For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ബാറ്റിങ് ഹീറോസ് മൂന്നു പേര്‍, രണ്ടും ഇന്ത്യക്കാര്‍ ! തുറന്നു പറഞ്ഞ് ബാബര്‍

ലോക ക്രിക്കറ്റില്‍ നിലവിലെ തന്റെ ഫേവറിറ്റ് ബാറ്റര്‍മാര്‍ ആരൊക്കെയാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് പാകിസ്താന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ ബാബര്‍ ആസം. മൂന്നു പേരെയാണ് തന്റെ ഫേവറിറ്റുകളായി അദ്ദേഹം തിരഞ്ഞെടുത്തിരിക്കുന്നത്. ഇവരില്‍ രണ്ടു പേരും ഇന്ത്യന്‍ താരങ്ങളാണെന്നതാണ് ശ്രദ്ധേയമായ കാര്യം. ശേഷിച്ച ഒരാള്‍ ന്യൂസിലാന്‍ഡ് താരവുമാണ്.

സ്റ്റാര്‍ സ്‌പോര്‍ട്‌സിനോടു സംസാരിക്കവെയാണ് നിലവില്‍ മല്‍സരരംഗത്തുള്ളവരില്‍ താന്‍ ആരാധിക്കുന്ന ബാറ്റര്‍മാരെക്കുറിച്ച് ഏകദിനത്തിലെ ലോക ഒന്നാം നമ്പര്‍ കൂടിയായ ബാബര്‍ മനസ്സു തുറന്നത്. ഇന്ത്യയുടെ ഇതിഹാസ ബാറ്ററായ വിരാട് കോലി, മറ്റൊരു ഇതിഹാസവും ക്യാപ്റ്റനുമായ രോഹിത് ശര്‍മ, ന്യൂസിലാന്‍ഡ് നായകനും സൂപ്പര്‍ താരവുമായ കെയ്ന്‍ വില്ല്യംസണ്‍ എന്നിവരാണ് ഫേവറിറ്റുകളെന്നു ബാബര്‍ വ്യക്തമാക്കി. ഇതിനുള്ള കാരണം അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.

KOHLI ROHIT

നിലവില്‍ ലോക ക്രിക്കറ്റില്‍ എന്റെ ഫേവറിറ്റ് ബാറ്റര്‍മാര്‍ വിരാട് കോലി, രോഹിത് ശര്‍മ, കെയ്ന്‍ വില്ല്യംസണ്‍ എന്നിവരാണ്. ഇവരാണ് ലോകത്തിലെ ഏറ്റവും മികച്ച കളിക്കാര്‍. ഇവര്‍ക്കു സാഹചര്യങ്ങളെ നന്നായി വായിച്ചെടുക്കാന്‍ കഴിയും. അതുകൊണ്ടു തന്നെയാണ് ഇവര്‍ ബെസ്റ്റായി മാറിയത്. താന്‍ ഇവരെ ആരാധിക്കുകയും ചെയ്യുന്നതായും ബാബര്‍ വ്യക്തമാക്കി.

വിരാട്, രോഹിത്, കെയ്ന്‍ ഇവരില്‍ ഞാന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന കാര്യം വിഷമകരമായ സാഹചര്യങ്ങളില്‍ നിന്നും ടീമിനെ കരകയറ്റാനുള്ള മിടുക്കാണ്. കടുപ്പമേറിയ ബൗളിങ് നിരയ്‌ക്കെതിരേ സ്‌കോര്‍ ചെയ്യുന്നുവെന്നതാണ് മൂന്നു പേരുടെയും മിടുക്കായി കാണുന്ന മറ്റൊരു കാര്യം. ഇവരില്‍ നിന്നും താന്‍ പഠിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതും ഇതു തന്നെയാണെന്നു ബാബര്‍ കൂട്ടിച്ചേര്‍ത്തു.

മൂന്നു ഫോര്‍മാറ്റുകളിലും ഒരുപോലെ സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന താരങ്ങളാണ് മൂന്നു പേരും. ലോകകപ്പില്‍ മിന്നുന്ന പ്രകടനങ്ങളാണ് രോഹിത്തും കോലിയും കാഴ്ച വച്ചുകൊണ്ടിരിക്കുന്നത്. നിലവില്‍ ടീമിനായി ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്തതും ഇവര്‍ തന്നെയാണ്. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 118 ശരാശരിയില്‍ 354 റണ്‍സാണ് കോലിയുടെ സമ്പാദ്യം. ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റികളും ഉള്‍പ്പെടെയാണിത്.

KANE WILLIAMSON

രോഹിത്താവട്ടെ അഞ്ചു മല്‍സരങ്ങളില്‍ നിന്നും 62.20 ശരാശരിയില്‍ സ്‌കോര്‍ ചെയ്ത് 311 റണ്‍സുമാണ്. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയും ഇതിലുള്‍പ്പെടും. എന്നാല്‍ പരിക്കേറ്റ് പുറത്തിരിക്കുകയാണ് വില്ല്യംസണ്‍. ഒരു മല്‍സരത്തില്‍ മാത്രമേ അദ്ദേഹത്തിനു ഇതിനകം കളിക്കാനായിട്ടുള്ളൂ. അതില്‍ ഫിഫ്റ്റി പ്ലസ് നേടുകയും ചെയ്തിരുന്നു. ബംഗ്ലാദേശിനെതിരേ പുറത്താവാതെ 78 റണ്‍സാണ് വില്ലി സ്‌കോര്‍ ചെയ്തത്.

അതേസമയം, ബാബറിനെയും പാകിസ്താനെയും സംബന്ധിച്ച് ലോകകപ്പില്‍ അത്ര ശുഭകരമല്ല കാര്യങ്ങള്‍. കിരീട ഫേവറിറ്റുകളിലൊന്നായിരുന്ന പാകിസ്താന്‍ ഇപ്പോള്‍ സെമി ഫൈനല്‍ പോലും കാണാതെ പുറത്താവുമോയെന്ന ഭീതിയിലാണ്. ലീഗ് ഘട്ടത്തില്‍ ഇനി മൂന്നു മല്‍സരങ്ങള്‍ മാത്രം ബാക്കിനില്‍ക്കവെ നാലു പോയിന്റുമായി ആറാംസ്ഥാനത്താണ് പാക് പട. ശേഷിച്ച മൂന്നു മല്‍സരങ്ങളിലും ജയിക്കുന്നതോടൊപ്പം മറ്റു മല്‍സര ഫലങ്ങളും അനുകൂലമായെങ്കില്‍ മാത്രമേ പാകിസ്താന്‍ ഇനി സെമി കാണുകയുള്ളൂ.

ഏകദിനത്തിലെ നമ്പര്‍ വണ്‍ ബാറ്ററെന്ന തലയെടുപ്പുമായി വന്ന ബാബറിനും ടൂര്‍ണമെന്റില്‍ ഈ പദവിക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. ആറു മല്‍സരങ്ങളില്‍ നിന്നും 34.50 ശരാശരിയില്‍ 262 റണ്‍സാണ് അദ്ദേഹം നേടിയത്. മൂന്നു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടും.

Story first published: Sunday, October 29, 2023, 12:49 [IST]
Other articles published on Oct 29, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+