സച്ചിനെ ഒരിക്കലും അങ്ങനെ കണ്ടിട്ടില്ല! അത് ഈഗോ ആയിരുന്നില്ല, ഒലോംഗ എല്ലാം മാറ്റിമറിച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ നിന്നും ഒരിക്കലും മായാതെ നില്‍ക്കുന്ന സംഭവങ്ങളിലൊന്നായിരുന്നു 1998ല്‍ നടന്നത്. കൊക്ക-കോള ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയും സിംബാബ്‌വെയും തമ്മിലുള്ള മാച്ചില്‍ അവര്‍ക്കു ഒരു അപ്രതീക്ഷിത ഹീറോയെ ലഭിക്കുന്നു. ചെമ്പന്‍ നിറത്തില്‍ 'സ്പ്രിങ്്' മുടിയുമായി വന്ന ഫാസ്റ്റ് ബൗളര്‍ ഹെന്‍ഡ്രി ഒലോംഗയായിരുന്നു അത്.
ഷാര്‍ജയില്‍ നടന്ന കളിയില്‍ ഇന്ത്യക്കെതിരേ സിംബാബ്‌വെ 13 റണ്‍സിന്റെ അട്ടിമറി വിജയം കുറിച്ചപ്പോഴായിരുന്നു ഒലോംഗയെ ലോകം ശ്രദ്ധിച്ചത്. മല്‍സരത്തില്‍ 206 റണ്‍സ് മാത്രമ ഇന്ത്യക്കു വേണ്ടിയിരുന്നുള്ളൂ. പക്ഷെ സച്ചിന്റെയടക്കം നാലു മുന്‍നിര വിക്കറ്റുകള്‍ പിഴുത ഒലോംഗ ഇന്ത്യയുടെ അന്തകനായി മാറി. സൗരവ് ഗാംഗുലി (1), സച്ചിന്‍ (11), രാഹുല്‍ ദ്രാവിഡ് (3), നായകന്‍ അജയ് ജഡേജ (26) എന്നിവരായിരുന്നു ഇരകള്‍. റണ്‍ചേസില്‍ ഇന്ത്യ 192ന് പുറത്താവുകയായിരുന്നു.
ഒരു കളിക്കാരനെന്ന നിലയില്‍ സച്ചിനെ മാറ്റിമറിച്ചത് അന്നു ഒലോംഗയുടെ ബോളില്‍ പുറത്തായതാണെന്നു ജഡേജ ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. അന്നു പുറത്തായ ശേഷം മാനസികമായി സച്ചിന്‍ ഏറെ അസ്വസ്ഥനായി കാണപ്പെട്ടിരുന്നുവെന്നും അതിനു മുമ്പൊരിക്കലും അദ്ദേഹത്തെ താന്‍ അങ്ങനെയൊരു അവസ്ഥയില്‍ താന്‍ കണ്ടിട്ടില്ലെന്നും ജഡേജ തുറന്നു പറഞ്ഞിരുന്നു. സച്ചിന്റെ കരിയറില്‍ വലിയ മാറ്റം വരുത്തിയ സംഭവത്തെക്കുറിച്ച് അറിയാം.

സച്ചിനെ ഞെട്ടിച്ച ബൗണ്‍സര്‍
206 റണ്‍സെന്ന വിജയലക്ഷ്യം ഇന്ത്യക്കു വെല്ലുവിളിയുയര്‍ത്തില്ലെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ ന്യൂബോള്‍ കൊണ്ട് ഹെന്‍ഡ്രി ഒലോംഗ ഇന്ത്യക്കു മേല്‍ ആഞ്ഞടിക്കുകയായിരുന്നു.
രണ്ടാം ഓവറിലെ ആദ്യ ബോളില്‍ തന്നെ സൗരവ് ഗാംഗുലിയെ അദ്ദേഹം വിക്കറ്റിനു മുന്നില്‍ കുരുക്കി. തന്റെ അടുത്ത ഓവറിലെ മൂന്നാമത്തെ ബോളില്‍ രാഹുല്‍ ദ്രാവിഡിനെയും ഒലോംഗ മടക്കി. ആറാം ഓവറിലെ മൂന്നാമത്തെ ബോളില്‍ ഒലോംഗയ്ക്കു മുന്നില്‍ സച്ചിനും വീണതോട ഇന്ത്യ ശരിക്കും ഞെട്ടി.കിടിലനൊരു ബൗണ്‍സറായിരുന്നു അത്. സച്ചിന്‍ ഒരു നിമിഷം പകച്ചുപോവുകയും ചെയ്തു. ബാറ്റില്‍ തട്ടിയുയര്‍ന്ന ബോള്‍ ഗള്ളിയില്‍ നേരെ ഗ്രാന്റ് ഫ്‌ളവറിന്റെ കൈകളിലേക്കാണ് വന്നത്.
സ്വപ്‌ന വിക്കറ്റ് നേടിയ ഒലോംഗ ആക്രോശിച്ചും ആഹ്ലാദ പ്രകടനംനടത്തിയും ഇത് ആഘോഷിച്ചപ്പോള്‍ നിരാശനായി തല കുനിച്ച് സച്ചിന്‍ ഗ്രൗണ്ട് വിടുകയായിരുന്നു. ഈ മല്‍സരത്തില്‍ ഇന്ത്യ 13 റണ്‍സിനു പരാജയപ്പെടുകയും ചെയ്തിരുന്നു.
Also Read: സഞ്ജു ഏതുവരെ പഠിച്ചു? കളിക്കൊപ്പം പഠനത്തിലും കേമനോ? അറിയാം

സച്ചിനെ ആ ബോള്‍ മാറ്റിയെടുത്തു
ഹെന്‍ഡ്രി ഒലോംഗയുടെ ആ ബോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ മാറ്റിയെടുത്തുവെന്നായിരുന്നു അജയ് ജഡേജ ഒരിക്കല്‍ വെളിപ്പെടുത്തിയത്. ആ ബോള്‍ സച്ചിന്റെ കരിയറിലെ വലിയൊരു ടേണിങ് പോയിന്റായിരുന്നു. അതു അദ്ദേഹത്തെ ശരിക്കും മാറ്റിയെടുത്തു.
സച്ചിനൊപ്പം കളിക്കാനായത് അനുഗ്രഹമായിട്ടാണ് ഞങ്ങള്‍ കണ്ടത്, അദ്ദേഹത്തോടൊപ്പം ഒരുപാട് സമയം ചെലവഴിക്കാനുള്ള ഭാഗ്യവും ലഭിച്ചു.
സച്ചിന്‍ ഒരു ഈഗോയുള്ള വ്യക്തിയായിരുന്നില്ല. പക്ഷെ സ്വന്തം ഗെയിമിനെക്കുറിച്ച് അദ്ദേഹത്തിനു അഭിമാനമുണ്ടായിരുന്നു. അന്നു ഒലോംഗയ്‌ക്കെതിരേ അത്തരമൊരു രീതിയില്‍
പുറത്തായ ശേഷം കുറച്ചു രാത്രികളില്‍ സച്ചിന് ഉറക്കം വന്നില്ല.
വളരെയധകം അസ്വസ്ഥനായിരുന്നു അദ്ദേഹം. അത്രയും അസ്വസ്ഥനായി സച്ചിനെ ഞാന്‍ കണ്ടിരുന്നില്ല. പുറത്തായതിന്റെ ഈഗോ മാത്രമായിരുന്നില്ല അത്, ഞങ്ങള്‍ കളിയില്‍ തോറ്റതും ഇതിനു കാരണമായെന്നു ജഡേജ തുറന്നു പറഞ്ഞിരുന്നു.
Also Read: ധോണി ജീനിയസ് ക്യാപ്റ്റന്‍ തന്നെ, പക്ഷെ മണ്ടത്തരങ്ങളും കാണിച്ചു! ഇതാ അഞ്ചെണ്ണം

ഫൈനലില്‍ കണക്കുതീര്‍ത്തു
ടൂര്‍ണമെന്റിലെ അവസാന ലീഗ് മാച്ചിലായിരുന്നു ഇന്ത്യക്കെതിരേ ഹെന്‍ഡ്രി ഒലോംഗയുടെ മാജിക്കില്‍ ബൗളിങിന്റെ മികവില്‍ സിംബാബ്‌വെ അപ്രതീക്ഷിത വിജയം കൊയ്തത്.
രണ്ടു ദിവസത്തിനു ശേഷം ഫൈനലില്‍ വീണ്ടും ഇന്ത്യയും സിംബാബ്‌വെയും നേര്‍ക്കുനേര്‍ വന്നു.
തൊട്ടുമുമ്പത്തെ കളിയിലേറ്റ പ്രഹരത്തിന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അന്നു കിടിലന്‍ അപരാജിത സെഞ്ച്വറിയുമായി കണക്കുതീര്‍ക്കുകയായിരുന്നു. ഒലോംഗയെ തിരഞ്ഞുപിടിച്ച് തല്ലിച്ചതയ്ക്കാനും അദ്ദേഹം മറന്നില്ല.
വെറും 92 ബോളില്‍ 12 ഫോറും ആറു സിക്‌സറുമടക്കം പുറതതാവാതെ 124 റണ്‍സ് സച്ചിന്‍ വാരിക്കൂട്ടി. ഒലോംഗ ആറോവറില്‍ വഴങ്ങിയത് 50 റണ്‍സായരുന്നു. 10 വിക്കറ്റിന്റെ ഏകപക്ഷീയ വിജയത്തോടെയാണ് ഇന്ത്യ അന്നു കിരീടം ചൂടിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications