Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: നാലാം ടെസ്റ്റും ഇന്ത്യ തോല്‍ക്കും! ഇവ ശരിയാക്കിയില്ലെങ്കില്‍, അറിയാം

india team

ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ കടിഞ്ഞാണില്ലെ കുതിച്ച ടീം ഇന്ത്യയെ ഇന്‍ഡോറില്‍ തളച്ചിരിക്കുകയാണ് സ്റ്റീവ് സ്മിത്തിന്റെ ഓസ്‌ട്രേലിയ. ആദ്യത്തെ രണ്ടു ടെസ്റ്റുകളിലും മൂന്നു ദിവസം കൊണ്ടു ജയിച്ച ഇന്ത്യയോടു മൂന്നു ദിവസത്തിനുള്ളില്‍ ജയിച്ചാണ് ഓസീസ് കണക്കുതീര്‍ത്തത്. ഇതോടെ നാലു മല്‍സരങ്ങളുടെ പരമ്പര ഓസീസ് 2-1 ആക്കുകയും ചെയ്തു.

പരമ്പരയും ട്രോഫിയും നഷ്ടമാവില്ലെന്നു ഉറപ്പിച്ചെങ്കിലും ഇതുകൊണ്ടു മാത്രം ഇന്ത്യ തൃപ്തിപ്പെടില്ല. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലേക്കു യോഗ്യത നേടുകയെന്ന കടമ്പ ഇന്ത്യ ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ല. നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ വിജയിക്കാനായാല്‍ മാത്രമേ ഇന്ത്യക്കു ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കാന്‍ സാധിക്കുകയുള്ളൂ.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഒമ്പതു മുതലാണ് അവസാന ടെസ്റ്റ്. ഇന്‍ഡോറിലെ കഴിഞ്ഞ ടെസ്റ്റ് ഇന്ത്യയെ പല പാഠങ്ങളും പഠിപ്പിച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ അതു ഉള്‍ക്കൊണ്ട് മെച്ചപ്പെടുത്തിയാല്‍ മാത്രമേ ഇന്ത്യക്കു അടുത്ത ടെസ്റ്റില്‍ വിജയിക്കാന്‍ കഴിയൂ. നാലാം ടെസ്റ്റില്‍ ജയിക്കുന്നതിനു വേണ്ടി ഇന്ത്യ പ്രധാനമായും ശ്രദ്ധിക്കേണ്ട മൂന്നു കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

ബാറ്റിങ് നിര

ബാറ്റിങ് നിര

ബാറ്റിങ് നിരയുടെ പ്രകടനം ഇന്ത്യക്കു അടുത്ത ടെസ്റ്റില്‍ മെച്ചപ്പെടുത്താതെ രക്ഷയില്ല. വിദേശ പിച്ചുകളിലായിരുന്നെങ്കില്‍ ഇന്ത്യയുടെ ദയനീയ പ്രകടനത്തിന്റെ കാരണം നമുക്ക് മനസ്സിലാക്കാം. പക്ഷെ നാട്ടില്‍ തങ്ങള്‍ക്കു ഏറ്റവും പരിചിതമായ സാഹചര്യങ്ങളില്‍പ്പോലും ഇന്ത്യന്‍ ബാറ്റിങ് തകര്‍ന്നടിയുകയാണ്. ബാറ്റിങില്‍ ടോപ്പ് ഫൈവില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഇന്ത്യ അഭിമുഖീകരിക്കുന്നുണ്ട്.

കെഎല്‍ രാഹുലിനു പകരം കഴിഞ്ഞ ടെ്റ്റില്‍ ശുഭ്മന്‍ ഗില്ലിനെ ടീമിലേക്കു കൊണ്ടു വന്നെങ്കിലും ബാറ്റിങില്‍ തിളങ്ങാനായില്ല. ചേതേശ്വര്‍ പുജാര മൂന്നാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ ഫിഫ്റ്റി നേടിയത് ആശ്വാസം നല്‍കുന്ന കാര്യമാണ്. പക്ഷെ വിരാട് കോലി മോശം ഫോം തുടരുന്നത് തലവേദനയാണ്.

രോഹിത് ശര്‍മയും ആദ്യ ടെസ്റ്റിലെ സെഞ്ച്വറിക്കു ശേഷം ബാറ്റിങില്‍ തിളങ്ങിയിട്ടില്ല. ശ്രേയസ് അയ്യരും മോശം പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.മുന്‍നിരയില്‍ നിന്നും മികച്ച സംഭാവന അടുത്ത ടെസ്റ്റിലും ജയിച്ചില്ലെങ്കില്‍ ഇന്ത്യ തോല്‍ക്കുമെന്നുറപ്പാണ്.

വാലറ്റനിര, പ്രത്യേകിച്ചും അക്ഷര്‍ പട്ടല്‍ മികച്ച ഇന്നിങ്‌സുകള്‍ കളിക്കുന്നുണ്ടെങ്കിലും ടോപ്പ് ഫൈവില്‍ നിന്നും സംഭാവന ലഭിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോവും.

Also Read: IND vs AUS: 10 ഓവറില്‍ 13, അടുത്ത രണ്ടോവറില്‍ 22! അശ്വിന്‍ എന്തിന് അതു ചെയ്തു?

പിച്ച്

പിച്ച്

ആദ്യ ദിനത്തിലെ ആദ്യ സെഷന്‍ മുതല്‍ ടേണ്‍ ചെയ്യുന്ന പിച്ചുകളാണ് കഴിഞ്ഞ മൂന്നു ടെസ്റ്റുകളിലും ഇന്ത്യയൊരുക്കിയത്. പക്ഷെ കഴിഞ്ഞ ടെസ്റ്റില്‍ ഇതു ഇന്ത്യയെ തന്നെ തിരിഞ്ഞു കുത്തുകയും ചെയ്തു.

അതുകൊണ്ടു തന്നെ സ്പിന്‍ ബൗളിങിനെയും ഒപ്പം ബാറ്റിങിനെയും തുണയ്ക്കുന്ന കൂടുതല്‍ ബാലന്‍സുള്ള പിച്ചായിരിക്കണം നാലാം ടെസ്റ്റിനായി ഇന്ത്യ ഒരുക്കേണ്ടത്.

ഇന്‍ഡോറിലേതു പോലെയുള്ള പിച്ച് ഒരു ടെസ്റ്റ് മല്‍സരത്തിനു ഒട്ടും യോജിച്ചതല്ല. അതകൊണ്ടു തന്നെ ഇതില്‍ നിന്നും പാഠമുള്‍ക്കൊണ്ടായിരിക്കണം അഹമ്മദാബാദിലെ പിച്ച് തയ്യാറാക്കാന്‍ രാഹുല്‍ ദ്രാവിഡും രോഹിത് ശര്‍മയും നിര്‍ദേശം നല്‍കേണ്ടത്.

IND vs AUS: 5 ഇന്നിങ്‌സില്‍ 57 റണ്‍സ്, ഫ്‌ളോപ്പായി ഭരത്! എന്നിട്ടും സഞ്ജുവിനെ വേണ്ട

ഡിആര്‍എസ് കോള്‍

ഡിആര്‍എസ് കോള്‍

ഡിആര്‍എസ് കോളുകള്‍ എടുക്കുന്ന കാര്യത്തിലും നാലാം ടെസ്റ്റില്‍ ഇന്ത്യ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഇന്‍ഡോറിലെ കഴിഞ്ഞ ടെസ്റ്റില്‍ റിവ്യു എടുക്കുന്ന കാര്യത്തില്‍ ഇന്ത്യയുടെ പ്രകടനം തീര്‍ത്തും ദയനീയമായിരുന്നു.

ഇന്നിങ്‌സില്‍ അനുവദിക്കപ്പെട്ട മൂന്നു റിവ്യുകളും ഇന്ത്യ ആദ്യദിനം തന്നെ കളഞ്ഞു കുളിച്ചിരുന്നു. 45 ഓവറിനുള്ളില്‍ എല്ലാ റിവ്യുകളും എടുത്തുകഴിഞ്ഞതോടെ പിന്നീട് അംപയറുടെ ചില തീരുമാനങ്ങള്‍ പുനപ്പരിശോധിക്കാന്‍ ഇന്ത്യക്കു അവസരം ലഭിച്ചതുമില്ല.

മാത്രമല്ല വിക്കറ്റ് ലഭിക്കേണ്ടിയിരുന്ന ആര്‍ അശ്വിന്റെ ഓവറിലെ ഒരു റിവ്യു ആശങ്ക കാരണം ഇന്ത്യ എടുത്തതുമില്ല.

Story first published: Saturday, March 4, 2023, 12:20 [IST]
Other articles published on Mar 4, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+