ടീം ഇന്ത്യയുടെ മിന്നും താരം, കെകെആറിന്റെ നായകന്‍- ശ്രേയസിന്റെ ആസ്തിയെത്ര? കോടികള്‍!

ഇന്ത്യന്‍ ടീമില്‍ തന്റേതായ ഇടം നേടിക്കഴിഞ്ഞ മധ്യനിര ബാറ്ററാണ് മറുനാടന്‍ മലയാളി കൂടിയായ ശ്രേയസ് അയ്യര്‍. കേരളത്തില്‍ വേരുകളുണ്ടെങ്കിലും താരം ജനിച്ചതും വളര്‍ന്നതുമെല്ലാം മുംബൈയിലാണ്. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയ്ക്കായി നടത്തിയിട്ടുളള മിന്നുന്ന പ്രകടനങ്ങള്‍ അദ്ദേഹത്തിനു ഇന്ത്യന്‍ ടീമിലേക്കു വഴി തുറക്കുകയായിരുന്നു. ഇതിനിടെ ഐപിഎല്ലില്‍ ശ്രേയസിന്റെ ശ്രദ്ധേയമായ ഇന്നിങ്‌സുകളും സെലക്ടര്‍മാരുടെ പ്രശംസ പിടിച്ചുപറ്റി.
നിലവില്‍ ഏകദിന, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ ഇന്ത്യന്‍ ടീമില്‍ ശ്രേയസ് സ്ഥാനമുറപ്പാക്കിക്കഴിഞ്ഞു. ടി20യിലും സ്ഥിരം സാന്നിധ്യമാവാനുള്ള കഠിന പ്രയത്‌നത്തിലാണ് താരം. ഐപിഎല്ലിലൂടെ തന്റെ ക്യാപ്റ്റന്‍സി മികവും തെളിയിച്ച ശ്രേയസ് ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്തേക്കും നല്ലൊരു ഓപ്ഷനണ്. ഐപിഎല്ലില്‍ ചരിത്രത്തിലാദ്യമായി ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഫൈനല്‍ കളിച്ചത് അദ്ദേഹത്തിനു കീഴിലായിരുന്നു.
പക്ഷെ ഡിസിയില്‍ തന്റെ നായകസ്ഥാനം റിഷഭ് പന്ത് കൈക്കലാക്കിയതോടെ ശ്രേയസ് ടീം വിടാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ സീസണ്‍ മുതല്‍ മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ക്യാപ്റ്റനാണ് അദ്ദേഹം. കളി മികവിലും നേതൃശേഷിയിലും മാത്രമല്ല വരുമാനത്തിന്റെ കാര്യത്തിലും ശ്രേയസ് മിടുക്കനാണന്നു കാണാം. അദ്ദേഹത്തിന്റെ ആസ്തിയെക്കുറിച്ച് വിശദമായി അറിയാം.

ശ്രേയസിന്റെ ആസ്തി
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും, ഐപിഎല്ലില്‍ നിന്നുമെല്ലാം ലഭിക്കുന്ന വരുമാനമുള്‍പ്പെടെ ശ്രേയസ് അയ്യരുടെ ആകെ ആസ്തി 56 കോടിയോളം രൂപയാണെന്നാണ് കണക്കുകള്‍. താരത്തിന്റെ പ്രധാന വരുമാനം ഐപിഎല്ലില്‍ നിന്നാണ്. 12.25 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം മുതല്‍ ശ്രേയസിനു കെകെആര്‍ പ്രതിവര്‍ഷം നല്‍കുന്നത്.
ഒരു മാസം താരത്തിനു ലഭിക്കുന്നത് 1.3 കോടി രൂപയ്ക്കും മുകളിലാണ്. ക്രിക്കറ്റില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നും പുറമെ വിവിധ പരസ്യ ബ്രാന്‍ഡുകളുമായുള്ള കരാറിലൂടെയും ശ്രേയസിനു വരുമാനം ലഭിക്കുന്നു.
കഴിഞ്ഞ നാലു വര്‍ഷത്തിനിടെ താരത്തിന്റെ വരുമാനത്തില്‍ 20 കോടിയോളം രൂപയുടെ വന്‍ വര്‍ധനവാണുണ്ടായത്. ഇതിനു പിന്നാലെ മുംബൈയിലും ഡല്‍ഹിയിലുമെല്ലാം ആഡംബര വീടുകളും താരം സ്വന്തമാക്കിയിരുന്നു. മുംബൈയില്‍ വിരാട് കോലി താമസിക്കുന്ന ഫ്‌ളാറ്റില്‍ 2618 സ്‌ക്വയര്‍ ഫീറ്റുള്ള, 11.85 കോടി വില മതിക്കുന്ന വീട് ശ്രേയസിനുണ്ട്.
Also Read: രഹാനെയ്ക്കും മായങ്കിനും ടെസ്റ്റിലേക്കു വിളിയെത്തുമോ? രഞ്ജിയില്‍ മിന്നിച്ച് ഇവര്‍ റെഡി

ബിസിസിഐയുടെ ശമ്പളം
ബിസിസിഐയുടെ ബി ഗ്രേഡ് കരാറില്‍ ഉള്‍പ്പെട്ടിട്ടുള്ള താരം കൂടിയാണ് ശ്രേയസ് അയ്യര്‍. ഇതു പ്രകാരം പ്രതിവര്‍ഷം ഒരു കോടി രൂപയാണ് താരത്തിന്റെ ശമ്പളം. മാച്ച് ഫീയ്ക്ക് പുറമെയാണിത്.
ഏകദിനത്തില്‍ ഇന്ത്യക്കു വേണ്ടി ഒരു മല്‍സരം കളിക്കുകയാണെങ്കില്‍ ശ്രേയസിനു ലഭിക്കുക ആറു ലക്ഷം രൂപയാണ്. ടെസ്റ്റില്‍ 15 ലക്ഷവും ടി20യില്‍ രണ്ടു ലക്ഷവും ഒരു മല്‍സരത്തില്‍ മാച്ച് ഫീയായി കിട്ടും.
Also Read: ബാറ്റിങില്‍ കസറുന്ന അക്ഷര്‍, കൈയടിക്കേണ്ടത് പോണ്ടിങിന്! ആ വീക്ക്‌നെസ് മാറ്റിയെടുത്തു

പരസ്യ ബ്രാന്‍ഡുകളുമായി കരാര്‍
മികച്ച ലുക്കും പ്രകടനവുമെല്ലാം ശ്രേയസ് അയ്യരെ പരസ്യ ബ്രാന്‍ഡുകള്‍ക്കും പ്രിയങ്കരനാക്കി മാറ്റിയിരിക്കുകയാണ്. നിലവില്‍ ചില പ്രശസ്ത ബ്രാന്‍ഡുകളുമായി താരത്തിനു കരാറുണ്ട്. ബോട്ട്, ഗൂഗ്ള്‍ പിക്‌സല്‍, മാന്യവര്‍, ഫ്രെസ്‌ക ജ്യൂസസ്, മൈപ്രോട്ടീന്‍, സിയറ്റ്, ഡ്രീം 11 എന്നീ പ്രമുഖ ബ്രാന്‍ഡുകള്‍ ഇക്കൂട്ടത്തില്‍പ്പെടും.
അതേസമയം, കാറുകളോടു പ്രിയമുള്ള ശ്രേയസിനു ആഡംബര കാറുകളുടെ മികച്ചൊരു കളക്ഷനും ഇപ്പോഴുണ്ട്. 3.75 കോടിയോളം രൂപ വില വരുന്ന ലംബോര്‍ഗിനി ഹ്യുറാക്കനാണ് ഇക്കൂട്ടത്തിലെ മിന്നും താരം.
ഒരു കോടി വില മതിക്കുന്ന ഔഡി എസ് 5, 2.28 കോടി രൂപ വിലയുള്ള മെഴ്‌സിഡസ്- എഎംജി ജി 63 4മാറ്റിക്ക് എസ്‌യുവി, ബിഎംഡബ്ല്യു, ഹ്യുണ്ടായ് ഐ20 സ്‌പോര്‍ട്‌സ് തുടങ്ങിയ കാറുകളും താരത്തിനുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications