ഇംഗ്ലണ്ടിലേതു പോലെയുള്ള പിച്ചുകളില്‍ വീരു എന്തുകൊണ്ട് പതറി? വീക്ക്‌നെസ് അന്നു ദ്രാവിഡ് പറഞ്ഞു

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും അപകടകാരിയായ ഓപ്പണിങ് ബാറ്റര്‍മാരെയെടുത്താല്‍ അവിടെ തലപ്പത്തു തന്നെ മുന്‍ ഇതിഹാസം വീരേന്ദര്‍ സെവാഗിനെ നമുക്കു കാണാന്‍ കഴിയും. ആഘോഷിച്ച്, ആസ്വദിച്ച് ബാറ്റ് ചെയ്തിരുന്ന ബാറ്ററായിരുന്നു അദ്ദേഹം. സമ്മര്‍ദ്ദം ഒരിക്കലും വീരുവിനെ പിടികൂടിയിരുന്നില്ല. ചൂളമടിച്ചും പാട്ടുപാടിയുമെല്ലാമാണ് സെവാഗ് ബാറ്റ് ചെയ്തിരുന്നതെന്നു സച്ചിന്‍ ടെണ്ടുല്‍ക്കറുള്‍പ്പെടെ പലരും മുമ്പ് വെളിപ്പെടുത്തിയിരുന്നു.
ബൗളര്‍ ആരെന്നോ, പിച്ച് എങ്ങനെയുള്ളതാണെന്നോ എന്നൊന്നും വീരു ശ്രദ്ധിക്കാറില്ല. തന്റെ സ്‌ട്രോങ് ഏരിയയില്‍ വന്നാല്‍ അദ്ദേഹം ആഞ്ഞു വീശിയിരിക്കും. പുറത്താവുന്നതിനെ ഒരിക്കലും സെവാഗ് ഭയപ്പെട്ടിരുന്നില്ല. മാത്രമല്ല നാഴികക്കല്ലുകള്‍ ലക്ഷ്യമിട്ട് ഒരിക്കലും കളിക്കുകയും ചെയ്തിട്ടില്ല. സ്‌കോര്‍ 99 നില്‍ക്കെയും ടെന്‍ഷനില്ലാതെ സിക്‌സറടിക്കാന്‍ ചങ്കൂറ്റം കാണിച്ച ചുരുക്കം പേരിലൊരാളാണ് സെവാഗ്. അദ്ദേഹത്തിനെ വളരെ സ്‌പെഷ്യലാക്കി മാറ്റുന്നതും ഈ കാര്യങ്ങളായിരുന്നു.
വീരുവിന് ബാറ്റിങ്ങില്‍ യഥാര്‍ഥത്തില്‍ എന്തെങ്കിലും വീക്ക്‌നെസുണ്ടായിരുന്നോ? ഒരു പോരായ്മ അദ്ദേഹത്തിനുണ്ടായിരുന്നതായി ഒരിക്കല്‍ മുന്‍ ടീമംഗവും ഇപ്പോള്‍ മുഖ്യ കോച്ചുമായ രാഹുല്‍ ദ്രാവിഡ് ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. ഇതു എന്തായിരുന്നുവെന്നു പരിശോധിക്കാം?

ഇംഗ്ലണ്ടില്‍ വീരുവിനു വിലയില്ല!
ടെസ്റ്റ് ക്രിക്കറ്റില്‍ രണ്ടു ട്രിപ്പിള്‍ സെഞ്ച്വറികളടക്കം പല ഗംഭീര ഇന്നിങ്‌സുകളും വീരേന്ദര്‍ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. പക്ഷെ ഇംഗ്ലണ്ടിലേതു പോലെ പേസും ബൗണ്‍സുമുള്ള പിച്ചുകളില്‍ അദ്ദേഹത്തിനു അത്ര വലിയ ഓളമുണ്ടാക്കാനും കഴിഞ്ഞിരുന്നില്ല. സൗത്താഫ്രിക്കയിലും സെവാഗിന്റെ പ്രകടനം അത്ര ഗംഭീമരായിരുന്നില്ല.
ഇംഗ്ലണ്ടിലെ ക്രിക്കറ്റ് വിദഗ്ധര്‍ ഒരിക്കലും സെവാഗിനെ മഹാനായ ഒരു താരമായി കണ്ടിരുന്നില്ലെന്നു ഇന്ത്യയുടെ മുന്‍ താരവും ഇപ്പോള്‍ കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു.
തന്റെ കമന്ററി കാലത്താണ് ഇക്കാര്യം വ്യക്തമായതെന്നും അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. 2014ല്‍ ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയുടെ മോഡേണ്‍ മാസ്റ്റഴേ്‌സെന്ന ഷോയിലായിരുന്നു മഞ്ജരേക്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇതേ ഷോയില്‍ തന്നെയായിരുന്നു രാഹുല്‍ ദ്രാവിഡും വീരുവിന്റെ വീക്ക്‌നെസിനെക്കുറിച്ച് പറഞ്ഞത്.
Also Read: സച്ചിനെ ഒരിക്കലും അങ്ങനെ കണ്ടിട്ടില്ല! അത് ഈഗോ ആയിരുന്നില്ല, ഒലോംഗ എല്ലാം മാറ്റിമറിച്ചു

വീരുവിന്റെ പ്രശ്‌നം
വീരേന്ദര്‍ സെവാഗിന്റെ ഏറ്റവും വലിയ പോരായ്മയായി താന്‍ കണ്ടത് വ്യത്യസ്ത സാഹചര്യള്‍ക്ക് അനുസിച്ച് തന്റെ ബാറ്റിങ് ടെക്‌നിക്ക് മാറ്റാന്‍ തയ്യാറായിരുന്നില്ല എന്നതായിരുന്നുവെന്നാണ് രാഹുല്‍ ദ്രാവിഡ് ചൂണ്ടിക്കാട്ടിയത്. 2014ല്‍ ഇന്ത്യന്‍ ടീമില്‍ നിന്നും തുടര്‍ച്ചയായ ചില മോശം ഇന്നിങ്‌സുകള്‍ കാരണം സെവാഗ് ഒഴിവാക്കപ്പെട്ട സമയത്തായിരുന്നു ദ്രാവിഡ് ഇതു പറഞ്ഞത്.
വീരുവിന്റെ അറ്റാക്കിങ് ബാറ്റിങ് ശൈലി ഇംഗ്ലണ്ടിലേചു പോലെ പേസും സ്വിങുമുള്ള പിച്ചുകളിലും എല്ലായ്‌പ്പോഴും വിജയിക്കണമെന്നില്ല. ഇത്തരം പിച്ചുകളില്‍ ഒരു ബാറ്റര്‍ക്കു ക്ഷമ വളരെ പ്രധാനമാണ്.
ബോളുകളെ ക്ഷമയോട നിരീക്ഷിച്ചായിരിക്കണം ഇവിടെ ബാറ്റ് ചെയ്യേണ്ടത്. സെവാഗിന്റെ അഗ്രസീവ് ബാറ്റിങ് കരിയറിലൂടനീളം അദ്ദേഹത്തിന്റെ കരുത്തായിരുന്നു. എന്നാല്‍ കുറച്ചു സന്ദര്‍ഭങ്ങളില്‍ സെവാഗിനു തിളങ്ങാന്‍ സാധിക്കാത്തതിന്റെ കാരണവും ഇതായിരുന്നുവെന്നു ദ്രാവിഡ് വിശദീകരിച്ചിരുന്നു.
Also Read: രണ്ടു ലോകകപ്പ് നേട്ടം, സഞ്ജുവിനേക്കാള്‍ മുമ്പ് കേരളത്തിന്റെ അഭിമാനമായ ശ്രീ- ആസ്തിയറിയാം

വീരുവിന്റെ കരിയര്‍
മൂന്നു ഫോര്‍മാറ്റുകളെയും ഒരേ രീതിയില്‍ സമീപിച്ച അപൂര്‍വ്വം ബാറ്റര്‍മാരില്‍ ഒരാളായിരുന്നു വീരേന്ദര്‍ സെവാഗ്. ടി20യൂടെ അതേ വേഗതയും അഗ്രസീവ് രീതിയുമാണ് ടെസ്റ്റിലും അദ്ദേഹം സ്വീകരിച്ചിരുന്നത്. 14 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറില്‍ രണ്ടു ടെസ്റ്റ് സെഞ്ച്വറികളടിച്ച ഇന്ത്യയുടെ ഒരേയൊരു ബാറ്റര്‍ സെവാഗ് മാത്രമാണെന്നതാണ് രസകരമായ കാര്യം.
2009 മുതല്‍ 11 വരെ ടെസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നമ്പര്‍ വണ്‍ ടീമായി മാറിയപ്പോള്‍ അദ്ദേഹം ടീമിന്റെ ഭാഗമായിരുന്നു. കരിയറില്‍ 104 ടെസ്റ്റുകളിലാണ് സെവാഗ് കളിച്ചത്. ഇവയില്‍ നിന്നും 49.34 ശരാശരിയില്‍ 8,586 റണ്‍സ് സ്‌കോര്‍ ചെയ്യുകയും ചെയ്തു. 82.23 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും ടെസ്റ്റില്‍ അദ്ദേഹത്തിനുണ്ടായിരുന്നു.
ഏകദിന കരിയറെടുത്താല്‍ 251 മല്‍സരങ്ങളില്‍ നിന്നും 15 സെഞ്ച്വറികളും 38 ഫിഫ്റ്റികളുമടക്കം 8273 റണ്‍സാണ് വീരുവിന്റെ സമ്പാദ്യം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications