യുവിയുടെ കരിയറിലെ ഏറ്റവും മോശം ഇന്നിങ്‌സ് ഏതെന്നറിയാമോ? ആ ഫൈനല്‍ തന്നെ!

വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച മാച്ച് വിന്നര്‍മാരുടെ നിരയിലാണ് മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിന്റെ സ്ഥാനം. ഒരുപാട് തവണ നിര്‍ണായക ഇന്നിങ്‌സുകള്‍ കളിച്ച് അദ്ദേഹം ടീമിനു ത്രസിപ്പിക്കുന്ന വിജയങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. വലിയ മല്‍സരങ്ങളുടെ താരമെന്നായിരുന്നു യുവിയെ ആരാധകര്‍ വിശേഷിപ്പിച്ചിരുന്നത്.
2007ല്‍ സൗത്താഫ്രിക്കയില്‍ നടന്ന പ്രഥമ ഐസിസി ടി20 ലോകകപ്പിലും 2011 നാട്ടില്‍ നടന്ന ഏകദിന ലോകകപ്പിലുമെല്ലാം ഇന്ത്യയുടെ കിരീടനേട്ടത്തില്‍ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതായിരുന്നു. 2011ലെ ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും യുവരാജിനായിരുന്നു.
പക്ഷെ ഏതൊരു മഹാനായ ക്രിക്കറ്ററെയും പോലെ യുവിക്കും കരിയറില്‍ നല്ല ദിവസവും മോശം ദിവസവുമെല്ലാം ഉണ്ടായിട്ടുണ്ട്. കരിയറിലെ ഏറ്റവും മോശം ദിനത്തെക്കുറിച്ച് അദ്ദേഹം തന്നെയാണ് ഒരിക്കല്‍ തുറന്നു പറഞ്ഞത്. 2019 ജൂണ്‍ 10ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോഴായിരുന്നു യുവിയുടെ ഈ തുറന്നു പറച്ചില്‍. 2014ല്‍ ബംഗ്ലാദേശിലെ മിര്‍പൂരില്‍ നടന്ന ശ്രീലങ്കയ്‌ക്കെതിരായ ടി20 ലോകകപ്പ് ഫൈനലാണ് കരിയറിലെ ഏറ്റവും മോശം ദിനമായി കാണുന്നതെന്നായിരുന്നു യുവരാജ് പറഞ്ഞത്.

ഫൈനലിലെ പ്രകടനം
2007ലെ ടി20 ലോകകപ്പിനു ശേഷം രണ്ടാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയെ 2014ലെ ഫൈനലില്‍ ശ്രീലങ്ക തകര്‍ത്തു വിടുകയായിരുന്നു. ബാറ്റിങ് നിരയുടെ, പ്രത്യേകിച്ചും യുവരാജ് സിങിന്റെ സ്ലോ ഇന്നിങ്‌സായിരുന്നു അന്നു ടീമിന്റെ പരാജയത്തിനു വഴയൊരുക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കു നാലു വിക്കറ്റിനു 130 റണ്‍സാണ് നേടാനായത്. 77 റണ്‍സോടെ വിരാട് കോലി ടീമിന്റെ ടോപ്‌സ്‌കോററായി മാറി. പക്ഷെ അഞ്ചാം നമ്പറില്‍ ഇറങ്ങിയ യുവിയുടെ പ്രകടനം ഇന്ത്യയെ ചതിക്കുകയായിരുന്നു.
അര മണിക്കൂര്‍ ക്രീസില്‍ ചെലവഴിച്ച അദ്ദേഹം 21 ബോളുകള്‍ നേരിട്ടെങ്കിലും വെറും 11 റണ്‍സ് മാത്രമേ എടുക്കാനായുള്ളൂ. ഫോറോ, സിക്‌സറോ ഇതില്‍ ഉള്‍പ്പെട്ടിരുന്നില്ല. യുവി കുറേക്കൂടി വേഗത്തില്‍ സ്‌കോര്‍ ചെയ്ത് 40 പ്ലസെങ്കിലും നേടിയിരുന്നെങ്കില്‍ ഒരുപക്ഷെ മല്‍സരഫലം മറ്റൊന്നാവുമായിരുന്നു. ഇന്ത്യയുടെ തോല്‍വിക്കു ശേഷം അന്നു ഏറെ പഴി കേട്ടതും യുവി തന്നെയായിരുന്നു.

കരിയര്‍ അവസാനിച്ചെന്നു തോന്നി
2014ലെ ടി20 ലോകകപ്പിന്റെ ഫൈനലിനു ശേഷം കരിയര്‍ അവസാനിച്ചുവെന്നു തനിക്കു തോന്നിയിരുന്നുവെന്നായിരുന്നു വിരമില്‍ പ്രഖ്യാപന സമയത്തു യുവരാജ് സിങ് വെളിപ്പെടുത്തിയത്.
ഒരുപക്ഷെ എന്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും മോശം ദിവസം 2014ല്‍ ശ്രീലങ്കയുമായുള്ള ടി20 ലോകകപ്പിലെ ഫൈനലായിരിക്കും. അന്നു 21 ബോളില്‍ 11 റണ്‍സ് മാത്രമേ എനിക്കു എടുക്കാനായുള്ളൂ. അതു മാനസികമായി എന്നെ തകര്‍ക്കുന്നതായിരുന്നു.
കരിയര്‍ അവസാനിച്ചെന്നു പോലും അന്നു തോന്നിയിരുന്നു. എല്ലാവരും ആ ഇന്നിങ്‌സിനു ശേഷം എന്നെ എഴുതിത്തള്ളിയതോടെ കരിയര്‍ തീര്‍ന്നുവെന്നുവെന്നാണ് കരുതിയതെന്നും യുവി തുറന്നു പറഞ്ഞിരുന്നു.
Also Read: വീരുവിനെപ്പോലെ ദ്രാവിഡ് കളിച്ചാല്‍ എങ്ങനെയിരിക്കും? ഒരു തവണ ശ്രമിച്ചു! അറിയാം

ആഭ്യന്തര ക്രിക്കറ്റിലേക്കു തിരിച്ചുപോയി
എന്തുകൊണ്ടാണ് ഞാന്‍ ക്രിക്കറ്റ് കളിക്കുന്നതെന്നു കുറച്ചു സമയത്തിനു ശേഷം ഞാന്‍ തിരിച്ചറിയുകയായിരുന്നു. ആ ഗെയിമിനോടുള്ള ഇഷ്ടം തന്നെയായിരുന്നു അതിന്റെ കാരണം. അതുകൊണ്ടുതന്നെ ക്രിക്കറ്റിലെ അടിസ്ഥാന കാര്യങ്ങളിലേക്കു ഞാന്‍ തിരികെ പോവുകയും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുകയും ചെയ്തു.
ആഭ്യന്തര ക്രിക്കറ്റില്‍ ഒരുപാട് റണ്‍സെടുത്ത് താളം വീണ്ടെടുത്തതോടെ ഏകദേശം ഒന്നര വര്‍ഷത്തിനു ശേഷം ഞാന്‍ ടി20 ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ടു. തുടര്‍ന്നു ഓസ്‌ട്രേലിയക്കെതിരേ സിഡ്‌നിയില്‍ നടന്ന മാച്ചില്‍ അവസാന ഓവറില്‍ ഓരോ സിക്‌സറും ഫോറുമടിച്ചതോടെ തന്റെ എല്ലാ വിശ്വാസവു തിരിച്ചുവരികയായിരുന്നുവെന്നും യുവരാജ് സിങ് വെളിപ്പെടുത്തിയിരുന്നു.
Also Read: ടീം ഇന്ത്യയുടെ മിന്നും താരം, കെകെആറിന്റെ നായകന്‍- ശ്രേയസിന്റെ ആസ്തിയെത്ര? കോടികള്‍!

അസാധ്യമെന്നു പറഞ്ഞ പ്രകടനം
മടങ്ങിവരവില്‍ ഇംഗ്ലണ്ടിനെതിരേ കട്ടക്കില്‍ നടന്ന ഏകദിനത്തില്‍ നേടിയ സെഞ്ച്വറി തനിക്കു പ്രിയപ്പെട്ടതാണെന്നും എല്ലാവരും അസാധ്യമെന്നു പറഞ്ഞപ്പോഴായിരുന്നു അത്തരമൊരു ഇന്നിങ്‌സ് താന്‍ കളിച്ചതെന്നും യുവരാജ് സിങ് പറഞ്ഞിരുന്നു.
ആഭ്യന്തര ക്രിക്കറ്റില്‍ അഞ്ചു കളിയില്‍ 700നടുത്ത് റണ്‍സ് നേടിയിട്ടുംഞാന്‍ ഇന്ത്യന്‍ ടീമിന് അകത്തും പുറത്തുമായി തുടര്‍ന്നു.മൂന്നു വര്‍ഷത്തിനു ശേഷമായിരുന്നു കട്ടക്കില്‍ ഇംഗ്ലണ്ടുമായുള്ള മാച്ചിലൂടെ ഞാന്‍ ഏകദിന ടീമില്‍ തിരിച്ചെത്തിയത്. അന്നു കരിയറിലെ ഏറ്റവുമുയര്‍ന്ന സ്‌കോറായ 150 റണ്‍സ് (127 ബോള്‍) കുറിക്കുകയും ചെയ്തുവെന്നും യുവി വ്യക്തമാക്കിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications