ഔട്ടായാല്‍ എന്നെപ്പോലെ ദേഷ്യം ആര്‍ക്കുമുണ്ടാവില്ല, 10 ബാറ്റുകളോളം പൊട്ടിച്ചു! സഞ്ജു പറയുന്നു

ഇന്ത്യക്കാരന്‍ അല്ലായിരുന്നെങ്കില്‍ ലോക ക്രിക്കറ്റില്‍ ഇപ്പോള്‍ സൂപ്പര്‍ താര പദവിയില്‍ വിലസേണ്ട താരമാണ് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. കാരണം ബാറ്ററെന്ന നിലയില്‍ ഇത്രയേറെ പ്രതിഭയുണ്ടായിട്ടും ദേശീയ ടീമില്‍ മതിയായ അവസരങ്ങള്‍ കിട്ടാതെ അദ്ദേഹം തഴയപ്പെട്ടു കൊണ്ടിരിക്കുകയാണ്. വര്‍ഷങ്ങളായി തുടര്‍ന്നു കൊണ്ടിരിക്കുന്ന കാര്യമാണിത്.
മുന്‍ വര്‍ഷങ്ങളെ സംബന്ധിച്ച് സഞ്ജുവിനെ കൂടുതല്‍ തവണ ഇന്ത്യന്‍ ജഴ്‌സിയില്‍ കണ്ടത് 2022ലായിരുന്നു. ടി20യിലും ഏകദിനത്തിലുമെല്ലാം അദ്ദേഹത്തിനു അവസരങ്ങള്‍ ലഭിക്കുകയും ഇവയില്‍ നന്നായി പെര്‍ഫോം ചെയ്യുകയും ചെയ്തു. പക്ഷെ ഈ വര്‍ഷം ഇതുവരെ ഒരേയൊരു ടി20യില്‍ മാത്രമേ സഞ്ജുവിനു കളിക്കാനായുള്ളൂ. പരിക്കു കാരണം തുടര്‍ന്ന് പരിഗണിക്കപ്പെട്ടതുമില്ല.
വരാനിരിക്കുന്ന ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍ിസിനായി തകര്‍പ്പന്‍ പ്രകടനം നടത്തി വീണ്ടും ഇന്ത്യന്‍ ടീമിന്റെ വാതില്‍ തള്ളിത്തുറക്കാമെന്ന പ്രതീക്ഷയിലാണ് സഞ്ജു. ആരാധകരും അദ്ദേഹത്തിന്റെ മടങ്ങിവരവിനായി കാത്തിരിക്കുകയാണ്. കളിക്കളത്തില്‍ എല്ലായ്‌പ്പോഴും വളരെ കൂളായി, ദേഷ്യമൊന്നും പ്രകടിപ്പിക്കാതെ കാണാറുള്ള താരമാണ് സഞ്ജു. നിരാശയോ, കോപമോ ഒന്നും അദ്ദേഹത്തില്‍ നമ്മള്‍ ഇതുവരെ കണ്ടിട്ടില്ല. യഥാര്‍ഥത്തില്‍ സഞ്ജു ഇത്രയും കൂളാണോ? തന്റെ സ്വഭാവത്തെക്കുറിച്ച് ഒരിക്കല്‍ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

പുറത്തായാല്‍ ദേഷ്യം വരാറുണ്ട്
ബാറ്റ് ചെയ്യവെ പുറത്താവുമ്പോള്‍ വളരെയധികം നിരാശയും ഒപ്പവും ദേഷ്യവും വരാറുണ്ടെന്നാണ് സഞ്ജു സാംസണ്‍ വെളിപ്പെടുത്തിയത്. എല്ലാ മാച്ചിലും ഔട്ടായിക്കഴിഞ്ഞാല്‍ എനിക്കു ദേഷ്യം വരാറുണ്ട്. പുറത്താവുമ്പോള്‍ ലോകത്തില്‍ തന്നെ ഒരുപക്ഷെ ഏറ്റവുമധികം ദേഷ്യം വരുന്നയാള്‍ ഞാനായിരിക്കും.
ഔട്ടായതിനെ തുടര്‍ന്നുള്ള ദേഷ്യം കാരണം പത്തോളം ബാറ്റുകള്‍ ഞാന്‍ പൊട്ടിച്ചിട്ടുമുണ്ട്. കുറേ മാച്ചുകളായി കേരളത്തിനു വേണ്ടി പെര്‍ഫോം ചെയ്യാന്‍ കഴിയുന്നില്ലെന്ന നിരാശ ഒരു വശത്ത്. നല്ല സ്‌കോര്‍ നേടിയാലും കൂടുതല്‍ മുകളിലേക്കു പോവാന്‍ സാധിക്കാത്താതിന്റെ നിരാശ മറ്റൊരു ഭാഗത്ത്.
ഇവയെല്ലാം കാരണമുള്ള നിരാശയെ തുടര്‍ന്നു മൂന്നു മല്‍സരങ്ങളില്‍ പുറത്തായ ശേഷം ഞാന്‍ ദേഷ്യം കാരണം ബാറ്റ് വലിച്ചെറിഞ്ഞു. നാലാമത്തെ ബാറ്റെടുത്തെറിഞ്ഞ ശേഷമാണ് അതു പുറത്ത് എല്ലാവരും അറിഞ്ഞതെന്നാണ് തോന്നുന്നതെന്നു സഞ്ജു മനസ്സു തുറന്നു.
Also Read: IND vs AUS: ഭരതിന് പകരം ഇഷാന്‍ വേണം, ഓസീസിന്റെ ആ തന്ത്രം പൊളിക്കണം! അറിയാം

അന്നു സംഭവിച്ചത്
കേരളത്തിനു വേണ്ടി കളിക്കവെ പുറത്തായ ശേഷം ഡ്രസിങ് റൂമിലേക്കു വന്ന ഞാന്‍ ആദ്യം ഹെല്‍മറ്റ് ഊരി വലിച്ചെറിഞ്ഞു. പിന്നെ ബാറ്റും പാഡുമെല്ലാം പല ഭാഗങ്ങളിലേക്കും എറിഞ്ഞു. ഷൂസും എങ്ങോട്ടൊക്കെയോ വലിച്ചെറിഞ്ഞു.
ഞാന്‍ എല്ലാ മാച്ചിലും പുറത്തായി ഡ്രസിങ് റൂമില്‍ മടങ്ങിയെത്തിയതിനു ശേഷം ഇങ്ങനെ ചെയ്യാറുണ്ട്. കാരണം ഈയൊരു വാശിയും ദേഷ്യവുമില്ലെങ്കില്‍ ഈ ഫീല്‍ഡില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ല.
റണ്ണെടുക്കാനാവാതെ മുട്ടുവിറച്ച് ഗ്രൗണ്ടില്‍ നിന്നും തിരിച്ചുകയറേണ്ടി വരും. ഈ തരത്തില്‍ വാശിയും ദേഷ്യവും എനിക്കു മാത്രമല്ല ക്രിക്കറ്റ് കളിക്കുന്ന എല്ലാവര്‍ക്കുമുണ്ട്. ഇതൊന്നുമില്ലെങ്കില്‍ ക്രിക്കറ്റില്‍ നിലനില്‍ക്കാന്‍ സാധിക്കില്ലെന്നും സഞ്ജു സാംസണ്‍ വ്യക്തമാക്കി.
Also Read: IPL 2023: ധോണിക്ക് സിക്‌സര്‍ സിംഹാസനം ഒഴിയാം! രോഹിത് തൊട്ടരികെ, അറിയാം

ഒരു സാധനവും നശിപ്പിച്ചിട്ടില്ല
ദേഷ്യവും വിഷമവുമെല്ലാം എനിക്കു തീര്‍ച്ചയായും ഉണ്ടാവാറുണ്ട്. ഞാന്‍ അതു പ്രകടിപ്പിക്കുകയും ചെയ്യാറുണ്ട്. പക്ഷെ ഏതെങ്കിലുമൊരു വ്യക്തിക്കു നേരെ ഞാന്‍ ദേഷ്യം കാണിക്കാറില്ല. മാത്രമല്ല ദേഷ്യം കാരണം ഞാന്‍ ഒരു സാധനങ്ങളും ഇതുവരെ നശിപ്പിച്ചിട്ടുമില്ല.
ഞാന്‍ ദേഷ്യം കാരണം ഒരു മല്‍സരത്തിനു ശേഷം ഡ്രസിങ് റൂമിലെത്തി പലതും ബാറ്റ് കൊണ്ട് തല്ലിത്തകര്‍ത്തുവെന്നു പറയുന്നത് ശരിയല്ല. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. എന്നെ അടുത്തറിയാവുന്ന ആരും അതു വിശ്വസിക്കുകയുമില്ലെന്നും സഞ്ജു സാംസണ്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications