സച്ചിനു വീരുവും നോ പ്രോബ്ലം, പക്ഷെ ദ്രാവിഡിനെ അക്തര്‍ ഭയന്നു! കാരണമറിയാം

പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷുഐബ് അക്തറിന്റെ പേര് കേള്‍ക്കുമ്പോഴേക്കും എതിര്‍ ബാറ്റര്‍മാരുടെ ഉറക്കം നഷ്ടമായ ഒരു കാലമുണ്ടായിരുന്നു. ബൗളിങ് വേഗത കൊണ്ട് ക്രീസിലുള്ള ബാറ്ററെ വിറപ്പിച്ചിരുന്ന ബൗളറായിരുന്നു ലോകം റാവല്‍പിണ്ടി എക്‌സ്പ്രസെന്നു വിശേഷിപ്പിച്ചിരുന്നു. ബോളുമായുള്ള അക്തറിന്റെ ദൂരെ നിന്നുള്ള റണ്ണപ്പ് കാണുമ്പോഴേക്കും സ്‌ട്രൈക്ക് നേരിടുന്നയാളുടെ ഹൃദയമിടിപ്പ് കൂടും. പിന്നാലെ അദ്ദേഹത്തിന്റെ കൈയില്‍ നിന്നും വരുന്ന 150ന് മുകളില്‍ വേഗയുള്ള തീയുണ്ട കൂടി വന്നാല്‍ ബാറ്ററുടെ അവസ്ഥ കൂടുതല്‍ പരിതാപകരമാവും.
നിലവില്‍ ലോകത്തിലെ ഏറ്റവും വേഗമേറിയ ബോളെന്ന ലോക റെക്കോര്‍ഡ് അക്തറിന്റെ പേരില്‍ ഭദ്രമാണ്. 1997ല്‍ ടെസ്റ്റിലും തൊട്ടടുത്ത വര്‍ഷം ഏകദിനത്തിലും അരങ്ങേറിയ അദ്ദേഹം വളരെ പെട്ടെന്നാണ് ലോക ക്രിക്കറ്റിലെ സെന്‍സേഷനായി മാറിയത്. ഫാസ്റ്റ് ബൗളര്‍മാര്‍ക്കു പാകിസ്താനില്‍ പഞ്ഞമുണ്ടായിരുന്നില്ലെങ്കിലും അക്തറിനെപ്പോലെയൊരാള്‍ അതിനു മുമ്പ് അവിടെ നിന്നും വന്നിട്ടില്ല.
അക്തറിനെ നേരിടവരെ ഒരുപാട് കളിക്കാര്‍ക്കു പരിക്കേറ്റിട്ടുണ്ട്. സൗത്താഫ്രിക്കന്‍ മുന്‍ ഓപ്പണര്‍ ഗാരി കേസ്റ്റണിന്റെ മൂക്കില്‍ പൊട്ടലേറ്റത് അദ്ദേഹത്തിനെതിരേയായിരുന്നു. സൗരവ് ഗാംഗുലിയും ആന്‍ഡ്രു സ്‌ട്രോസുമെല്ലാം ബോള്‍ ദേഹത്തു പതിച്ച് ഗ്രൗണ്ടില്‍ വീഴുകയും ചെയ്തിട്ടുണ്ട്. ഈ തരത്തില്‍ അക്തര്‍ പരിക്കേല്‍പ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്ത ഒരുപാട് വമ്പന്‍ താരങ്ങളുണ്ട്. പക്ഷെ അക്തര്‍ ഭയപ്പെട്ടിരുന്ന ഒരാളുണ്ടായിരുന്നു. അത് ഇന്ത്യന്‍ ഇതിഹാസം രാഹുല്‍ ദ്രാവിഡായിരുന്നു. വിശദമായി അറിയാം.

സച്ചിനെതിരേ പേടിയില്ല
ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും ഷുഐബ് അക്തറും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ ക്രിക്കറ്റ് ലോകം വളരെയധികം ആകാംക്ഷയോടെയായിരുന്നു ഉറ്റുനോക്കിയത്. ചിലതില്‍ വിജയം സച്ചിനായിരുന്നെങ്കില്‍ ചിലതില്‍ അവസാനത്തെ ചിരി അക്തറിനായിരുന്നു.
സച്ചിനെതിരേ ബൗള്‍ ചെയ്യാന്‍ താന്‍ ഒരിക്കലും ഭയപ്പെട്ടിരുന്നില്ലെന്നു ഒരിക്കല്‍ അക്തര്‍ തുറന്നു പറഞ്ഞിരുന്നു. ക്രീസിലുള്ള ബാറ്റര്‍ എന്താണ് ചെയ്യാന്‍ പോവുന്നതെന്നു നിങ്ങള്‍ അറിഞ്ഞിരിക്കണം.
സച്ചിനെതിരേ ബൗള്‍ ചെയ്യുമ്പോള്‍ അദ്ദേഹം ഷോട്ടിനു ശ്രമിക്കുമെന്നു എനിക്കറിയാം. അതിലൂടെ അദ്ദേഹം വിക്കറ്റിലേക്ക് എത്താന്‍ എനിക്കൊരു ഗ്യാപ്പാണ് നല്‍കുന്നത്. പേസിലൂടെയും സ്വിങിലൂടെയും സച്ചിനെ വീഴ്ത്താനായാല്‍ ഈ ഗ്യാപ്പിലൂടെ വിക്കറ്റെടുക്കാന്‍ തനിക്കു സാധിക്കുമെന്നും അക്തര്‍ ഒരിക്കല്‍ വ്യക്തമാക്കിയിരുന്നു.
Also Read: യുവിയുടെ കരിയറിലെ ഏറ്റവും മോശം ഇന്നിങ്‌സ് ഏതെന്നറിയാമോ? ആ ഫൈനല്‍ തന്നെ!

ഉറക്കം കെടുത്തിയത് ദ്രാവിഡ്
ഇന്ത്യന്‍ താരങ്ങളില്‍ തന്റെ ഉറക്കം കെടുത്തിയത് രാഹുല്‍ ദ്രാവിഡാണെന്നു ഷുഐബ് അക്തര്‍ വെളിപ്പെടുത്തിയിരുന്നു. അതിന്റെ കാരണവും അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. എന്നെ സ്റ്റാറാക്കിയത് സച്ചിനാണ്. അതിനാല്‍ ഞാന്‍ അദ്ദേഹത്തോടു നന്ദിയുളളവനുമാണ്. സച്ചിന്‍ മഹാനായ ബാറ്ററാണ്, അക്കാര്യത്തില്‍ ഒരു സംശയവുമില്ല. മറ്റാരേക്കാളും നന്നായി കളിക്കാന്‍ അദ്ദേഹത്തിനു സാധിക്കും. സച്ചിന്‍ ഫോമിലാണെങ്കില്‍ നിങ്ങളുടെ പേടിസ്വപ്‌നമായി മാറും.
പക്ഷെ ഞാന്‍ നേരിട്ടത്തില്‍ വച്ച് ഏറ്റവും വലിയ പേടിസ്വപ്‌നം രാഹുല്‍ ദ്രാവിഡാണ്. അദ്ദേഹം എന്നെ ക്രീസില്‍ ബോറടിപ്പിച്ചിരുന്നു. എന്നെ ഭയപ്പെടുത്തിയ ആദ്യത്തെ ബാറ്ററാണ് ദ്രാവിഡ്. അദ്ദേഹം ബാറ്റ് ചെയ്യാന്‍ ക്രീസിലേക്കു വന്നാല്‍ രണ്ടു സെഷനുകള്‍ കൂടി എനിക്കു ഫീല്‍ഡ് ചെയ്യേണ്ടി വരുമെന്നു അറിയാമായിരുന്നുവെന്നും അക്തര്‍ വെളിപ്പെടുത്തിയിരുന്നു.
അക്തറിന്റെ എത്ര മൂര്‍ച്ചയേറിയ ബോളും അതിസമര്‍ഥമായി പ്രതിരോധിക്കുകയോ, അല്ലെങ്കില്‍ ഷോട്ടിനു മുതിരാതെ ലീവ് ചെയ്യുകയോ ആണ് ദ്രാവിഡ് ചെയ്തിരുന്നത്. ഇതു തന്നെയായിരുന്നു അദ്ദേഹം ഇന്ത്യന്‍ വന്‍മതിലിനെ ഭയക്കാനുള്ള പ്രധാന കാരണം.
Also Read: സഞ്ജു ഏതുവരെ പഠിച്ചു? കളിക്കൊപ്പം പഠനത്തിലും കേമനോ? അറിയാം

ദ്രാവിഡിനെ തടയാന്‍ ഒരാള്‍ക്കേ സാധിക്കൂ
രാഹുല്‍ ദ്രാവിഡിനെ തടയാന്‍ തനിക്കു സാധിക്കില്ലെന്നു ഷുഐബ് അക്തര്‍ തന്നെ ഒരിക്കല്‍ തുറന്നു സമ്മതിച്ചിട്ടുണ്ട്. പാകിസ്താന്‍ ടീമില്‍ അതിനു കഴിയുന്നയാള്‍ വസീം അക്രം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
ദ്രാവിഡിനെ കുരുക്കാന്‍ സാധിക്കുക അക്രമിനു മാത്രമാണ്. എനിക്കു അതിനുള്ള കഴിവില്ല. ടെസ്റ്റ് മല്‍സരങ്ങളില്‍ ഞാന്‍ ബൗള്‍ ചെയ്തവരില്‍ ഏറ്റവും കടുപ്പമുള്ളയാള്‍ ദ്രാവിഡാണെന്നു കരുതുന്നു.
മാനസികമായി അദ്ദേഹം നിങ്ങളെ തകര്‍ക്കും, ശാരീരികമായി തളര്‍ത്തുകയും ചെയ്യും. മുഹമ്മദ് അലിയെപ്പോലെയാണ് ദ്രാവിഡ്. നിങ്ങളെ അവശനാക്കി, അയാള്‍ ഇടിച്ചുവീഴ്ത്തുമെന്നും അക്തര്‍ പറഞ്ഞിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications