സച്ചിനെ പുറത്താക്കാമെന്ന് ഒരുറപ്പും ഇല്ല! വിക്കറ്റെടുക്കാന്‍ അന്നു ചെയ്തത്, പൊള്ളൊക്ക് പറയുന്നു

ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ബാറ്റിങ് പെരുമയെക്കുറിച്ച് ലോകം മുഴുവന്‍ വാഴ്ത്താറുണ്ട്. എത്ര മികച്ച ബോളിനെയും അതിനേക്കാള്‍ മനോഹരമായ ഷോട്ടിലൂടെ ബൗണ്ടറിയിലേക്കോ, സിക്‌സറിലേക്കോ പായിക്കാന്‍ ശേഷിയുള്ള മജീഷ്യനായിരുന്നു അദ്ദേഹം. അദ്ദേഹം വാരിക്കൂട്ടിയ 30,000ത്തിനു മുകളില്‍ വരുന്ന റണ്‍സ് ഇത് അടിവരയിടുകയും ചെയ്യും. നാട്ടിലും വിദേശത്തും ഒരുപോലെ റണ്‍സ് അടിച്ചെടുത്തിട്ടുള്ള താരമാണ് സച്ചിന്‍.
സെഞ്ച്വറികളുടെ തോഴനായിരുന്ന മാസ്റ്റര്‍ ബ്ലാസ്റ്റര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറികളില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഒരേയൊരു താരം കൂടിയാണ്. ഇനി മറ്റൊരു താരത്തിനും ഈ റെക്കോര്‍ഡിനൊപ്പം എത്താന്‍ കഴിയില്ലെന്ന കാര്യവുമുറപ്പാണ്. മുന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണുള്‍പ്പെടെ ഒരു സമയത്തു ലോകത്തിലെ ഭൂരിഭാഗം ബൗളര്‍മാരും പന്തെറിയാന്‍ ഭയപ്പെട്ടിരുന്ന താരവുമായിരുന്നു സച്ചിന്‍.
അദ്ദേഹത്തിന്റെ സമകാലികനായിരുന്ന സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളറുമായ ഷോണ്‍ പൊള്ളോക്ക് ഒരിക്കല്‍ സച്ചിന്റെ അസാധാരണമായ ബാറ്റിങ് പാടവത്തെക്കുറിച്ച് സംസാരിച്ചിരുന്നു. ബൗളര്‍മാര്‍ക്കു പുറത്താത്താക്കാന്‍, പ്രത്യേകിച്ചും ഉപഭൂഖണ്ഡത്തില്‍ ഏറ്റവുമധികം ബുദ്ധിമുട്ടേറിയ ബാറ്ററായിരുന്നു സച്ചിനെന്നാണ് പൊള്ളോക്ക് അന്നു വെളിപ്പെടുത്തിയത്.

പ്ലാന്‍ ചെയ്ത് പുറത്താക്കാനാവില്ല
സ്ച്ചിന്‍ ടെണ്ടുല്‍ക്കറെ ഉപഭൂഖണ്ഡത്തില്‍ ഒരിക്കലും പ്ലാന്‍ ചെയ്ത് പുറത്താക്കാന്‍ കഴിയില്ലെന്നു ഷോണ്‍ പൊള്ളോക്ക് പറയുന്നു. ചില സമയങ്ങളില്‍, ഉപഭൂഖണ്ഡത്തില്‍ നടന്ന മല്‍സരങ്ങളില്‍ സച്ചിനെ പുറത്താക്കാന്‍ സാധിക്കുമെന്ന് ഞങ്ങള്‍ക്കു ഒരു ഉറപ്പുമില്ലെന്നു എനിക്കു തോന്നിയിട്ടുണ്ട്.
സച്ചിന്റെ ഭാഗത്തു നിന്നും എന്തെങ്കിലുമൊരു പിഴവ് സംഭവിക്കുമെന്ന പ്രതീക്ഷ മാത്രമേ ഞങ്ങള്‍ക്കുണ്ടായിരുന്നുള്ളൂ. വ്യക്തമായ ഒരു പ്ലാനിനേക്കാള്‍ ഇതാണ് നല്ലതെന്നു തങ്ങള്‍ക്കു തോന്നിയിരുന്നതായും പൊള്ളോക്ക് വെളിപ്പെടുത്തിയിരുന്നു.
IND vs AUS: 5 ഇന്നിങ്‌സില്‍ 57 റണ്‍സ്, ഫ്‌ളോപ്പായി ഭരത്! എന്നിട്ടും സഞ്ജുവിനെ വേണ്ട

ഷോര്‍ട്ട് ബോള്‍ പ്രശ്‌നം
കരിയറിന്റെ അവസാന ഘട്ടത്തിലേക്കു പലപ്പോഴും ഷോര്‍ട്ട് പിച്ച് ബോളുകള്‍ നേരിടാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വിഷമിച്ചിരുന്നു. ഒരിക്കല്‍ ഇതേക്കുറിച്ച് ഷോണ്‍ പൊള്ളോക്കുമായി സംസാരിക്കവെ അദ്ദേഹം തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. അന്നു ഈ പോരായ്മ മറികടക്കാന്‍ താന്‍ എന്താണ് ചെയ്തിരുന്നതെന്നും സച്ചിന്‍ വെളിപ്പെടുത്തിയതായി പൊള്ളോക്ക് വ്യക്തമാക്കി.
സച്ചിന്‍ തന്റെ ഗെയിമിനെക്കുറിച്ച് എത്ര നന്നായിട്ട് മനസ്സിലാക്കിയിരുന്നുവെന്നും അതുമായി അഡ്ജസ്റ്റ് ചെയ്തിരുന്നുവെന്നും എനിക്കു അറിയാന്‍ സാധിച്ചു. ഓസ്‌ട്രേലിയയില്‍ കളിക്കുന്നതിനെക്കുറിച്ച് അദ്ദേഹം ഒരിക്കല്‍ എന്നോടു സംസാരിച്ചിരുന്നു.
ഷോര്‍ട്ട് പിച്ച് ബോളുകളെ ഇനി തനിക്കു നേരിടാന്‍ കഴിയില്ലെന്നു ഒരു ഘട്ടത്തില്‍ മനസ്സിലാക്കിയ ശേഷം അവ വിക്കറ്റ് കീപ്പര്‍ക്കും സ്ലിപ്പിനും മുകളിലൂടെ കളിക്കാനായിരുന്നു താന്‍ ശ്രമിച്ചിരുന്നതെന്നും സച്ചിന്‍ തുറന്നു പറഞ്ഞതായി പൊള്ളോക്ക് വെളിപ്പെടുത്തുന്നു.
Also Read: IND vs AUS: ജഡേജയാണ് വില്ലന്‍! തോല്‍വിക്കു കാരണം ആ പിഴവ്, തുറന്നടിച്ച് ഗവാസ്‌കര്‍

സച്ചിന്റെ കരിയര്‍
ഏതൊരു ക്രിക്കറ്ററും ആഗ്രഹിക്കുന്ന സ്വപ്‌നതുല്യമായ അന്താരാഷ്ട്ര കരിയറായിരുന്നു സച്ചിന്‍ ടെണ്ടുല്‍ക്കറുടേത്. 1989ല്‍ ചിരവൈരികളായ പാകിസ്താനെതിരേ തുടങ്ങിയ ക്രിക്കറ്റ് യാത്രയ്ക്കു അദ്ദേഹം 2013ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയാണ് വിരാമമിട്ടത്.
ഏകദിനത്തില്‍ 463 മല്‍സരങ്ങളില്‍ നിന്നും 49 സെഞ്ച്വറിയു 96 ഫിഫ്റ്റികളുമടക്കം 18,426 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം. 200 ടെസ്റ്റുകളില്‍ നിന്നും 51 സെഞ്ച്വറികളും 68 ഫിഫ്റ്റികളുമടക്കം 15,921 റണ്‍സ് അടിച്ചെടുക്കാനും അദ്ദേഹത്തിനു സാധിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications