Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയുടെയും റോയല്‍സിന്റെയും തുറുപ്പുചീട്ട്- അശ്വിന്റെ ആസ്തി, കാര്‍ കളക്ഷന്‍ എല്ലാമറിയാം

r ashwin

ടെസ്റ്റ് ക്രിക്കറ്ററില്‍ വെറ്ററന്‍ ഓഫ് സ്പിന്നറും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിന്‍ ഇല്ലാത ഒരു ടീമിനെക്കുറിച്ച് ഇന്ത്യക്കു ചിന്തിക്കാനേ സാധിക്കില്ല, പ്രത്യേകിച്ചും നാട്ടില്‍. കാരണം പന്ത് കൊണ്ടും നിര്‍ണായക ഘട്ടങ്ങളില്‍ ബാറ്റ് കൊണ്ടും അത്രമേല്‍ ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനു സാധിക്കും. നാട്ടില്‍ കുറച്ചു വര്‍ഷങ്ങളായി ടെസ്റ്റില്‍ ഇന്ത്യയുടെ വിജയക്കുതിപ്പില്‍ നിര്‍ണായക താരങ്ങളിലൊരാളും അശ്വിനാണ്.

മുന്‍ ഇതിഹാസം എംഎസ് ധോണി ക്യാപ്റ്റനായിരിക്കെ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്നു അദ്ദേഹം. നിര്‍ണായക ഘട്ടങ്ങളില്‍ ബ്രേക്ക്ത്രൂ ലഭിക്കാന്‍ ധോണി ഏറ്റവുമധികം ആശ്രയിച്ചത് അശ്വിനെയായിരുന്നു. പല തവണ ഇന്നിങ്‌സിലെ ആദ്യത്തെ ഓവര്‍ പോലും ധോണി അദ്ദേഹത്തെക്കൊണ്ട് ബൗള്‍ ചെയ്യിച്ചിരുന്നു. പക്ഷെ നിലവില്‍ ടി20, ഏകദിനം എന്നില്‍ അശ്വിന്‍ ഇപ്പോള്‍ ടീമിന്റെ ഭാഗമല്ല.

ഐപിഎല്ലില്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോല്‍സിന്റെയും നിര്‍ണായക താരമാണ് അശ്വിന്‍. കഴിഞ്ഞ സീസണിലായിരുന്നു അദ്ദേഹം റോയല്‍സിന്റെ ഭാഗമായത്. ടീമിനായി മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. അശ്വിന്റെ ആസ്തിയെയും കാര്‍ കലക്ഷന്‍, വീട് എന്നിവയെക്കുറിച്ചുമെല്ലാം വിശദമായി അറിയാം.

അശ്വിന്റെ ആസ്തി

അശ്വിന്റെ ആസ്തി

ആര്‍ അശ്വിന്റെ ഈ വര്‍ഷം വരെയുള്ള ആസ്തി ഏകദേശം 117 കോടിയോളം രൂപയാണെന്നാണ് കണക്കുകള്‍. അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട വരുമാനം ക്രിക്കറ്റില്‍ നിന്നും തന്നെയാണ്.

ഇന്ത്യക്കും ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനും വേണ്ടി കളിക്കുന്നതിലൂടെ കോടികളാണ് അശ്വിനു ശമ്പളമായി ലഭിക്കുന്നത്. 2020ല്‍ താരത്തിന്റെ ആസ്തി 92 കോടി രൂപയായിരുന്നു. ഇതാണ് ഇപ്പോള്‍ 117 കോടിയില്‍ എത്തിയിരിക്കുന്നത്.

Also Read: ഓഫ് സൈഡില്‍ 8 ഫീല്‍ഡര്‍മാര്‍, ധോണിയെ കുരുക്കാന്‍ ശ്രമിച്ച് പോണ്ടിങ് വിഡ്ഡിയായി!

ഐപിഎല്ലിലെ വരുമാനം

ഐപിഎല്ലിലെ വരുമാനം

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുന്നതിലൂടെ 2022 മുതല്‍ പ്രതിവര്‍ഷം അഞ്ചു കോടി രൂപയാണ് ആര്‍ അശ്വിനു പ്രതിഫലമായി ലഭിക്കുന്നത്. ഇതു നേരത്തേ ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍ ലഭിച്ചിരുന്നതിനേക്കാള്‍ കുറവാണ്.

2020 മുതല്‍ 2021 വരെ ഡിസിയുടെ ഭാഗമായിരുന്നപ്പോള്‍ പ്രതിവര്‍ഷം 7.6 കോടി രൂപയായിരുന്നു അശ്വിന്റെ ശമ്പളം. ഐപിഎല്ലിന്റെ പ്രഥമ സീസണ്‍ മുതല്‍ കളിച്ചുകൊണ്ടിരിക്കുന്ന താരമാണ് അദ്ദേഹം.

2008 മുതല്‍ 16 വരെ അശ്വിന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമായിരുന്നു. 2017ല്‍ അദ്ദേഹം റൈസിങ് പൂനെ സൂപ്പര്‍ ജയന്റിന്റെ ഭാഗമായി. 18, 19 സീസണുകളില്‍ പഞ്ചാബ് കിങ്‌സിന്റെ കൂടാരത്തിലായിരുന്നു. അവിടെ നിന്നാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിലെത്തിയത്.

Also Read: ഇംഗ്ലണ്ടിലേതു പോലെയുള്ള പിച്ചുകളില്‍ വീരു എന്തുകൊണ്ട് പതറി? വീക്ക്‌നെസ് അന്നു ദ്രാവിഡ് പറഞ്ഞു

പരസ്യകരാര്‍, കാര്‍ കളക്ഷന്‍, വീട്

പരസ്യകരാര്‍, കാര്‍ കളക്ഷന്‍, വീട്

റെഡ് ബോള്‍ ഫോര്‍മാറ്റിലും ഐപിഎല്ലിലും തിളങ്ങി നില്‍ക്കുന്ന താരമായതിനാല്‍ തന്നെ ആര്‍ അശ്വിനു പല ബ്രാന്‍ഡുകളുമായും കരാറുണ്ട്. ഇതിലൂടെ പ്രതിവര്‍ഷം ഏകദേശം 4.5 മുതല്‍ അഞ്ചു കോടിയാളം രൂപയാണ് അദ്ദേഹം സമ്പാദിക്കുന്നതെന്നാണ് വിവരം.

നിലവില്‍ മൂവ്, മിന്ദ്ര, മന്ന ഹെല്‍ത്ത് മിക്‌സ്, ബോംബെ ഷേവിങ് കമ്പനി, സ്‌പെക്‌സ്‌മേക്കേഴ്‌സ്, രാംരാജ് ലിനന്‍ ഷര്‍ട്ട്‌സ്, ഓപ്പോ, അരിസ്‌റ്റോക്രാറ്റ്‌സ് ബാഗ്‌സ്, കോള്‍ഗേറ്റ് എന്നീ കമ്പനികളുമായിട്ടാണ് അശ്വിനു കരാറുള്ളത്.

അതേസമയം, മറ്റു ക്രിക്കറ്റര്‍മാരെപ്പോലെ കാറുകളുടെ നല്ലൊരു കളക്ഷനും അദ്ദേഹത്തിനുണ്ട്. ഔഡി, റോള്‍സ് റോയ്‌സ് തുടങ്ങിയ ആഡംബര കാറുകളും ഇക്കൂട്ടത്തില്‍പ്പെടും.

അശ്വിന്‍ നിലവില്‍ ചെന്നൈയിലാണ് കുടുംബത്തോടൊപ്പം താമസിക്കുന്നത്. 2021ലായിരുന്നു അദ്ദേഹം ഒമ്പതു കോടിയോളം വില മതിക്കുന്ന ആഡംബര വീട് അദ്ദേഹം വാങ്ങിച്ചത്. ഇതു കൂടാതെ ലോകത്തിന്റെ പല ഭാഗങ്ങളിലായി 26 കോടിയോളം രൂപയുടെ ആസ്തിയും അശ്വിനുണ്ട്.

Story first published: Wednesday, March 1, 2023, 7:17 [IST]
Other articles published on Mar 1, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+