Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: 10 ഓവറില്‍ 13, അടുത്ത രണ്ടോവറില്‍ 22! അശ്വിന്‍ എന്തിന് അതു ചെയ്തു?

r ashwin

ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ക്രിക്കറ്റില്‍ ഇന്ത്യയെ സ്വപ്‌നലോകത്തു നിന്നും താഴേക്കു കൊണ്ടുവന്നിരിക്കുകയാണ് ഓസ്‌ട്രേലിയ. ഇന്‍ഡോറില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിനു മുന്‍തൂക്കമുണ്ടായിട്ടും ഈ ആധിപത്യം കളഞ്ഞുകുളിച്ചാണ് മൂന്നാംദിനം ലഞ്ച് ബ്രേക്കിനു മുമ്പ് തന്നെ ഇന്ത്യ തോല്‍വിയിലേക്കു കൂപ്പുകുത്തിയത്. ഓസീസിനു രണ്ടാംദിനം അവസാനിക്കവെ 76 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യം നല്‍കിയപ്പോള്‍ തന്നെ ഇന്ത്യ തോല്‍വിയുടെ വക്കിലായിരുന്നു. എന്തെങ്കിലും അദ്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ ഇന്ത്യക്കു നേരിയ സാധ്യതയുണ്ടായിരുന്നുള്ളൂ.

ആഗ്രഹിച്ചതു പോലെയൊരു തുടക്കമാണ് മൂന്നാംദിനം സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ ഇന്ത്യക്കു നല്‍കിയത്. ആദ്യ ഓറിലെ രണ്ടാമത്തെ ബോളില്‍ തന്നെ ഉസ്മാന്‍ ഖവാജയെ പൂജ്യത്തിനു അദ്ദേഹം വിക്കറ്റ് കീപ്പര്‍ കെഎസ് ഭരതിനു സമ്മാനിച്ചു. പക്ഷെ അപരാജിതമായ രണ്ടാം വിക്കറ്റില്‍ ട്രാവിസ് ഹെഡ്ഡും മാര്‍നസ് ലബ്യുഷെയ്‌നും ചേര്‍ന്നു 78 റണ്‍സിന്റെ കൂട്ടുകെട്ടുമായി ടീമിനെ അനായാസം വിജയത്തിലെത്തിക്കുകയായിരുന്നു. ഹെഡ് 49ഉം ലബ്യുഷെയ്ന്‍ 28 റണ്‍സും നേടി.

ടെസ്റ്റില്‍ ഇന്ത്യയുടെ പരാജയത്തിനു പിന്നാലെ അശ്വിനെ ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശിച്ചിരിക്കുകയാണ്. ഓസീസ് റണ്ണെടുക്കാന്‍ വിഷമിക്കവെ അദ്ദേഹം ബോള്‍ അപ്രതീക്ഷിതമായി മാറ്റിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. അതിനു പിന്നാലെ ഓസീസ് ജോടികള്‍ വളരെ വേഗത്തില്‍ സ്‌കോര്‍ ചെയ്യുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് അശ്വിന്‍ ഇങ്ങനെയൊരു അബദ്ധം എന്തിനാണ് കാണിച്ചതെന്നു ആരാധകര്‍ ചോദിക്കുന്നത്. ഇതാദ്യമായല്ല ഇങ്ങനെയൊരു മണ്ടത്തരം അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും സംഭവിക്കുന്നതെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.

ബോള്‍ മാറ്റം

ബോള്‍ മാറ്റം

ഓസ്‌ട്രേലിയയുടെ ഇന്നിങ്‌സിലെ 11ാമത്തെ ഓവറിലായിരുന്നു ഇന്ത്യ ബോള്‍ മാറ്റാന്‍ തീരുമാനിച്ചത്. പുതിയ ബോള്‍ വേണമെന്നു ആര്‍ അശ്വിന്‍ അംപയറോടു അഭ്യര്‍ഥിക്കുകയായിരുന്നു. ഇതു അംഗീകരിക്കപ്പെുകയും ഇന്ത്യക്കു പുതിയ ബോള്‍ ലഭിക്കുകയും ചെയ്തു.

അതുവരെ തട്ടിയും മുട്ടിയും നിന്ന ട്രാവിസ് ഹെഡും മാര്‍നസ് ലബ്യുഷെയ്‌നും പുതിയ ബോള്‍ വന്നതോടെ ടോപ് ഗിയറിലേക്ക മാറുന്നതാണ് കണ്ടത്. ഇരുവരും അനായാസം റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു.

അശ്വിനെയും രവീന്ദ്ര ജഡേജയെയുമെല്ലാം പിന്നീട് കൂസലില്ലാതെ ഹെഡും ലബ്യുഷെയ്‌നും നേരിടുകയായിരുന്നു. ഇതോടെയാണ് മല്‍സരശേഷം അശ്വിനെതിരേ ആരാധകര്‍ രംഗത്തു വന്നത്. അത്തരമൊരു ഘട്ടത്തില്‍ ബോള്‍ മാറ്റുവാനുള്ള അദ്ദേഹത്തിന്റെ തീരുമാനം വലിയ മണ്ടത്തരമായി മാറിയെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.

എന്തിനാണ് ബോള്‍ മാറ്റിയത്?

എന്തിനാണ് ബോള്‍ മാറ്റിയത്?

എന്തിനാണ് സയന്റിസ്റ്റ് നിങ്ങള്‍ ബോള്‍ മാറ്റിയതെന്നായിരുന്നു ആര്‍ അശ്വിന്റെ പേര് പരാമര്‍ശിക്കാതെ ഒരു ആരാധകന്റെ ചോദ്യം.
ആര്‍ അശ്വിന്‍ ബോള്‍ മാറ്റിയതിനു ശേഷം ഓസ്‌ട്രേലിയ 27 ബോളില്‍ 43 റണ്‍സ് വാരിക്കൂട്ടിയതായി ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.

ആര്‍ അശ്വിന്‍ മല്‍സരശേഷം, രണ്ടു ബോളും കൊണ്ടു പോയിരിക്കുകയാണ്. അതിനെക്കുറിച്ച് റിസര്‍ച്ച് ചെയ്യാനും സ്വന്തം യൂട്യൂബ് ചാനലിലേക്കു കണ്ടന്റ് തയ്യാറാക്കുന്നതിനും വേണ്ടിയാണിതെന്നും ഒരു യൂസര്‍ കുറിച്ചു.

Also Read: ഫോമിലുള്ളവര്‍ മാത്രം, ഏകദിനത്തിലെ സൂപ്പര്‍ ലോക 11, ഇന്ത്യയുടെ 2 പേര്‍- അറിയാം

അശ്വിന് ഏകാഗ്രത നഷ്ടമായി

അശ്വിന് ഏകാഗ്രത നഷ്ടമായി

ആര്‍ അശ്വിനു ഒരിക്കല്‍ക്കൂടി ഏകാഗ്രത നഷ്ടമായിരിക്കുകയാണ്. നേരത്തേ ഇന്ത്യയുടെ സൗത്താഫ്രിക്ക പര്യടനത്തിലും ഇതു സംഭവിച്ചിരുന്നു. അന്നു അദ്ദേഹത്തിന്റെ ഒരു എല്‍ബിഡബ്ല്യു അപ്പീലിനു ശേഷമായിരുന്നു കാര്യങ്ങള്‍ കൈവിട്ടുപോയത്. ഇവിടെ ഇന്‍ഡോറില്‍ അശ്വിന്റെ ബോള്‍ ചേഞ്ച് മല്‍സരഗതി മാറ്റിയെന്നും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.

റണ്‍ചേസില്‍ ഓസ്ട്രലിയക്കു ആദ്യത്തെ 10 ഓവറില്‍ വെറും 13 റണ്‍സ് മാത്രാമാണ് നേടാനായത്. ഒരു വിക്കറ്റ് നഷ്ടമാവുകയും ചെയ്തു. പക്ഷെ ആര്‍ അശ്വിന്‍ ബോള്‍ ചേഞ്ച് ചെയ്ത ശേഷം അടുത്ത രണ്ടോവറില്‍ 22 റണ്‍സ് വാരിക്കൂട്ടിയെന്നു ഒരു യൂസര്‍ കുറിച്ചു.

Also Read: ഇന്ത്യയുടെയും റോയല്‍സിന്റെയും തുറുപ്പുചീട്ട്- അശ്വിന്റെ ആസ്തി, കാര്‍ കളക്ഷന്‍ എല്ലാമറിയാം

എന്താണ് സംഭവിച്ചത്?

എന്താണ് സംഭവിച്ചത്?

ആദ്യത്തെ 10 ഓവറില്‍ ഓസ്‌ട്രേലിയയുടെ സ്‌കോര്‍ ബോര്‍ഡില്‍ വെറും 13 റണ്‍സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴാണ് ആര്‍ അശ്വിന്റെ ആവശ്യപ്രകാരം ഇന്ത്യ ബോള്‍ ചേഞ്ച് ചെയ്തത്. അടുത്ത അഞ്ചോവറില്‍ 43 റണ്‍സ് ഓസീസിനു ലഭിച്ചു. എന്താണ് പുതിയ ബോള്‍ കൊണ്ട് ഇന്ത്യക്കു സംഭവിച്ചതെന്നു മനസ്സിലാവുന്നില്ലെന്നായിരുന്നു ഒരു പ്രതികരണം.

Story first published: Friday, March 3, 2023, 14:17 [IST]
Other articles published on Mar 3, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+