Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ജഡേജയാണ് വില്ലന്‍! തോല്‍വിക്കു കാരണം ആ പിഴവ്, തുറന്നടിച്ച് ഗവാസ്‌കര്‍

ravindra jadeja- gavaskar

ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റില്‍ ഇന്ത്യന്‍ പരാജയത്തിന്റെ പ്രധാന കാരണം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ ഭാഗത്തു നിന്നുണ്ടായ പിഴവിവു വലിയ വിലയാണ് ഇന്ത്യക്കു നല്‍കേണ്ടി വന്നതെന്നും കളിയിലെ ടേണിങ് പോയിന്റും അതാണെന്നും അദ്ദേഹം പറയുന്നു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ പോസ്റ്റ് മാച്ച് ഷോയില്‍ സംസാരിക്കുകയായിരുന്നു ഗവാസ്‌കര്‍.

ആദ്യദിനം മുതല്‍ ആധിപത്യം പുലര്‍ത്തിയാണ് സ്റ്റീവ് സ്മിത്ത് നയിക്കുന്ന ഓസീസ് ഇന്ത്യക്കു മേല്‍ വിജയക്കൊടി പാറിച്ചത്. മുന്‍ ടെസ്റ്റുകളെപ്പോലെ സ്പിന്നര്‍മാരെ അകമഴിഞ്ഞ് പിന്തുണച്ച പിച്ചില്‍ ഇത്തവണ ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍മാരെ നിഷ്പ്രഭരാക്കുന്ന ബൗളിങാണ് ഓസീസ് സ്പിന്നര്‍മാര്‍ പുറത്തെടുത്തത്. നതാന്‍ ലയണ്‍ രണ്ടിന്നിങ്‌സുകളിലായി പിഴുതത് 11 വിക്കറ്റുകളാണ്. ആദ്യ ഇന്നിങ്‌സില്‍ മാത്യു ക്യുനെമാന്‍ അഞ്ചു വിക്കറ്റുകളും നേടിയിരുന്നു.

വെറും 76 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഓസീസിനു നല്‍കാന്‍ ഇന്ത്യക്കു സാധിച്ചത്. ആദ്യ വിക്കറ്റ് തുടക്കത്തില്‍ തന്നെ വീഴ്ത്തിയെങ്കിലും പിന്നീട് കളി ഇന്ത്യയില്‍ നിന്നും വഴുതിപ്പോവുകയായിരുന്നു. ലഞ്ച് ബ്രേക്കിനു മുമ്പു തന്നെ ഓസീസ് അനായാസം വിജയറണ്‍സ് കുറിക്കുകയും ചെയ്തു. ഇതോടെ പരമ്പര ഇന്ത്യ തൂത്തുവാരുന്നത് തടയാനും ഓസ്‌ട്രേലിയക്കു സാധിച്ചിരിക്കുകയാണ്.

ജഡേയുടെ നോ ബോള്‍

ജഡേയുടെ നോ ബോള്‍

ഓസ്‌ട്രേലിയയുടെ ഒന്നാമിന്നിങ്‌സില്‍ ഇന്ത്യയുടെ രവീന്ദ്ര ജഡേജയെറിഞ്ഞ ഒരു നോ ബോളാണ് ഇന്‍ഡോര്‍ ടെസ്റ്റിലെ ടേണിങ് പോയിന്റെന്നു സുനില്‍ ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു. ഈ ടെസ്റ്റിലേക്കു തിരിഞ്ഞു നോക്കുകയാണെങ്കില്‍ എവിടെയാണ് നമുക്കു പിഴവ് പറ്റിയതെന്നു കാണാന്‍ സാധിക്കും. മാര്‍നസ് ലബ്യുഷെയ്‌നെ ജഡേജ പുറത്താക്കിയെങ്കിലും അതു നോ ബോള്‍ വിളിക്കപ്പെട്ടു.

അതിനു ശേഷം ലബ്യുഷെയ്‌നും ഉസ്മാന്‍ ഖവാജയും ചേര്‍ന്ന് 96 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ ഇതാണ് കളിയിലെ വഴിത്തിരിവെന്നു ഞാന്‍ കരുതുന്നു. ആ നോ ബോളാണ് ഇന്ത്യയെ തോല്‍പ്പിച്ചതെന്നും ഗവാസ്‌കര്‍ വിലയിരുത്തി.

Also Read: സഞ്ജു നയിക്കും, ഇത് അവസരം കിട്ടാത്തവരുടെ ഇന്ത്യന്‍ 11! നോക്കാം

ഷോട്ട് സെലക്ഷനെ വിമര്‍ശിച്ചു

ഷോട്ട് സെലക്ഷനെ വിമര്‍ശിച്ചു

ഇന്‍ഡോര്‍ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റര്‍മാരുടെ ഷോട്ട് സെലക്ഷനെയും സുനില്‍ ഗവാസ്‌കര്‍ വിമര്‍ശിച്ചു. പിച്ചിനെ തെറ്റായിട്ടാണ് ഇന്ത്യന്‍ താരങ്ങള്‍ വായിച്ചെടുത്തതെന്നും അറ്റാക്കിങ് ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു.

ഇന്ത്യയുടെ ബാറ്റര്‍മാര്‍ അവരുടെ പ്രതിഭയോടു ഒട്ടും തന്നെ നീതി പുലര്‍ത്തിയില്ല. ഇന്ത്യന്‍ താരങ്ങള്‍ പുറത്തായ രീതികള്‍ ഒന്നു നോക്കൂ. പിച്ച് എന്താണെന്നു പോലും മനസ്സിലാക്കാന്‍ ശ്രമിക്കാതെയാണ് അവര്‍ ചില ഷോട്ടുകള്‍ കളിച്ച് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയതെന്നും ഗവാസ്‌കര്‍ നിരീക്ഷിച്ചു.

Also Read: ഇന്ത്യയുടെയും റോയല്‍സിന്റെയും തുറുപ്പുചീട്ട്- അശ്വിന്റെ ആസ്തി, കാര്‍ കളക്ഷന്‍ എല്ലാമറിയാം

ആത്മവിശ്വാസക്കുറവ്

ആത്മവിശ്വാസക്കുറവ്

ഇന്ത്യന്‍ ബാറ്റിങ് നിര സ്ഥിരമായി തകര്‍ന്നു കൊണ്ടിരിക്കാന്‍ കാരണം താരങ്ങളുടെ ആത്മവിശ്വാസക്കുറവ് തന്നെ ആയിരിക്കാമെന്നും സുനില്‍ ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ബാറ്റിങ് നിരയുടെ പ്രകടനം നോക്കുകയാണെങ്കില്‍ കളിക്കാരില്‍ ആത്മവിശ്വാസക്കുറവ് തീര്‍ച്ചയായും കാണാന്‍ സാധിക്കും.

കാരണം ആദ്യത്തെ രണ്ടു ടെസ്റ്റുകളെടുത്താല്‍ രോഹിത് ശര്‍മയൊഴികെ മറ്റാരും കാര്യമായി റണ്ണെടുത്തിട്ടില്ല. രോഹിത് നാഗ്പൂരിലെ ആദ്യ ടെസ്റ്റില്‍ മികച്ചൊരു സെഞ്ച്വറിയായിരുന്നു കുറിച്ചത്. മതിയായ റണ്‍സ് നേടാന്‍ സാധിക്കാതെ വരുമ്പോള്‍ അതു ഏതൊരു താരത്തിന്റെയും ബാറ്റിങില്‍ പ്രകടമാവും. അവര്‍ ബോളുകള്‍ നേരിടുന്നത് കണ്ടാന്‍ നമുക്ക് അക്കാര്യം മനസ്സിലാവുമെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

മാര്‍ച്ച് ഒമ്പതിനു അടുത്ത വ്യാഴാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റ്. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലേക്കു യോഗ്യത നേടാന്‍ ഇന്ത്യക്കു ഈ ടെസ്റ്റില്‍ ജയിച്ചേ തീരൂ.

Story first published: Friday, March 3, 2023, 20:24 [IST]
Other articles published on Mar 3, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+