ഫോമിലുള്ളവര്‍ മാത്രം, ഏകദിനത്തിലെ സൂപ്പര്‍ ലോക 11, ഇന്ത്യയുടെ 2 പേര്‍- അറിയാം

ടി20യുടെ വരവിനു മുമ്പ് ക്രിക്കറ്റ് പ്രേമികള്‍ക്കു ഏറ്റവും പ്രിയങ്കരമായ ഫോര്‍മാറ്റായിരുന്നു ഏകദിനം. ടി20 വന്നതിനു ശേഷം ഗ്ലാമര്‍ അല്‍പ്പം കുറഞ്ഞെങ്കിലം ഏകദിനത്തിന് ഇപ്പോഴും ആരാധകരുണ്ടെന്നതില്‍ സംശയമില്ല. ഈ വര്‍ഷം ഇന്ത്യയില്‍ ഐസിസിയുടെ ഏകദിന ലോകകപ്പ് നടക്കാനിരിക്കുന്നതിനാല്‍ ടീമുകളെല്ലാം ഏകദിനത്തെ കൂടുതല്‍ ഗൗരവത്തോടയാണ് ഇപ്പോള്‍ സമീപിക്കുന്നത്.
ലോകകപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ഏകദിനങ്ങളും ഈ വര്‍ഷം പ്രമുഖ ടീമുകള്‍ കളിക്കുന്നുണ്ട്. ഇന്ത്യന്‍ ടീം കഴിഞ്ഞ മാസം കളിച്ചത് ആറു ഏകദിനങ്ങളാണ്. ഈ മാസം ഓസ്‌ട്രേലിയക്കെതിരേ മൂന്നു ഏകദിനങ്ങളില്‍ കൊമ്പുകോര്‍ക്കുകയും ചെയ്യുന്നു.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഏകദിന ക്രിക്കറ്റില്‍ ദേശീയ ടീമിനു വേണ്ടി മിന്നുന്ന പ്രകടനം നടത്തിയിട്ടുള്ള താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി ലോക ഇലവനെ തിരഞ്ഞെടുത്താല്‍ എങ്ങനെയിരിക്കുമെന്നു നോക്കാം. ഇന്ത്യയില്‍ നിന്നും രണ്ടു പേര്‍ക്കായിരിക്കും ഇലവനില്‍ ഇടം ലഭിക്കുക. സൗത്താഫ്രിക്കയില്‍ നിന്നും മൂന്നും ഓസ്‌ട്രേലിയയില്‍ നിന്നും രണ്ടും പാകിസ്താന്‍, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, സിംബാബ്‌വെ ടീമുകളില്‍ നിന്നും ഓരോ താരങ്ങള്‍ വീതവും ഇലവനിലേക്കു വരും. വിശദമായി നോക്കാം.

ഗില്‍- മലാന്‍ (ഓപ്പണര്‍മാര്‍)
ഇന്ത്യന്‍ യുവതാരം ശുഭ്മന്‍ ഗില്ലും സൗത്താഫ്രിക്കയുടെ ജന്നെമന്‍ മലാനുമായിരിക്കും ലോക ഏകദിന ഇലവന്റെ ഓപ്പണര്‍മാര്‍. രണ്ടു പേരും കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് ഇപ്പോള്‍ ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്.
83നടുത്തു ശരാശരിയില്‍ മൂന്നു വര്‍ഷത്തിനിടെ ഗില്‍ വാരിക്കൂട്ടിയത് 1,075 റണ്‍സാണ്. മലാന്‍ സൗത്താഫ്രിക്കയ്ക്കു വേണ്ടി 50.42 ശരാശരിയില്‍ 950 റണ്‍സുമെടുത്തു.
Also Read: സഞ്ജു നയിക്കും, ഇത് അവസരം കിട്ടാത്തവരുടെ ഇന്ത്യന്‍ 11! നോക്കാം

ബാബര്‍, മില്ലര്‍, മഹമ്മുദുള്ള, റസ്സ, ഡികോക്ക് (മധ്യനിര)
ലോക ഇലവന്റെ മധ്യനിരയിലേക്കു വന്നാല്‍ അവിടെ സൗത്താഫ്രിക്കയുടെ രണ്ടു പേരെ കാണാന്‍ സാധിക്കും. പാകിസ്താന്‍ നായകന്‍ ബാബര്‍ ആസം, സൗത്താഫ്രിക്കയുടെ ഡേവിഡ് മില്ലര്‍, ബംഗ്ലാദേശിന്റെ മഹമ്മുദുള്ള, സിംബാബ്‌വെയുടെ സിക്കന്തര്‍ റസ്സ, സൗത്താഫ്രിക്കയുടെ ക്വിന്റണ്‍ ഡികോക്ക് എന്നിവരാണ് മൂന്നു മുതല്‍ ഏഴു വരെ സ്ഥാനങ്ങളില്‍ കളിക്കുക.
മൂന്നു വര്‍ഷത്തിനിടെ 75ന് മുകളില്‍ ശരാശരിയില്‍ ബാബര്‍ നേടിയത് 1454 റണ്‍സാണ്. മില്ലര്‍ 58നു മുകളില്‍ ശരാശരിയില്‍ 589 റണ്‍സുമെടുത്തു. മഹമ്മുദുള്ളയും റസ്സയുമായിരിക്കും ടീമിലെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാര്‍.ഇരുവരും ഒരുപാട് മല്‍സരങ്ങളില്‍ മിന്നുന്ന പ്രകടനത്തിലൂടെ സ്വന്തം ടീമുകളെ ജയിപ്പിച്ചവരാണ്.
ഡികോക്കായിരിക്കും ലോക ഇലവന്റെ വിക്കറ്റ് കാക്കുക. 792 റണ്‍സെടുത്ത താരം കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 22 പേരെ പുറത്താക്കുകയും ചെയ്തു.
Also Read: ഓഫ് സൈഡില്‍ 8 ഫീല്‍ഡര്‍മാര്‍, ധോണിയെ കുരുക്കാന്‍ ശ്രമിച്ച് പോണ്ടിങ് വിഡ്ഡിയായി!

വില്ലി, സാംപ, സ്റ്റാര്‍ക്ക്, സിറാജ് (ബൗളര്‍മാര്‍)
ലോക ഏകദിന ഇലവന്റെ ബൗളിങ് നിരയില്‍ മൂന്നു പേസര്‍മാരും ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നറുമാണുള്ളത്. ഇംഗ്ലണ്ടിന്റെ ഡേവിഡ് വില്ലി, ഓസ്‌ട്രേലിയന്‍ ജോടികളായ ആദം സാംപ, മിച്ചെല്‍ സ്റ്റാര്‍ക്ക്, ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ് എന്നിവരാണുള്ളത്.
സിറാജ്, വില്ലി, സ്റ്റാര്‍ക്ക് എന്നീ മൂന്നു പേസര്‍മാരും കൂടി 100നു മുകളില്‍ വിക്കറ്റുകളാണ് മൂന്നു വര്‍ഷത്തിനിടെ പിഴുതത്. സാംപ 19 ശരാശരിയില്‍ 57 വിക്കറ്റുകളും നേടി.

ലോക ഏകദിന ഇലവന്‍
ശുഭ്മന്‍ ഗില്‍ (ഇന്ത്യ), ജന്നെമന്‍ മലാന്‍ (സൗത്താഫ്രിക്ക), ബാബര്‍ ആസം (പാകിസ്താന്‍), ഡേവിഡ് മില്ലര്‍ (സൗത്താഫ്രിക്ക), മഹമ്മുദുള്ള (ബംഗ്ലാദേശ്), സിക്കന്തര്‍ റസ്സ (സിംബാബ്‌വെ), ക്വിന്റണ്‍ ഡികോക്ക് (സൗത്താഫ്രിക്ക), ഡേവിഡ് വില്ലി (ഇംഗ്ലണ്ട്), ആദം സാംപ (ഓസ്‌ട്രേലിയ), മിച്ചെല്‍ സ്റ്റാര്‍ക്ക് (ഓസ്‌ട്രേലിയ), മുഹമ്മദ് സിറാജ് (ഇന്ത്യ).
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications