IND vs AUS: ഭരതിന് പകരം ഇഷാന്‍ വേണം, ഓസീസിന്റെ ആ തന്ത്രം പൊളിക്കണം! അറിയാം

ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരേ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ അഭാവം കഴിഞ്ഞ മൂന്നു ടെസ്റ്റുകളിലും ഇന്ത്യന്‍ നിരയില്‍ പ്രകടമായിരുന്നു. ദീര്‍ഘകാലമായി ബാക്കപ്പ് വിക്കറ്റ് കീപ്പറായി ടെസ്റ്റ് ടീമിനൊപ്പമുള്ള കെഎസ് ഭരതിനെയാണ് പരമ്പരയില്‍ റിഷഭിനു പകരം ഇന്ത്യ പരീക്ഷിച്ചത്. പക്ഷെ റിഷഭിന്റെ പകുതി പോലും ഇംപാക്ടുണ്ടാക്കാന്‍ ആന്ധ്രാ പ്രദേശില്‍ നിന്നുള്ള വിക്കറ്റ് കീപ്പര്‍ക്കായിട്ടില്ല.
അഞ്ചു ഇന്നിങ്‌സുകളില്‍ നിന്നും 57 റണ്‍സാണ് ഭരതിനു നേടാനായത്. 14.25 ശരാശരിയിലാണിത്. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 23 റണ്‍സാണ്. ഇന്ത്യയുടെ മറ്റു മുന്‍നിര ബാറ്റര്‍മാരുടെ മോശം പ്രകടനം കണക്കിലെടുക്കുമ്പോള്‍ ഭരതിന്റേത് ദുരന്തമെന്നു പറയാന്‍ കഴിയില്ല. മാത്രമല്ല താരത്തിന്റെ കന്നി ടെസ്റ്റ് പരമ്പരയാണിതെന്നതും പരിഗണിക്കേണ്ടതുണ്ട്.
പക്ഷെ വ്യാഴാഴ്ച അഹമ്മദാബാദില്‍ നടക്കാനിരിക്കുന്ന നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഭരതിനെ പ്ലെയിങ് ഇലവനില്‍ നിന്നും ഇന്ത്യ മാറ്റിനിര്‍ത്തിയേക്കും. പകരം ഇഷാന്‍ കിഷന്‍ അരങ്ങേറാനും സാധ്യതയുണ്ട്. ഓസീസ് സ്പിന്നര്‍മാര്‍ ഇന്ത്യക്കെതിരേ പ്രയോഗിക്കുന്ന തന്ത്രമാണ് ഇതിനു കാരണം. വലംകൈയന്‍ ബാറ്ററായ ഭരതിനു പകരം ഇടംകൈയന്‍ ഇഷാനെ കൊണ്ടുവന്നാല്‍ ഇതു തകര്‍ക്കാനാവുമെന്നാണ് ഇന്ത്യയുടെ കണക്കുകൂട്ടല്‍. ഇതിനെക്കുറിച്ച് വിശദമായി അറിയാം.

ഭരതിനേക്കാള്‍ അല്‍പ്പം മുന്നില്‍
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കെഎസ് ഭരതിന്റെയും ഇഷാന്‍ കിഷന്റെയും പ്രകടനമെടുത്താല്‍ വലിയ അന്തരം ഇരുവരും തമ്മില്‍ കാണാന്‍ സാധിക്കില്ല. ഭരതിന്റെ ബാറ്റിങ് ശരാശി 37.21 ആണെങ്കില്‍ ഇഷാന്റേത് 38.76 ആണ്.
ഫസ്റ്റ് ക്ലാസിലെ സ്‌ട്രൈക്ക് റേറ്റ് നോക്കിയാലും നേരിയ മുന്‍തൂക്കം മാത്രമേ ഇഷാനുള്ളൂ. ഇഷാന്റെ സ്‌ട്രൈക്ക് റേറ്റ് 69ഉം ഭരതിന്റേത് 60ഉം ആണ്. പക്ഷെ ഇടംകൈയന്‍ ബാറ്ററാണെന്നതു ഭരതിനു മേല്‍ ഇഷാനു പ്ലസ് പോയിന്റാണ്. നാലാം ടെസ്റ്റില്‍ താരത്തെ ഇറക്കാന്‍ ഇന്ത്യയെ പ്രേരിപ്പിക്കുന്നതും ഇതു തന്നെയാണ്.

റൗണ്ട് ദി വിക്കറ്റ്
ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കെതിരേ ഓസ്‌ട്രേലിയന്‍ സ്പിന്‍ ജോടികളായ നതാന്‍ ലയണും ടോം മര്‍ഫിയുമെല്ലാം റൗണ്ട് ദി വിക്കറ്റാണ് കൂടുതലായും ബൗള്‍ ചെയ്തത്. ഇന്ത്യന്‍ ടോപ് ഓര്‍ഡറിലുള്ളവരെല്ലാം വലംകൈയന്‍മാരയതിനാല്‍ ഈ തന്ത്രം വിജയിക്കുകയും ചെയ്തു.
റൗണ്ട് ദി വിക്കറ്റ് വന്ന് മിഡില്‍ സ്റ്റംപ് ലക്ഷ്യമിട്ടാണ് അവസാന ടെസ്റ്റില്‍ ലയണ്‍ നിരന്തരം ബൗള്‍ ചെയ്തത്. ഇതു ഇന്ത്യന്‍ ബാറ്റിങ് നിരയെ വെള്ളം കുടിപ്പിക്കുകയും ചെയ്തു. 11 വിക്കറ്റകള്‍ ലയണ്‍ വീഴ്ത്തിയതും ഇതു കൊണ്ടു തന്നെയാണ്. ഈ തന്ത്രം പൊളിക്കാന്‍ ഇടംകൈയനായ ഇഷാന്‍ കിഷനെ കളിപ്പിച്ചാല്‍ സാധിക്കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.
Also Read: ഇന്ത്യയുടെയും റോയല്‍സിന്റെയും തുറുപ്പുചീട്ട്- അശ്വിന്റെ ആസ്തി, കാര്‍ കളക്ഷന്‍ എല്ലാമറിയാം

കഴിഞ്ഞ പര്യടനം
കഴിഞ്ഞ ഇന്ത്യന്‍ പര്യടനത്തില്‍ ഓസ്‌ട്രേലിയ ഈ തന്ത്രം പരീക്ഷിച്ചിരുന്നില്ല. അന്നു 80 ശതമാനം ബോളുകളും സ്പിന്നര്‍മാര്‍ ഓവര്‍ ദി വിക്കറ്റായിരുന്നു ബൗള്‍ ചെയ്തത്. പക്ഷെ ഇത്തവണത്തെ പര്യടനത്തില്‍ വെറും 27 ശതമാനം മാത്രമേ ഓസീസ് സ്പിന്നര്‍മാര്‍ ഓവര്‍ ദി വിക്കറ്റ് ബൗള്‍ ചെയ്തിട്ടുള്ളൂ. കഴിഞ്ഞ പര്യടനത്തില്‍ 78 ശതമാനവും ഓവര്‍ ദി വിക്കറ്റെറിഞ്ഞ നതാന്‍ ലയണ്‍ ഇത്തവണ എറിഞ്ഞത് വെറും 25 ശതമാനം മാത്രമാണ്.
ഇതിന്റെ ഫലം അദ്ദേഹത്തിനും ഓസീസ് സ്പിന്നര്‍മാര്‍ക്കും ഈ പരമ്പരയില്‍ ലഭിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മൂന്നു ടെസ്റ്റുകളില്‍ ഓസീസ് സ്പിന്നര്‍മാര്‍ വീഴ്ത്തിയ 43 വിക്കറ്റുകളില്‍ 36ഉം റൗണ്ട് ദി വിക്കറ്റ് ബൗള്‍ ചെയ്ത് നേടിയതാണ്.
Also Read: 25 ഇന്നിങ്‌സ്, ശരാശരി 70ന് മുകളില്‍! ഇതാ ഗില്ലിന്റെ ഭാവി ഓപ്പണിങ് പങ്കാളി ജയ്‌സ്വാള്‍

ടേണുണ്ട്, ബൗണ്‍സില്ല
പിച്ചില്‍ നിന്നും ബൗണ്‍സ് ലഭിച്ചാല്‍ മാത്രമേ ഓവര്‍ ദി വിക്കറ്റ് ബൗള്‍ ചെയ്യുമ്പോള്‍ ബാറ്റര്‍മാര്‍ക്കു കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ സ്പിന്നര്‍മാര്‍ക്കു കഴിയൂ. ഇതുവരെ നടന്ന മൂന്നു ടെസ്റ്റുകളിലും ബോള്‍ നന്നായി ടേണ്‍ ചെയ്‌തെങ്കിലും ബൗണ്‍സ് തീരെ കുറവായിരുന്നു.
ഇതേ തുടര്‍ന്നാണ് സ്പിന്നര്‍മാര്‍ റൗണ്ട് ദി വിക്കറ്റ് കൂടുതലായി ബൗള്‍ ചെയ്്തത്. ഇതു ടേണ്‍ ചെയ്ത് ബോള്‍ അകത്തേക്കു കൊണ്ടു വരാന്‍ അവരെ സഹായിക്കുകയും ചെയ്യും. ലൈനും ലെങ്തും ശരിയാവുകയും ഫീല്‍ഡ് ക്രമീകരണം കൃത്യമാവുകയും ചെയ്താല്‍ ബാറ്റര്‍ക്കു പ്രതിരോധിക്കുകയല്ലാതെ മറ്റു വഴി കാണില്ല. ഇതോടെ റണ്‍സിനു ക്ഷാമവും നേരിടും.
ബാറ്റിന്റെ രണ്ട് എഡ്ജില്‍ തട്ടിയാലും എല്‍ബിഡബ്ല്യുവാകുകയോ, ബൗള്‍ഡാവുകയോ ചെയ്യും. രവീന്ദ്ര ജഡേജ ഇത്തവണ നേടിയ 21 വിക്കറ്റുകളില്‍ 14ലും റൗണ്ട് ദി വിക്കറ്റ് ബൗള്‍ ചെയ്ത് പിഴുതതാണ്
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications