For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വില്ല്യംസണ്‍ 99*, 100ല്‍ 100 അടിക്കുമോ? സാധിച്ചാല്‍ വന്‍ റെക്കോര്‍ഡ്! സ്മിത്ത് തെറിക്കും, അറിയാം

ടെസ്റ്റ് കരിയറില്‍ ഒരു വമ്പന്‍ നാഴികക്കല്ലിന് തൊട്ടരികില്‍ നില്‍ക്കുകയാണ് ന്യൂസിലാന്‍ഡ് ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ കെയ്ന്‍ വില്ല്യംസണ്‍. ഓസ്‌ട്രേലിയക്കെതിരേ വെള്ളിയാഴ്ച ക്രൈസ്റ്റ്ചര്‍ച്ചില്‍ ആരംഭിക്കാനിരിക്കുന്ന രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇറങ്ങുന്നതോടെ വലിയൊരു നേട്ടം അദ്ദേഹം പൂര്‍ത്തിയാക്കും. ടെസ്റ്റില്‍ 100 ടെസ്റ്റുകളെന്ന നാഴികക്കല്ലാണ് വില്ലി ഇതോടെ പിന്നിടുക.

100ാം ടെസ്റ്റ് സെഞ്ച്വറിയോടെ ആഘോഷിക്കാന്‍ അദ്ദേഹത്തിനു സാധിക്കുമോയെന്നാണ് ഇനി ആരാധകര്‍ ഉറ്റുനോക്കുന്നത്. ടെസ്റ്റ് ചരിത്രമെടുത്താല്‍ കരിയറിലെ 100ാമത്തെ മല്‍സരത്തില്‍ സെഞ്ച്വറി കുറിക്കാന്‍ വെറും 10 പേര്‍ക്കു മാത്രമേ സാധിച്ചിട്ടുള്ളൂ. ഇത്തവണ വില്ലിക്കു സെഞ്ച്വറി നേടാനായാല്‍ എലൈറ്റ് ക്ലബ്ബില്‍ അംഗമാവുന്നതിനൊപ്പം ഒരു വമ്പന്‍ റെക്കോര്‍ഡ് കുറിക്കാനും സാധിക്കും. ഇത് എന്താണെന്നു നോക്കാം.

KANE WILLIAMSON

100 ടെസ്റ്റുകള്‍ക്കു ശേഷം ഏറ്റവുമധികം സെഞ്ച്വറികളുള്ള താരമെന്ന റെക്കോര്‍ഡാണ് വില്ല്യംസണിനെ തേടിയെത്തുക. നിലവില്‍ ഈ റെക്കോര്‍ഡിന്റെ അവകാശി ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ബാറ്ററായ സ്റ്റീവ് സ്മിത്താണ്. 32 സെഞ്ച്വറികളാണ് 100 ടെസ്റ്റുകള്‍ക്കു ശേഷം അദ്ദേഹം നേടിയിട്ടുള്ളത്. അടുത്ത ടെസ്റ്റില്‍ സെഞ്ച്വറി കുറിക്കാനായാല്‍ സ്മിത്തിനെ ഓവര്‍ടേക്ക് ചെയ്ത് പുതിയ കിങാവാന്‍ വില്ല്യംസണിനു സാധിക്കും. നിലവില്‍ 32 ടെസ്റ്റ് സെഞ്ച്വറികളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്.

സ്മിത്ത്, വില്ല്യംസണ്‍ എന്നിവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ ഇതിഹാസവും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലി സെഞ്ച്വറികളുടെ എണ്ണത്തില്‍ പിറകിലാണെന്നു കാണാം. 100 ടെസ്റ്റുകള്‍ക്കു ശേഷം 27 സെഞ്ച്വറികള്‍ മാത്രമേ അദ്ദേഹത്തിനു നേടാനായിട്ടുള്ളൂ. അതേസമയം, വില്ല്യംസണ്‍ മാത്രമല്ല ഓസീസുമായുള്ള അടുത്ത ടെസ്റ്റില്‍ ഇറങ്ങുന്നതോടെ ന്യൂസിലാന്‍ഡിന്റെ പരിചയസമ്പന്നനായ ഫാസ്റ്റ് ബൗളര്‍ ടിം സൗത്തിയും 100 ടെസ്റ്റുകളെന്ന മാന്ത്രിക സംഖ്യ പിന്നിടും.

KANE WILLIAMSON

നേരത്തേ ഓസ്‌ട്രേലിയ 172 റണ്‍സിന്റെ വമ്പന്‍ ജയം കൊയ്ത ആദ്യ ടെസ്റ്റില്‍ വില്ല്യംസണ്‍ ബാറ്റിങില്‍ നിരാശപ്പെടുത്തിയിരുന്നു. രണ്ടിന്നിങ്‌സുകളിലുമായി ഒമ്പതു റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായുള്ളൂ. ആദ്യ ഇന്നിങ്‌സില്‍ പൂജ്യത്തില്‍ നില്‍ക്കെ നിര്‍ഭാഗ്യകരമായ രീതിയില്‍ റണ്ണൗട്ടായ വില്ല്യംസണ്‍ രണ്ടാമിന്നിങ്‌സില്‍ ഒമ്പത് റണ്‍സിനും മടങ്ങിയിരുന്നു.

മൂന്നു ഫോര്‍മാറ്റുകളിലും ന്യൂസിലാന്‍ഡിന്റെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിലൊരാളാണ് അദ്ദേഹം. ടെസ്റ്റ് ക്രിക്കറ്റിലാണ് വില്ലി ഏറ്റവും മികച്ചു നില്‍ക്കുന്നതെന്നു നിസംശയം പറയാം. 99 ടെസ്റ്റുകളില്‍ നിന്നും 55.35 എന്ന ഗംഭീര ശരാശയില്‍ കിവി ക്യാപ്റ്റന്റെ സമ്പാദ്യം 8675 റണ്‍സാണ്.

32 സെഞ്ച്വറികള്‍ കൂടാതെ ആറു ഡബിള്‍ സെഞ്ച്വറികളും 33 ഫിഫ്റ്റികളും അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുണ്ട്. ന്യൂസിലാന്‍ഡിന്റെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവുമധികം സെഞ്ച്വറികള്‍ നേടിയിട്ടുള്ള താരവും വില്ല്യംസണാണ്. ടെസ്റ്റിലെ ഓള്‍ടൈം സെഞ്ച്വറി വീരന്‍മാരുടെ ലിസ്റ്റില്‍ അദ്ദേഹം 11ാംസ്ഥാനത്തുമുണ്ട്.

Story first published: Wednesday, March 6, 2024, 11:13 [IST]
Other articles published on Mar 6, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+