
കൂടുതല്‍ തവണ സിക്‌സര്‍
ഐപിഎല്ലിലെ ഒരു മല്‍സരത്തില്‍ ചുരുങ്ങിയത് ഒരു സിക്‌സറെങ്കിലും കൂടുതല്‍ തവണ നേടിയിട്ടുള്ള താരമെന്ന റെക്കോര്‍ഡ് എംഎസ് ധോണിക്കാണ്. എന്നാല്‍ ഈ റെക്കോര്‍ഡ് വരാനിരിക്കുന്ന സീസണില്‍ പഴങ്കഥയാവാന്‍ സാധ്യത കൂടുതലാണ്.
മുംബൈ ഇന്ത്യന്‍സ് നായകനും ഇന്ത്യന്‍ ക്യാപ്റ്റനുമായ രോഹിത് ശര്‍മയാണ് ഈ റെക്കോര്‍ഡ് തകര്‍ക്കാനൊരുങ്ങുന്നത്. ഇതിനായി അദ്ദേഹത്തിനു ആറു സിക്‌സറുകള്‍ മാത്രം മതി.
ധോണി 116 തവണയാണ് ചുരുങ്ങിയത് ഒരു സിക്‌സറെങ്കിലും ഒരു മല്‍സരത്തില്‍ പായിച്ചിട്ടള്ളത്.111 സിക്‌സറുകളുമായി ഹിറ്റ്മാന്‍ തൊട്ടുതാഴെയുണ്ട്.
ധോണി അത്ര മികച്ച ഫോമില്‍ അല്ലാത്തതിനാല്‍ തന്നെ രോഹിത് അടുത്ത സീസണില്‍ തലപ്പത്തേക്കു കയറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വിരാട് കോലിക്കും പ്രതീക്ഷ
രോഹിത് ശര്‍മയ്ക്കു മാത്രമല്ല ഇന്ത്യയുടെ ഇതിഹാസ ബാറ്ററും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഐക്കണ്‍ താരവുമായ വിരാട് കോലിയും എംഎസ് ധോണിയുടെ റെക്കോര്‍ഡ് തിരുത്താനാവും. സിക്‌സര്‍ വേട്ടയില്‍ അദ്ദേഹവും ഒട്ടും പിറകിലല്ല.
2008ലെ പ്രഥമ സീസണ്‍ മുതല്‍ ആര്‍സിബിയിലുള്ള കോലി 106 തവണ ചുരുങ്ങിയത് ഒരു മല്‍സരത്തിലെങ്കിലും സിക്‌സറടിച്ചിട്ടുണ്ട്. അടുത്ത സീസണില്‍ 11 സിക്‌സറുകള്‍ നേടിയാല്‍ അദ്ദേഹത്തിനു ധോണിയെ പിന്തള്ളാം.
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ സൂപ്പര്‍ താരം സുരേഷ് റെയ്‌ന 102 സിക്‌സറുകളോടെ നാലാംസ്ഥാനത്തു നില്‍ക്കുന്നു. ക്രിക്കറ്റില്‍ നിന്നും അടുത്തിടെയാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ഈ ലിസ്റ്റില്‍ തുടര്‍ന്നുള്ളവര്‍ ക്രിസ് ഗെയ്ല്‍ (97), റോബിന്‍ ഉത്തപ്പ (97), കരെണ്‍ പെള്ളാര്‍ഡ് (96), ഡേവിഡ് വാര്‍ണര്‍ (95), എബി ഡിവില്ലിയേഴ്‌സ് (92) എന്നിവരാണ്.
Also Read: IND vs AUS: 5 ഇന്നിങ്‌സില്‍ 57 റണ്‍സ്, ഫ്‌ളോപ്പായി ഭരത്! എന്നിട്ടും സഞ്ജുവിനെ വേണ്ട

രോഹിത്തും ധോണിയും
ഐപിഎല്ലിലെ കണക്കുകളെടുത്താല്‍ റണ്‍വേട്ടയില്‍ എംഎസ് ധോണിയേക്കാള്‍ മുന്നിലാണ് രോഹിത് ശര്‍മ. 227 മല്‍സരങ്ങളില്‍ നിന്നും 5879 റണ്‍സാണ് ഹിറ്റ്മാന്‍ വാരിക്കൂട്ടിയത്. ഒരു സെഞ്ച്വറിയും 40 ഫിഫ്റ്റികളുമുള്‍പ്പെടെയാണ്. 519 ഫോറും 240 സിക്‌സറുകളും രോഹിത്തിന്റെ പേരിലുണ്ട്.
ധോണിയാവട്ടെ 234 മല്‍സരങ്ങളില്‍ നിന്നും സ്‌കോര്‍ ചെയ്തത് 4978 റണ്‍സാണ്. 24 ഫിഫ്റ്റികളടിച്ച അദ്ദേഹം 346 ഫോറുകളും 229 സിക്‌സറുകളും തന്റെ പേരില്‍ കുറിക്കുകയും ചെയ്തു. 135.20 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റും ധോണിക്കുണ്ട്.


Click it and Unblock the Notifications












