IPL 2023: 'ഈ സാല കപ്പ് ആര്‍സിബീടെ'! ഇത്തവണ ഇതു യാഥാര്‍ഥ്യമാവും, കാരണങ്ങള്‍

2008 മുതല്‍ 2022 വരെ ഐപിഎല്ലില്‍ തുടര്‍ച്ചയായി 15 സീസണുകള്‍ മിസ്സാവാതെ കളിച്ചിട്ടും ഒരിക്കല്‍പ്പോലും കിരീടമുയര്‍ത്താന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത ടീമുകളിലൊന്നാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. രണ്ടു തവണ ചുണ്ടിനും കപ്പിനുമിടയിലാണ് ആര്‍സിബിക്കു കിരീടം നഷ്ടമായത്. ഫൈനല്‍ വരെയെത്തെങ്കിലും അവസാന കടമ്പയില്‍ തട്ടി അവര്‍ അന്നു വീഴുകയായിരുന്നു.
വിരാട് കോലിയുടെ നീണ്ട ക്യാപ്റ്റന്‍സി ദൗത്യം 2021ലെ സീസണിനു ശേഷം അവസാനിച്ചിരുന്നു. നായകസ്ഥാനത്തു നിന്നും അദ്ദേഹം സ്വയം പടിയിറങ്ങുകയായിരുന്നു. തുടര്‍ന്ന് 2022ലെ ഐപിഎല്ലില്‍ സൗത്താഫ്രിക്കന്‍ സൂപ്പര്‍ താരം ഫഫ് ഡുപ്ലെസിയായിരുന്നു ആര്‍സിബിയെ നയിച്ചത്. പക്ഷെ പ്ലേഓഫില്‍ തോറ്റ് ടീം പുറത്താവുകയായിരുന്നു.
ഈ സാല കപ്പ് നമ്മ്‌ടെ (ഈ വര്‍ഷം കിരീടം ഞങ്ങളുടേത്) എന്ന ആര്‍സിബിയുടെ ഹിറ്റായ മുദ്രാവാക്യം ഇപ്പോള്‍ എതിര്‍ ടീം ഫാന്‍സ് കളിയാക്കാനാണ് പ്രധാനമായും ഉപയോഗിക്കുന്നത്. പക്ഷെ വരാനിരിക്കുന്ന സീസണില്‍ ഈ മുദ്രാവാക്യം ശരിയായി വരും, ആര്‍സിബി കിരീടമെന്ന തങ്ങളുടെ സ്വപ്‌നത്തിലേക്കു എത്തുകയും ചെയ്യും. കാരണങ്ങള്‍ അറിയാം.

കോലിയുടെ ഫോം
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ കിരീട ഫേവറിറ്റുകളാക്കി മാറ്റുന്ന ഒരു കാരണം റണ്‍മെഷീന്‍ വിരാട് കോലിയുടെ മിന്നുന്ന ഫോമാണ്. കഴിഞ്ഞ കുറച്ചു സീസണുകളായി അദ്ദേഹം മോശം ഫോമിലൂടെയാണ് കടന്നു പോയ്‌ക്കൊണ്ടിരുന്നത്. എന്നാല്‍ ബാറ്റിങിലെ പഴയ മാജിക്കല്‍ ടച്ച് കോലി തിരിച്ചുപിടിച്ചു കഴിഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പില്‍ കന്നി ടി20 സെഞ്ച്വറി കുറിച്ച അദ്ദേഹം ടി20 ലോകകപ്പിലെ റണ്‍വേട്ടക്കാരനുമായിരുന്നു. പിന്നീട് ഏകദിനത്തില്‍ രണ്ടു സെഞ്ച്വറികള്‍ കൂടി കോലി നേടിയിരുന്നു. ഈ പ്രകടനം പരിഗണിക്കുമ്പോള്‍ ഐപിഎല്ലില്‍ ആര്‍സിബി ജഴ്‌സിയിലും അദ്ദേഹം കത്തിക്കയറാന്‍ സാധ്യത കൂടുതലാണ്.
Also Read: ഓപ്പണറായി ആദ്യം സ്‌ട്രൈക്ക് നേരിടാന്‍ മടിച്ച സച്ചിന്‍, പറഞ്ഞത് രണ്ട് കാരണം! ദാദ പറയുന്നു

സ്ഥിരതയുള്ള ടീം
കഴിഞ്ഞ സീസണിലേതിനേക്കാള്‍ മികച്ച ടീമിനെയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇത്തവണയിറക്കുന്നത്. കൂടുതല്‍ സ്ഥിരതയുള്ള, ആഴമുള്ള ടീമാണ് അവരുടേത്. പുതിയ ചില കളിക്കാരുടെ വരവും ആര്‍സിബിയെ അപടകാരികളാക്കുന്നു.
ഇംഗ്ലണ്ടിന്റെ വില്‍ ജാക്‌സ്, റീസ്സ് ടോപ്പ്‌ലേ എന്നിവര്‍ പുതുതായി ഇത്തവണ ആര്‍സിബിയില്‍ എത്തിയവരാണ്. ഇരുവരും അടുത്തിടെ സമാപിച്ച സൗത്താഫ്രിക്ക 20 ലീഗില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു.
പ്രത്യേകിച്ചും ജാക്‌സിന്റെ പ്രകടനമാണ് എടുത്തു പറയേണ്ടത്. വെടിക്കെട്ട് ബാറ്ററും ഓഫ് സ്പിന്നറുമാണ് താരം. ഗ്ലെന്‍ മാക്‌സ്വെല്ലിനു മികച്ച പങ്കാളിയാലാന്‍ ജാക്‌സിനു കഴിയും. ജോഷ് ഹേസല്‍വുഡിന് നല്ലൊരു ബാക്കപ്പാണ് ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ ടോപ്പ്‌ലേ.
ഇവരെക്കൂടാതെ നായകനും ഓപ്പണറുമായ ഫഫ് ഡുപ്ലെസിയും സൗത്താഫ്രിക്ക 20 ലീഗില്‍ ഉജ്ജ്വല ഫോമിലായിരുന്നു. വിരാട് കോലിയും ഡുപ്ലെസയും ചേര്‍ന്നായിരിക്കും ആര്‍സിബിക്കായി ഓപ്പണ്‍ ചെയ്യുക.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്‌ക്വാഡ്
ഫഫ് ഡുപ്ലെസി (ക്യാപ്റ്റന്‍), വിരാട് കോലി, ഗ്ലെന്‍ മാക്‌സ്വെല്‍, രജത് പാട്ടിധര്‍, അനൂജ് റാവത്ത്, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), മഹിപാല്‍ ലോംറോര്‍, സുയാഷ് പ്രഭുദേശായ്, ഫിന്‍ അലെന്‍, കരണ്‍ ശര്‍മ, സിദ്ധാര്‍ഥ് കൗള്‍, ഡേവിഡ് വില്ലി, റീസ് ടോപ്പ്‌ലേ, മുഹമ്മദ് സിറാജ്, ഹര്‍ഷല്‍ പട്ടേല്‍, വനിന്ദു ഹസരംഗ, ഷഹബാസ് അഹമ്മദ്, ആകാശ് ദീപ്, ജോഷ് ഹേസല്‍വുഡ്, ഹിമാന്‍ഷു ശര്‍മ, വില്‍ ജാക്‌സ്, മനോജ് ഭണ്ഡാഗെ, രജന്‍ കുമാര്‍, അവിനാഷ് സിംഗ്, സോനു യാദവ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications