സഞ്ജു നയിക്കും, ഇത് അവസരം കിട്ടാത്തവരുടെ ഇന്ത്യന്‍ 11! നോക്കാം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അവസരത്തിനു വേണ്ടി ഇപ്പോള്‍ താരങ്ങള്‍ക്കിടയില്‍ വലിയ മല്‍സരമാണ് നടക്കുന്നത്. ഐപിഎല്ലിന്റെ വരവോടെയാണ് ടീമില്‍ സ്ഥാനത്തിനു വേണ്ടി പോര് മുറുകിയത്. പ്രതിഭയേക്കാളും ഫോമിനേക്കാളും ഇപ്പോള്‍ ടീം സെലക്ഷനില്‍ മറ്റു പലതുമാണ് മാനദണ്ഡമാവുന്നത് എന്നു വലിയ ആക്ഷേപങ്ങളും ഉയരുകയാണ്.
ക്യാപ്റ്റനും സെലക്ടര്‍മാര്‍ക്കും പ്രിയപ്പെട്ടവരെ മാത്രം ടീമില്‍ തിരുകിക്കയറ്റുകയാണ് ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നതെന്നാണ് വിമര്‍ശനം. അടുത്തിടെ ഒളിക്യാമറ വിവാദത്തില്‍ കുടുങ്ങി രാജിവച്ച മുന്‍ സെലക്ടര്‍ ചേതന്‍ ശര്‍മയുടെ വാക്കുകള്‍ ഇതു ശരി വയ്ക്കുകയും ചെയ്യുന്നു.
മലയാളി താരം സഞ്ജു സാംസണുള്‍പ്പെടെ കഴിവുറ്റ ഒരുപാട് കളിക്കാര്‍ തഴയപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇങ്ങനെ നിരന്തരം അവഗണിക്കപ്പെടുന്ന, കഴിവ് തെളിയിക്കാന്‍ തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിക്കാത്ത ഇന്ത്യയുടെ ഒരു പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്താല്‍ ആരൊക്കെയായിരിക്കും ഉള്‍പ്പെടുകയെന്നു നമുക്കു പരിശോധിക്കാം.

പൃഥ്വി- വെങ്കടേഷ് (ഓപ്പണര്‍മാര്‍)
യുവ വെടിക്കെട്ട് ബാറ്റര്‍ പൃഥ്വി ഷായെയും ഇടംകൈയന്‍ ബാറ്ററും സീം ബൗളിങ് ഓള്‍റൗണ്ടറുമായ വെങ്കടേഷ് അയ്യരെയും ഈ ടീമിന്റെ ഓപ്പണര്‍മാരാക്കാം. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലുമെല്ലാം ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിയിട്ടും നിരന്തരം അവഗണിക്കപ്പെട്ടു കൊണ്ടിരിക്കുന്ന താരമാണ് പൃഥ്വി.
കഴിഞ്ഞ വര്‍ഷം ഒരു മല്‍സരത്തില്‍പ്പോലും അവസരം കിട്ടാതിരുന്ന അദ്ദേഹം അടുത്തിടെ ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പരയില്‍ തിരിച്ചുവിളിക്കപ്പെട്ടിരുന്നു. പക്ഷെ ഒരു കളിയില്‍പ്പോലും ഇറക്കിയില്ല.
വെങ്കടേഷിന്റെ കാര്യമെടുത്താല്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ബാക്കപ്പായി ഇന്ത്യ കൊണ്ടു വന്ന താരമാണ്. അവസരം ലഭിച്ച മല്‍സരങ്ങളില്‍ മോശമല്ലാത്ത പ്രകടനം നടത്തിയിട്ടും ഹാര്‍ദിക് തിരിച്ചെത്തിയ ശേഷം വെങ്കി പൂര്‍ണമായും തഴയപ്പെടുകയായിരുന്നു. ഓപ്പണിങ് മുതല്‍ ഫിനിഷിങ് വരെ ഏതു പൊസിഷനിലും അദ്ദേഹത്തിനു കളിക്കാന്‍ സാധിക്കും.

റുതുരാജ്, സഞ്ജു (ക്യാപ്റ്റന്‍), സര്‍ഫറാസ് (മധ്യനിര)
മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍ ഇറങ്ങുക റുതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍, സര്‍ഫറാസ് ഖാന്‍ എന്നിവരായിരിക്കും. റുതുരാജ് കഴിഞ്ഞ വര്‍ഷം ഒരുപട് വൈറ്റ് ബോള്‍ പരമ്പരകളില്‍ ടീമിലുണ്ടായിരുന്നു. പക്ഷെ ചുരുക്കം ചില മല്‍സരങ്ങളില്‍ മാത്രമേ പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചുള്ളൂ.
ടീമിനെ നയിക്കുന്നതും വിക്കറ്റ് കാക്കുന്നതും സഞ്ജുവായിരിക്കും. നിലവില്‍ ഇഷാന്‍ കിഷന്‍, കെഎല്‍ രാഹുല്‍ എന്നിവരേക്കാള്‍ മികച്ച ഫോമിലായിട്ടും സഞ്ജുവിനു ദേശീയ ടീമില്‍ അവസരം ലഭിക്കുന്നില്ലെന്നതാണ് ഞെട്ടിക്കുന്ന കാര്യം.
സഞ്ജുവിനു ശേഷം അഞ്ചാമനായി ആഭ്യന്തര ക്രിക്കറ്റിലെ റണ്‍മെഷീന്‍ സര്‍ഫറാസ് ഖാന്‍ കളിക്കും. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ റണ്‍സ് അടിച്ചുകൂട്ടിയിട്ടും താരത്തിനു ഇപ്പോഴും ഇന്ത്യന്‍ ടീമിലേക്കു വിളിയെത്തിയിട്ടില്ല.
Also Read: സച്ചിനു വീരുവും നോ പ്രോബ്ലം, പക്ഷെ ദ്രാവിഡിനെ അക്തര്‍ ഭയന്നു! കാരണമറിയാം

ത്രിപാഠി, ദുബെ, തെവാത്തിയ (ലോവര്‍ ഓര്‍ഡര്‍)
രാഹുല്‍ ത്രിപാഠി, ഓള്‍റൗണ്ടര്‍മാരായ ശിവം ദുബെ, രാഹുല്‍ തെവാത്തിയ എന്നിവരാണ് ആറു മുതല്‍ എട്ടു വരെ സ്ഥാനങ്ങളി. അടുത്തിടെ ടി20യിലൂടെ ഇന്ത്യക്കായി അരങ്ങേറിയെങ്കിലും ത്രിപാഠിക്കു ഇപ്പോഴും ടീമില്‍ സ്ഥാനമുറപ്പില്ല.
വലിയ പ്രതീക്ഷയോടെ ടീമിലെത്തി പിന്നീട് തഴയപ്പെട്ട താരമാണ് സീം ബൗളിങ് ഓള്‍റൗണ്ടര്‍ ദുബെ. കഴിഞ്ഞ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ചില തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്താന്‍ അദ്ദേഹത്തിനായിരുന്നു.
മല്‍സരങ്ങള്‍ ഫിനിഷ് ചെയ്യാന്‍ മിടുക്കുള്ള മികച്ച താരമാണ് തെവാത്തിയ. കഴിഞ്ഞ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനു വേണ്ടി അദ്ദേഹം ഫിനിഷറുടെ റോളില്‍ കസറിയിരുന്നു.
Also Read: സച്ചിനെ ഒരിക്കലും അങ്ങനെ കണ്ടിട്ടില്ല! അത് ഈഗോ ആയിരുന്നില്ല, ഒലോംഗ എല്ലാം മാറ്റിമറിച്ചു

ബിഷ്‌നോയ്, നടരാജന്‍, ചഹര്‍ (പേസര്‍മാര്‍)
ടീമിന്റെ സ്പിന്‍ വിഭാഗം കൈകാര്യം ചെയ്യുക യുവ സ്പിന്നര്‍ രവി ബിഷ്‌നോയ് ആയിരിക്കും. അവസരം ലഭിച്ചപ്പോഴെല്ലാം നന്നായി പെര്‍ഫോ ചെയ്തിട്ടും ടീമില്‍ നിന്നും തഴയപ്പെട്ടു കൊണ്ടിരിക്കുന്ന നിര്‍ഭാഗ്യവാനാണ് ബിഷ്‌നോയ്.
പേസ് ബൗളിങിലു ചുക്കാന്‍ പിടിക്കുക ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ ടി നടരാജനും വലംകൈയന്‍ സീമര്‍ ദീപക് ചാഹറുമായിരിക്കും. നടരാജന്‍ തുടക്കത്തില്‍ വലിയ പ്രതീക്ഷ സമ്മാനിച്ച പേസറായിരുന്നു. പക്ഷെ പരിക്കേറ്റ് ടീമിനു പുറത്തായ ശേഷം അദ്ദേഹത്തിനു തിരിച്ചുവരാനായില്ല. ചാഹറാവട്ടെ ടീമിനും അകത്തും പുറത്തുമായി തുടരുന്ന താരമാണ്. പരിക്കുകളും താരത്തിന്റെ കരിയറിനു വില്ലനായിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications