IND vs AUS: 5 ഇന്നിങ്‌സില്‍ 57 റണ്‍സ്, ഫ്‌ളോപ്പായി ഭരത്! എന്നിട്ടും സഞ്ജുവിനെ വേണ്ട

ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യന്‍ ടീമിലെ ഏറ്റവും വലിയ ഫ്‌ളോപ്പുകളില്‍ ഒരാളായി മാറിയിരിക്കുകയാണ് വിക്കറ്റ് കീപ്പര്‍. പരിക്കേറ്റ് പുറത്തിരിക്കുന്ന റിഷഭ് പന്തിനു പകരം ഭരതിനെ ഈ പരമ്പരയില്‍ ഇന്ത്യ ഫസ്റ്റ് ചോയ്്‌സ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു പ്രൊമോട്ട് ചെയ്യുകയായിരുന്നു. താരത്തിന്റെ ടെസ്റ്റ് അരങ്ങേറ്റം കൂടിയായിരുന്നു ഈ പരമ്പരയിലേത്.
പക്ഷെ ആന്ധ്രാ പ്രദേശില്‍ നിന്നുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ക്കു ഒരു ഇംപാക്ടും ഈ പരമ്പരയില്‍ ഇനിയും സൃഷ്ടിക്കാനായിട്ടില്ല. വിക്കറ്റ് കീപ്പിങില്‍ ചില പിഴവുകള്‍ ഭരതിന്റെ ഭാഗത്തു നിന്നും സംഭവിച്ചിരുന്നു. ബാറ്റിങില്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ മികച്ച ഇന്നിങ്‌സുകള്‍ കളിച്ച് ടീമിന്റെ ഹീറോയാവാന്‍ കഴിഞ്ഞ മൂ്ന്നു ടെസ്റ്റുകളിലും ഭരതിനു അവസരം ലഭിച്ചിരുന്നു. പക്ഷെ ഒന്നില്‍പ്പോലും തിളങ്ങാന്‍ അദ്ദേഹത്തിനായില്ല.
ടെസ്റ്റ് ഫോര്‍മാറ്റില്‍ റിഷഭിനെ ഇന്ത്യ എത്ര മാത്രം മിസ്സ് ചെയ്യുന്നുവെന്നു കഴിഞ്ഞ മല്‍സരങ്ങള്‍ കാണിച്ചു തരികയും ചെയ്തു. ബാറ്റിങില്‍ ക്ലിക്കാവുന്നില്ലെങ്കിലും ഭരതിനെ ഇന്ത്യ അടുത്ത ടെസ്റ്റില്‍ പുറത്ത് ഇരുത്താനൊന്നും സാധ്യതയില്ല. എന്നാല്‍ അടുത്ത ടെസ്റ്റില്‍ താരത്തിന്റെ പ്രകടനം തീര്‍ച്ചയായും നിരീക്ഷിക്കപ്പെടും. അതിലും ഫ്‌ളോപ്പായാല്‍ പിന്നീടുള്ള ടെസ്റ്റുകളില്‍ ഭരതിനെ കളിപ്പിക്കണമോയെന്നു പോലും ചിന്തിക്കാന്‍ ടീം മാനേജ്‌മെന്റിനെ പ്രേരിപ്പിക്കുകയും ചെയ്യും.

ഭരതിന്റെ പ്രകടനം
ഓസ്‌ട്രേലിയക്കെതിരേ മൂന്നു ടെസ്റ്റുകളിലെ അഞ്ചു ഇന്നിങ്‌സുകളിലാണ് കെഎസ് ഭരതിനു ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത്. എല്ലാത്തിലും ഇന്ത്യയുടെ മുന്‍നിര പതറവെ വളരെ നിര്‍ണായക ഘട്ടത്തിലായിരുന്നു താരം ക്രീസിലെത്തിയത്. പക്ഷെ രക്ഷകന്റെ ഇന്നിങ്‌സ് കളിക്കുന്നതില്‍ ഭരത് പരാജയപ്പെട്ടു.
അഞ്ച് ഇന്നിങ്‌സുകളിലായി ആകെ 57 റണ്‍സ് മാത്രമേ ഭരത് നേടിയിട്ടുള്ളൂ. രണ്ടക്കം കടന്നത് രണ്ട് ഇന്നിങ്‌സില്‍ മാത്രം. ഡല്‍ഹിയിലെ രണ്ടാം ടെസ്റ്റിന്റ രണ്ടാമിന്നിങ്‌സില്‍ ഇന്ത്യ റണ്‍ ചേസ് നടത്തി ജയിച്ചപ്പോള്‍ പുറത്താവാതെ നേടിയ 23 റണ്‍സാണ് ഭരതിന്റെ ഉയര്‍ന്ന സ്‌കോര്‍.
സമാപിച്ച ഇന്‍ഡോര്‍ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 17 റണ്‍സും അദ്ദേഹം നേടിയിരുന്നു. ശേഷിച്ച ഇന്നിങ്‌സുകളില്‍ 8, 6, 3 എന്നിങ്ങനെയാണ് താരത്തിന്റെ സ്‌കോറുകള്‍.
Also Read: 25 ഇന്നിങ്‌സ്, ശരാശരി 70ന് മുകളില്‍! ഇതാ ഗില്ലിന്റെ ഭാവി ഓപ്പണിങ് പങ്കാളി ജയ്‌സ്വാള്‍

ബാക്കപ്പായി ഇഷാന്‍ കിഷന്‍
നിലവില്‍ കെഎസ് ഭരതിന്റെ ബാക്കപ്പായി ടെസ്റ്റ് സംഘത്തിലുള്ള വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനാണ്. പക്ഷെ റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ഭരതിനോളം മികച്ച റെക്കോര്‍ഡല്ല ഇഷാനുള്ളത്. വിക്കറ്റ് കീപ്പിങിലും അത്രത്തോളം മിടുക്കനല്ല. അതുകൊണ്ടു തന്നെയാണ് ഈ പരമ്പരയില്‍ ഭരതിനു ഇന്ത്യ മുന്‍തൂക്കം നല്‍കിയത്.
സമീപകാലത്തെ മോശം ഫോമും ഇഷാനു തിരിച്ചടിയായ ഘടകമാണ്. കഴിഞ്ഞ ഡിസംബറില്‍ ബംഗ്ലാദേശുമായുള്ള ഏകദിനത്തില്‍ കന്നി ഡബിള്‍ സെഞ്ച്വറി കുറിച്ച ശേഷം അദ്ദേഹത്തിന്റെ ഫോം ദയനീയമാണ്.
ഈ വര്‍ഷം കളിച്ച വൈറ്റ് ബോള്‍ പരമ്പരകളില്‍ ഒന്നില്‍പ്പോലും തിളങ്ങാന്‍ ഇഷാനു കഴിഞ്ഞില്ല. ജനുവരിയില്‍ ശ്രീലങ്ക, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരേയുള്ള പരമ്പരകില്‍ താരം തീര്‍ത്തും നിരാശപ്പെടുത്തുകയായിരുന്നു.
Also Read: ഇന്ത്യയുടെയും റോയല്‍സിന്റെയും തുറുപ്പുചീട്ട്- അശ്വിന്റെ ആസ്തി, കാര്‍ കളക്ഷന്‍ എല്ലാമറിയാം

ഭരതും ഇഷാനുമല്ലെങ്കില്‍ പിന്നെയാര്?
കെഎസ് ഭരതും ഇഷാന്‍ കിഷനുമല്ലെങ്കില്‍ ടെസ്റ്റില്‍ ഇന്ത്യക്കു വിക്കറ്റ് കീപ്പറുടെ സ്ഥാനത്തേക്കു ഏറ്റവും നല്ല ഓപ്ഷന്‍ സഞ്ജു സാംസണാണ്. പക്ഷെ അദ്ദേഹം ഇതുവരെ ടെസ്റ്റ് ടീമിലേക്കു പരിഗണിക്കപ്പെട്ടിട്ടില്ല. വൈറ്റ് ബോള്‍ സ്‌പെഷ്യലിസ്റ്റെന്ന ലേബലില്‍ താരം കുരുങ്ങിക്കിടക്കുകയാണ്.
റിഷഭ് പന്ത് കളിക്കളത്തിലേക്കു ഉടനെയൊന്നും മടങ്ങിവരാന്‍ സാധ്യതയില്ല. അതുകൊണ്ടു തന്നെ ഭരത്, ഇഷാന്‍ എന്നിവരിലൊളെ മാറ്റി സഞ്ജുവിനെ തീര്‍ച്ചയായും റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യക്കു പരീക്ഷിച്ചു നോക്കാവുന്നതാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അതിനുള്ള സാധ്യത തീരെ കുറവാണ്.
സെലക്ടര്‍മാര്‍ക്കു ഒട്ടും പ്രിയങ്കരനല്ലെന്നതാണ് ഇതിനു പ്രധാന കാരണം. കൂടാതെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കോച്ച് രാഹുല്‍ ദ്രാവിഡും സഞ്ജുവിനെ ടീമിലേക്കു കൊണ്ടുവരാന്‍ മു്ന്‍കൈ എടുക്കുന്നുമില്ല.
റിഷഭ് മടങ്ങിയെത്തുന്നതു വരെ ഭരത്, ഇഷാന്‍ എന്നിവരെ തന്നെ ടെസ്റ്റില്‍ ഇന്ത്യ തുടര്‍ന്നും പരീക്ഷിക്കാനാണ് സാധ്യത. അദ്ഭുതങ്ങള്‍ സംഭവിച്ചെങ്കില്‍ മാത്രമേ സഞ്ജുവിനെ ടീമിലേക്കു വിളിക്കാനിടയുള്ളൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications