറ്റിനും ഇന്ത്യ ജയിച്ചുകയറി. രണ്ടു മല്‍സരങ്ങളും മൂന്നു ദിവസം കൊണ്ട് അവസാനിച്ചിരുന്നു.
പക്ഷെ ഇന്‍ഡോറിലെ മൂന്നാം ടെസ്റ്റില്‍ താല്‍ക്കാലിക ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനു കീഴില്‍ ഓസീസ് അവിശ്വസനീയ തിരിച്ചുവരവ് നടത്തി. രണ്ടു ദിവസം ബാക്കിനില്‍ക്കെ ഒമ്പതു വിക്കറ്റിനാണ് അവര്‍ ഇന്ത്യയെ നാണംകെടുത്തിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications